Picture
ചെത്‌ലാത്ത് : വീണ്ടും ദ്വീപിന്‌ അഭിമാന വാര്‍ത്ത. കഴിഞ്ഞ ആഴ്ച യൂജിസി പരീക്ഷയില്‍ ആദ്യ കെമിസ്ട്രിക്കാരിയെ സമ്മാനിച്ച ചെത്‌ലാത്ത്‌ ദ്വീപിന്‌ ആ വാര്‍ത്തയുടെ മാധുര്യം മായും മുമ്പ്‌ വീണ്ടും അഭിമാന നേട്ടം. കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്ങ്‌ ബിരുദാനന്തര ബിരുദത്തിലാണ്‌ ഒന്നാം റാങ്ക് നേടി ലക്ഷദ്വീപുകാരന്‍ മറുനാട്ടില്‍ ഇശല്‍ മഹിമ പാടിയത്‌. ചെത്‌ലാത്ത്‌ ദ്വീപിലെ സി.എച്ച്‌. കാസ്മിക്കോയയുടേയും ഇ. റുകിയയുടേയും മകനായ ഇര്‍ശാദ്‌ ഇ. യാണ്‌ ഈ അപൂര്‍വ്വ നേട്ടത്തിന്‍റെ ഉടമ. ഈ റാങ്ക്‌ നേട്ടത്തിന്‍റെ ഫലമായി ഡോ. ഡി. രാജാറാം അവാര്‍ഡും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. തിരുവെങ്കടാചാരി അവാര്‍ഡും ഇര്‍ശാദിന്‌ പ്രഖ്യാപിച്ചു കഴിഞ്ഞു.

വിദ്യാഭ്യാസം:
1. 2001ല്‍ തന്‍റെ എസ്‌.എസ്‌.ഏല്‍.സി. ചെത്‌ലാത്ത്‌ ഹൈസ്കൂള്‍
2. 2003ല്‍ പ്രീ.ഡിഗ്രി. ജവഹര്‍ലാല്‍ കോളേജ്‌ കടമത്ത്‌.
3. 2008ല്‍ ബാഗ്ലൂര്‍ ബിഎംഎസ്‌ കോളെജില്‍ നിന്നും സിവില്‍ എന്‍ജീനിയറിങ്ങ്‌.
4. 2008ല്‍ പ്രോജക്റ്റ്‌ സയിന്‍റിസ്റ്റായി --യില്‍ ചുമതലപ്പെടുത്തി
5. 2012ല്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്ങില്‍  ഒന്നാം റാങ്കോടേ ബിരുദാനന്തര ബിരുദം.


ചെത്‌ലാത്ത്‌ ദ്വീപിലെ മികച്ച ക്ലബുകളില്‍ ഒന്നായ ഐലന്‍ട്‌ സ്റ്റാര്‍ ആര്‍ട്‌സ്‌ & സ്പോര്‍ട്സ്‌ ക്ലബ്‌ ജോയിന്‍റ്‌ സെക്രട്ടറി കൂടിയാണ്‌ അദ്ദേഹം.. ഐലന്‍ട്‌ പ്രസ്സിന്‍റെ എല്ലാവിധ ഭാവുകങ്ങളും..

 
 
Picture
കവരത്തി (19/11/2012): ലക്ഷദ്വീപിലെ ചരക്ക് ഗതാഗത മേഖലയിലേക്ക്‌ തലയെടുപ്പോടെ പുതിയ കപ്പല്‍. ഏളി കല്‍പേനി എന്ന്‌ നാമകരണം ചെയ്ത ഈ കപ്പല്‍ ഈ കഴിഞ്ഞ 31ന്‌ ലക്ഷദ്വീപ്‌ കളക്ട്ടര്‍ കം ഡെവലെപ്പ്മെന്‍റ്‌ ഓഫീസര്‍ ഡോ. വസന്ത കുമാര്‍ ഏറ്റെടുത്തു.  15.45 കോടി രൂപ നിര്‍മ്മാണ ചെലവ്‌ വന്ന കപ്പല്‍ ഗുജറാത്തിലെ ശോഫ്റ്റ്‌ കപ്പല്‍ നിര്‍മ്മാണ ശാലയിലാണ്‌ നിര്‍മ്മിച്ചത്‌. ഏത്‌ കാലാവസ്ഥയിലും സഞ്ചരിക്കാന്‍ കഴിയുന്ന കപ്പലില്‍ 18 ജോലിക്കാര്‍ക്ക്‌ താമസിക്കാനുള്ള സൌകര്യവുമുണ്ട്. 2000ഗ്യാസ് സിലിണ്ടറുകള്‍, 60 ടണ്‍ പെട്രോള്‍, വിമാന ഇന്ധനം എന്നിവ വഹിക്കാന്‍ ശേഷിയുള്ള ഏളി കല്‍പ്പേനിക്ക്‌ 41.20 മീറ്റര്‍ നീളവും 9.50 വീതിയുമുണ്ട്‌. കൂടാതെ 18 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനുള്ള ശേഷിയുമുണ്ട്‌. 

Picture
19ന്‌ 1836 ഗ്യാസ്‌ സിലിണ്ടറുമായി കവരത്തിയില്‍ എത്തിയ കപ്പലില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. എച്ച്‌. രാജേഷ്‌ പ്രസാദ്‌ സന്ദര്‍ശനം നടത്തി. പോര്‍ട്ട്‌ ഡയരക്റ്റര്‍ ശ്രീ. ഹംസ, കളക്ടര്‍ ശ്രീ. ഡോ. വസന്തകുമാര്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. എം.വി.ഏളി കല്‍പേനി ക്യാപ്റ്റന്‍ ശ്രീ. ഇ.സി. ജോക്കോബ്‌ അതിഥികളെ സ്വീകരിച്ചു.

 
 
Picture
ചെത്ത്‌ലത്ത് ദ്വീപ്: എസ്.എസ്.എഫ്, എസ്.വൈ.എസ് സംഘടിപ്പിച്ച സ്വലാത്ത് വാര്‍ഷികത്തിന് പ്രൗഡമായ തുടക്കം കുറിച്ച്‌കൊണ്ട് 21,22,23 തിയ്യതികളില്‍ നടക്കുന്ന മഹത്തായ സംഗമത്തില്‍ മുഖ്യ അതിഥിയായെത്തിയ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി മൗലാനാ പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫിക്ക് പൗരപ്രമുഖരും സുന്നിസംഘ കുടുംബാംഗങ്ങളും സ്‌നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കി ചെത്ത്‌ലത്ത് ദ്വീപിലെ ആത്മീയ കേന്ദ്രങ്ങളായ ഹസ്രത്ത് ആശിഅലി ഖാജാ, ഹസ്രത്ത് അഹമദ് ശുഹദാ മഖാം സിയാറത്തിന് ശേഷം സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി തങ്ങള്‍, കവരത്തി പതാക ഉയര്‍ത്തുകയും തുടര്‍ന്ന് അലിഫി ഇസ്ലാമിക് നഴ്‌സറി (എല്‍.കെ.ജി, യൂ.കെ.ജി) പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേഷനവും നിര്‍വ്വഹിച്ചു.ഉച്ചക്ക് 2.00 മണിക്ക് സ്ത്രീകള്‍ക്കുള്ള മത പഠനക്ലാസ്സിന് സഈദ് സഖാഫി നേതൃത്വം നല്‍കി വൈകുന്നേരം 6.00 മണിക്ക് ബഹു. ഖാസി എ കുന്നിഅഹമദ് മദനിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിന്റെ ഉത്ഘാടനം സയ്യിദ് സഹീര്‍ ഹൂസൈന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. മൗലാനാ പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

വേദിയില്‍ സിറാജുല്‍ഹുജാ എഡ്യുകേഷനല്‍ കോംപ്ലക്‌സ് മാനേജര്‍ സഈദ് സഖാഫി, ജഅഫര്‍ നിസാമി കാമില്‍ സഖാഫി, അലിമുഹമ്മദ് ഫൈസി, അബ്ദുറഹ്മാന്‍ സഖാഫി കടമത്ത് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഹസ്സന്‍ സഖാഫി, ഡോ: സി.ജി പൂക്കോയ, കല്‍പേനി തുടങ്ങിയവരും ഉണ്ടായിരുന്നു. ദ്വീപിലെ സുന്നീ പ്രവര്‍ത്തകരും നാട്ടുകാരും ഉത്സാഹത്തോടെ ഉസ്താദിന്റെ പ്രഭാഷണം ശ്രവിക്കുവാന്‍ തടിച്ചുകൂടി.


 
 
Picture
ആന്ത്രോത്ത്‌:
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയല്‍ നിന്നും എം.എ. പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക്‌ നേടി കൊണ്ട്‌ ലക്ഷദ്വീപിലെ ആദ്യ പൊളിറ്റിക്കല്‍ സയന്‍സില്‍ റാങ്ക്‌ ജേതാവാകുന്നു ആന്ത്രോത്ത്‌ സ്വദേശി മുഹമ്മദ്‌ മുഫ്തി മുബാറക്‌ ചരിത്രം എഴുതി. തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നും ഡിഗ്രി പാസായ മുബാറക്‌  പാലാ സെന്‍റ്‌ തോമസ്‌ കോളേജില്‍ ചേരുകയായിരുന്നു. ഇവുടന്നാണ്‌ മുബാറക്കിനെ തേടി ഭാഗ്യമെത്തിയത്‌. അന്തരിച്ച മുന്‍ അഡ്മിനിസ്ട്രേറ്റര്‍ മൂര്‍ക്കോത്ത്‌ രാവുണ്ണി സര്‍ പഠന കാര്യത്തില്‍ തനിക്ക്‌ ഒരു പ്രചോദനം തന്നിരുന്നുവെന്ന്‌ മാധ്യമ പ്രവര്‍ത്തകരോട്‌ മുബാറക്‌ പറഞ്ഞു.
പിതാവ് : അഷ്‌റഫ്‌ അളിയത്തറ
മാതാവ്:  പാത്തുമ്മാബി മേലാപുര

ഐലന്‍ട്‌ പ്രസ്സിന്‍റെ എല്ലാവിധ ഭാവുകങ്ങളും.

 
 
Picture
കവരത്തി/ ചെത്‌ലാത്:  ഇന്ത്യ ഒട്ടാകെയായി നടത്തിയ JRF/NET Lectureship പരീക്ഷയില്‍ ലക്ഷദ്വീപിന്‍റെ ചരിത്രത്തില്‍ ആദ്യമായി രണ്ട് യുവപ്രതിഭകള്‍ഒരാള്‍ തലസ്ഥാനമായ കവരത്തിയില്‍ നിന്നാണെങ്കില്‍ മറ്റൊരാള്‍ ലക്ഷദ്വീപിന്‍റെ വടക്ക്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ചെത്‌ലാത്ത്‌ എന്ന കൊച്ചു ദ്വീപുകാരിയാണ്.


ഒന്നാമത്തെ ആള്‍ കവരത്തി ദ്വീപ് സ്വദേശിയായ സജീദ് കെ.പി.യാണ്.
ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ലക്ഷദ്വീപില്‍ നിന്നുമുള്ള ആദ്യത്തെ JRF'കാരനായി ഇനി അറിയപ്പെടുക കവരത്തിയില്‍ നിന്നുമുള്ള ഈ യുവപ്രതിഭയാണ്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ബോസണായി വിരമിച്ച  കറുത്തോളാ പുര കുഞ്ഞിക്കോയയുടേയും കക്കിണി പുര മുത്തുബിയുടേയും മകനാണ് ഈ മിടുക്കന്‍.കവരത്തി  GSSS'ല്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മലപ്പുറം ഗവര്‍മെന്‍റ്‌ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദവും(BPEd.) ബിരുദാനന്ത ബിരുദവും(MPEd.) പൊണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ഫിലും(M.Phil) പൂര്‍ത്തിയാക്കിയ അദ്ദേഹം ഇപ്പോള്‍ ബാഗ്ലൂരിലുള്ള സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യ(SAI) സെന്‍ററില്‍ Diploma in Sports Coaching in Badminton'ന്‌ പഠിക്കുന്നു. 

കണൂര്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ചു കൊണ്ട്‌ നിരവധി ഇന്‍റര്‍ യൂണിവേഴ്സിറ്റി ബാഡ്‌മിന്‍റണ്‍ മത്സരങ്ങളില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ്‌  അദ്ദേഹത്തെ SAI'ല്‍ എത്തിച്ചത്‌.
ലക്ഷദ്വീപില്‍ നിന്നുമുള്ള ബാഗ്ലൂര്‍ SAI'ല്‍ എത്തുന്ന ആദ്യത്തെ ലക്ഷദ്വീപുകാരനും Diploma in Sports Coaching in Badminton ചെയ്യാന്‍ സെലക്ഷന്‍ ലഭിക്കുന്ന ആദ്യ ലക്ഷദ്വീപുകാരനെന്ന ബഹുമതിയും അദ്ദേഹത്തിന്‌ സ്വന്തം.

ലക്ഷദ്വീപിലെ ബാഡ്മിന്‍റണ്‍ താരങ്ങള്ക്ക്‌ ഇദ്ദേഹത്തിന്‍റെ സേവനം ഒരു മുതല്‍ കൂട്ടാവട്ടെയെന്നും വരും നാളുകളില്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ദ്വീപുകാരായ കായിക താരങ്ങളെ വാര്‍ത്തെടുക്കാനുള്ള അവസരം അദ്ദേഹത്തിനുണ്ടാവട്ടെയെന്നും ഐലന്‍ട്‌ പ്രസ്സ്‌ ആശംസിക്കുന്നു.


Picture
രണ്ടാമത്തെയാള്‍ ചെത്‌ലാത്ത്‌ GSSS'ലെ താല്‍കാലിക കെമിസ്ട്രി അധ്യാപികയാണ്, താജുന്നിസ. ലക്ഷദ്വീപിലെ ആദ്യത്തെ കെമിസ്ട്രിയിലെ NET'കാരിയായി  ഇനി ഇവരാണ്‌ അറിയപ്പെടുക. സ്കൂളിലെ കലാരംഗങ്ങളില്‍ മികച്ച സേവനം നല്‍കുന്ന ഇവര്‍ തികഞ്ഞ കഠിന പ്രയത്നക്കാരിയാണ്.
പ്രാഥമിക വിദ്യാഭ്യാസം GSSS കവരത്തിയില്‍ നിന്നും പൂര്‍ത്തിയാക്കിയ ഇവര്‍ തന്‍റെ ബിരുദം പാലക്കാട്‌ Mercy College'ല്‍ നിന്നും ബിരുദവും കോഴിക്കോട്‌ സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്നും ബിരുദാനന്ത ബിരുദവും പൂര്‍ത്തിയാക്കി. പിന്നീട്‌ കവരത്തിയിലെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്‍ററില്‍ നിന്നും ബി.എഡും കരസ്ഥമാക്കി. 

ലക്ഷദ്വീപ്‌ സെക്രട്ടറിയേറ്റില്‍ ലീഗല്‍ സെല്ലിലെ സുപ്രന്‍റന്‍റ്‌ കുറുപ്പുര അബ്ദുള്ള കോയയുടെയും ചെത്‌ലാതില്‍ നിന്നുമുള്ള ഡിസ്ട്രിക്റ്റ്‌ പഞ്ചായത്ത്‌ മെമ്പര്‍ കീളാകുഞ്ഞിക്കം ഖദീശോമ്മയുടെയും മകളാണ്‌ ഇവര്‍. 
ഇപ്പോള്‍ ലക്ഷദ്വീപ്‌ ഡയറ്റില്‍ ലാബ്‌അസിസ്റ്റന്‍റായി നിയമനം ലഭിച്ചിരിക്കുകയാണ്‌ ഈ മിടുക്കിക്ക്‌.


ഐലന്‍ട്‌ പ്രസ്സ്‌ എല്ലാവിധ ആശംസകളും നേരുന്നു.

 
 
Picture
അമിനി: വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധു-വരന്‍മാര്‍ HIV ബാധ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തണമെന്നത് നിയമം മൂലം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ മുഴുവന്‍ ദ്വീപുകളിലും ക്യാമ്പൈന്‍ സംഘടിപ്പിക്കുന്നു. ഒപ്പം മാരകമായ ഈ രോഗത്തെക്കുറിച്ച് കനത്ത അവബോധപെടുത്തലുകളും നടത്തുന്നു. അധ്യാപകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, മദ്രസാ അധ്യാപകര്‍, പോലീസ്, മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ക്ലാസുകള്‍ സംഘടിപ്പിച്ചു. അഗത്തി, കടമത്ത്, അമിനി, ചേത്ലാത്ത്, കില്‍ത്താന്‍ എന്നീ ദ്വീപിലെ ഖാളിമാര്‍ നിയമം കൊണ്ടുവരാനുള്ള തീരുമാനത്തിന് പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. മിനിക്കോയി ദ്വീപില്‍ ആത്മീയ നേതാക്കളുടെ സമ്മതത്തോടെ ഈ നിയമം കൊണ്ടുവന്ന് വര്‍ഷങ്ങളായി. മറ്റു ദ്വിപുകളിലെ ഖാളിമാര്‍ കൂടി സമ്മതിച്ചാല്‍ ലക്ഷദ്വീപ് ഭരണകൂടം വിവാഹത്തിന് മുമ്പ് നിയമം മൂലം HIV പരിശോധന നിര്‍ബന്ധമാക്കും. അമിനി ദ്വീപില്‍ ഖാളി ജുമുഅ'ക്ക് ശേഷം ഇതു സംബന്ധമായ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിച്ചു. മതവിശ്വാസങ്ങള്‍ അനുസരിച്ചു നടക്കുന്നവര്‍ സുരക്ഷിതരാണെന്നും ഭാര്യയല്ലാത്ത ലൈംഗിക ബന്ധങ്ങളായ സ്വവര്‍ഗ രതി, വേശ്യാ ബന്ധം പോലെയുള്ള "വന്‍പാപങ്ങളില്‍" ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷയാണ് മാരകമായ ഈ അസുഖമെന്നും വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു. എങ്കിലും അത്തരം രോഗികളില്‍ ചിലരുടെ വഞ്ചനാപരമായ നടപടി മൂലം നടത്തപ്പെടുന്ന വിവാഹങ്ങള്‍ കാരണം രോഗം പകരുക മാത്രമല്ല നിരപരാധികളായ ഒരുപാടു ജീവിത വാതായനങ്ങള്‍ നശിപ്പിക്കുക കൂടിയാണ് ഉണ്ടാകുന്നത് എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കി.
ഇങ്ങനെ ഒരു നിയമം വരികയാണെങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ വിവാഹ പൂര്‍വ്വ HIV പരിശോധന നിലവില്‍ വന്ന പ്രദേശം ലക്ഷദ്വീപിന് സ്വന്തമാകും.


(By:- മുസ്തഖീം.
ലേഖകന്‍ അമിനി ദ്വീപിലെ സര്‍ക്കാര്‍ പ്രൈമറി അധ്യാപകനാണ്)


 
 
Picture
അഗത്തി (17.11)- വാളയാര്‍ ക്ലബ്ബിന്റെ ഉത്ഘാടനത്തിനായി കേരളത്തിലെ പ്രശസ്ത ആല്ബം പാട്ട് ഗായകന്‍ കൊല്ലം ശാഫി എത്തി. വെള്ളിആഴ്ച വൈകുന്നേരം 5 മണിക്ക് ക്ലബ്ബിന്റെ ഉത്ഘാടനം ശ്രീ.കൊല്ലം ശാഫി നിര്‍വ്വഹിച്ചു. എക്സിക്യുട്ടീവ് ഓഫീസര്‍ ശ്രീ.ഹൈദര്‍ അധ്യക്ഷനായിരുന്നു.ശ്രീ.കാദര്‍ മാസ്റ്റര്‍ SSA ആശംസാ പ്രസംഗം നടത്തി. ക്ലബ്ബുകള്‍ സാമുഹ്യ നന്മയ്ക്കാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അംഗങ്ങളില്‍ ഒരാള്‍ മോശമായാല്‍ അത് എല്ലാവരേയും ബാധിക്കുമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ശാഫി പറഞ്ഞു. വൈകുന്നേരം 7 മണിക്ക് പഞ്ചായത്ത് സ്റ്റേജില്‍ അരങ്ങേറിയ ക്ലബ്ബിന്‍റെ കള്‍ച്ചറല്‍ പരിപാടിയും കൊല്ലം ശാഫിയുടെ പാട്ടും കേള്‍ക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ കവരത്തിയിലും കല്‍പേനിയിലും ശാഫിയുടെ പരിപാകള്‍ സംഘടിപ്പിക്കും.

 
 
അമിനി (14.11.12): കഴിഞ്ഞ 10 ദിവസമായി നാടിനെ ഉണര്‍ത്തിയ കായികപ്രതിഭകളുടെ ആവേശം കൊണ്ട് ജ്വലിതമാക്കിയ കരുത്തിന്‍റെ മേള ശുഭകരമായി പര്യവസാനിച്ചു. ഫുട്‌ബോളിലെ രാജാക്കന്മരെ കണ്ടെത്താന്‍ അമിനി ദ്വീപിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ dangerous Guys സംഘടിപ്പിച്ച വര്‍ണശബളമായ ചടങ്ങില്‍ വെച്ച് SDO എം.കെ. കുഞ്ഞിക്കോയ ഉത്ഘാടനം  നടത്തി.     ഫൈനല്‍ മത്സരതില്‍ Zilzila Arts & Sports Club എതിരില്ലാത ഒരു ഗോളിനു BSNL'നെ  പരാജയപ്പെടുത്തി. ആദ്യ DG Soccer cupVDP Chaiperson കെ പി ബുഖാരികൊയ, SDO MK.Kunhikoya, GSSS Principal മുഹമ്മെദ് ഇക്ബാല്, medical officer Dr.Mohammed Jaleel ,Darvesh Khan AE (Ele) ,Mullakoya ASI , Hussain.MP(Chairman,DG soccer cup) ചാമ്പ്യന്മാരായി. തദവസരത്തില്‍ നടന്ന സമ്മാനദാന ചടങ്ങില്‍  വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും അമിനി മുന്‍സിഫ് കെ. ചെറിയ കോയ വിതരണം ചെയ്തു. ചടങ്ങില്‍ VDP Chaiperson കെ പി ബുഖാരികൊയ, SDO MK.Kunhikoya, GSSS Principal മുഹമ്മെദ് ഇക്ബാല്, medical officer Dr.Mohammed Jaleel ,Darvesh Khan AE (Ele) ,Mullakoya ASI , Hussain.MP(Chairman,DG soccer cup) തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത വര്‍ഷം മുതല്‍ DG Amini soccer league എന്ന പേരില്‍  football Tounament നടത്തുമെന്ന്‌ dangerous Guys ഐലന്‍ട്‌ പ്രസ്സിനോട്‌ പറഞ്ഞു.
 
 
Picture
അമിനി: വിവിധ ദ്വീപുകളില്‍ നടത്തപ്പെട്ട മിനി മാരത്തോണ്‍ മത്സരങ്ങള്‍ സമാപനത്തിലേക്ക്. അമിനിയില്‍ പുതിയ റെക്കോര്‍ഡ്. മറ്റു ദ്വീപുകളില്‍ നടന്ന മത്സര ഫലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ അമിനിയിലെ ശിഹാബുദ്ധീന്‍ ടി.പി.യാണ്‌ ഏറ്റവും കുറഞ്ഞ സമയം കൊണ്ട്‌ മാരത്തോണില്‍ ഒന്നാമത്‌ ഓടിയെത്തിയത്. 36 മിനിട്ടും 3 സെക്കന്‍ഡും കൊണ്ടാണ്‌ അദ്ദേഹം മത്സരം പൂര്‍ത്തിയാക്കിയത്. എട്ടാം ക്ലാസുകാരന്‍ ലംറത്തും അബ്ദുല്‍ വാഹിദും ആണ്‌ കാണികളെ അമ്പരപ്പിച്ചത്.

വിജയികളേയും അവര്‍ പൂര്‍ത്തിയാക്കാന്‍ എടുത്ത സമയവും താഴെ നല്‍കുന്നു.I. Shihabudheen. TP                    36 mins 03 sec.
II. Abdul sathar.E                         41mins 03 sec
III Aneesh Rahman                      48mins 05 sec
IV Sainul Abid.UC                        56mins 02 sec
V Atheehulla.P                             01 hr 02mins 34 sec

 
 
Picture
അമിനി: ജെ.ബി.എസ്‌. നോര്‍ത്ത്‌ അങ്കണത്തില്‍ വെച്ച്‌ നടത്തപ്പെട്ട ഐലന്‍ട്‌ ലെവല്‍ കലോത്സവം അമിനി സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. ബി. ഇഖ്‌ബാല്‍ ഉല്‍ഘാടനം ചെയ്തു. വൈസ്‌ ചെയര്‍ പെയ്സണ്‍ ശ്രീ. ബി.സി. ചെറിയ കോയ, ശ്രീ. എംസി. പൂക്കോയ സി.ആര്‍.സി., മറ്റു സ്കൂളുകളിലെ സ്കൂള്‍ മാനേജ്‌മെന്‍റ്‌ കമിറ്റി മെമ്പര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)