ആന്ത്രോത്ത്:
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയല് നിന്നും എം.എ. പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് നേടി കൊണ്ട് ലക്ഷദ്വീപിലെ ആദ്യ പൊളിറ്റിക്കല്‍ സയന്‍സില്‍ റാങ്ക് ജേതാവാകുന്നു ആന്ത്രോത്ത് സ്വദേശി മുഹമ്മദ് മുഫ്തി മുബാറക് ചരിത്രം എഴുതി. തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നും ഡിഗ്രി പാസായ മുബാറക് പാലാ സെന്റ് തോമസ് കോളേജില്‍ ചേരുകയായിരുന്നു. ഇവുടന്നാണ് മുബാറക്കിനെ തേടി ഭാഗ്യമെത്തിയത്. അന്തരിച്ച മുന്‍ അഡ്മിനിസ്ട്രേറ്റര്‍ മൂര്‍ക്കോത്ത് രാവുണ്ണി സര് പഠന കാര്യത്തില്‍ തനിക്ക് ഒരു പ്രചോദനം തന്നിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകരോട് മുബാറക് പറഞ്ഞു.പിതാവ് : അഷ്റഫ് അളിയത്തറ
മാതാവ്: പാത്തുമ്മാബി മേലാപുര
ഐലന്ട് പ്രസ്സിന്റെ എല്ലാവിധ ഭാവുകങ്ങളും.