കവരത്തി (19/11/2012): ലക്ഷദ്വീപിലെ ചരക്ക് ഗതാഗത മേഖലയിലേക്ക് തലയെടുപ്പോടെ പുതിയ കപ്പല്‍. ഏളി കല്പേനി എന്ന് നാമകരണം ചെയ്ത ഈ കപ്പല്‍ ഈ കഴിഞ്ഞ 31ന് ലക്ഷദ്വീപ് കളക്ട്ടര്‍ കം ഡെവലെപ്പ്മെന്റ് ഓഫീസര്‍ ഡോ. വസന്ത കുമാര്‍ ഏറ്റെടുത്തു. 15.45 കോടി രൂപ നിര്‍മ്മാണ ചെലവ് വന്ന കപ്പല്‍ ഗുജറാത്തിലെ ശോഫ്റ്റ് കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് നിര്‍മ്മിച്ചത്. ഏത് കാലാവസ്ഥയിലും സഞ്ചരിക്കാന്‍ കഴിയുന്ന കപ്പലില്‍ 18 ജോലിക്കാര്‍ക്ക് താമസിക്കാനുള്ള സൌകര്യവുമുണ്ട്. 2000ഗ്യാസ് സിലിണ്ടറുകള്‍, 60 ടണ്‍ പെട്രോള്‍, വിമാന ഇന്ധനം എന്നിവ വഹിക്കാന്‍ ശേഷിയുള്ള ഏളി കല്‍പ്പേനിക്ക് 41.20 മീറ്റര്‍ നീളവും 9.50 വീതിയുമുണ്ട്. കൂടാതെ 18 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനുള്ള ശേഷിയുമുണ്ട്.
19ന് 1836 ഗ്യാസ് സിലിണ്ടറുമായി കവരത്തിയില്‍ എത്തിയ കപ്പലില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. എച്ച്. രാജേഷ് പ്രസാദ് സന്ദര്‍ശനം നടത്തി. പോര്‍ട്ട് ഡയരക്റ്റര് ശ്രീ. ഹംസ, കളക്ടര്‍ ശ്രീ. ഡോ. വസന്തകുമാര്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. എം.വി.ഏളി കല്പേനി ക്യാപ്റ്റന്‍ ശ്രീ. ഇ.സി. ജോക്കോബ് അതിഥികളെ സ്വീകരിച്ചു.