Picture
കടപ്പാട്‌ : മാതൃഭൂമി ഓണ്‍ലൈന്‍


ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായുണ്ടായ ശക്തമായ മഴ ചെന്നൈയെയും സമീപജില്ലകളിലെയും ജനജീവിതത്തെ ബാധിച്ചു. ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ 'നീലം' കൊടുങ്കാറ്റ് ബുധനാഴ്ച രാവിലെ നാഗപട്ടണത്തിനും ആന്ധ്രാപ്രദേശിലെ നെല്ലൂരിനുമിടയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാറ്റിന് 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും. ചെന്നൈക്കടുത്തെത്തുമ്പോള്‍ 90 കീലോമീറ്റര്‍ വരെ വേഗമുണ്ടാകും. തീരപ്രദേശങ്ങളിലേക്ക് അടുക്കുമ്പോഴാണ് കാറ്റിന്റെ വേഗം കൂടുക. വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നു. മീന്‍പിടിത്തക്കാരോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയ്ക്ക് അകലെ 500 കിലോമീറ്റര്‍ അകലെയാണ് 'നീലം' രൂപപ്പെട്ടിരിക്കുന്നത്.

കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ 25 സെന്റീമീറ്ററിന് മുകളില്‍ മഴ ലഭിക്കാം. തീരപ്രദേശങ്ങളിലെ എല്ലാ ജില്ലകളിലും കനത്ത മഴപെയ്യും. തമിഴ്‌നാട്ടില്‍ കൊള്ളിടത്തില്‍ 15 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. മഴയെ തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, വിഴുപുരം, നാഗപട്ടണം ജില്ലകളിലും പുതുച്ചേരിയിലും ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.

ചെന്നൈയില്‍ പലയിടങ്ങളും വെള്ളക്കെട്ടായി മാറി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം എന്നീ ജില്ലകളില്‍ രാവിലെ മുതല്‍ തുടങ്ങിയ മഴ രാത്രി വൈകിയും തുടരുകയാണ്. ചെന്നൈയില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. അഞ്ച് അടി ഉയരത്തിലുള്ള തിരമാലകളാണ് ആഞ്ഞടിച്ചത്. തിരുവട്ടിയൂര്‍, എന്നൂര്‍ എന്നീ കടലോര മേഖലകളില്‍ കടലേറ്റം രൂക്ഷമായിരുന്നു. കടലാക്രമണം തടുക്കാനായി നിര്‍മിച്ചിരുന്ന കരിങ്കല്‍ഭിത്തിയും തകര്‍ന്നു.

ശക്തമായ മഴ കാരണം നഗരത്തില്‍ കലൈഞ്ജര്‍ നഗര്‍, കാര്‍ഗില്‍ നഗര്‍ ഉള്‍പ്പെടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി. മഴയെ തുടര്‍ന്ന് കുടിലുകളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനായി 85 സ്‌കൂളുകള്‍ തയ്യാറാക്കിയതായി ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. വെള്ളം കയറിയ സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. മഴ കാരണം കാശിമേട് തുറമുഖത്തുനിന്നു മാത്രം 2500 ബോട്ടുകള്‍ കടലില്‍ പോയില്ല.

മഴ കാരണം കഴിഞ്ഞ രണ്ടു ദിവസമായി പുതുച്ചേരിയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. പുതുച്ചേരിയിലും കായ്ക്കാലിലും കനത്ത മഴ തുടരുകയാണ്.


'താനെ' കൊടുങ്കാറ്റിന്റെ ഭീതിയടങ്ങും മുമ്പ്

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് ആഞ്ഞടിച്ച 'താനെ' കൊടുങ്കാറ്റ് തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുണ്ടാക്കിയ നാശനഷ്ടം ഭീകരമാണ്. 'താനെ' കൊടുങ്കാറ്റ് രൂപം കൊണ്ട സ്ഥലത്തിന് സമീപം തന്നെയാണ് 'നീലം' കൊടുങ്കാറ്റും രൂപപ്പെട്ടിരിക്കുന്നത്. 'താനെ' കടലൂരിനെ കൂടാതെ വിഴുപുരം, പുതുച്ചേരി എന്നിവിടങ്ങളിലും നാശനഷ്ടം വിതച്ചിരുന്നു. 


സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: 'നീലം' കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന കാലാവസ്ഥാ പ്രവചനവും കനത്ത മഴയെയും തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തെ 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം, തിരുവണ്ണാമല, കടലൂര്‍, പെരമ്പല്ലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, അരിയല്ലൂര്‍, വെല്ലൂര്‍ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

 
Picture
കവരത്തി: കേന്ദ്ര ഗതാഗത മന്ത്രി ശ്രീ.ജി.കെ.വാസന്‍ ദ്വീപ് സന്ദര്‍ശിച്ചു. അഗത്തി,കവരത്തി, ആന്ത്രോത്ത്, കടമത്ത്, കില്‍ത്താന്‍ ദ്വീപുകളാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ലക്ഷദ്വീപ് എം.പി.അഡ്വ.ഹംദുള്ളാ സഈദ് അദ്ദേഹത്തെ അനുഗമിച്ചു. കൂടാതെ കേന്ദ്രത്തില്‍ നിന്നുള്ള പ്രമുഖരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ലക്ഷദ്വീപിലെ ഗതാഗത രംഗത്തെ വിഷമതകള്‍ പഠിക്കാനും കിഴക്ക് ജെട്ടിയുടെ പണികള്‍ നോക്കിക്കാണാനുമായിരുന്നു സന്ദര്‍ശനം. അമിനി, കല്‍പേനി, ആന്ത്രോത്ത് തുടങ്ങിയ ദ്വീപുകളിലെ ജെട്ടിയുടെ പൂര്‍ത്തീകരണത്തിനായി നല്ലൊരു തുക അനുവധിക്കുമെന്നും കില്‍ത്താനിലെ കിഴക്കേജെട്ടിയുടെ പണി ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

 
Picture
കൊച്ചി: ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന കപ്പലിലെ തൊഴിലാളികളുടെ പണിമുടക്കിന്‍റെ പേരില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈകോടതി. യാത്ര മുടങ്ങരുത്. തടസ്സമില്ലാത്ത യാത്ര കരാറുകാര്‍ ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ. എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കപ്പല്‍ യാത്രക്ക് തടസ്സം നില്‍ക്കില്ലെന്ന് സമരം ചെയ്യുന്ന ജീവനക്കാര്‍ കോടതിക്ക് നല്‍കിയ ഉറപ്പ് രേഖപ്പെടുത്തുക കൂടി ചെയ്താണ് ഡിവിഷന്‍ ബെഞ്ചിന്‍െറ നിര്‍ദേശം. കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന 24 കപ്പലുകളിലെ ജീവനക്കാര്‍ ഒക്ടോബര്‍ 15 മുതല്‍ വേതന പരിഷ്കരണം ആവശ്യപ്പെട്ട് പണിമുടക്ക് നടത്തുന്നത് ദിവസങ്ങളായി യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. യാത്രക്കാര്‍ കരയില്‍ കുടുങ്ങിയിരിക്കുകയാണ്. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. ബലിപെരുന്നാള്‍, പൂജ അവധികള്‍ തുടരെ വന്നിരിക്കുന്നതിനാല്‍ യാത്രക്കാരുടെ എണ്ണം ഏറെ കൂടുതലാണ്. ഈ ഘട്ടത്തില്‍ യാത്രക്ക് തടസ്സമുണ്ടാക്കരുതെന്നാണ് കോടതി നിര്‍ദേശം. 

 
Picture
അമിനി(22/10/2012): 2012-13 അകാദമിക വര്‍ഷത്തെ ദ്വീപുതല ഇന്‍റര്‍ ജെ.ബി. കലാ-കായിക മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍  കനത്ത പോയിന്‍റോടെ സെന്‍റര്‍ ജെ.ബി.എസ്‌ ജേതാക്കളായി. 196 പോയിന്‍റുള്ള JBS(S) റണ്ണേയ്സ് അപ്പ്‌ ട്രോഫി സ്വന്തമാക്കി. പരിശീലനത്തിന്‍റെയും മികവില്‍ വിവിധ ജൂനിയര്‍ ബേസിക്‌ സ്കൂളുകള്‍ അങ്കംകുറിച്ച വേദിയില്‍ വളരെ വാശിയോടെയും വീറോടെയുമുള്ള മത്സരങ്ങളാണ്‌ കാണാന്‍ സാധിച്ചത്‌..
ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. ബി. ഇഖ്‌ബാല്‍ വിതരണംചെയ്തു.

മേള അവസാനിക്കുമ്പോയുള്ള സ്കൂളുകളുടെ പോയിന്‍റ്‌ പട്ടിക താഴെ:

Catagory JBS(C) JBS(N) JBS(S) JBS(N.W)
Senior Girls 13 04 47 17
Senior Boys 50 19 14 08
Junior Girls 34 02 34 03
Junior Boys 03 45 20 13
Total 236 156 196 72
 
Picture
അമിനി: 2012-13 അകാദമിക വര്‍ഷത്തെ ദ്വീപുതല ഇന്‍റര്‍ ജെ.ബി. കലാ-കായിക മത്സരങ്ങള്‍ ആരംഭിച്ചു. കനത്ത വാശിയോടെയും പരിശീലനത്തിന്‍റെയും മികവില്‍ വിവിധ ജൂനിയര്‍ ബേസിക്‌ സ്കൂളുകള്‍ അങ്കംകുറിച്ച വേദിയില്‍ പക്ഷെ നിസാരമായ പാകപിഴകള്‍ മേളയുടെ മാറ്റ്‌ കുറച്ചു. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടകര്‍ അലംഭാവം കാണിക്കുന്നതായി പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കൂട്ടം അധ്യാപകര്‍ ഐലന്‍ട്‌ പ്രസ്സിനോട്‌ പറഞ്ഞു.

മത്സരങ്ങളുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ജെബി.എസ്‌ സെന്‍റര്‍ 136 പോയിന്‍റോടെ മുമ്പില്‍ നില്‍ക്കുന്നു.
പോയിന്‍റ്‌ പട്ടിക താഴെ.



ARTS - FINAL SCORE CARD
Catagory JBS(C) JBS(N) JBS(S) JBS(N.W)
Senior Girls 59 6 3 13
Senior Boys 39 26 26 0
Junior Girls 30 27 08 16
Junior Boys 8 27 44 2
Total 136 86 81 31
 
Picture
2013 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2013 മാര്‍ച്ച് 11 ന് ആരംഭിച്ച് മാര്‍ച്ച് 23 ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 1.45ന് പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷ ഫീസ് പിഴ കൂടാതെ 2012 നവംബര്‍ 19 മുതല്‍ 22 വരെയും പിഴയോടുകൂടി 27 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. പരീക്ഷകളുടെ സമയക്രമം താഴെപ്പറയും പ്രകാരമാണ്. മാര്‍ച്ച് 11 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്. മാര്‍ച്ച് 12 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്. മാര്‍ച്ച് 13 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 4.30 വരെ രണ്ടാം ഭാഷ (ഇംഗ്ളീഷ്). മാര്‍ച്ച് 14 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ മൂന്നാം ഭാഷ (ഹിന്ദി/ ജനറല്‍ നോളഡ്ജ്). മാര്‍ച്ച് 16 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്. മാര്‍ച്ച് 18 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം. മാര്‍ച്ച് 19 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ഊര്‍ജതന്ത്രം. മാര്‍ച്ച് 20 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ രസതന്ത്രം. മാര്‍ച്ച് 21 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ജീവശാസ്ത്രം. മാര്‍ച്ച് 23 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3 വരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. ഈ വര്‍ഷം പത്താം ക്ളാസില്‍ പഠിക്കുന്നവരുടെ ഐ.ടി.എഴുത്തുപരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം ഫെബ്രുവരി മാസത്തില്‍ നടത്തുന്നതിനാല്‍ മുന്‍ വര്‍ഷത്തില്‍ വിജയിക്കാത്തവര്‍ക്ക് മാത്രമായിട്ടാണ് മാര്‍ച്ച് 23ന് ഐ.ടി.എഴുത്തുപരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം http://keralapareekshabhavan.inവെബ്സൈറ്റില്‍. എസ്.എസ്.എല്‍.സി. പരീക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 16 വരെ ജില്ലാ വിദ്യാഭ്യാസ ആഫീസ് അടിസ്ഥാനത്തില്‍ പ്രഥമാധ്യാപകരുടെ യോഗം നടത്തും.

 
അഗത്തി(10/10/2012): ഇന്ന്‌ രാവിലെ 09.30ന്‌ നടന്ന അണ്ടര്‍ 19 വിഭാഗത്തിലെ ക്രിക്കറ്റ്‌ മത്സരത്തില്‍ ചേത്‌ലാത്ത്‌ ദ്വീപ്‌ കടമത്തിനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. ടോസ്‌ നേടിയ കടമത്ത്‌ ടീം ബാറ്റിങ്ങ്‌ തെരെഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ചെത്‌ലാത്തിന്‍റെ ശക്തമായ ഫീല്‍ഡിങ്ങ്‌ പ്രതിരോധത്തേയും അപകടകാരികളായ ബൌളര്‍മാരും കടമത്ത്‌ ബാറ്റിങ്ങ്‌ നിരയെ തകര്‍ത്തു. സ്കോര്‍ 41 ആകുമ്പോയത്തേക്കും അവസാനത്തെ ബാറ്റ്‌മാനെയും ഗാലറിയിലേക്ക്‌ അയച്ച്‌ ഇന്നിങ്ങ്സ്‌ അവസാനിപ്പിച്ചു. മറുപടി ബേറ്റിങ്ങിനിറങ്ങിയ ചേത്‌ലാത്ത്‌ ടീമിന്‌ തുടക്കം പിഴച്ചുവെങ്കിലും കടമത്തിന്‍റെ നിരന്തരമായ എക്സ്ട്രാ റണ്‍സുകള്‍ കരുത്ത്‌ നല്‍കി.

മറ്റൊരു മത്സരത്തില്‍ കവരത്തിയെ പരാജയപ്പെടുത്തി ആന്ത്രോത്ത്‌ ഫൈനലില്‍ പ്രവേശിച്ചു. നാളെ നടക്കുന്ന മത്സരത്തില്‍ ചേത്‌ലാത്തും ആന്ത്രോയും ഏറ്റുമുട്ടും.
 
Picture
അഗത്തി (08 Oct 2012: ലക്ഷദ്വീപ് സ്‌കൂള്‍ ഗെയിംസിന്റെ ആദ്യദിനം ആന്ത്രോത്ത് ദ്വീപിന്റെ മുന്നേറ്റം. നിലവിലെ ചാമ്പ്യന്‍മാരായ ആന്ത്രോത്ത് 15 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തുള്ളത്. 13 പോയിന്റുമായി ചെത്ത്‌ളാത്ത്, കല്‍പ്പേനി, കവരത്തി ടീമുകളാണ് തൊട്ടുപിന്നില്‍. കട്മത് ദ്വീപ് 11 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. അത്‌ലറ്റിക്‌സിന്റെ ആദ്യദിനം 11 ഇനങ്ങളില്‍ ഫൈനല്‍ നടന്നു. 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ചെത്ത്‌ലാത്ത് ദ്വീപിലെ മുഹമ്മദ് അബ്ദുള്‍ കാസിം മീറ്റിലെ ആദ്യ സ്വര്‍ണം നേടി. 9.96 മീറ്റര്‍ എറിഞ്ഞായിരുന്നു നേട്ടം. കല്‍പ്പേനി ദ്വീപ്താരം മുഹമ്മദ് റമീസ് വെള്ളിയും ആന്ത്രോത്തിന്റെ മുഹമ്മദ് ലുഖ്മാന്‍ വെങ്കലവും നേടി. വിജയികള്‍ക്ക് വിദ്യാഭ്യാസ ഡയറക്ടര്‍ എ. ഹംസ മെഡലുകള്‍ സമ്മാനിച്ചു. 22-ാമത് ലക്ഷദ്വീപ് സ്‌കൂള്‍ ഗെയിംസിന് ശനിയാഴ്ചയാണ് അഗത്തിയില്‍ തിരി തെളിഞ്ഞത്. അഗത്തി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ, സ്‌പോര്‍ട്‌സ്-യുവജനകാര്യ വകുപ്പ് സെക്രട്ടറി വി.സി. പാണ്ഡെ പതാക ഉയര്‍ത്തി. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ എ. ഹംസ, സീനിയര്‍ എഡ്യുക്കേഷന്‍ ഓഫീസര്‍ ബി.ബി. മുഹമ്മദ്, അഗത്തി പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ പി.പി. ഉമ്മുക്കുലുസ് എന്നിവര്‍ പങ്കെടുത്തു. 10 ദ്വീപുകളില്‍ നിന്ന് 700 ലധികം വിദ്യാര്‍ത്ഥികളാണ് കായികമേളയില്‍ പങ്കെടുക്കുന്നത്. മീറ്റ് 16ന് സമാപിക്കും.

കടപ്പാട്‌: മാതൃഭൂമി ഓണ്‍ലൈന്‍


 
അഗത്തി(6.10.12)- 22 -ാമത് ലക്ഷദ്വീപ് സ്കൂള്‍ഗെയിംസിന് കൊടിയുയര്‍ന്നു. വൈകുന്നേരം അഗത്തി സീനിയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണശബളമായ പരിപാടിക്ക് ലക്ഷദ്വീപ് Education, Sports & Youth Affairs സെക്രട്ടറിയും LDCL MD യുമായ ശ്രീ.V.C.പാണ്ഡെ,IAS കൊടിയുയര്‍ത്തി. 10 ദ്വീപുകളില്‍നിന്നായി 700 റോളം മത്സരാര്‍ത്ഥികള്‍ 6 മുതല്‍ 16 വരെ നടക്കുന്ന ഈ മേളയില്‍ പങ്കെടുക്കുന്നു.


  വൈകുന്നേരം 4 മണിക്ക് എത്തിയ അതിഥികളെ പ്രധാന കവാടത്തില്‍ വെച്ച് സ്തൂള്‍ വിദ്യാര്‍ത്ഥികളും സ്ഥലത്തെ പ്രമുഖ വ്യക്തികളും ചെര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വിവിധ ദ്വീപുകളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികളുടെ മാര്‍ച്ച് നടന്നു. ശേഷം ചടങ്ങിന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ.എ.ഹംസ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുഖ്യാത്ഥികളായി എത്തിയ ശ്രീ.വി.സി പാണ്ഡെയ്ക്ക് ശ്രീ.ബി.ബി.മുഹമ്മദ്, പ്രിന്‍സിപ്പാളും, ശ്രീ.മുഹമ്മദ്, Senir Education Officer ക്ക് ശ്രീ.ജലാലുദ്ധീനും വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ.എ.ഹംസയ്ക്ക് ശ്രീ.ഷര്‍ശാദ്, Secretary Organising Committee യും ഉപഹാരങ്ങള്‍ (memento) നല്‍കി ആദരിച്ചു. തുടര്‍ന്ന് ശ്രീമതി.പി.പി.ഉമ്മുല്‍ കുലുസ്, ചെയര്‍പേഴ്സണ്‍, വില്ലേജ് ദ്വീപ് പഞ്ചായത്ത് അഗത്തി യും ശ്രീ.മുഹമ്മദ്, Senir Education Officer ഉം ആശംസാ പ്രസംഗം നടത്തി. ശേഷം മുഖ്യാത്ഥിതി ശ്രീ.V.C.പാണ്ഡെ ഉത്ഘാടന പ്രസംഗം നടത്തി. അഗത്തിയില്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം 22 -ാമത് ലക്ഷദ്വീപ് സ്കൂള്‍ഗെയിംസിന്  മേളയുടെ കൊടിയുയര്‍ത്തി.


 അഗത്തി GSSS സ്കൂള്‍ വിദ്യാര്‍ത്ഥി ഷരീഫ്.ടി LSG ദ്വീപശിഖ കത്തിച്ചശേഷം മത്സരാര്‍ത്ഥികളുടേയും ഓഫീസര്‍മാരുടേയും പ്രതിജ്ഞ നടന്നു. ശേഷം അഗത്തി സ്കൂളിലെ 600 ഓളം വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥികള്‍ Theme Display യും Aerobics ഉം അവതരിപ്പിച്ചു. കാണികളെയും അതിഥികളേയും ഒന്നടങ്കം കോരിത്തരിപ്പിച്ച വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിന് ശേഷം മുഖ്യാത്ഥിതി ശ്രീ.വി.സി.പാണ്ഡെ ഈ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ലക്ഷം രുപ സമ്മാനമായി പ്രഖ്യാപിച്ചു. ലക്ഷദ്വീപിന്‍റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇത്രയും വലിയതുക സമ്മാനമായി പ്രഖ്യാപിക്കുന്നത്. ചടങ്ങിന് സ്കൂള്‍ Principal & Chairman Organising Committee നന്ദി പറഞ്ഞു. നാളെ മുതല്‍ കളികള്‍ ആരംഭിക്കും
 
Picture
അഗത്തി (01/10/2012): ഈ മാസം 6 മുതല്‍ 16 വരെ നടത്തപ്പെടുന്ന 2012-13 വര്‍ഷത്തെ 22 ാമത് ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസ് ലോഗോ പ്രകാശനം അഗത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ശ്രീമതി.പി.പി.ഉമ്മുല്‍ കുലുസും, ബ്ലോഗ് ഉത്ഘാടനം ശ്രീ.രാധാചരണ്‍, Joint Secretary, Health & Director RGSH ഉം നിര്‍വ്വഹിച്ചു. ചടങ്ങിന് പ്രിന്‍സിപ്പാള്‍ ശ്രീ.ബി.ബി.മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ടി.പി.ബീഗം റസീന തയ്യാറാക്കിയ ലോഗോയാണ് തിരെഞ്ഞടുത്തത്. ആകെ 130 ഓളം വിദ്യാര്‍ത്ഥികള്‍ ലോഗോ മത്സരത്തില്‍ പങ്കെടുത്തു. AHM ശ്രീ.മുഹമ്മദ്.എ നന്ദി പ്രകാശിപ്പിച്ചു. ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന്‍റെ സ്കോറുകള്‍ തത്സമയം ബ്ലോഗിലും (www.lsg2012agatti.blogspot.com) ഫെയ്സ് ബുക്കിലും(Lakshadweep School Games) ലഭ്യമാകും.

ഇതുവരെയായി SGFI(School Games Federation of India) & AIRS (All India Rural Sports) meet എന്ന പേരിലായിരുന്നു നടത്തപ്പെട്ടത്. ഈ വര്‍ഷം മുതലാണ് Lakshadweep School Games (LSG) എന്ന പേരില്‍ ഇത് നടത്തപ്പെടുന്നത്. ലക്ഷദ്വീപിന്‍റെ കവാടമായ അഗത്തി ദ്വീപാണ് ആദ്യത്തെ Lakshadweep School Games ന് വേദിയാവുക. അഗത്തിയുള്‍പ്പടെ 10 ദ്വീപുകളില്‍ നിന്നായി 800 ഓളം മത്സരാര്‍ത്ഥികളാണ് ഈ കായിക മാമാങ്കത്തില്‍ മാറ്റുരയ്കുക. Track & Fileld ലായി 45 ഇനങ്ങളില്‍ മത്സങ്ങളുണ്ടാകും. Games ഇനങ്ങളില്‍ ഫുഡ്ബോള്‍, ക്രിക്കറ്റ്, വോളീബോള്‍, ടെന്നീ ക്വയറ്റ്, ത്രോബോള്‍, നീന്തല്‍ എന്നീ ഇനങ്ങളില്‍ മത്സരങ്ങളുണ്ടാകും. ദ്വീപിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് അഗത്തി ഒരുങ്ങിക്കഴിഞ്ഞു. 
(Photo attached )

B.B. Muhammed

Principal
Govt Senior Secondary School, Agatti
Ph: 9447981929

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)