ചെത്ലാത്ത് (14/11/2012): ഗവര്‍മെന്റ് ജെ.ബി. സ്കൂള്‍ അങ്കണത്തില്‍ നടന്ന ശിശിദിന ആഘോഷങ്ങളില്‍) ദ്വീപിലെ വിവിധ സ്കൂളുകള്‍ പങ്കെടുത്തു. 10.30ന് ചാച്ചാജീ അബ്ദുല്‍ ബാസിത് എച്ച്.എം. പതാക ഉയര്‍ത്തി. വിവിധ സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പിന്നീട് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. മിഠായി വിതരണം, ബടാകാനാ തുടങ്ങീയവയും ശിശുദിനത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.
അഗത്തി(14/11/2012): ക്രസന്റ് പബ്ലിക് സ്കുളില്‍ നടന്ന ശിശൂദിന പരിപാടിയുടെ ഭാഗമായി "ബാലകലാജാഥ" നടന്നു. വര്‍ണ്ണ ശബളമായ ജാഥയില്‍ KG ക്ലാസുകള്‍, L.P,UP ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും, അദ്യാപകന്മാരും പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന "സാംസ്കാരിക" പരിപാടിയില്‍ RGHS ഓര്‍ത്തോ വിഭാഗം തലവന്‍ ഡോ: ജി,ജൊ ജോഷൊ മുഖ്യാഥിതിയായിരുന്നു. അഗത്തി PANCHAYATH എക്സിക്യൂട്ടിവ് ഓഫീസര്‍ ജ: പി.പി ഹൈദര്‍, MI.ഹംസക്കോയ മാസ്റ്റര്‍, KC.അബ്ദുല്‍ ഖാദിര്‍ സഖാഫി, NP.ഷറഫുദ്ധിന്‍ സഖാഫി, M.സമദ്ക്കോയ ദാരിമി. M.ഉബൈദുല്ല സ്വാഗതവും, K.അബ്ദുല്‍ റസാഖ് നന്ദിയും പറങ്ങു.
ചെത്ലാത്ത്: ലക്ഷദ്വീപില്‍ ആദ്യമായി നടത്തപ്പെടാന്‍ പോകുന്ന ലക്ഷദ്വീപ് ക്രിക്കറ്റ് ലീഗ് മത്സരങ്ങളുടെ മുന്നോടിയായി നടത്തപ്പെട്ട ദ്വീപുതല ക്രിക്കറ്റ് ലീഗില്‍ ചെത്ലാത്ത് ദ്വീപില്‍ നടന്ന മത്സരങ്ങളില്‍ ബിസ്മി ക്ലബ് ജേതാക്കളായി. ഫെനിക്സ് (സല്സബീല്) ടീം സെലക്ഷന് ലഭിച്ചവരെ ചെത്ലാത്ത് കണ്ടിജന്റില്‍ ലക്ഷദ്വീപ് ലെവല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. ലക്ഷദ്വീപ് സ്പോര്‍ട്സ് & യൂത്ത് ആണ് ഇത് സംഘടിപ്പിക്കുന്നത്.
സ്വാതന്ത്ര്യസമരനായകനും, രാഷ്ട്രശില്പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ശിശുദിനമായി ആണ് രാജ്യമൊട്ടാകെ ആഘോഷിക്കുന്നത്.
ജനനം - നവംബര്‍ 14, 1889 (അലഹാബാദ്)
അച്ഛന് - മോത്തിലാല്‍ നെഹ്റു
അമ്മ - സ്വരൂപ റാണി
ഭാര്യ - കമലാ നെഹ്റു
സഹോദരിമാര്‍ - വിജയലക്സ്മി പണ്ഡിറ്റ്, കൃഷ്ണാ ഹഠിസിങ്
പുത്രി - ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി
ചെറുമക്കള്‍ - രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി
ജീവിതരേഖ
ഗൃഹവിദ്യാഭ്യാസത്തിനുശേഷം ഇംഗ്ളണ്ടിലെ ഹാരോ സ്കൂള്‍, കേംബ്രിജിലെ ട്രിനിറ്റികോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. എം.എ. പാസായി. ലണ്ടനിലെ ഇന്നര്‍ടെന്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി അലഹാബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചു.
1916 - കമലാകൗളിനെ വിവാഹം കഴിച്ചു
1916 - ലക്നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടി
1917 - ഇന്ദിര ജനിച്ചു
1918 അലഹബാദ് ഹോം റൂള്‍ ലീഗ് സെക്രട്ടറിയായി
1921 ജയില്‍വാസം (1921 മുതല്‍ 45 വരെ ആറുതവണ ജയില്‍ശിക്ഷ അനുഭവിച്ചു)
1922-- 23 - വെയില്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് അറസ്റ്റ് വരിച്ചു.1923 - അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, അലഹാബാദ് മുനിസിപ്പല്‍ ചെയര്മാന്
1927 - മര്‍ദ്ദിത ജനതകളുടെ ലോകസമ്മേളനം (ബ്രസല്‍സ്) കോണ്‍ഗ്രസ് പ്രതിനിധിയായി.
1928 സൈമണ്‍ കമ്മീഷന് ബഹിഷ്കരണത്തില്‍ പങ്കെടുത്തു.
1929 കോണ്‍ഗ്രസ് പ്രസിഡന്റായി, ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷന്‍( 1954 വരെ നാലുതവണ പ്രസിഡന്റായിരുന്നു)
1933 - ബീഹാര്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു
1934 - സിവില്‍നിയമ ലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു, "ഗ്ളിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി' പ്രസിദ്ധീകരിച്ചു.
1935 - യൂറോപ്പില്‍ ഭാര്യയുടെ ചികിത്സാര്‍ത്ഥം പോയി.
1936 - കമലാ നെഹ്റു അന്തരിച്ചു.
1936 - ആത്മകഥ പ്രസിദ്ധപ്പെടുത്തി (1934-35 കാലയളവില്‍ ജയിലില്‍ വച്ചായിരുന്നു രചന)
1937 - സാമ്പത്തികാസൂത്രണത്തിന് ദേശീയ ആസൂത്രണകമ്മിറ്റി രൂപവല്‍ക്കരിച്ചു.
1938 - നാഷണല്‍ ഹെറാള്‍ഡ് പത്രം സ്ഥാപിച്ചു.
1939 - ആഭ്യന്തര യുദ്ധ സമയത്ത് സ്പെയിന് സന്ദര്‍ശിച്ചു, അഖിലേന്ത്യാ നാട്ടു രാജ്യ പ്രജാസമ്മേളനത്തിന്റെ പ്രസിഡന്റ്, ചൈന സന്ദര്‍ശിച്ചു
1942 - ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച
1944 - "ഇന്ത്യയെ കണ്ടെത്തല്‍' രചന
1946 - ഐ.എന്‍.എ. നേതാക്കളുടെ കേസുവിചാരണയില്‍ അവര്‍ക്കായി വാദിച്ചു, ഇടക്കാല സക്കാരിന്റെ ഉപാധ്യക്ഷന്‍.
1947- ഡല്‍ഹിയില്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടി, സ്വാതന്ത്ര്യ പ്രാപ്തിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി, മരണംവരെ പ്രധാനമന്ത്രിപദവും വിദേശകാര്യമന്ത്രി സ്ഥാനവും വഹിച്ചു.
1948 - കോമണ്‍വെല്‍ത്ത് പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിലും ഐക്യരാഷ്ട്ര ജനറല്‍ അസംബ്ളിയിലും പങ്കെടുത്തു.
1953-55 - അമേരിക്ക, കാനഡ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
1953 - എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുത്തു.
1954 - ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ (1954) പ്രധാനമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു.
1955 - ഭാരതരത്നം
1964 മെയ് 27 - മരണം
കവരത്തി: ദ്വീപിന്റെ 31-ാ മത് അഡ്മിനിസ്ട്രേറ്ററായി ശ്രീ.രാജെഷ് പ്രസാദ്.IAS ചാര്‍ജെടുത്തു.. കര്‍ണ്ണാടക സംസ്ഥാനത്തിലെ മണിപ്പാല്‍ സ്വദേശിയാണ് ഇദ്ദേഹം.
രാമുണ്ണിക്കും, സൈഗാളിനും, വജ്ജഹത്ത് ഹബീബുള്ളയ്ക്ക് ശേഷം ദ്വീപിനെ മനസ്സിറിയുന്ന ഒരഡ്മിനിസ്ട്രേറ്ററും എത്തിയില്ലെന്ന് തന്നെ പറയാം. മറ്റൊരു വിധത്തില്‍ ഇവിടത്തെ ചില രാഷ്ട്രീയ മേലാളന്മാര് വന്നവരെ നേരാം വണ്ണം ഭരിക്കാന്‍ അനുവധിച്ചില്ലെന്ന് പറയുന്നതിലും തെറ്റില്ല. ദ്വീപിന്റെ ഭരണചക്രം തിരിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ തീര്‍ച്ചയായും സ്വതന്ത്ര ചിന്താഗതിക്കാരനാകേണ്ടതാണ്.
ദ്വീപിന്റെ മനസ്സറിയുന്ന, അഴിമതിയും അക്രമ രഹിതവും, ദ്വീപിന്റെ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത പുരോഗമനവും കാഴ്ചവെക്കാന്‍ ശ്രീ.രാജേഷ് പ്രസാദിന് സാധിക്കട്ടെ എന്ന് ഐലന്ട് പ്രസ്സ് ആശംസിക്കുന്നു.