Picture
This is the scene in Beypore ship tkt counter on29th March.This scene only because we have NO PROPER SYSTEM & concerned HIGH officials are not SERIOUS about their job & local politicians either unconcerned about all these or donot know how to handle it & common man not responding properly on time.On our demand there was a shamiyana to protect the passengers from hot sun & heavy rain.Yesterday I found same DEMOLISHED by contractor saying local administration failed to pay his cost which is less than 2laks !!!!!!!!this office is his building we have taken for rent.From Monday onwards we are grouping in Beypore to bring out what is going on there.Insha Allah the whole world will know.See not a single individual protested yet & the so called officials are all from Lakshadweep & not DANIALs or CDC or Administrator. Let us know who is responsible for this ATROCITY on poor locals.

 
Picture
കവരത്തി: ഏപ്രില്‍ 1 മുതല്‍ 05 ഡിപ്പാര്‍ട്ട്‌മെന്‍റുകളെ പഞ്ചായത്തിന്‌ താഴെയാക്കി കൊണ്ടുള്ള വിഞ്ജാപനം അഡ്‌മിനിസ്ട്രേഷന്‍ ഇറക്കി കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്‌ താഴെയുള്ള ലക്ഷദ്വീപിലെ എല്ലാ സ്കൂളുകളിലേക്കും വിദ്യാഭ്യാസ ഡയരക്ടര്‍ പ്രത്യേക ഉത്തരവ്‌ നല്‍കി.
ഈ ഉത്തരവ്‌ പ്രകാരം ദ്വീപുകളിലെ പ്രൈമറി, സെക്കന്‍ഡറി, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ( ITI ഉള്‍പ്പെടെ), സര്‍ക്കാര്‍ സഹായം പറ്റി വയോജന വിദ്യാഭ്യാസം നല്‍കുന്ന NGO'കള്‍, എയിഡഡ്‌ സ്കൂളുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന മദ്രസ്സകള്‍ , വിദ്യാഭ്യാസ കേന്ദ്ര പദ്ധതികള്‍ (SSA, RMSA, DIET, MDM), .. തുടങ്ങിയവയുടെ എല്ലാ വ്യവഹാരങ്ങളും ഇനി പഞ്ചായത്തിന്‍റെ താഴെയുള്ള എക്സികുട്ടീവ്‌ ഓഫീസര്‍മാര്‍ക്കായിരിക്കും ചുമതല. 31 മാര്‍ച്ച്‌ 2012 ന്‌ ശേഷം പ്രിന്‍സിപ്പാള്‍മാര്‍, ഹെഡ്‌മാസ്റ്റര്‍മാര്‍, അധ്യാപകര്‍, ലെക്ചര്‍മാര്‍ (ഡയറ്റ്‌ അടക്കം) എന്നിവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാനും അവധിയില്‍ പ്രവേശിക്കാനും മറ്റു ഔദ്യോഗിക വ്യവഹാരങ്ങള്‍ക്കും എക്സികുട്ടീവ്‌ ഓഫീസറുടെ അനുവാദമുണ്ടായിരിക്കണം. കൂടാതെ സ്കൂളിന്‍റെ ആസ്തികള്‍ കാണിക്കുന്ന രേഖകള്‍ , സ്റ്റോക്ക്‌ രജിസ്റ്റര്‍ മറ്റു അനുബന്ധ റെക്കോര്‍ടുകള്‍ 01/04/2012 ന്‌ മുമ്പ്‌ എക്സികുട്ടീവ്‌ ഓഫീസറുടെ ഓഫീസില്‍ ഏല്‍പ്പിക്കണം.
ഈ ഉത്തരവിനെ ഉദ്യോഗാര്‍ത്ഥികള്‍ വളരെ ആശങ്കയോടെയാണ്‌ കാണുന്നത്‌ സ്കൂളുകളിലെ കോണ്‍ട്രാക്ട്‌ നിയമനങ്ങളും മറ്റും ഇനി രാഷ്ട്രീയക്കാരുടെ ഇഷ്ടത്തിനാകുമോ എന്നാണ്‌ അവരുടെ പ്രധാന ആശങ്ക.
മറ്റു ഡിപ്പാര്‍ട്ട്‌മെന്‍റ്‌ മേധാവികളും സമാന ഉത്തരവ്‌ നല്‍കി കഴിഞ്ഞു.
വിദ്യാഭ്യാസ ഡയരക്റ്ററുടെ ഉത്തരവിന്‍റെ പകര്‍പ്പ്‌ താഴെ നല്‍കുന്നു.
------------------------------
വിദ്യാഭ്യാസം പോലുള്ള പ്രധാന വകുപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പ്‌ പരിചയമില്ലാത്ത എക്സികുട്ടീവ്‌ ഓഫീസര്‍ /പഞ്ചായത്തിനെ ഏല്‍പ്പിച്ചതില്‍ നിങ്ങളുടെ അഭിപ്രായമെന്ത്‌ ? നിങ്ങളുടെ വോട്ട്‌ രേഖപ്പെടുത്തുക..
നിങ്ങള്‍ക്ക്‌ വേറെ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ താഴെ കമന്‍റ്സില്‍ കൊടുക്കുക.

 
കവരത്തി: ലക്ഷദ്വീപിലെ ആള്‍ താമസമില്ലാത്ത സുഹേലി ദ്വീപിന്‌ സമീപം മീന്‍പിടിക്കുകയായിരുന്ന മത്സ്യബന്ധന ബോട്ടിലേക്ക്‌ ഒരു പ്രാവ്‌ പറന്നിറങ്ങി. സാധാരണ പ്രാവുകളില്‍ നിന്നും വ്യത്യസ്തമായി ആള്‍ക്കാരെ ഭയപ്പെടാതെ ബോട്ടില്‍ പറന്ന്‌ നടന്ന ഇതിന്‍റെ ചിറകില്‍ പ്രത്യേക ചിഹ്‌നങ്ങള്‍ ബോട്ടുകാര്‍ കണ്ടെതോടേ ബോട്ടുകാരുടെ ശ്രദ്ധ പ്രാവിലായി. ഇതിനിടെ കടലില്‍ കുറച്ച്‌ അകലെ അപരിചിതമായ ഒരു കടല്‍ വാഹനം മത്സ്യതൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ വയര്‍ലെസ്സ്‌ വഴി പോലീസ്‌ കണ്‍ട്രോള്‍ റൂമില്‍ പലതവണ ബന്ധപ്പെട്ടങ്കിലും ആരും പ്രതികരിച്ചില്ല. പ്രാവിനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രത്യേകം പരിശീലിപ്പിച്ച പ്രാവാണെന്ന്‌ സംശയിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നു.
 
Picture
"ലയാള സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തേക്ക്‌ ഒരു ലക്ഷദ്വീപുകാരി. ആയിഷ. മലയാള സിനിമയില്‍ നായികാഭിമുഖമായി തെളിയാന്‍ പോകുന്ന പ്രഥമ ദ്വീപ്‌ വനിത....."
ഒരു മലയാള  വാരികയുടെ വര്‍ണ്ണനയാണിത്‌. ബാംബുബോയിസ്‌ എന്ന ചിത്രത്തിലെ ആദിവാസിഗാനരംഗത്തില്‍ ഒരു ഗാനം ആലപിച്ചതടക്കം പുറത്തിറങ്ങാനുള്ള തിറയാട്ടം, ലില്ലീസ്‌ ഓഫ്‌ മാര്‍ച്ച്‌, അതിന്‍റെ തമിഴ്‌ പതിപ്പ്‌, സ്റ്റെപ്പ്സ്‌ എന്നീ  ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ ആയിഷ വേഷമിട്ട്‌ കഴിഞ്ഞു.
കൂടാതെ ഏഷ്യാനെറ്റിന്‍റെ "വാല്‍ക്കണ്ണാടി", കിരണ്‍ ടിവിയുടെ "ലേഡീസ്‌ ചോയ്സ്‌" കൂടതെ കൈരളി, ജയ്‌ഹിന്ദ്‌ എന്നിവയിലും അവതാരകയായും മഴവില്‍ മനോരമ ചാനലില്‍ "നിശാഗന്ധി എന്ന സീരിയലില്‍ "പ്രേതമായും" ഈ യുവനടി തിളങ്ങിയിട്ടുണ്ട്‌.

ലക്ഷദ്വീപിലെ ചേത്ത്‌ലാത്ത്‌ സ്വദേശിയായ കുഞ്ഞിക്കോയയുടെയും മംഗലാപുരത്തുകാരി ഹവ്വയുടെയും  മകളാണ്‌ ആയിഷ. തിരുവന്തപുരം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ബി.എ. മലയാളം പഠിക്കുമ്പോയാണ്‌ മിനി സ്ക്രീനിലേക്കും പിന്നീട്‌ ബിഗ്‌ സ്ക്രീനിലേക്കും ചുവടുറപ്പിക്കാന്‍ ആയിഷക്ക്‌ അവസരം നല്‍കിട്ടിയത്‌.

ദ്വീപിലെ മുസ്ലിം സമുദായത്തിന്‍റെ എതിര്‍പ്പിനെക്കുറിച്ച്‌ മാസിക ചോദിച്ചപ്പോള്‍ ...

"ഏയ്‌ അവര്‍ക്ക്‌ സന്തോഷമാ. നമ്മുടെ നാട്ടില്‍ നിന്നും ആദ്യമായി ഒരാള്‍ സിനിമയിലേക്കുംസീരിയലിലേക്കും എത്തുന്ന സന്തോഷം അവര്‍ക്ക്‌ നിറയെ ഉണ്ട്‌. പിന്നെ ചില നിര്‍ദ്ദേശങ്ങള്‍ വരാറുണ്ട്‌. പൊട്ട്‌ വയ്ക്കണ്ട, തട്ടമിടണം എന്നൊക്കെ. അതൊക്കെ കേട്ട്‌ ഞാന്‍ തലയാട്ടും; സിനിമ സ്റ്റൈലില്‍..."
_______________________
ഈ വാര്‍ത്തയെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണം താഴെ കൊടുക്കാന്‍ മറക്കണ്ട.

__________________________
താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഐലന്‍ട്‌ എക്സ്‌പ്രസിന്‍റെ അഭിപ്രായങ്ങളോ അഭിപ്രായങ്ങളോട്‌ എഡിറ്റര്‍ക്ക്‌ യോജിപ്പുണ്ടാകണമെന്നോ ഇല്ല.

 
Picture
കണ്ണൂര്‍ (23/03/2012): ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക്‌ നിര്‍മ്മാണ സാമഗ്രികളുമായി പുറപ്പെട്ട ഉരു മുങ്ങിയതായി റിപ്പോര്‍ട്ട്‌. ഉരുവിലുണ്ടായിരുന്ന 6 ഗുജറാത്ത്‌ സ്വദേശികളെ മത്സ്യബന്ധന ബോട്ട്‌ രക്ഷപ്പെടുത്തി. ക്യാപ്റ്റന്‍ സലീം, ആസിഫ്‌ ഹമീദ്‌,  ഇഖ്‌ബാല്‍,  അഹമദ്‌, അംഗദ്‌, ഉമര്‍ എന്നിവരാണ്‌ ഉരുവിലുണ്ടായിരുന്ന തൊഴിലാളികള്‍. ഈ മാസം 19ന്‌ ബേപ്പൂരില്‍ നിന്നും പുറപ്പെട്ട "അണ്ണാസാഗര്‍" എന്ന ഉരു 20ന്‌ രാവിലെ കരയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ കടലില്‍ മുങ്ങുകയായിരുന്നുവെന്ന്‌ രക്ഷപ്പെട്ടവര്‍ പറഞ്ഞു.
ഉരുവിലുണ്ടായിരുന്ന ഫൈബര്‍ തോണിയില്‍ രക്ഷപ്പെടാന്‍ സാധിച്ചെങ്കിലും ഇതിന്‌ എന്‍ജിന്‍ ഇല്ലാത്തതിനാല്‍ കടലില്‍ ഒറ്റപ്പെടുകയായിരുന്നു. മൂന്നു ദിവസം കടലില്‍ ഒഴുകി നടന്ന ഇവരെ മത്യ തൊഴിലാളികളാണ്‌ രക്ഷപ്പെടുത്തിയത്‌. ഇന്നലെ കണ്ണൂരിലെ "ആയിക്കര കടപ്പുറ"ത്തെത്തിയ ഇവരെ കണൂര്‍ സിറ്റി പോലീസ്‌ സ്റ്റേഷനില്‍ ഹാജരായി.
എന്നാല്‍ ഉരു മുങ്ങിയതില്‍ ദുരൂഹതയുള്ളതായി ഉരുവിന്‍റെ ഉടമ മഞ്ചേശ്വരം ഉപ്പള സ്വദേശി മുഹമ്മദ്‌ കുഞ്ഞി ആരോപിച്ചു. തൊഴിലാളികളുടെ ഉത്തരങ്ങളില്‍ വൈരുദ്ധ്യം ഉണ്ടെന്ന്‌ മുഹമ്മ്മദ്‌ കുഞ്ഞി പറഞ്ഞു. ഇവരെ രക്ഷപ്പെടുത്തി എന്ന്‌ പറയുന്ന മത്സ്യ ബന്ധന ബോട്ടിന്‍റെ നമ്പറും മറ്റും കൈയ്യില്‍ ഉണ്ടെന്ന്‌ ഇവര്‍ നേരത്തെ പറഞ്ഞെങ്കിലും പിന്നീട്‌ നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞത്രെ. ആന്ത്രോത്തില്‍ എത്തേണ്ട സമയത്തും എത്താത്തതിനേ തുടര്‍ന്ന്‌ നേവി തെരെച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഉരു മുങ്ങിയ ലക്ഷണമൊന്നും നേവിക്ക്‌ കണ്ടെത്താനായില്ല എന്ന്‌ മുഹമ്മദ്‌ കുഞ്ഞി ആരോപിച്ചു. തൊഴിലാളികളെ വിശദമായ ചോദ്യം ചെയ്യലിന്‌ ബേപ്പൂരില്‍ എത്തിച്ചിട്ടുണ്ട്‌. ഉരുവില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന സാമഗ്രികളാണ്‌ ഉണ്ടായിരുന്നത്‌.
കടപ്പാട്‌: സിറാജ്‌ ദിന പത്രം
(News Desk):
ലക്ഷദ്വീപില്‍ വര്‍ദ്ധിച്ച്‌ വരുന്ന ചരക്ക്‌ നീക്കം സര്‍ക്കാര്‍ കാര്‍ഗോ കപ്പലുകളില്‍ അപര്യാപതമായപ്പോള്‍ കോര്‍പ്പറേഷന്‍ സൊസൈറ്റികളോട്‌ പ്രൈവറ്റ്‌ ഉരുകളെ ആശ്രയിക്കാന്‍ ഭരണകൂടം വിഞ്ജാപനമിറക്കിയിരുന്നു. എന്നാല്‍ വര്‍ദ്ധിച്ച്‌ വരുന്ന കടല്‍ അപകടങ്ങള്‍ തടയാനോ വിലമതിക്കുന്ന സാമഗ്രികള്‍ സുരക്ഷിതമായി ദ്വീപില്‍ എത്തിക്കാനോ എത്ര ഭാരം കടല്‍ വാഹനങ്ങളില്‍ കയറ്റണമെന്നോ അതവാ കടലില്‍ അപകടം ഉണ്ടായാല്‍ ഏതെല്ലാം തരത്തിലുള്ള ദുരന്ത നിവാരണം നടത്തണമെന്നോ ഭരണകൂടത്തിനറിയില്ല. കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ അമിനിയിലെ ദുരന്തം ഭരണ കൂടത്തിന്‍റെ വ്യവസ്ഥാപിതമായ പിടിപ്പ്‌ കേടാണെന്ന്‌ തെളിഞ്ഞിരുന്നു. എന്നാല്‍ മരണപ്പെട്ടത്‌ ദ്വീപുകാരല്ലാത്തതിനാല്‍ ദ്വീപിലെ യുവ സംഘടനകളുടെ പ്രതികരണം ന്യൂന മര്‍ദ്ദം അവസാനിച്ച്പ്പോള്‍ കെട്ടടങ്ങി.

 
Picture
അഗത്തി: ക്രസന്‍റ്‌ പബ്ലിക്‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി Ideal Association for Minority Education (IAME) സംഘടിപ്പിച്ച INTERNATIONAL SCHOLASTIC TALENT TEST(ISTT) 2011-12 'ല്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങില്‍ രാജീവ്‌ ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ MD in Charge ഡോ.ടിട്ടു വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശേഷം മത ഭൌതിക സമന്വയ വിദ്യാഭ്യാസത്തേക്കുറിച്ച്‌ ഡോക്ടര്‍ ചര്‍ച്ച ചെയ്തു.
കെ.സി . അബ്ദുല്‍ ഖാദര്‍ സഖാഫി അവാര്‍ഡ് നൈറ്റ്‌ ഉല്‍ഘാടനം ചെയ്തു സംസാരിച്ചു. ഉല്‍ഘാടന പ്രസംഗത്തില്‍ രക്ഷിതാക്കളെ ഉല്‍ബുദ്ധരാകുവാനും മത ഭൌതിക വിദ്യാഭ്യാസ കാര്യത്തില്‍ കുടുതല്‍ ശ്രദ്ധ ചെലുത്തുവാനും നിര്‍ദ്ദേശിച്ചു.  എം .അബ്ദുസമദ് കോയ ദാരിമി, എം.ഐ ഹംസ്സ കോയ മാസ്റ്റര്‍, എന്‍.പി. ശറഫുദ്ദിന്‍ സഖാഫി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. IAME ഇന്ത്യയിലെ ന്യൂനപക്ഷളുടെ  കീഴിലുള്ള ഇംഗ്ലിഷ്‌ മീഡിയം സ്ക്കൂളുകളുടെ അസോസിയേഷനാണ്‌. 1997 മുതല്‍ അഗത്തി മര്‍കസുത്ത അലീമിസുന്നിയ്യുടെ കീഴിലുള്ള ക്രസന്റ്‌ പബ്ലിക് സ്ക്കൂള്‍ ഈ ISTT ടെസ്റ്റില്‍ പങ്കെടുത്തു പോന്നു. നിലവില്‍ ലക്ഷദ്വീപിലെ അഗത്തി, കവരത്തി, കല്‍പേനി ദ്വീപുകളാണ്‌ പ്രസ്തുത ടെസ്റ്റില്‍ പങ്കെടുക്കുന്നത്.

 
Picture
ക്ഷദ്വീപിലെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയായ NSUI പുതിയ ബ്ലോഗ്‌ തുറന്നു. ലക്ഷദ്വീപിലെ ഇ-മാധ്യമ രംഗത്തിലെക്കുള്ള പുതിയ സംഭാവനയാണിത്‌. നിലവില്‍ വിദ്യാര്‍ത്ഥി സംഘടനയായ LSAക്ക്‌ മാത്രമായിരുന്നു വെബ്‌സൈറ്റ്‌ ഉണ്ടായിരുന്നത്‌. ഇനി വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും ഈ സൈറ്റിന്‍റെ പ്രയോജനങ്ങള്‍ ഉപയോഗിക്കാം. ലക്ഷദ്വീപിന്‍റെ പുരോഗതിക്ക്‌ വേണ്ടി നയിക്കുന്ന എല്ലാ വാര്‍ത്താ മാധ്യമങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്ന പോലെ ഐലന്‍ട്‌ എക്സ്‌പ്രസിന്‍റെ എല്ലാവിധ ഭാവുകങ്ങളും..
ഈ സൈറ്റ്‌ സന്ദര്‍ഷിക്കാന്‍ ക്ലിക്ക്‌ ചെയ്യുക.


 
Picture

May I help you?
(Sun Direct/Air Tel: Fittings & Re-Fitting)
Please Contact:
 Arabian Supper Market Building
Near: P.P Junction
Agatti Island
U.T.Of. Lakshadweep

Contact:
9447 602 671,
9400 181 529,
9495 179 903,
9496 841 926


 
ന്യൂദല്‍ഹി: സ്ഫോടനങ്ങള്‍ക്കു തൊട്ടുപിറകെ, നിരപരാധികളെ പിടികൂടി ഭീകരമുദ്രയടിക്കുന്ന നിയമപാലകരുടെ മറ്റൊരു ഗൂഢതന്ത്രംകൂടി കോടതിയില്‍ പൊളിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പാകിസ്താനില്‍നിന്നെത്തിയ ഭീകരനെന്ന് കള്ളക്കഥ ചമച്ച് ജയിലിലടച്ച ഇംറാന്‍ നിരപരാധിയായ ഇന്ത്യന്‍ പൗരനായ ഇംറാനാണെന്ന് ദല്‍ഹി തീസ് ഹസാരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിനോദ് യാദവ് വ്യക്തമാക്കി. ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലാണ് ഇംറാനെതിരെ കഥ ചമച്ചത്. ജയിലിലായിരുന്ന ഇംറാനെ ചൊവ്വാഴ്ച കീറിപ്പറിഞ്ഞ വേഷത്തില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്നെ ജയിലിലും മുറ്റത്തും മൃഗീയമായി പൊലീസ് പീഡിപ്പിച്ചതായി ഇംറാന്‍ കണ്ണീരോടെ കോടതിയെ ബോധിപ്പിച്ചു.
രാജ്യം ഉറ്റുനോക്കുന്ന ഇസ്രായേല്‍ കാര്‍ ആക്രമണ കേസിന്‍െറ ഊഴത്തിനായി അക്ഷമരായി കാത്തുനില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ നോക്കി നിങ്ങള്‍കൂടി കേള്‍ക്കേണ്ട കേസാണിതെന്ന് വിനോദ് യാദവ് പറഞ്ഞു.
ഗുജറാത്തില്‍നിന്ന് കറാച്ചിയിലേക്ക് പോയ വസ്ത്രവ്യാപാരിയായിരുന്നു താനെന്ന് ഇംറാന്‍ കോടതിയില്‍ വിവരിച്ചു. ഗുജറാത്തില്‍നിന്ന് കറാച്ചിയില്‍ പോയിട്ടാണ് ബിസിനസ് തുടങ്ങിയത്. കറാച്ചിയില്‍നിന്ന് വിവാഹവും ചെയ്ത് ബിസിനസ് ചെയ്യുന്നതിനിടയില്‍ പാകിസ്താന്‍ പാസ്പോര്‍ട്ട് എടുത്തു. ഇത് താന്‍ ചെയ്ത കുറ്റമാണ്. ഇതിന് ശിക്ഷ വാങ്ങാന്‍ തയാറുമാണ്. സ്വിറ്റ്സര്‍ലന്‍ഡിലും ജര്‍മനിയിലുമെല്ലാം സ്വന്തം ഓഫിസുകളുണ്ടായിരുന്നു. 180 പ്രാവശ്യം വ്യാപാരാവശ്യത്തിനായി  യൂറോപ്പ് സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, 2008ലെ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് വസ്ത്രവ്യാപാരത്തിന് തകര്‍ച്ച നേരിട്ടപ്പോള്‍ യൂറോപ്പിലെ സുഹൃത്തുക്കള്‍ നിര്‍ദേശിച്ചതാണ് ഇന്ത്യയില്‍നിന്നുള്ള പരുത്തിവസ്ത്രങ്ങളുടെ കയറ്റുമതിക്ക് നല്ല ഡിമാന്‍റുണ്ടാകുമെന്ന്. അതിനായി ഇന്ത്യയില്‍ തിരിച്ചുവന്ന് പൗരത്വത്തിന് അപേക്ഷിച്ചു. 2009ല്‍ ഗുജറാത്ത് സര്‍ക്കാര്‍ മുഖേനയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, മുംബൈ ആക്രമണത്തോടെ പാകിസ്താനികള്‍ക്ക് വിസ നിഷേധിച്ച സമയമായതിനാല്‍ കാര്യങ്ങള്‍ പ്രയാസകരമായി. തനിക്കും പാകിസ്താനിയായ ഭാര്യക്കും ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്തതിനാല്‍ നേപ്പാളില്‍ വന്നാണ് ബിസിനസ് കാര്യങ്ങള്‍ ചെയ്തിരുന്നത്. നേപ്പാളില്‍നിന്ന് ഇതിനായി ഗുജറാത്തിലേക്ക് വിളിച്ച് വീട്ടുകാരോട് സംസാരിച്ചു. ആ ഫോണ്‍ സംസാരം ചോര്‍ത്തി ഐ.എസ്.ഐ ഏജന്‍റാണെന്നു പറഞ്ഞ് നവംബറില്‍ നേപ്പാളില്‍നിന്ന് പിടിച്ചുകൊണ്ടുവന്നതാണ് തന്നെയും ഭാര്യയെയും. പിന്നെയും ഒരു മാസം കഴിഞ്ഞാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊലപ്പെടുത്താനെത്തിയ ഭീകരരാണെന്നു പറഞ്ഞ് അറസ്റ്റുരേഖപ്പെടുത്തിയത്. എത്രയോ സമ്പന്നതയില്‍ കഴിഞ്ഞ തങ്ങള്‍ പാചകം ചെയ്യാന്‍ മണ്ണെണ്ണ വാങ്ങാന്‍ കഴിയാത്ത ഗതികേടിലാണിപ്പോഴെന്ന് ഇംറാന്‍െറ പിതാവ് യൂസുഫ് കൈകൂപ്പി കോടതിയോട് പറഞ്ഞു.
ജനിച്ചുവീണ മണ്ണില്‍ ജീവിക്കാനെത്തിയ സ്വന്തം പൗരനെ ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ മോഡിയെ കൊല്ലാനെത്തിയ ഭീകരനാക്കിയെന്ന് കുറ്റപ്പെടുത്തിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിനോദ് യാദവ്, ഇംറാന് ഇന്ത്യന്‍ പൗരത്വത്തിനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ ജാമ്യം അനുവദിച്ചു. തുടര്‍ന്ന് ഇംറാന്‍െറ കേസ് മാനുഷിക പരിഗണനയോടെ ഏറ്റെടുക്കാന്‍ തയാറായി ആരുണ്ട് എന്ന് ജഡ്ജി ചോദിച്ചപ്പോള്‍ സുനില്‍ തിവാരി എന്ന അഭിഭാഷകന്‍ രംഗത്തുവന്നു. പൗരത്വ അപേക്ഷക്കുള്ള രേഖകള്‍ എടുക്കാന്‍ ഗുജറാത്തില്‍ പോകുമ്പോള്‍ വീണ്ടും തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും എന്തെങ്കിലും രേഖ നല്‍കണമെന്നും പറഞ്ഞ  ഇംറാനോട് കോടതി രേഖനല്‍കുമെന്ന് വിനോദ് യാദവ് ഉറപ്പുനല്‍കി. ഇസ്രായേല്‍ കാര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസ്മിയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് വിവാദത്തിലായ ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്‍െറ മറ്റൊരു ഭീകരകഥയാണ് കാസ്മിയുടെ വാദംകേള്‍ക്കല്‍ നടക്കുന്ന അതേ കോടതിയില്‍ യാദൃശ്ചികമായി പൊളിഞ്ഞുവീണത്.


അവലംബം: മാധ്യമം
 
Picture
അഗത്തി: മല്‍സ്യബന്ധനത്തിന്‌ പോയ ബോട്ടുകളില്‍ ചിലതിന്‌ ഒരു കൂട്ടം കാപ്പി പോടിയുടെ പാക്കറ്റുകള്‍ കടലില്‍ നിന്നും ലഭിച്ചു. പലരും ഇത്‌ വീടുകളിലെത്തിച്ച്‌ കാപ്പിയുണ്ടാക്കി കുടിച്ചു. പാക്കറ്റിന്‍റെ മുകളില്‍
"FOR DEFENCE SERVICE ONLY" "Not For Resale" എന്നീ ലേബലുകള്‍ കാണാം. ഇതിന്‍റെ മുകളില്‍ കൊടുത്തിരിക്കുന്ന മാനുഫാക്ച്ചറിങ്ങ്‌ തിയതി: 12/05/2010 എന്നാണ്‌. കാലാവധി കഴിഞ്ഞതിനാല്‍ ഏതെങ്കിലും നാവികര്‍ ഉപേക്ഷിച്ചത്‌ എന്ന്‌ കരുതുന്നു. എന്നാല്‍ നേവി കപ്പലുകളിലും മറ്റും കൃത്യമായ കണക്കെടുപ്പും മറ്റും നടത്താറുള്ളതിനാല്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാറില്ല. ഇന്‍വെസ്റ്റിഗേറ്റര്‍ നേവി കപ്പല്‍ അഗത്തിയുടെ
പ്രദേശങ്ങളില്‍ സര്‍വേ നടത്തിപ്പിനായി റോന്ത്‌ ചുറ്റുന്നുണ്ട്‌. ഇതില്‍ നിന്നും ഉപേക്ഷിച്ചതായും കരുതുന്നു. ഏതായാലും 2 വര്‍ഷം പഴക്കമുള്ള സാധനം, അകത്തേക്ക്‌ കഴിക്കുമ്പോള്‍ കുഴപ്പം പ്രകടമല്ലെങ്കിലും ഉപയോഗിക്കാതിരിക്കലാണ്‌ ഉത്തമം.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)