Picture
എറണാകുളം: ലക്ഷദ്വീപ് സ്റ്റുഡന്‍സ്‌ അസോസിയേഷന്‍റെ
42 >ം വാര്‍ഷികവും അഖില ദ്വീപ്‌ മഹാ സമ്മേളനവും കല്‍പേനിയില്‍ വെച്ച്  ഡിസംബര്‍ 26 ,27 തിയതികളില്‍ നടത്തുവാന്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന്‍റെ യോഗത്തില്‍ തീരുമാനിച്ചു. LSA(CC) ട്രഷറര്‍ M.P. ഇര്‍ഷാദ് സ്വാഗതം ചെയ്ത യോഗത്തില്‍ LSA(CC) പ്രസിഡന്‍റ്‌ റിസാല്‍ അധ്യക്ഷത വഹിച്ചു .LSA(CC) സെക്രട്ടറിയേറ്റ് അംഗങ്ങളും അഡ്വര്‍ട്ടേസിംഗ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു . 

 
                         (എം.ഐ ഹംസക്കോയ മാസ്റ്റര്‍ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു) 


                       (ഹംസക്കോയ മാസ്റ്ററെ ഡെപ്യൂട്ടി കളക്ടര്‍ നിസാമുദ്ധീന്‍കോയ പൊന്നാട അണിയിക്കുന്നു) 


അഗത്തി: SB School പ്രൈമറിടീച്ചറും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ ഹംസക്കുട്ടി മാസ്റ്ററെ സ്കൂള്‍ അധ്യാപകരും,വിദ്യാര്‍ത്ഥികളും, SMC യും സംയുക്തമായി ആദരിച്ചു. വിമാനം വഴി നാട്ടിലെത്തിയ ഹംസക്കുട്ടി മാസ്റ്ററെ സ്വീകരിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ നിസാമുദ്ധീന്‍കോയ, സീനിയര്‍ ടീച്ചര്‍ ഹംസക്കോയ മാസ്റ്റര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ പി.പി.ഹൈദര്‍ സാഹിബ് തുടങ്ങിയവര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഹംസക്കുട്ടി മാസ്റ്ററെSBസ്കൂളില്‍ ഒരുക്കിയ സ്വീകരണച്ചടങ്ങിലേക്ക് ആനയിക്കപ്പെട്ടു.ഹംസക്കുട്ടി മാസ്റ്ററുടെ സേവനത്തെക്കുറിച്ചും മറ്റും ഹെഡ്മാസ്റ്ററും SMC മെമ്പര്‍മാരും പ്രസംഗിച്ചു. മറുപടിപ്രസംഗത്തില്‍ ഹംസക്കുട്ടി മാസ്റ്റര്‍  പ്രിന്‍സിപ്പാളിനും ഡയരക്ടറിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

കില്‍ത്താന്‍- GSS സ്കൂള്‍ മലയാളഭാഷ അധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ പി.യാക്കൂബ് മാസ്റ്ററെ സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ആദരിച്ചു. എം.വി. ലക്ഷദ്വീപ് കപ്പലിലെത്തിയ യാക്കൂമാസ്റ്ററെ സ്വീകരിക്കാന്‍ അണിയിച്ചൊരുക്കിയ ഔട്ട്ബോടാണ് എത്തിയത്. കടപ്പുറത്ത് നാട്ടിലെ രാഷ്ടീയ പ്രമുഖരും സ്കൂള്‍ അധ്യാപകരും സ്വീകിരിക്കാനായി എത്തിയിരുന്നു. പിന്നീട് വാഹനത്തില്‍ ഹൈസ്കൂളിലേക്ക് ആനയിച്ചു. സ്കൂളില്‍ വിദ്യാര്‍ത്ഥിനികളുടെ ബണ്ടിയാ നൃത്തവുമായി യാക്കൂബ് മാസ്റ്ററെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണച്ചടങ്ങില്‍ പ്രിന്‍സിപ്പള്‍, SMC തുടങ്ങിയവര്‍ യാക്കൂബ് മാസ്റ്ററെ പ്രശംസിച്ച് സംസാരിച്ചു. മറുപടിപ്രസംഗത്തില്‍ യാക്കൂബ് മാസ്റ്റര്‍ പ്രിന്‍സിപ്പാളിനും ഡയരക്ടറിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. കൂടാതെ അദ്ദേഹത്തിന് ഹിന്ദി ഭാഷ അറിയാത്തതില്‍ ഡല്‍ഹിയില്‍ അനുഭവപ്പെട്ട ബുദ്ധിമുട്ടും ഹംസക്കുട്ടിമാസ്റ്റര്‍ സഹായത്തിനുണ്ടായ അനുഭവവും സദസ്സിനെ ഒന്നടങ്കം ചിരിപ്പിച്ചു.   
              (പി.യാക്കൂബ് മാസ്റ്ററെ സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വീകരിച്ച് കൊണ്ടുവരുന്നു) 
 
അമിനി (18/09/2012): കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം "ഊര്‍ജ്ജ പരിപാലനം" എന്ന വിഷയത്തില്‍വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ജെ.ബി.എസ്‌. സെന്‍റരില്‍ നടന്ന മത്സരത്തില്‍ 62 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. താഴെ പറയുന്ന മൂന്ന്‌ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്‌ മത്സരങ്ങള്‍ സംഘടിപ്പിച്ചത്‌..
1.Do the nation a favour, be a energy saver,
2.wind, water, sun, energy for the long run.
3.save electricity, bring progress.


കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം വിവിധ ദ്വീപുകളില്‍ കൂടി ഈ മത്സരം താമസിയാതെ ഉണ്ടാകും.

 
Picture
1. Name of institute : MIND POWER INSTITUTE
2. Location : CHERANELLORE, COCHIN
3. Contact No. : 9388802815 / 04842430671
4. Principal: P.B CHANDRAMATHY AMMA MA, MEd, MPhil
              (MA in Malayalam, Sociology, Psychology, Distance Education, Counselling)
5. E-Mail (1) : [email protected]
E-Mail (2) : [email protected] 



6. Fee Details : Rupees 5000 / Candidate
7. Course Duration : 1 month

(First Batch begins From October 05, 2012 to November 5, 2012), Class from 10.00 A.M to 5. 00 P.M Daily
8. Accommodation for Islanders : Accommodation / Food will be provided for islanders close to the institution with additional cost. 
9. Teaching staff: 
(i) Psychology, Malayalam - P.B Chandramathy Amma (M.A, MEd, MPhil).
(ii) English - Lekha (MA, BEd).
(iii)  Science - Beena (MSc, BEd).

(iv) Maths -  Remya Radhakrishnan (MSc. MEd).Paulose (MA, MEd).(v) Social Science - Paulose (MA, MEd).
(vi) Social Science - Lincy (MA, MEd)


 
ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്ത് നിന്ന് വിമാന ഇന്ധനം, ഡീസല്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ കയറ്റി തുറമുഖം വിടാന്‍ അധികൃതര്‍ അനുമതി നല്‍കിയ ചരക്കുകപ്പലായ 'എം.വി. തിനക്കര' മിന്നല്‍ സമരത്തെ തുടര്‍ന്ന് തുറമുഖം വിടാന്‍ ഒരുദിവസം വൈകി.

പത്തുദിവസം മുമ്പ് ബേപ്പൂര്‍ തുറമുഖത്ത് ലക്ഷദ്വീപില്‍ നിന്നെത്തിയ ഈ കപ്പലിലെ ഓഫീസര്‍മാര്‍ നടത്തിവന്ന അനിശ്ചിതപണിമുടക്ക് അവസാനിച്ചശേഷം, ചരക്കുമായി ലക്ഷദ്വീപിലേക്ക് പുറപ്പെടാനിരിക്കെയാണ് വീണ്ടും ഒരു പകല്‍ മുഴുവന്‍ മിന്നല്‍ പണിമുടക്ക് നടന്നത്.

കഴിഞ്ഞദിവസം, കപ്പല്‍ ഓഫീസര്‍മാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പായപ്പോള്‍ കൊച്ചി തുറമുഖത്തുനിന്ന് ദ്വീപിലേക്ക് എഴുനൂറില്‍പ്പരം യാത്രക്കാരുമായി 'കവറത്തി' എന്ന കപ്പല്‍ പുറപ്പെടാനിരിക്കെ അതില്‍ ജോലിക്ക് കയറാന്‍ ചെന്ന ചീഫ് എന്‍ജിനീയറേയും റേഡിയോ ഓഫീസറേയും 'കവറത്തി' കപ്പലിലെ ദ്വീപ് ജീവനക്കാര്‍ തടഞ്ഞിരുന്നു. നേരത്തേ കപ്പലില്‍വെച്ച് തങ്ങളോട് മോശമായി പെരുമാറി എന്നതിനാലായിരുന്നുവത്രെ ജീവനക്കാര്‍ ഓഫീസര്‍മാരെ ജോലിക്ക് കയറാന്‍ അനുവദിക്കാതിരുന്നത്. ഒടുവില്‍ ഈ രണ്ട് ഓഫീസര്‍മാരേയും ഒഴിവാക്കിയ ശേഷം 'കവറത്തി' കപ്പല്‍ ലക്ഷദ്വീപിലേക്ക് പുറപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച ബേപ്പൂര്‍ തുറമുഖത്ത് ചരക്കുകയറ്റി ദ്വീപിലേക്ക് പുറപ്പെടാനിരുന്ന 'എം.വി. തിനക്കര' എന്ന കപ്പലിലെ ഓഫീസര്‍മാര്‍ പണിമുടക്കിയത്. 

ബുധനാഴ്ച രാവിലെ ഒമ്പതരയോടെ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഏബ്രഹാം വി. കുര്യാക്കോസ് എത്തി കപ്പല്‍ സര്‍വേ ചെയ്യുകയും കപ്പല്‍ വിടാന്‍ ക്ലിയറന്‍സ് നല്‍കുകയും ചെയ്തിരുന്നു. പക്ഷേ കപ്പലിലെ ഓഫീസര്‍മാര്‍ മിന്നല്‍ പണിമുടക്ക് തുടരുകയായിരുന്നു.

വിമാന ഇന്ധനവും ഡീസലും മറ്റും കയറ്റിയാല്‍ കപ്പല്‍ ഉടന്‍ തുറമുഖം വിടണമെന്നാണ് വ്യവസ്ഥ. ഈ കപ്പലില്‍ 1200 ബാരല്‍ ഡീസലും 120 ബാരല്‍ എ.ടി.എഫ്. (വിമാന ഇന്ധനം), 300 ടണ്‍ നിത്യോപയോഗ സാധനങ്ങളും, 12 ടണ്‍ പച്ചക്കറിയുമാണ് കയറ്റിയത്.

ചരക്കുകയറ്റിയ കപ്പല്‍ തുറമുഖം വിടാത്ത സംഭവത്തെ തുടര്‍ന്ന് പോര്‍ട്ട് ഓഫീസര്‍ ക്യാ.എബ്രഹാം വി. കുര്യാക്കോസിന്റെ സാന്നിധ്യത്തില്‍ കപ്പല്‍ക്യാപ്റ്റന്‍ വേണുകുമാറുമായി ലക്ഷദ്വീപ് മലബാര്‍ വെല്‍ഫേര്‍ സെന്റര്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എം.കെ. മുത്തുകോയ, ഐ.എന്‍.ടി.യു.സി. അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിഅംഗം എം.പി. പത്മനാഭന്‍, ലക്ഷദ്വീപ് എന്‍.സി.പി. ജനറല്‍ സെക്രട്ടറി പി.പി.ഹംസ എന്നിവര്‍ 'എം.വി. തിനക്കര' എന്ന കപ്പലില്‍വെച്ച് ബുധനാഴ്ച വൈകിട്ട് അനുരഞ്ജന സംഭാഷണം നടത്തി.

കൊച്ചിയിലെ സീഫെയേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വര്‍ക്കിങ് പ്രസിഡന്റ് ജോസ് ഗ്രെയിനര്‍, മര്‍ച്ചന്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ക്യാപ്റ്റന്‍ ഗിരീഷ് രാജ്‌മോഹന്‍ തുടങ്ങിയവരുമായും പ്രശ്‌നം ചര്‍ച്ച ചെയ്തു. ഒടുവില്‍ കപ്പല്‍ വ്യാഴാഴ്ച രാവിലെ വേലിയേറ്റ സമയം നോക്കി ബേപ്പൂര്‍ തുറമുഖം വിടാമെന്ന് ക്യാപ്റ്റന്‍ വേണുകുമാര്‍ ഉറപ്പ് നല്‍കി. ചര്‍ച്ചയില്‍ ചീഫ് എന്‍ജിനീയര്‍ അജിത്കുമാര്‍, ചീഫ് ഓഫീസര്‍ സുനില്‍കുമാര്‍, സെക്കന്‍ഡ് എന്‍ജിനീയര്‍ ഷുബന്‍, തേഡ് എന്‍ജിനിയര്‍ വിനോദ്, ബേപ്പൂര്‍ പോര്‍ട്ട് പൈലറ്റ് ബാബു രാജ്, വാര്‍ഫ് സൂപ്പര്‍വൈസര്‍ സൂസണ്‍ തുടങ്ങിയവരും പങ്കെടുത്തു.  

 
Picture
അഗത്തി, ലക്ഷദ്വീപ് (09.09.2012) : ഈ വര്‍ഷം ഹജ്ജിന്‌ പോകുന്നവര്‍ക്ക് വേണ്ടി നടത്തുന്ന ഹജ്ജ് പഠന ക്വാമ്പിന്‍റ്റെ ഉദ്ഘാടനം അഗത്തി ഖാസി പി.ചെറിയ കോയ മുസ്ലാരുടെ പ്രാര്‍ത്ഥനയോടെ തുടക്കമായി. അഗത്തി മര്‍കസുത്തഅ്‌ലീമിസ്സുന്നിയില്‍ നടന്ന പരിപാടിയില്‍ ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. സൈയ്ത് മുഹമ്മദ് അദ്ദ്യക്ഷ്യം വഹിച്ചു. യോഗം  എസ്.വൈ.എസ് സെക്രട്ടറി കെ. ചെറിയകോയ മുസ്ല്യാര്‍ ഉദ്ഘാടനം  ചെയ്തു. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി കട്രോളര്‍ പി.പി കുഞ്ഞി അമിനി എസ്.എസ്. എഫ് പ്രസിഡന്‍റ്റ് എസ്.അബൂസലാം  എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു. അഗത്തി മര്‍കസ് പ്രസിഡന്‍റ്റ് എം.അബ്ദു സമദ് കോയ ദാരിമി, സെക്രട്ടറി കെ.സി അബ്ദുല്‍ ഖാദിര്‍ സഖാഫി ക്ലാസിന്‌ നേത്രത്വം നല്‍കി. പിസി. അബ്ദുല്‍ ലത്വീഫ് മുസ്ല്യാര്‍ സ്വാഗതവും ടി.കെ.പി അബു മുസ്ല്യാര്‍ നന്ദിയും പറഞ്ഞു.

 
Picture
ചെത്‌ലാത്ത്‌ (05/09/2012): ഭാരതത്തിന്റെ പ്രഥമ പ്രസിഡന്റും അധ്യാപകനുമായ ഡോ: സര്‍വെപള്ളി രാധാക്യഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഭാരതമെങ്ങും അധ്യാപക ദിനമായി കൊണ്ടാടി .അതിന്റെ ഭാ•മായി ചെത്ത്ലാത് സ്ക്കൂള്‍ കോംപ്ലസ്സില്‍ വിപുലമായ പരിപാടികളാണ്ു സംഘടിപ്പിച്ചത് . രാവിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ പ്രത്യേക അസംബ്ലിയില്‍ നേഴ്സറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളും , അധ്യാപകരും , രക്ഷിതാക്കളും പങ്കെടുത്തു .സീനിയര്‍ സെക്കന്‍ഡറിåസ്ക്കൂള്‍ വിദ്യാര്‍ഥികളുടെ ഭയഭക്തിയാര്‍ന്ന പ്രാര്‍തനാ •ാനത്തോടെ ആരംഭിച്ച പരിപാടിയില്‍ അധ്യാപകരുടെ സ്റ്റാഫ് സെക്രട്ടറിåപി.പി. അബ്ദുല്‍ ഖാദര്‍ (ടി.ജി.ടി) സ്വാ•തമോതി, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ശ്രീ.മുഹമ്മെദ് ഷാഫി അധ്യാപകദിന സന്ദേശങ്ങള്‍ വായിച്ചു. പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിങ്ങ്, കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി കപില്‍ സിബല്‍, വിദേശ കാര്യ വകുപ്പ് മന്ത്രി ഇ. അഹമദ്, ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സയîിദ്, അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. അമര്‍നാഥ് ഐ.എ.എസ്., പ്രസിഡന്‍റ് കം ചീഫ് കൌണ്‍സിലര്‍ ശ്രീ, ജലാലുദ്ധീന്‍ കോയ എന്നിവരുടെ സന്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ച് കൊടുത്തത്. പഞ്ചായത്ത് സാരഥികളെ പ്രതിനിധികരിച്ച് ശ്രീ. എസ്.വി. ശൈഖ് കോയ, ചെയര്‍പെയ്സണ്‍, ശ്രീമതി. കെ.കെ. ഖദിജോമ്മാ എന്നിവര്‍ പ്രസം•ിച്ചു. അധ്യപനവും അധ്യാപകരും മഹത്തയ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിത്ത്വങളാണെന്ന് ഇവര്‍ ഉദ്ബോധിപ്പിച്ചു. സ്ഥലത്തെ ചീഫ് മെഡിക്കല്‍ ഓഫീസറും എസ്.ഡി.ഒ.യുമായ ഡോ. ആരിഫ് മുഹമ്മദ് സാ•ര്‍ യോ•ത്തിന് അധ്യക്ഷത വഹിച്ചു. അധ്യാപകരുടെ ഉത്തരവാദിത്തത്തെക്കുരിചുള്ള പ്രധാന്യം വ്യക്തമാക്കി.åതുടര്‍ന്ന് മികച്ച പ്രാസം•ികനും പണ്ട്ഡിതനും ഹിന്ദി അധ്യാപകനുമായ അബ്ദുല്ലാക്കോയ മാസ്റ്റര്റുടെ സുദീര്‍ഘമായ പ്രസം•ം സദസ്സിനെ അനിര്‍വചനീയമായ അധ്യാപക മഹത്വത്തെക്കുരിച്ചുള്ള ചിന്തയുണര്‍ത്തുന്നതായിരുന്നു. സ്ക്കൂള്‍ മനാജ്മെന്റ് കമ്മിറ്റി ചയര്‍മാന്‍ ശ്രീ. പി.സൈനുല്‍ ആബിദീന്‍ , ജെ.ബി.എസ്. ഹെഡ്മാസ്റ്റര്‍ ശ്രീ. എസ്.ഇബ്രാഹീം എന്നിവര്‍ യോ•ത്തില്‍ സംബന്ദിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക്ു പായസവും ബിരിയാണിയും വിതരണം ചൈതു.അധ്യാപകരെ അങ്ങേയറ്റം ബഹുമാനിക്കുന്ന ദ്വീപ് നിവാസികള്‍ യോ•ത്തില്‍ നിറയെ ഉണ്ടായിരുന്നു. ഉച്ചയ്ക്കു ശേഷം ലക്ഷദ്വീപിലെ വിധ്യാഭ്യാസ പുരോ•മനത്തെ സംബന്ധിച്ച് വിവിധ •ൂപ്പുകളായി നടന്ന ചര്‍ച്ചയില്‍ അധ്യാപകര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ശ്രീ.മുഹമ്മദ് ഷാഫി ചര്‍ച്ചയ്ക്ക് നേത്യ്ത്ത്വം നല്‍കി.

Picture
അമിനി(05/09/2012): അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി അമിനി ജെ.ബി.എസ്‌ (C) ആര്‍ഭാടമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 10.15ന്‌ സീനിയര്‍ അധ്യാപകന്‍ മുഹമ്മദ്‌ റഫീഖ്‌ ദേശിയ പതാക ഉയര്‍ത്തിയതോടെ ഔദ്യോഗികമായി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സ്കൂള്‍ മാനേജ് മെന്‍റ്‌ കമ്മിറ്റി പ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ശ്രീമതി. രംലാ ബീഗം സ്വാഗതവും ഉല്‍ഘാടന പ്രസംഗം ശ്രീ. സലീം (SMC) വും നിര്‍വഹിച്ചു. തുടര്‍ന്ന്‌ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘടിപ്പിച്ചു. 

 
Picture
കവരത്തി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന SGFI & AIRS മീറ്റ് പുതുക്കി. ഇനി SGFI (School Games Federation of India) ഉണ്ടായിരിക്കില്ല. പകരം LSG (Lakshadweep School Games) എന്ന് നാമകരണം ചെയ്തു. അതുപോലെ AIRS പൂര്‍ണ്ണമായും ഒഴിവാക്കി. കളികളിലും മാറ്റം വരുത്തിയിട്ടുണ്ട്. 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കായി ക്രിക്കറ്റ്(ടെന്നീസ് ബോള്‍), 19 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ടെനീക്വയറ്റ് എന്നിവ ഉള്‍പ്പെടുത്തി. അഗത്തിയാണ് ലക്ഷദ്വീപിലെ ആദ്യ LSG ക്ക് വേദിയാവുക. ഒക്ടോബര്‍ 6 മുതല്‍ 18 വരെയാണ് ഈ കായിക മാമാങ്കം അഗത്തിയില്‍ വെച്ച് നടക്കുക. 

 
Picture
കൊച്ചി: കവരത്തി കപ്പല്‍ യാത്രക്ക് മുന്നോടിയായി പണിമുടക്ക് പ്രഖ്യാപിച്ച കപ്പല്‍ ജീവനക്കാരെ LDCL  പിരിച്ചു വിട്ടു. GENERAL MANAGER അവസരോചിതമായി ഇടപെട്ടതിനെ തുടര്‍ര്‍ന്നാണ്‌ കപ്പല്‍ അല്പം വൈകി എങ്കിലും തിങ്കളാഴ്ച  രാത്രി  0800 ഓടെ ദ്വീപിലേക്ക് യാത്ര തിരിച്ചു.സമരക്കാര്‍ക്ക് പകരം ആളെ വെച്ചാണ്‌ കപ്പല്‍ യാത്ര പുറപ്പെട്ടത്. ഗവണ്മെന്റ് സ്വത്ത്‌ സംരക്ഷിക്കാന്‍ എന്തു വില കൊടുത്തും തങ്ങള്‍ ബാധ്യസ്ഥരാണെന്ന്‍ ഉദ്യോഗസ്ഥര്‍  അഭിപ്രായപ്പെട്ടു. ഇതില്‍ പ്രതിഷേധിക്കുകയും സംഘം ചേരുകയും ചെയ്ത 80 ഓളം Marine Officers നെ  ലക്ഷദ്വീപ് സര്‍കാരിന്റെ പ്രത്യേക നിയമം പ്രകാരം പിരിച്ചു വിട്ടു.സമരക്കാരുടെ ആവശ്യങ്ങള്‍ അധികവും ദ്വീപ്‌ നിവാസികളുടെ പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് തുരങ്കം വെക്കുന്നതാണെന്ന് പരക്കെ ജനസംസാരം ഉണ്ടായ സാഹചര്യത്തില്‍ ആണ് ഇത്.

 
Picture
അമിനി (03/09/2012): ദീര്‍ഘ  കാലത്തെ സേവനത്തിനെ ശേഷം സര്‍വീസില്‍ നിന്നും വിരമിച്ചു പോകുന്ന  P. Kidave ഹാജി'ക്ക്
അമിനി  എംപ്ലോയീസ് സ്റ്റോര്‍ ഡയറക്ടര്‍ ബോര്‍ഡിന്‍റെ വക പാരിതോഷികം നല്‍കി സ്ഥലത്തെ SDO  അദ്ദേഹത്തെ ആദരിച്ചു.  നിലവില്‍  LGEU'വിന്‍റെ സ്റ്റേറ്റ് പ്രസിഡന്റ്‌ കുടിയാണ് 

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)