Picture
_ EXCURSION TRIP 2012:

Agatti (28/02/2012): Like Previous years this year also the Govt: J.B.School (North) conducted an Excursion trip to the Northern tip of on 28th February 2012 this Excursion was sponsored by SSA Agatti.  Way to the Excursion site pupil were visited the following offices like Fisheries Work Shop, Ice plant, Poultry unit & Desiccated Coconut Plant with teachers. The pupil able to under stood the merits & important of each units. Finally pupil reached the excursion site at 12.00 pm. The teacher served the lime juice to the pupil at 12.30 pm the function started. In the absence of President SMC the Vice president Smt. Zeenath presided the function. She spoke in detail about the excursion & it’s important. K.P Sharaf was welcome the distinguished guest to the function Shri K.Khader RP.Maths, K.P Anver PET and K.P Akber PST were spoke in the function followed by the function at 01.45. There was a mars feat with SMC executive members was help. And about 02.30 pm Verities of Entertainment Program were conducted by the pupil. And the vote of thanks was done by Shri.B.Mohammed Hashim PST to the man audience.        

 
Picture
ദുബായ്: കഴിഞ്ഞദിവസം അന്തരിച്ച ഡമാസ്‌കസിലെ പ്രമുഖ ഇസ്ലാമിക കര്‍മ്മ ശാസ്ത്ര പണ്ഡിതനും ലോക പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും ഖാരിയും നിരവധി മതപണ്ഡിതരുടെ ഗുരുവര്യരുമായ ശൈഖ് ബകരി അല്‍ തറാബീശിക്ക് കണ്ണീരോടെ പണ്ഡിത ലോകം വിടചൊല്ലി. ദുബായ് ഖിസൈസിലെ ശൈഖ് ശീര്‍സാദ് മസ്ജിദില്‍ ജുമുഅ നിസ്‌കാരത്തിനു ശേഷം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ദുബായിലെ അല്‍ ഖൂസ് ഖബര്‍ സ്ഥാനില്‍ മയ്യിത്ത് മറവ് ചെയ്തു. മയ്യിത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും ആയിരങ്ങള്‍ പങ്കെടുത്തു. ജുമുഅ ഖുതുബയിലും ശേഷം നടന്ന അനുസ്മരണ സദസ്സിലും മത പണ്ഡിതര്‍ ശൈഖ് ബകരിയുടെ പാണ്ഡിത്യത്തെ അനുസ്മരിച്ചു, വിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ പ്രവാചകനായ മുഹമ്മദ് നബി (സ)ല്‍ നിന്ന് കണ്ണി മുറിയാത്ത ഇരുപത്തി ആറാമത്തെ ആളാണ് മര്‍ഹൂം ശൈഖ് ബകരി അല്‍ തറാബീശി എന്ന് പ്രമുഖ പണ്ഡിതനും ശൈഖ് ബകരിയുടെ പ്രധാന ശിഷ്യനുമായ ദുബായ് ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്റര്‍ പ്രന്‍സിപ്പല്‍ ശൈഖ് മുഹമ്മദ് അഹമ്മദ് ശഖ്‌റൂന്‍ പറഞ്ഞു. ശൈഖ് ഹബീബ് അലി സൈനുല്‍ ആബിദീന്‍ അല്‍ ജഹ്ഫരി, ഖബറടക്ക ചടങ്ങിന് നേതൃത്വം നല്‍കി.

ശൈഖ് മുഹമ്മദ് അഹമ്മദ് ശഖ്‌റൂന്‍, ശൈഖ് ഹുസൈന്‍ അല്‍ സഖാഫ്, ശൈഖ് അലി സയ്യൂന്‍, തുടങ്ങി യുഎഇ പണ്ഡിതന്മാര്‍ക്ക് പുറമേ ലബനാന്‍ , സിറിയ ഈജിപ്ത്, ഫലസ്തീന്‍, യമന്‍, തുടങ്ങിയ രാജ്യങ്ങളിലെ മത പണ്ഡിതന്മാരും മയ്യിത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തു. ദുബായ് ജുമേരയിലെ മകന്‍ ഡോ. മുആദിന്റെ വസതിയില്‍ വെച്ചായിരുന്നു ശൈഖ് ബകരി മരണപ്പെട്ടത്. ഹനഫീ മദ്ഹബില്‍ പ്രശസ്ത മത പണ്ഡിതനായ ശൈഖ് അബ്ദുല്‍ മജീദ് അല്‍ താറാബീശീയുടെ മകനായി 1921 ലാണ് ഡമാസ്‌കസില്‍ പണ്ഡിത തറവാട്ടില്‍ ജനിച്ചത്.

എഞ്ചിനീയര്‍മാരായ. അബ്ദുല്‍ മജീദ് അല്‍ താറാബീശി, റബീഹ് താറാബീശി, ഡോക്ടര്‍മാരായ ഇമാദുദ്ദീന്‍ താറാബീശി,സമീഹ് താറാബീശി,മുആദ് താറാബീശി,ഹംസ താറാബീശി, സമീഹ് താറാബീശി, എന്നിവര്‍ മക്കളാണ്, ദുബായിലെ പത്ത് ഖിറാത്ത് പഠിപ്പിക്കുന്ന ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിലെ പ്രന്‍സിപ്പല്‍ ശൈഖ് മുഹമ്മദ് അഹമ്മദ് ശഖ്‌റൂന്‍, കുവൈറ്റിലെ ശൈഖ് ഹിസ്സാന്‍ സബ്‌സബീ, അല്‍ജീരിയയിലെ ശൈഖ് മുഹമ്മദ് ബൂര്കാബ്, ലബനാനിലെ ശൈഖ് ഉമര്‍ ദാവൂഖ്, ജോര്‍ദാനിലെ ശൈഖ് ഹിസ്സാം അബ്ദുല്‍ മൌലാ, തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ പ്രമുഖരാണ്.


 
Picture
അഗത്തി: മര്‍കസുത്ത അ്‌ലീമിസ്സുന്നിയും രാജിവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിചു. ഡോ. ബിനു (MOD officer i/c RGH), ഡോ. വിധ്യാദരന്‍ (AD MEM RGH), കെ.സി. അബ്ദുല്‍ ഖാദര്‍ സഖാഫി, എന്നിവര്‍ രക്തം ദാനം ചെയ്യുന്നതിനെകുറിചും ഗ്രുപ്പ് നിവാരണത്തെ പറ്റിയും സംസാരിച്ചു.
RGH'ല്‍ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് രക്തം ആവശ്യം വരുമ്പാള്‍ രക്തം നല്‍കാന്‍ തയ്യാറാണെന്ന് സുന്നിമര്‍കസ് പ്രവര്‍ത്തകര്‍ ദ്വിപ് ന്യൂസിനോടും ഐലന്‍ട്‌ എക്സ്‌പ്രിനോടും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
_

 
Picture
_തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 17ന് നടത്താന്‍ സാധ്യത വന്നതോടെ അന്ന് നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു അടക്കമുള്ള എല്ലാ സ്കൂള്‍ പരീക്ഷകളും മാര്‍ച്ച് 26ലേക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതറിയിച്ച് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കിയിട്ടുണ്ട്.

 
Picture
_"ചെത്ത്‌ലാത്ത്  ദ്വീപിലെ ഹഫീസ ഓ.സി'യെ കേരള വിമന്‍സ് ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുത്തു":

തിരുവനന്തപുരം: കായിക മേഖലക്ക് പ്രാധാന്യം നല്‍കാന്‍ വൈമനസ്യം കാണിക്കുന്ന ലക്ഷദ്വീപിന് ദ്വീപില്‍ മികച്ച കായിക താരങ്ങള്‍ ഉണ്ട് എന്നതിന് തെളിവായി ലക്ഷദ്വീപിലെ ചെത്ത്‌ലാത്ത് ദ്വീപില്‍ നിന്നും ഒരു കായിക നക്ഷത്രം ക്രിക്കറ്റ്  മൈതാനത്തിലേക്ക്...
ലക്ഷദ്വീപിലെ കായിക മേഖലയില്‍ അവസരങ്ങള്‍ കുറവാണ്. എന്നാല്‍ മികച്ച താരങ്ങള്‍ ദ്വീപില്‍ ഉണ്ടെന്ന  കാര്യങ്ങള്‍ മറ്റ് പ്രദേശത്ത് എത്തുമ്പോഴാണ് അറിയുന്നത് എന്നത് പ്രതിഷേധാര്‍ഹമാണ്. ആന്തമാന്‍ പോലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും രഞ്ജി ട്രോഫി പോലുള്ള ദേശീയ   ക്രിക്കറ്റ് ലീഗില്‍ ഇടക്കെങ്കിലും ടീമുകള്‍ പങ്കെടുക്കുമ്പോള്‍ ദ്വീപിലെ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും അത്തരം ശ്രമങ്ങള്‍ നടത്താത്തത് കൊണ്ടാണ് ദ്വീപിലെ കായിക താരങ്ങള്‍ക്ക് അവസരം ലഭിക്കാത്തത് എന്നത് ചരിത്ര വസ്തുതയാണ്‌.


 
Picture
ആന്ത്രോത്ത്(19.2.12): ലക്ഷദ്വീപ് എം.പി.അഡ്വ.ഹംദുള്ളാ സഈദ് വിവാഹിതനായി. ഡല്‍ഹി സ്വദേശി നിസാമുദ്ധീന്‍ സിദ്ദീഖ് അലിയുടെ മകള്‍ ഡോ.അംനാ അലീ മിര്‍സയാണ് വധു. മര്‍ഹൂം പി.എം സഈദ് സാഹിബിന്റെ മഖ്ബറയില്‍ വെച്ചായിരുന്നു നിക്കാഹ്. വിവിധ ദ്വീപുകളില്‍ നിന്നായി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥും കളക്ടര്‍ ശ്രീ.വസന്തകുമാറും മുഖ്യാതിഥികളായിരുന്നു

കടപ്പാട്‌: ദ്വീപ്‌ ന്യൂസ്‌ കില്‍ത്താന്‍
_

 
Picture
_കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇ-സോണ്‍ ആര്‍ട്സ്‌ ഫെസ്റ്റ്‌ 2012'ല്‍ കവിതാ രചനയില്‍ തിളങ്ങി ഒരു ഭാവി അധ്യാപിക. കവരത്തി കോളേജ്‌ ഓഫ്‌ എഡ്യുക്കേഷനിലെ ഹാജറാബി പി.പി. ആണ്‌ ആനുകാലികമായ ചിത്രങ്ങളെ തന്‍റെ തൂലിക കൊണ്ട്‌ കവിതയാക്കിയത്‌. ബാല്യം മുതല്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ സമൂഹം കവിതക്ക്‌ ഇതിവൃത്തമായപ്പോള്‍ ആസ്വാദനത്തിനപ്പുറം കവിത ഒരു ജീവചരിത്രമായി.



കവിത താഴെ:

രു ചെറുപുഞ്ചിരിയുമായെത്തി-
യവളീ ഭൂമിയില്‍
ബാല്യത്തിന്‍ കുടക്കീഴില്‍
തത്തിക്ക
ളിക്കും വേളയില-
പ്പോളവഴുടെ മൃദുല മേനിതന്‍
രുചിയറിഞ്ഞതവളുടെ കളിത്തോഴന്‍.

        കൌമാരത്തിന്‍ ഇടവേളകളിലെപ്പോഴൊക്കെയോ
        അധ്യാപകരവളുടെ നിറമേനിയി-
        ലെഴുതിപ്പഠിപ്പിച്ചവളുടെ കൌമാരത്തെയപഹരിച്ചു.
        യൌവ്വനത്തിന്‍ ചോരത്തുടിപ്പിനെയപ-
        ഹരിക്കാനെത്തിയതവളുടെ സഹോദരങ്ങള്‍
        തന്‍ കരാളഹസ്തങ്ങളായിരുന്നു.

നിലാവുദിക്കാന്‍ മറന്നുപോയൊരു
രാത്രിതന്‍ മറവിലവളെ കൊത്തി-
പ്പറിച്ചതവളുടെ ജന്മനാഥന്‍ തന്നെ.
ജീവിതത്തിലെ വിലപ്പെട്ട നിമിഷ-
ങ്ങളെയപഹരിച്ചവരിന്നു സമൂഹത്തില്‍
മാന്യതയുടെ കൊടി ചൂടുമ്പോള്‍

        ഇവള്‍, ഈ പെണ്‍കൊടി
        ഒരു നെരിപ്പോടായി കത്തിയമരുന്നു.
        മൌനമായി കത്തിയമരുകയാണവളിന്നും.

ഇന്നും കാതോര്‍ത്താല്‍ നമുക്ക്‌ കേള്‍ക്കാം
ഇതുപോല്‍ നിമിഷങ്ങളപഹരി-
ക്കപ്പെട്ട പെണ്‍കൊടികള്‍തന്‍
മൌനത്തിന്‍ നിലവിളികള്‍...



 
Picture
കവരത്തി: കാലിക്കറ്റ് യൂണിവേഴസിറ്റി സെന്‍ററുകള്‍ തമ്മില്‍ മാറ്റുരച്ച രണ്ടാമത് ഈ-സോണ്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ 210 പോയിന്‍റോടെ കടമത്ത് ദ്വീപ്‌ ജേതാക്കളായി. ആതിഥേയരായ കവരത്തിയാണ് 204  പോയിന്‍റോടെ രണ്ടാം  സ്ഥാനത്ത്. ആന്ത്രോത്ത് 158  പോയിന്‍റോടെ മൂന്നാമതായി.  വര്‍ണാഭമായ പരിപാടികളോടെ സമാപിച്ച ഈ ഫെസ്റ്റ് ഫെബ്രുവരി  പന്ത്രണ്ടാം തിയതി അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. കവരത്തി B.Ed സെന്‍റെറിലെ അലി അക്ബര്‍ കലാപ്രതിഭ പട്ടവും കടമത്ത്  സെന്‍റെറിലെ നിഷാന അമീന്‍ കലാ തിലക പട്ടവും സ്വന്തമാക്കി. കൈരളി ചാനലിലെ പട്ടുറുമാല്‍ പരിപാടിയിലെ   ഫിറോസ്‌ അടക്കമുള്ള പ്രശസ്തര്‍ ജഡ്ജ്മാരായി എത്തിയിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിജയികള്‍ അടുത്ത മാസം മൂന്നിന് തൃശൂര്‍  ശ്രീ കൃഷ്ണ കോളേജില്‍ നടക്കുന്ന ഇന്‍റര്‍സോണ്‍ കലോത്സവത്തില്‍ പങ്കെടുക്കണം.

വിജയികള്‍ക്ക് ഐലന്‍ട്‌ എക്സ്‌പ്രസിന്‍റെ  അഭിനന്ദനങ്ങ
ള്‍.

അനുബന്ധ വാര്‍ത്തകള്‍:

രണ്ടാമത്‌ "E-Zone" മത്സരങ്ങള്‍ കവരത്തിയില്‍ നാളെ കൊടിയേറും | Second E-Zone Arts Fest begins tomorrow:


 
Picture
_ആന്ത്രോത്ത്‌: ലക്ഷദ്വീപ്‌ പാര്‍ലെമെന്‍റ്‌ മെമ്പര്‍ അഡ്വക്കേറ്റ്‌ ഹംദുള്ള സയ്യിദ്‌ വിവാഹിതനാകുന്നു.
ഡല്‍ഹി സ്വദേശിനി ഡോക്ടര്‍ അംന അലി മിര്‍സയാണ്‌ വധു.
ഫെബ്രുവരി 19ന്‌ പി.എം. സയ്യിദ്‌ സാഹിബിന്‍റെ അന്ത്യ വിശ്രമ സന്നിധിയില്‍ നിക്കാഹ്‌ ചടങ്ങ്‌ നടക്കും. അദ്ദേഹത്തിന്‍റെ വിവാഹ വാര്‍ത്ത ലക്ഷദ്വീപിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അതിയായ സന്തോഷമാണ്‌ ഉണ്ടാക്കിയത്‌. വിവാഹം ഗംഭീരമായി ആഘോഷിക്കാന്‍ തയ്യാറാവുകയാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍.

 
Picture
(പ്രത്യേക ലേഖകന്‍)

കവരത്തി: കോഴിക്കോട്‌ സര്‍വ്വകലാശാല ലക്ഷദ്വീപ്‌ സോണില്‍ നടത്തുന്ന രണ്ടാമത്‌

"E - Zone" കലാമേളക്ക്‌ ലക്ഷദ്വീപ്‌ അഡ്‌മിനിസ്ട്രേറ്റര്‍ ശ്രീ. അമര്‍നാദ്‌ I.A.S. തിരിതെളിയിക്കും. കോഴിക്കോട്‌ സര്‍വ്വകലാശാലയുടെ ദ്വീപിലുള്ള മൂന്ന്‌ കേന്ദ്രങ്ങള്‍ (കവരത്തി, കടമം, ആന്ത്രോത്ത്‌) കലാമേളയില്‍ മാറ്റുരയ്ക്കും. ഇത്തവണ മേളയ്ക്ക്‌ ആതിഥേയത്വം നല്‍കുന്നത്‌ കവരത്തി സെന്‍ററാണ്‌. മത്സരാര്‍ത്ഥികള്‍, ജഡ്ജസ്‌, വന്‍കരയില്‍ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ എന്നിവര്‍ ദ്വീപിലെത്തി കഴിഞ്ഞു. എല്ലാ തരം ഒരുക്കങ്ങളും ഓര്‍ഗനൈസിങ്ങ്‌ കമ്മിറ്റി പൂര്‍ത്തികരിച്ചിട്ടുണ്ട്‌. മേള ഫെബ്രുവരി 13 വരെ ഉണ്ടാകും.
-------------------------------------
(Special Correspondent)

Kavaratti: Calicut University E-Zone Art Festival will be inaugurated by Hon’ble Administrator on 12th February 2012 in a colourful function at Kavaratti. Artists from three Calicut University Centres (Androth, Kadmat, Kavaratti) will participate in the festival. Participants from Kadmat and Androth have reached Kavaratti today. Around 40 personalities including judges will come here by tomorrow. Almost all arrangements have been made by the Organizing committee for the smooth conduct of E-Zone Festival. The Festival will end on 13 February.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)