Picture
അമിനി(21/04/2012): ഇന്ന്‌ രാവിലെ കവരത്തി കപ്പലിലേക്ക്‌ പുറപ്പെടാനായി ഈസ്റ്റേണ്‍ ജെട്ടിയില്‍ യാത്രക്കാരെ കയറ്റുമ്പോള്‍ ശക്തമായ തിരമാല കാരണം തോണിയില്‍ കയ്യറുകയായിരുന്ന സ്ത്രീ കടലിലേക്ക്‌ വീണു. ഉടനെ തന്നെ യാത്രക്കാര്‍ ഇവരെ രക്ഷപ്പെടുത്തി.

ഇത്‌ കൂടാതെ കവരത്തി കപ്പലില്‍ നിന്നും ഇറങ്ങുന്നവരെയും കയ്യറുന്നവരേയും ദുരിതത്തിലാക്കീ കൊണ്ട്‌ വന്‍തിരമാലകള്‍ വാതിലിലൂടെ കപ്പലിനകത്തേക്ക്‌ ഇരച്ചു കയറി. യാത്രക്കാര്‍ അപ്പടി നനഞ്ഞു കുളിക്കുക മാത്രമല്ല സാധന സാമഗ്രികള്‍ വെള്ളത്തില്‍ കുതിര്‍ന്നു. ലക്ഷദ്വീപിന്‍റെ കടലിന്‍റെ സ്വാഭാവം മനസിലാക്കാതെ പുഴയില്‍ യാത്ര ചെയ്യാവുന്ന തരത്തിലാണ്‌ കപ്പലിന്‍റെ എംബാര്‍ക്കേഷന്‍ വാതില്‍ ഒരുപാട് താഴ്ത്തിയാണ്‌ നിര്‍മ്മിച്ചത്‌. കപ്പല്‍ പുതുതായി ഇറങ്ങിയപ്പോള്‍ തന്നെ ഈ അപാകത ചൂണ്ടിക്കാണിച്ചിരുന്നു. അന്ന്‌ അധികൃതര്‍ വാതില്‍ അല്‍പ്പം പൊക്കിയെങ്കിലും അതും വേണ്ടത്ര ഫലവത്തായില്ല.

 
A MASSIVE CLEANING CAMPAIGN TO PREVENT SEASONAL EPIDEMICS CONDUCTED IN AMINI FROM 10-06-2012 TO 06-07-2012:

The cleaning was a joint effort of Public Health Department  and N.S.S unit of Govt. Senior Secondary School Amini under the strict guidance and observation of the Health Inspectors Shri.C.Sayed Mohammed, Shri.K.P. Mohammed Kasim and N.S.S Programme Officer Shri. K.Mohammed Yaseen.
The active participation of NSS along with the medical department made the campaign a grant success. The campaign is considered to be the first ever joint effort in the history of Lakshadweep in this direction. People from all walks of life appreciated the work. By this massive effort NSS and Public Health Department  made several mud and marshy lands to useful places, there by a large areas which was considered as the source of mosquitoes is now made into ‘no threat area’ for seasonal epidemic.

By
K.Mohammed Yaseen, PGT
N.S.S. Programme Officer
Govt. Senior Secondary School
Amini-682552.

-------------------------------------------------------------

അമിനി(19.7.12): ഗവ.സീനിയര്‍സെക്കണ്ടറി സ്കൂളിലെ NSS ന്റെ ആഭിമുഖ്യത്തില്‍ നാടെങ്ങും ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യവിഭാഗവും എന്‍.എസ്.എസ് ഉം സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ച്. 10.6 ന് ആരംഭിച്ച പരിപാടിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.സെയ്ദ്മുഹമ്മദ്, കെ.പി.മുഹമ്മദ് ഖാസിം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.മുഹമ്മദ് യാസീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പകര്‍ച്ചവ്യാഥികളെയും കൊതുക് പെരുകുന്നതിനേയും തടയാന്‍ ഇതുമൂലം ഒരു പരിധിവരെ സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടി 6.7.12 ന് സമാപിച്ചു.


 
Picture
അമിനി(15/07/2012): JBS സെൻറർ 2012-13 വർഷത്തെ സ്കൂൾ ബാൽസമാജം രൂപീകരിച്ചു. വർണാഭമായ ആഘോഷ പരിപാടികളാണ് ഇതിനായി സംഘടിപ്പിച്ചത്. ഫാത്തിമ സാനിയയും സംഘവും ആലപിച്ച പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. മുൻ ഹെഡ്മാസറ്റർ എ.സി. സൈന അധ്യക്ഷതയും ഉൽഘാടന പ്രസംഗം ഡോ. മുഹമ്മദ് ജലീൽ, ചീഫ് മെഡിക്കൽ ഓഫീസർ നിർവ്വഹിച്ചു. സ്കൂൾ മാനേജ്മെൻർ കമ്മിറ്റി ചെയർ പെയ്സൺ ശ്രീ. പി. സ്ദലീം, ശ്രീ. കെ ചെറിയ കോയ PST എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് JBS(C) വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

 
Picture
അമിനി (17/07/2012): കൊച്ചിയിൽ നിന്നും ഇന്നലെ പുറപ്പെട്ട ലക്ഷദ്വീപ് സീ കപ്പലിലെ ക്യാബിനിൽ നിന്നും ലഹരി പദാർത്ഥങ്ങളുമായി 2 പേർ പിടിയിൽ. ഒരു അഗത്തി സ്വദേശിയേയും കടമത്ത് സ്വദേശിയേയും അറസ്റ്റു ചെയ്തു. പരിശോധന കഴിഞ്ഞ കപ്പലിൽ നിന്നും മദ്യവും ലഹരി പദാർത്ഥങ്ങളും പിടിക്കുന്നത് തുടർകഥയാവുകയാൺ. സുരക്ഷ ഉദ്യോഗസ്ഥരുടേയും കപ്പൽ ജീവനക്കാരുടേയും അറിവോടെയാൺ ഇത് സാധ്യമാവുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു.

 
എറണാകുളം(10.7.12): ദ്വീപുകാരുടെ ആവശ്യപ്രകാരം എറണാകുളം ബോട്ട്ജെട്ടിക്കടുത്തുള്ള ചില്‍ട്രന്‍സ് പാര്‍ക്കിന് എതിര്‍വശത്തുള്ള റെവന്യൂടവറിന്‍റെ എട്ടാം നിലയില്‍ പുതിയ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു.കൗണ്ടറിന്‍റെ ഉത്ഘാടനം ബഹു.അഡ്മിനിസ്ട്രേറ്റര്‍ നിര്‍വ്വഹിച്ചു. ഈ ഭാഗത്താണ് ദ്വീപുകാര്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ ഇത് ദ്വീപുകാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നമെന്ന് തീര്‍ച്ച. എട്ടാം നിലയിലാണെങ്കിലും ലിഫ്റ്റ് സൗകര്യമുള്ളതില്‍ ദ്വീപുകാര്‍ തൃപ്തരാണ്. 
 
കടമം ശമീനാ ബീഗത്തിന് M.Sc.  Horticulture'ല്‍ ഫസ്റ്റ് റാങ്ക്
കടമം(12.7.12): കടമം സ്വദേശിനി പുതിയപുര ശമീനാ ബീഗത്തിന് M.Sc Horticulture (കേരളാ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി) ഒന്നാം റാങ്ക്. കടമം പള്ളം കിടാവ് ഹാജിയുടേയും പുതിയപുര അസ്മായുടേയും മകളാണ് ശമീന. ആള്‍ ഇന്ത്യ എന്‍ട്രന്‍സ് മുഖേന സെലക്ഷന്‍ കിട്ടിയ ശമീന ഇപ്പോള്‍ ഡെല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ടേറ്റിന് പഠിക്കുകയാണ്. 

ഐലന്‍ട്‌ പ്രസ്സിന്‍റെ ആശംസകള്‍

 
അഗത്തി: കൂൺ പോലെ പൊന്തി വരുന്ന ക്ലബുകളും ഷെഡുകളും വൈദ്യുതി കണക്ഷൻ വ്യവസ്ഥകൾ ലംഘിച്ച് കണക്ഷൻ നേടിയതാണെന്ന് ബോധ്യമായതിനെ തുടർന്ന് അഗത്തി വൈദ്യുതി വകുപ്പ് നോട്ടീസ് നൽകി. 24 മണിക്കൂറിനുള്ളിൽ വൈദ്യുതി കണക്ഷൻ ഡിസ്കണക്റ്റ് ചെയ്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് നോട്ടീസിൽ വ്യക്തമാക്കി.
 
സിയാറത്ത് ജാഥ
അഗത്തി(ലക്ഷദ്വീപ്): പുണ്യ ബറാഅത്ത് ദിനത്തിൽ അഗത്തി SSF,SYS,SBS സംയുക്തമായി ജുമാ മസ്ജിദിൽ നിന്നും മഹാനായ ഫക്രുദ്ദീൻ ബാവ വലിയുള്ളാഹി അന്ത്യവിശ്രമം കൊള്ളുന്ന ശൈഖിന പള്ളി മഖാമിലേക്ക് സിയാറത്ത് ജാഥ സംഘടിപ്പിച്ചു. ലക്ഷദ്വീപ് ഘടകം ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹംസ കോയ ജസരി ബാഖവി നേതൃത്വത്തിൽ, പണ്ഡിതർ, SSF,SYS,SBS പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. നാടിൻറെ ഐശ്വര്യത്തിനും ഐക്യത്തിനും വേണ്ടി ഹംസ കോയ ജസരി ബാഖവിയുടെ ഭക്തി നിർഭയമായ പ്രാർത്ഥനയിൽ നാട്ടിലെ ആബാല-വൃദ്ധ ജനങ്ങളും പങ്കെടുത്തു. അഗത്തി ദ്വീപ് ഖാസി പി. ചെറിയ കോയ മുസ്ല്യാർ, നായിബ് ഖാസി അബ്ദുൽ ഗഫൂർ മുസ്ല്യാർ, അബ്ദുൽ ബാരി മുസ്ല്യാർ, എം. അബ്ദു സമദ് കോയ ദാരിമി, എ. മുഹമ്മദ് മുസ്ല്യാർ എൻ.പി. ശറഫുദ്ധീൻ സഖാഫി, എം.കെ.ഉമ്മർ മുസ്ല്യാർ എന്നീ പണ്ഡിതരും സിയാറത്ത് ജാഥയിൽ സംബദ്ധിച്ചു.

 
Picture
STDL'ൻറെ (Society for Training & Development in Lakshadweep) പ്രസിഡൻറും സോഫ്റ്റ് സ്കിൽ മാസ്റ്റർ കോച്ചുമായ ലക്ഷദ്വീപിലെ മിനിക്കോയി സ്വദേശിയായ മുഹമ്മദ് ഐക്കാനെ കേരളത്തിലെ 1,64,000 വരുന്ന അധ്യാപക സമൂഹത്തെ പരിശീലിപ്പിക്കാൻ SCERT(State Council for Educational Research and Training) തെരെഞ്ഞെടുത്തു. SCERT'ക്കാണ് കേരളത്തിലെയും ലക്ഷദ്വീപിലെയും അധ്യാപകരെ പരിശീലിപ്പിക്കാനുള്ള ചുമതല.
പരിശീലന മികവിൽ 7 വർഷത്തെ അനുഭവജ്ഞാനിയായ ഐഖാ
ഇതിനകം 25,000 ത്തോളം പേരെ പരിശീലിപ്പിച്ചിട്ടുണ്ട്. എഞ്ചിനിയർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ അങ്ങനെ നിരവധി അനവധി പേർ അദ്ദേഹത്തിൻറെ മാർഗ രേഖ കിട്ടിയവരാണ്.

 
Picture
അഗത്തി(03/06/2012): SSLC'ക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടിയ ബരിയ ജൽഹക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകി ആദരിച്ചു. 2011-12 അക്കാദമിക വർഷത്തെ SSLC പരീക്ഷയ്ക്കാണ് ദ്വീപിന് അഭിമാനമുളവാക്കുന്ന നേട്ടം കൈവരിച്ചത്. അഗത്തി സീനിയർ സെക്കൻഡറിയിൽ തന്നെ +1  സയൻസ് ഗ്രൂപ്പിൽ പഠിക്കുകയാണ് ജൽഹഹ ഇപ്പോൾ. അഗത്തി ദ്വീപ് പ്രൈമറി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ കെ.പി. ഹംസ കോയ ബരിയ ജൽഹക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകി. തന്നെ സഹായിച്ച മുഴുവൻ അധ്യാപകരെയും സുഹൃത്തുക്കളേയും ജൽഹ  നന്ദിയോടെ ഓർത്തു. ജൽഹ മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെയെന്ന് ഫിസിക്സ് അധ്യാപികയായ ശംഷാദ് ടീച്ചർ ആശംസിച്ചു. ഉച്ചയ്ക്ക് ശേഷം പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിലായിരുന്നു ചടങ്ങ്.
കോഴിക്കോട് സ്വദേശി യാസറിൻറെയും അഗത്തിയിലെ ഗണിത അധ്യാപിക ഐശബി ടീച്ചറിൻറെയും മകളാണ് ജൽഹ. ഈ കഴിഞ്ഞ കലോത്സവത്തിൽ കലാതിലകം കൂടിയാണ് ഈ മിടുക്കി.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)