ചെത്ലാത്ത് : വീണ്ടും ദ്വീപിന് അഭിമാന വാര്‍ത്ത. കഴിഞ്ഞ ആഴ്ച യൂജിസി പരീക്ഷയില്‍ ആദ്യ കെമിസ്ട്രിക്കാരിയെ സമ്മാനിച്ച ചെത്ലാത്ത് ദ്വീപിന് ആ വാര്‍ത്തയുടെ മാധുര്യം മായും മുമ്പ് വീണ്ടും അഭിമാന നേട്ടം. കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്ങ് ബിരുദാനന്തര ബിരുദത്തിലാണ് ഒന്നാം റാങ്ക് നേടി ലക്ഷദ്വീപുകാരന് മറുനാട്ടില്‍ ഇശല്‍ മഹിമ പാടിയത്. ചെത്ലാത്ത് ദ്വീപിലെ സി.എച്ച്. കാസ്മിക്കോയയുടേയും ഇ. റുകിയയുടേയും മകനായ ഇര്‍ശാദ് ഇ. യാണ് ഈ അപൂര്‍വ്വ നേട്ടത്തിന്റെ ഉടമ. ഈ റാങ്ക് നേട്ടത്തിന്റെ ഫലമായി ഡോ. ഡി. രാജാറാം അവാര്‍ഡും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. തിരുവെങ്കടാചാരി അവാര്‍ഡും ഇര്‍ശാദിന് പ്രഖ്യാപിച്ചു കഴിഞ്ഞു.
വിദ്യാഭ്യാസം:
1. 2001ല്‍ തന്റെ എസ്.എസ്.ഏല്.സി. ചെത്ലാത്ത് ഹൈസ്കൂള്‍
2. 2003ല്‍ പ്രീ.ഡിഗ്രി. ജവഹര്‍ലാല്‍ കോളേജ് കടമത്ത്.
3. 2008ല്‍ ബാഗ്ലൂര് ബിഎംഎസ് കോളെജില്‍ നിന്നും സിവില്‍ എന്‍ജീനിയറിങ്ങ്.
4. 2008ല്‍ പ്രോജക്റ്റ് സയിന്റിസ്റ്റായി --യില്‍ ചുമതലപ്പെടുത്തി
5. 2012ല്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്കോടേ ബിരുദാനന്തര ബിരുദം.
ചെത്ലാത്ത് ദ്വീപിലെ മികച്ച ക്ലബുകളില്‍ ഒന്നായ ഐലന്ട് സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് ജോയിന്റ് സെക്രട്ടറി കൂടിയാണ് അദ്ദേഹം.. ഐലന്ട് പ്രസ്സിന്റെ എല്ലാവിധ ഭാവുകങ്ങളും..