Picture
തെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു. മലയാളവ്യാകരണത്തിൽ വിശേഷണത്തിന്‌ ഭേദകം എന്നും പറയുന്നു. വിശേഷിപ്പിക്കുമ്പോൾ അതിന്‌ അർത്ഥവ്യത്യാസം ഉണ്ടാക്കുന്നതുകൊണ്ട് ഇതിനെ ഭേദകം എന്നും വിളിക്കുന്നത്. കറുത്ത പശു, മിടുക്കനായ കുട്ടി തുടങ്ങിയവ വിശേഷണത്തിന്‌ ചില ഉദാഹരണങ്ങൾ ആണ്‌.
 എന്തിനെയാണോ വിശേഷിപ്പിക്കുന്നത് അതിനെ വിശേഷ്യം എന്ന് പറയുന്നു.

വിവിധതരം വിശേഷണങ്ങൾ:

  • നാമവിശേഷണം: ഏതെങ്കിലും നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം എന്ന വിഭാഗത്തിൽ പെടുന്നു. ചുവന്ന പൂവ്, കറുത്ത വണ്ടി തുടങ്ങിയവ നാമ വിശേഷണത്തിന്‌ ചില ഉദാഹരണങ്ങളാണ്‌. കൂടാതെ നാമ വിശേഷണത്തിന്‌ പേരെച്ചം എന്നും പേരുണ്ട്.
  • ക്രിയാവിശേഷണം: ഏതെങ്കിലും ക്രിയയെ വിശേഷിപ്പിക്കുന്നതിനെ ക്രിയാവിശേഷണം എന്ന് പറയുന്നു. വേഗത്തിൽ ഓടി. ഇതിൽ ഓടി എന്ന ക്രിയയെ വേഗത്തിൽ എന്ന വിശേഷണം ഉപയോഗിച്ച് വിശേഷിപ്പിച്ചിരിക്കുന്നു. ക്രിയാവിശേഷണത്തിന്‌ വിനയച്ചം എന്നും പേരുണ്ട്. വിന എന്നാൽ വ്യാകരണത്തിൽ ക്രിയ എന്നാണ്‌ അർത്ഥം.
  • വിശേഷണവിശേഷണം. ഒരു വിശേഷണത്തെ മറ്റൊരു വിശേഷണം കൊണ്ട് വിശേഷിപ്പിച്ചിരിക്കുകയാണെങ്കിൽ അത്തരം വിശേഷണങ്ങളെ വിശേഷണവിശേഷണം എന്ന് പറയുന്നു.
കുരുവി വളരെ ചെറിയ ഒരു പക്ഷിയാണ്‌. ഈ ഉദാഹരണത്തിൽ കുരുവി എന്ന പക്ഷിയെ, ചെറിയ എന്ന വിശേഷണത്തെ വളരെ എന്ന മറ്റൊരു വിശേഷണം കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നു.


 
Picture
I. സർവ്വനാമം:
നാമത്തിന്‌ പകരം ഉപയോഗിക്കാവുന്ന പദങ്ങളെ വ്യാകരണത്തിൽ സർവ്വനാമങ്ങൾ എന്നു പറയുന്നു. പ്രധാനമായും സർവ്വനാമങ്ങൾ സംസാരഭാഷയിലാണ് ഉപയോഗിച്ചു വരുന്നത്. നാമം ആവർത്തിക്കുമ്പോൾ അനുഭവപ്പെടുന്ന വിരസതയൊഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഞാൻ, ഞങ്ങൾ, നീ, നിങ്ങൾ, താങ്കൾ, നമ്മൾ, അവൻ, അവൾ, അത്, അവർ, ആ, പല, തുടങ്ങിയവ സർവ്വനാമങ്ങൾക്കുദാഹരണമാണ്. സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട്.

(i) ഉത്തമപുരുഷൻ:
ഒരാൾ അല്ലെങ്കിൽ ഒരു വ്യക്തി തന്നെത്തന്നെ വിശേഷിപ്പിക്കുന്ന നാമ പദങ്ങളാണ് ഉത്തമ പുരുഷൻ എന്ന വിഭാഗത്തിൽ പെടുന്നത്. ഞാൻ, ഞങ്ങൾ, നാം , നമ്മൾ, നമ്മുടെ, എന്റെ, എന്നിൽ തുടങ്ങിയവ ഉത്തമപുരുഷൻ എന്ന സർവ്വനാമങ്ങൾക്ക് ഉദാഹരണങ്ങളാണ്.

(ii) മധ്യമപുരുഷൻ:
ആരോട് സംസാരിക്കുന്നുവോ അയാളെക്കുറിക്കുന്ന നാമ പദങ്ങളാണ് മധ്യമപുരുഷൻ. നീ, നിങ്ങൾ, താങ്കൾ, താൻ, അങ്ങ്, അവിടുന്ന് തുടങ്ങിയവ മധ്യമപുരുഷ സർവ്വനാമങ്ങൾക്ക് ഉദാഹരണങ്ങളാണ്. Was is das?

(iii) പ്രഥമ പുരുഷൻ:
മറ്റൊരാളെയോ മറ്റൊരു വസ്തുവിനേയോ കുറിച്ച് പറയുമ്പോൾ സാധാരണ ഉപയോഗിക്കുന്ന സർവ്വനാമങ്ങളാണ് പ്രഥമപുരുഷൻ എന്ന ഗണത്തിൽ വരുന്നത്. ഉദാ. അവൻ, അവൾ, അത്, അവർ, അതിന്, അതിന്റെ, അയാളുടെ, അവരുടെ, അവന്റെ, അവളുടെ, അദ്ദേഹത്തെ,
------------------------------------
മറ്റു അപ്ഡേറ്റുകള്‍ ഞങ്ങള്‍ SMS വഴി അറിയിക്കുന്നതാണ്‌. മലയാളത്തില്‍ പ്രാവീണമുള്ളവര്‍ക്ക്‌ ഞങ്ങളെ സഹായിക്കാവുന്നതാണ്‌. വിവരങ്ങള്‍ ഇ-മെയില്‍ വഴിയോ, സൌണ്ട്‌ ക്ലിപ്പുകള്‍ വഴിയോ അയക്കാം. ഞങ്ങളുടെ ഇ-മെയില്‍:
[email protected]


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)