ചെത്‌ലാത്ത്(21/12/2012): ലക്ഷദ്വീപ് ദിനത്തോട്‌ അനുബന്ധിച്ച് നടത്തേണ്ട മിനി മാരത്തോണ്‍ വളരെ വൈകിയാണെങ്കിലും വളരെ ആവേശത്തോടെ സംഘടിപ്പിച്ചു. നാട്ടിലെ ആബാല വൃദ്ധ ജനങ്ങളും ഉദ്യോഗസ്ഥ-മറ്റിതര വിഭാഗങ്ങളിലേയും ജനങ്ങളുടെ ബാഹുല്ല്യം മത്സരത്തിന്‍റെ ആവേശം വര്‍ദ്ധിപ്പിച്ചു. ലക്ഷദ്വീപ് സ്പോര്‍ട്സ് & യൂത്ത്‌ അഫയേസ്‌ സംഘടിപ്പിച്ച മിനി മാരത്തോണില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക്‌ 40,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക്‌ 20,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക്‌ 5000 രൂപയുമാണ്‌ ക്യാഷ്‌ പ്രൈസ്‌ നല്‍കിയത്.

മുഹമ്മദ്‌ വാസിം അക്രം. പി.ഐ.
(40 മിനിട്ട്‌ കൊണ്ട്‌ ഫിനിഷ്‌ ചെയ്തു)

മുദസ്സിര്‍ എസ്‌.ബി.
(44 മിനിട്ട്‌)

ആശിഖ്‌ എച്ച്‌. എം.
(45 മിനിട്ട്‌)

IV അഹ്മദ്‌ പി.വി.

V നിസാമുദ്ധീന്‍ പി.പി.

Special Prize
മുഹമ്മദ് സവാദ്‌
(ഏറ്റവും പ്രായം കുറഞ്ഞ താരം
GSSS Chetlat'ല്‍ എട്ടാം ക്ലാസ്‌ പഠിക്കുന്നു.)

 
 
Picture
കോഴിക്കോട്: മലബാര്‍ ദ്വീപ്‌ വെല്‍ഫെയര്‍ അസ്സോസ്സിയേഷന്റെ കീഴില്‍
അവധി കാലങ്ങളില്‍ നടത്തി വരാറുള്ള സൗജന്യ കരിയര്‍ ഗൈഡന്‍സ്
ക്യാമ്പ്‌ കോഴിക്കോട്‌ JDT ഇസ്ലാം സെന്റെറില്‍ ഇന്ന് തുടങ്ങി.

10 ദിവസത്തെ ക്യാമ്പില്‍ കേരളത്തിന്റെ വിവിധ ഭാഗംഗളില്‍
പഠിക്കുന്ന 100 ഓളം ദ്വീപ്‌ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇവിടെ താമസവും
ഭക്ഷണവും സൗജന്യമായിരിക്കും. CIGI നിന്നുള്ള 10 ഓളം അധ്യാപകര്‍
ഓരോ ദിവസങ്ങളിലായി ക്ലാസെടുക്കും..

അവധിക്കു നാട്ടില്‍ പോകാത്ത വിദ്യാര്‍ഥികള്‍ക്ക് Advct.KP.മുത്തിന്റെ
നേതൃത്വത്തിലുള്ള ഈ ക്യാമ്പ്‌ ഫലപ്രദമായി ഉപയോഗപ്പെടുത്താം.
ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക..
contact : Sameer Ali 9496847891

 
 
 
 
Picture
അമിനി/ ചെത്‌ലാത്ത്‌/ മിനിക്കോയ് (19/12/2012): ഒപ്പത്തിനൊപ്പം വന്‍ശക്തികള്‍ പൊരുതി ആരുമാരും ജയിക്കാതെ വന്നപ്പോള്‍ നറുക്കെടുപ്പിലേക്ക്‌ എത്തിയ രാഷ്ട്രീയ ചേരികള്‍ അത്യതികം സമ്മര്‍ദ്ദത്തോടെയാണ്‌ ഫലം കാത്തിരുന്നത്‌. കനത്ത പോലീസ് അകമ്പടിയോടെ നറുക്കെടുപ്പ്‌ പ്രക്രിയ അവസാനിച്ചപ്പോള്‍ മിനിക്കോയ്, അമിനി ദ്വീപുകള്‍ NCP'ക്ക്‌ ഭരണം ലഭിച്ചു. ചെത്‌ലാത്തിലെ സര്‍വ്വ സാധാരണ സംഭവിക്കുന്ന നറുക്കെടുപ്പ് പ്ക്ഷെ, ഇപ്രാവശ്യം INC അട്ടിമറിച്ച് ഭരണം തിരിച്ച് പിടിച്ചു. പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിക്കുകയാണെന്ന്‌ ഈ ദ്വീപുകളില്‍ നിന്നുള്ള  റിപ്പോര്‍ട്ടര്‍മാര്‍ അറിയിച്ചു. ഈ ഫലം കൂടി വന്നപ്പോള്‍ ലക്ഷദ്വീപിലെ വി.ഡി.പി. നില ഇങ്ങനെ കല്‍പേനി, അഗത്തി, മിനിക്കൊയ്, അമിനി ദ്വീപുകളില്‍ (4 ദ്വീപ്‌) NCP ഭരണം നടത്തും, ബിത്ര, ചെത്‌ലാത്ത്‌, കില്‍ത്താന്‍, ആന്ത്രോത്ത്‌, കവരത്തി, കടമം (6 ദ്വീപുകള്‍) INC  ദ്വീപുകളില്‍ ഭരണം നത്തും. ജില്ലാ പഞ്ചായത്തില്‍ ഭരണം INC ഉറപ്പിച്ച്‌ കഴിഞ്ഞതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

 
 
Picture
അമിനി : ഇന്ന് 2012 ഡിസംബര്‍ 12 , ഉച്ചയ്ക്ക് 12 മണി കഴിഞ്ഞ് 12 മിനിറ്റ് 12 സെക്കന്‍റ്, 12-12-12,12:12:12 എന്ന ഈ സംഖ്യാകൌതുക നിമിഷത്തില്‍ അമിനി ഗവണ്‍മെന്‍റ് ജൂനിയര്‍ ബേസിക് സ്കൂളിന്‍റെ പുതുതായി നിര്‍മിച്ച ബ്ലോഗിന്‍റെ ഔദ്ധ്യോഗികമായ ഉദ്ഘാടനം സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ്  ശ്രീ. ബി.മുത്തുകോയ നിര്‍വ്വഹിച്ചു. ഈ അനര്‍ഘനിമിഷത്തില്‍ ശ്രീ. കെ.കെ. സിദ്ധീക്ക് ബ്ളോഗിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങില്‍ സ്ക്കൂളിലെ അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും പങ്കെടുത്തു.


http://www.jbscamini.blogspot.in/

 
 
Picture
വോട്ടെണ്ണല്‍ പൂര്‍ത്തിയായി:
VDP യില്‍ NCP'ക്ക് അഗത്തി, കല്‍പേനിയും INC ക്ക് കില്‍ത്താന്‍, കടമം, ബിത്ര, കവരത്തി, ആന്ത്രോത്തും ഭരണം കിട്ടി. അമിനി, മിനിക്കോയി, ചെത്ത്ലാത്ത് ദ്വീപുകളില്‍ ഇരു പാര്‍ട്ടികളും ഒപ്പത്തിനൊപ്പം. CPM & CPIന് എക്കൗണ്ട് തുറക്കാനായില്ല. 
ചെത്‌ലാത്തില്‍ നറുക്കെടുപ്പ്‌ ഈ മാസം 19ന്.

കക്ഷി നില താഴെ കൊടുക്കുന്നു. പ്രിന്‍റ്‌ ചെയ്യാന്‍ സൈഡ്‌ ബാറില്‍ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


ബ്രാക്കറ്റില്‍ കൊടുത്തത്‌ DP നില.

 
 
Picture
ചെത്‌ലാത്: മാസങ്ങള്‍ നീണ്ട പ്രചരണങ്ങളും മനം മയക്കുന്ന വാഗ്ദാനങ്ങളും അവസാനിച്ചു. തങ്ങളുടെ പ്രസംഗങ്ങളും വാഗദാനങ്ങളും വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിച്ചു എന്നറിയാന്‍ ഇനി ബൂത്തിലെ റിസല്‍റ്റ്‌ മാത്രം. ഇന്ന്‌(09/12/2012) 8 മണിയോടെ ആരംഭിക്കുന്ന പോളിങ്ങിലും നാളെ എണ്ണേണ്ട വോട്ടുകളുടെ കണക്കിന്‍റെ കളിയും കാത്ത്‌ സ്ഥാനാര്‍ത്ഥികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. കോണ്‍ഗ്രസ്സും എന്‍സിപിയും പ്രധാന പോരാളികളാണെങ്കിലും മാര്‍കിസ്റ്റ്‌ പാര്‍ട്ടികളും കനത്ത പ്രതീക്ഷയിലാണ്. എല്ലാമാന്യ ദ്വീപ്‌ വാസികള്‍ക്കും ഐലന്‍ട്‌ പ്രസ്സ്‌ നല്ല ഒരു നേതാവിനെ തെരെഞ്ഞെടുക്കാനുള്ള ഭാഗ്യം ലഭിക്കട്ടെ എന്ന്‌ ആശംസിക്കുന്നു, ഒപ്പം ദ്വീപിന്‍റെ സമാധാന ജീവിതത്തിന്‌ കോട്ടം തട്ടുന്ന അനാരോഗ്യകരമായ മത്സര അക്രമങ്ങളില്‍ നിന്നും മാറി നില്‍ക്കാനും അപേക്ഷിക്കുന്നു.

 
 
Picture
അഗത്തി: പഞ്ചായത്ത് ഇലക്ഷനോടനു ബന്ധിച്ച് നടന്ന പോലീസ്കാരുടെ റോഡ് മാര്‍ച്ചില്‍ ആയുധരായി പങ്കെടുക്കാന്‍ നിരസിച്ച 7 ഫയര്‍ഫോഴ്സ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. റോഡ് മാര്‍ച്ചില്‍ ലക്ഷദ്വീപ് പോലീസ്, IRBn, CRPF, ഹോം ഗാര്‍ഡ്,   എന്നിവര്‍ക്കൊപ്പം ആയുധരായി പങ്കെടുക്കാനാണ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. എന്നാല്‍ പോലീസ് വിഭാഗത്തില്‍ പെടാത്തതാണെന്ന് കാരണം പറഞ്ഞ് ഇവര്‍ നിരായുധരായാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പോലീസ് വിഭാഗത്തെ പോലെ 13 മാസത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കുന്നില്ല. കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലീവുകളും കിട്ടുന്നില്ല. ഇതുവരെയായി പോലീസിന്റെ പണിയാണ് തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതെന്ന് ജീവനക്കാര്‍  പറഞ്ഞു. ആനുകൂല്യങ്ങള്‍ക്കായി അധികാരികളെ സമീപിച്ചെങ്കിലും കാര്യം കാണാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിക്ക് അവരെ പ്രേരിപ്പിച്ചത്.

 
 
Picture
MBBS, BDS കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ CBSE 2013 മെയ് മാസം 12-ാം തിയ്യതി നടത്തുന്നതായിരിക്കും.
ലക്ഷദ്വീപുകാര്‍ക്ക് കവരത്തിയില്‍ പരീക്ഷാ സെന്റര്‍ ഉണ്ടായിരിക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി നടത്തിയിരുന്ന Entrance Test ഇനി ഉണ്ടായിരിക്കുന്നതല്ല.

CBSE'യായിരിക്കും പ്രവേശന പരീക്ഷാ
(National Eligibility cum Entrance Test-NEET) നടത്തുക .


അപേക്ഷിക്കാനുള്ള യൊഗ്യത:


(1) General Category
+2 വിന് ഫിസിക്സ്, കമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഓരോന്നിനും 50%മാര്‍ക്കോടു കൂടിയുള്ള വിജയം.


(2) SC/ST/OBC
+2 വിന് ഫിസിക്സ്, കമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഓരോന്നിനും 40%മാര്‍ക്കോടു കൂടിയുള്ള വിജയം.
കൂടുതല്‍ വിവരങ്ങള്‍http://www.mciindia.org
എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതായിരിക്കും.

 
 
Picture
ചെത്‌ലാത്ത് : വീണ്ടും ദ്വീപിന്‌ അഭിമാന വാര്‍ത്ത. കഴിഞ്ഞ ആഴ്ച യൂജിസി പരീക്ഷയില്‍ ആദ്യ കെമിസ്ട്രിക്കാരിയെ സമ്മാനിച്ച ചെത്‌ലാത്ത്‌ ദ്വീപിന്‌ ആ വാര്‍ത്തയുടെ മാധുര്യം മായും മുമ്പ്‌ വീണ്ടും അഭിമാന നേട്ടം. കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്ങ്‌ ബിരുദാനന്തര ബിരുദത്തിലാണ്‌ ഒന്നാം റാങ്ക് നേടി ലക്ഷദ്വീപുകാരന്‍ മറുനാട്ടില്‍ ഇശല്‍ മഹിമ പാടിയത്‌. ചെത്‌ലാത്ത്‌ ദ്വീപിലെ സി.എച്ച്‌. കാസ്മിക്കോയയുടേയും ഇ. റുകിയയുടേയും മകനായ ഇര്‍ശാദ്‌ ഇ. യാണ്‌ ഈ അപൂര്‍വ്വ നേട്ടത്തിന്‍റെ ഉടമ. ഈ റാങ്ക്‌ നേട്ടത്തിന്‍റെ ഫലമായി ഡോ. ഡി. രാജാറാം അവാര്‍ഡും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. തിരുവെങ്കടാചാരി അവാര്‍ഡും ഇര്‍ശാദിന്‌ പ്രഖ്യാപിച്ചു കഴിഞ്ഞു.

വിദ്യാഭ്യാസം:
1. 2001ല്‍ തന്‍റെ എസ്‌.എസ്‌.ഏല്‍.സി. ചെത്‌ലാത്ത്‌ ഹൈസ്കൂള്‍
2. 2003ല്‍ പ്രീ.ഡിഗ്രി. ജവഹര്‍ലാല്‍ കോളേജ്‌ കടമത്ത്‌.
3. 2008ല്‍ ബാഗ്ലൂര്‍ ബിഎംഎസ്‌ കോളെജില്‍ നിന്നും സിവില്‍ എന്‍ജീനിയറിങ്ങ്‌.
4. 2008ല്‍ പ്രോജക്റ്റ്‌ സയിന്‍റിസ്റ്റായി --യില്‍ ചുമതലപ്പെടുത്തി
5. 2012ല്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്ങില്‍  ഒന്നാം റാങ്കോടേ ബിരുദാനന്തര ബിരുദം.


ചെത്‌ലാത്ത്‌ ദ്വീപിലെ മികച്ച ക്ലബുകളില്‍ ഒന്നായ ഐലന്‍ട്‌ സ്റ്റാര്‍ ആര്‍ട്‌സ്‌ & സ്പോര്‍ട്സ്‌ ക്ലബ്‌ ജോയിന്‍റ്‌ സെക്രട്ടറി കൂടിയാണ്‌ അദ്ദേഹം.. ഐലന്‍ട്‌ പ്രസ്സിന്‍റെ എല്ലാവിധ ഭാവുകങ്ങളും..

 

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)