Picture
_ കവരത്തി(30.11.11): യു.ടി ലെവല്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു. 10 ദ്വീപുകളില്‍ നിന്നായി 1500 ഓളം കലാപ്രതിഭകള്‍ അണിനിരന്ന കലാജാഥയോടെ പരിപാടിക്ക് തുടക്കമായി. ദ്വീപിന്റെ തനതായ സംസ്ക്കാരം പ്രതിഫലിച്ച കലാജാഥ ഏവരേയും കോരിത്തരിപ്പിച്ചു. നാടന്‍ പാട്ടിന്റെ ഈണത്തിനൊത്ത് താളംപിടിച്ചും ചുവടുവെച്ചും ദ്വീപിലെ കൊച്ചു കലാകാരന്മാര്‍ അവതരിപ്പിച്ച കലാ ജാഥ കാണാന്‍ നാട്ടുകാര്‍ തിങ്ങിക്കൂടിയിരുന്നു. സ്റേഡിയം ഗ്രൌണ്ടില്‍ നിന്നും വൈകുന്നേരം 5.30 ന് പുറപ്പെട്ട ജാഥ 7 മണിയോടെ പഞ്ചായത്ത് സ്റേജ് പരിസരത്തെത്തി.പ്രസ്സ് ജംക്ഷനില്‍ ബി.എഡ് വിദ്യാര്‍ത്ഥികള്‍ ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണവും  നല്‍കി. അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് ഡോലി കൊട്ടിക്കൊണ്ട് കോലോല്‍സവം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കവരത്തി വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അരങ്ങേറി. ഇന്ന് നാളെയുമായാണ് മത്സര ഇനങ്ങള്‍ നടക്കുക. 3 സ്റേജുകളിലായി 51 ഇനങ്ങളിലായാണ് മത്സരങ്ങള്‍.

_ഘോഷയാത്രയില്‍ നിന്നും:

 
Picture
ന്നലെ ഐലന്‍ട്‌ എക്സ്‌പ്രസ്‌ വെബ്‌സൈറ്റ്‌ സന്ദര്‍ഷിച്ചവരുടേ എണ്ണം റെക്കോര്‍ട്‌ നേട്ടം കൈവരിച്ചു.
834 ഹിറ്റുകളും 925 പേജ്‌ വ്യൂവും ഇന്നലെ റെക്കോര്‍ഡ്‌ ചെയ്തു. നിലവില്‍ ലക്ഷദ്വീപിലെ ഏറ്റവും വലിയ വാര്‍ത്താ ഓണ്‍ലൈന്‍ മാധ്യമമായി ദ്വീപ്‌ ന്യൂസ്‌ കില്‍ത്താന്‍ മുന്നിട്ട്‌ നില്‍ക്കുമ്പോള്‍ തൊഴിലറിയിപ്പുകളുമായി
ഐലന്‍ട്‌ എക്സ്‌പ്രസ്‌ മുന്നിട്ട്‌ നില്‍ക്കുന്നു. ഐലന്‍ട്‌ എക്സ്‌പ്രസിന്‍റെ SMS ഗ്രൂപ്പായ "ISLANDXPRS" 1,279 മെമ്പര്‍സുമായി മുന്നേറുന്നു. ഞങ്ങള്‍ അടുത്ത്‌ തുടങ്ങിയ ഇ-മെയില്‍ ഗ്രൂപ്പില്‍ നിലവില്‍ 50 ഓളം അംഗങ്ങള്‍ ചേര്‍ന്നു കഴിഞ്ഞു.



അറിയിപ്പ്‌:

1. ഞങ്ങളുടെ മൊബൈല്‍ SMS ഗ്രൂപ്പില്‍ അംഗങ്ങള്‍ ആവാന്‍
ടൈപ്പ്‌ ചെയ്യൂ JOIN ISLANDXPRS എന്നിട്ട്‌ അയക്കൂ 9219592195 ലേക്ക്‌. മാസ വാടകയില്ല, തികച്ചും സൌജന്യം.

2. ഇ-മെയില്‍ ഗ്രൂപ്പില്‍ അംഗങ്ങള്‍ ആവാന്‍
ഐലന്‍ട്‌ എക്സ്‌പ്രസ്‌ വെബ്‌സൈറ്റിലെ ന്യൂസ്‌ പേജിലും ജോബ്‌ ഇന്‍ഫോ പേജിലുമുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.

[Note: ഇതില്‍ നിങ്ങളുടെ ഇ-മെയില്‍ കൊടുത്താല്‍ പോരാ, ഇ-മെയിലിലേക്ക്‌ വരുന്ന ആക്റ്റിവേഷന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുകയും വേണം. അങ്ങനെ ആക്റ്റിവാക്കാത്ത ഇ-മെയിലുകള്‍ ഞങ്ങള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ ഡെലീറ്റ്‌
ചെയ്യുന്നതാണ്.]
ഇ-മെയിലില്‍ ന്യൂസ്‌ ലഭിക്കാന്‍ നിങ്ങളുടെ ഇ-മെയില്‍ റെജിസ്റ്റര്‍ ചെയ്യൂ:

തൊഴില്‍ വാര്‍ത്ത ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യൂ:


കൂടാതെ നിങ്ങളയക്കുന്ന വാര്‍ത്ത ഞങ്ങള്‍ ഓണ്‍ലൈനില്‍ ചേര്‍ക്കുന്നതായിരിക്കും. നിങ്ങളുടെ വാര്‍ത്തകള്‍,ചിത്രങ്ങള്‍ അയക്കേണ്ട വിലാസം:
[email protected]

ഞങ്ങളോട്‌ സഹകരിച്ച എല്ലാവരോടും ആത്മാര്‍ത്ഥമായി നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടര്‍ന്നും സഹകരി
ക്കാന്‍ അപേക്ഷിക്കുന്നു. (പ്രത്യേകിച്ച്‌ ദ്വീപ്‌ ന്യൂസ്‌, സ്റ്റുഡന്‍റ്സ്‌ തോട്ട്സ്‌, NSUI നെറ്റ്‌..)

നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കാണുന്ന "Add Comments'il" രേഖപ്പെടുത്തുക:

 
തിരു: സംസ്ഥാനത്തും ലക്ഷദ്വീപിലും ചൊവ്വാഴ്ച രാവിലെവരെ വ്യാപകമഴ തുടരും. തെക്കന്‍ കേരളത്തില്‍ അത്യന്തം കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള-കര്‍ണാടക തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. തീരദേശത്ത് കനത്തമഴയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം കുടുതല്‍ കരുത്തുപ്രാപിച്ച് അമിനി ദ്വീപ് വഴി വടക്കോട്ട് നീങ്ങുന്നതാണ് മഴ ശക്തമാകാന്‍ കാരണമായത്. ഇത് ചുഴലിക്കാറ്റായി രൂപപ്പെട്ട് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തുലാവര്‍ഷം സംസ്ഥാനത്ത് ശക്തമാണ്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത് വര്‍ക്കലയിലാണ്-18 സെന്റീമീറ്റര്‍ . കവരത്തിയില്‍ 11ഉം നെയ്യാറ്റിന്‍കരയില്‍ ഒമ്പതും കൊല്ലത്ത് ഏഴും സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി.
 
Picture
ചിത്രങ്ങള്‍ കടപ്പാട്‌: (1) Sabirabeegam Lakshadweep (2) ദ്വീപ്‌ ന്യൂസ്‌
* കല്‍പേനിയില്‍ വന്‍ നാശനഷ്ടം                 * യാത്രാ കേന്ദ്രങ്ങളായ ഹെലിപാട്‌, ബ്രേക്ക്‌ വാട്ടര്‍ തകര്‍ന്നു
* അഗത്തിയില്‍ വിമാനങ്ങള്‍ ഇന്നലെ മുടങ്ങി        * അമിനിയില്‍ ഉരുവിനെ കാണാതായി
* കില്‍ത്തനില്‍ ഉരു മുങ്ങി       
                                  * കല്‍പേനിയില്‍ വീടുകള്‍ തകര്‍ന്നു.
* തീരദേശത്തുള്ളവരെ സ്കൂളുകളിലേക്ക്‌ മാറ്റി    
* ലക്ഷദ്വീപ്‌ M.P. ഉടന്‍ പ്രധാന മന്ത്രിയെ കാണും.
* ലക്ഷദ്വീപിലെ ആദ്യ കലോത്സവം മാറ്റി   
                 * കലോത്സവ വേദികള്‍ തകര്‍ന്നു
* അഡ്മിനിസ്ട്രേറ്റര്‍ കല്‍പേനി സന്ദര്‍ശിച്ചു

ഏറ്റവും പുതിയ Report 28/11/2011:

അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് കല്‍പേനി സന്ദര്‍ശിച്ചു :
കല്‍പേനി(28.11.11)- ഇന്നലെ കടലാക്രമണത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് സന്ദര്‍ശിച്ചു. ദ്വീപ് പൂര്‍വ്വ സ്ഥിതിയിലാകാന്‍ 5 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. കിഴക്ക് തീരപ്രദേശത്ത് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും, ബോട്ടും, തോണികളും തീരത്തേക്കടുക്കാനുള്ള ഒരു സംവിധാനം പെട്ടെന്ന് ഉണ്ടാക്കുന്നതിനും നാട്ടുകാര്‍ ആവശ്യപ്പെട്ടു.





റിപ്പോര്‍ട്ട്‌(27/11/2011):
കല്‍പ്പേനി: കനത്ത മഴയിലും ചുഴലിക്കാറ്റിലും കല്‍പ്പേനിയില്‍ കനത്ത നാശനഷ്ടമുണ്ടായി. 250 കോടിയുടെ നഷ്ടം കണക്കാക്കുന്നതായി ലക്ഷദ്വീപ് ഡി.സി.സി. പ്രസിഡന്‍റ് എം.ഐ. ആറ്റക്കോയ പറഞ്ഞു. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് കൂറ്റന്‍ തിരമാലകള്‍ ദ്വീപിലേക്ക് ആഞ്ഞടിച്ചത്. കിഴക്കുഭാഗത്തുള്ള പുലിമുട്ടിന്റെ പകുതിയോളം തകര്‍ന്നു. ഹെലിപ്പാഡിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. കടലോരത്തുള്ള വീടുകള്‍ക്ക് മുഴുവന്‍ നാശം സംഭവിച്ചു. പലയിടത്തായി സംഭരിച്ചിരുന്ന രണ്ട് ലക്ഷത്തോളം നാളികേരം ഒലിച്ചുപോയി.


കവരത്തി(26.11.11): ദ്വീപുകളില്‍ കാലാവസ്ഥ രൂക്ഷം. കല്‍പേനി, മിനിക്കോയി ദ്വീപുകളില്‍ വ്യാപക കടലാക്രമണം. കല്‍പേനി ബ്രേക്ക് വാട്ടര്‍, ഹെലിപാഡ് പൂര്‍ണ്ണമായും തകര്‍ന്നു.അമിനിക്ക് പുറത്ത് കെട്ടിയ 'അല്‍ അഖ്ത്തര്‍ 'എന്ന  മഞ്ചുവിനെ(ഉരു)
കാണാതായി. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.ഒട്ടേറെ തെങ്ങുകള്‍ കടപുഴകി വീണു. തെങ്ങ്‌ വീണ്‌ വീടുകള്‍ക്കും കേട്‌പാട്‌ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. പല ദ്വീപുകളിലും കിഴക്ക് വശത്താണ് കടലാക്രമണം അനുഭവപ്പെടുന്നത്. ഇന്ന് നടക്കേണ്ട യു.ടി.ലെവല്‍ കലോല്‍സവം 29 ലേക്ക് നീട്ടി.


ഈ വാര്‍ത്ത മറ്റു മാധ്യമങ്ങളില്‍:


* മാതൃഭൂമി റിപ്പോര്‍ട്ട്: കില്‍ത്താന്‍ ദ്വീപ്‌ സ്വദേശിയും "ദ്വീപ്‌ ന്യൂസ്‌" എഡിറ്ററുമായ സര്‍ഫ്രാസ്‌ മാഷ്‌ നല്‍കിയ റിപ്പോര്‍ട്ട്‌.

* മാതൃഭൂമിയുടെ മറ്റൊരു റിപ്പോര്‍ട്ട്‌

 
അഗത്തി (24/11/2011): വീറും വാശിയോടെയും അരങ്ങേറിയ ഇന്‍റര്‍ JB മത്സരങ്ങള്‍ക്ക്‌ തിരശീല വീണു. ജൂനിയര്‍ ബേസിക്‌ സ്കൂള്‍ സൌത്ത്‌, സെന്‍റര്‍, നോര്‍ത്ത്‌ തുടങ്ങിയ സ്കൂളുകളിലെ മത്സരാര്‍ത്ഥികളാണ്‌ പങ്കെടുത്തത്‌.
സമാപന ചടങ്ങില്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ്‌, വൈസ്‌ ചെയര്‍ പെര്‍സണ്‍ ഉമ്മുല്‍ ഹാന, സീനിയര്‍ ബേസിക്‌ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.എ. മുഹമ്മദ്‌ കോയ, ജൂനിയര്‍ ബേസിക്‌ സ്കൂള്‍ സൌത്ത്‌ ഹെഡ്‌മാസ്റ്റര്‍ മുത്തുകോയ, സീനിയര്‍ ടി.ജി.ടി.യും NCC ഓഫീസറുമായ ബഷീര്‍ ഉപ്പത്തോട എന്നിവര്‍ സംസാരിച്ചു. പീന്നീട്‌ വിജയികള്‍ക്കുള്ള റോളിങ്ങ്‌ ട്രോഫി വിതരണം ചെയ്തു.ഓരൊ വര്‍ഷവും വിജയികള്‍ക്ക്‌ നല്‍കുന്ന ട്രോഫികള്‍ തിരിച്ച്‌ വാങ്ങിച്ച്‌ വീണ്ടും അത്‌ തന്നെ നല്‍കുന്ന പ്രവണതയാണ്‌ ഇവിടെ കാണുന്നത്‌. വേണ്ടത്ര ഫണ്ട്‌ ഉണ്ടായിട്ടും അത്‌ ഇത്തരം കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കാത്തത്‌ പ്രതിഷേധാര്‍ഹമാണെന്ന് പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രൈമറി അധ്യാപകന്‍ ഈ വാര്‍ത്താ കേന്ദ്രത്തോട്‌ പറഞ്ഞു. "ഞങ്ങള്‍ക്ക്‌ കിട്ടിയ കപ്പില്‍ 1985 എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ അതിന്‍റെ അടിയില്‍ മച്ചിങ്ങ (വെള്ളക്ക) കുത്തിയാണ്‌ കപ്പ്‌ നിര്‍ത്തിയിരിക്കുന്നത്‌".
 
Picture
കില്‍ത്താന്‍(24.11.11): മംഗാലാപുരത്തില്‍ നിന്ന് രാത്രി വൈകിയെത്തിയ മഹ്മൂദിയാ എന്ന മഞ്ചു അഴിമുഖത്തിനകത്ത് പാറയലിടിച്ചു . ആളപായമില്ല. ഇതിലെ ജോലിക്കാരായ 6 പേരേയും പോര്‍ട്ട്ഡിപ്പാര്‍ട്ടമെന്റ് താമസിപ്പിക്കുന്നു. ചരക്കുകള്‍ പകുതി മാത്രമേ ഇതുവരെയായി പുറത്തെടുക്കാന്‍ സാധിച്ചുള്ളൂ.

 
Picture
അഗത്തി(21/11/2011): നീണ്ട മാസങ്ങളുടെ പരിശീലനം അണിയറയില്‍ നിന്നും അരങ്ങേറ്റത്തേക്ക്‌ സമര്‍പ്പിക്കാന്‍ അക്ഷര ലോകത്തെ കുരുന്നുകള്‍ അണിനിരന്ന്‌ കൊണ്ട്‌ 2011-12 ഇന്‍റര്‍ ജെ.ബി. മത്സരങ്ങള്‍ക്ക്‌ അഗത്തി സ്കൂള്‍ കോപ്ലക്സില്‍ തുടക്കം കൂറിച്ചു. സീനിയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍(i/c) ശ്രീ. മുഹമ്മദ്‌, ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ കലാപരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. ആണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം,
സീനിയര്‍ വിഭാഗം,
പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം,
സീനിയര്‍ വിഭാഗം എന്നീ നാല്‌ വിഭാഗമായി തിരിച്ചാണ്‌ മത്സരങ്ങള്‍ നടക്കുന്നത്‌.

 
Picture
വരത്തി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ LSA അഡ്മിനിസ്ട്രേറ്ററിന്‌ മെമോറാന്‍ഡം നല്‍കും. വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്റ്റര്‍ മുഖേനയായിരിക്കും മെമോറാന്‍ഡം നല്‍കുക. ഈ മാസം 21 നായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന വിവിധ കാര്യങ്ങള്‍ അഡ്മിനിക്ക്‌ സമര്‍പ്പിക്കുക.
PST നിയമനം ഉടന്‍ നടത്താനും ഇതില്‍ ആവശ്യപ്പെടുന്നു.

ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങള്‍:
1. CTET നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രൈമറി സ്കൂള്‍ അധ്യാപക നിയമനം നടത്തിയില്ല. നിയമനങ്ങള്‍ ഉടന്‍ നടത്തുക.


2. കലോല്‍ത്സവത്തിനു ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിക്കുക.

3. M.Phil/Ph.D കോഴ്സുകള്‍ക്ക്‌ ഉടന്‍ സ്റ്റൈപ്പന്‍ട്‌ അനുവദിക്കുക.

4. എഴുത്ത്‌ പരീക്ഷക്ക്‌ ക്ഷണിച്ചിട്ട്‌ ഒരു വര്‍ഷമാവാനായിട്ടും നടത്താത്ത അറബിക്‌ അധ്യാപകരുടെ പരീക്ഷ നടത്തുക.

5. കവരത്തിയിലെ B.Ed,ITI വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹോസ്റ്റല്‍ സൌകര്യം അനുവദിക്കുക.
6. വിവിധ സ്കൂളുകളിലേക്കുള്ള ഫിഷറീസ്‌ അധ്യാപകരുടെ തസ്തികകള്‍ നികത്തുക.

15 ദിവസത്തിനകം പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരം വിദ്യാഭ്യാസ വകുപ്പ്‌ നേരിടേണ്ടിവരുമെന്ന്‌ LSA മുന്നറിയിപ്പ്‌ നല്‍കി.

 
Picture
തിരുവനന്തപുരം (19/11/2011): ശ്രീലങ്കയിലെ കൊളെമ്പോയില്‍ നിന്നും 341 കി.മീ. അകലെ തിരുവനന്തപുരത്തില്‍ നിന്നും 600 കിലോ മീറ്റര്‍ അകലെ കടലില്‍ റിക്റ്റര്‍ ഷെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. വൈകുന്നേരം 04.10നാണ്‍ ഭൂചലനം രേഖ്പ്പെടുത്തിയെത്‌. ഭൂകമ്പം കടലിലായതിനാല്‍ സുനാമി ഉണ്ടാകുമെന്ന്‌ ഭീതി പരന്നിരുന്നു. എങ്കിലും മുന്‍കരുതല്‍ എന്ന നിലക്ക്‌ തിരുവനന്തപുരം തീരത്ത്‌ നിന്നും പോലീസ്‌ സന്ദര്‍ഷകരെ മാറ്റിയിരുന്നു. എന്നാല്‍ ഭൂകമ്പ പ്രഭവ കേന്ദ്രത്തിന്‌ അടുത്ത്‌ കിടക്കുന്ന ലക്ഷദ്വീപില്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ അറിഞ്ഞില്ല. ലക്ഷദ്വീപിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ സിസ്റ്റം എത്രത്തോളം ഫലപ്രദമെന്ന്‌ എന്തെങ്കിലും അപകടം ഉണ്ടായാലെ ഇനി അറിയാന്‍ പറ്റൂ.

ലക്ഷദ്വീപ്‌ കടല്‍(അറബി കടല്‍), കേരള സോണ്‍ ഏറ്റവും അപകടം കുറഞ്ഞ സോണ്‍ ആണെന്ന്‌ സെസ്‌ ഡയറക്റ്റര്‍ ഡോ. എന്‍.പി. കുര്യന്‍ അറിയിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍:

 
Picture
ആന്ത്രോത്ത്: രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിഭദ്ധയുടെ ഭാഗമായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ 2500 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൌണ്‍ കേന്ദ്ര മന്ത്രി ശ്രീ.കെ.വി.തോമസ് ഉത്ഘാടനം ചെയ്തു. അഡ്വ.ഹംദുള്ളാ സഈദ്.എം.പി, ഡോ.ബി.സി.ഗുപ്ത.ഐ.എ.എസ്, ശ്രീ.അമര്‍ നാഥ്.ഐ.എ.എസ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)