ചെത്ലാത്ത്(21/12/2012): ലക്ഷദ്വീപ് ദിനത്തോട് അനുബന്ധിച്ച് നടത്തേണ്ട മിനി മാരത്തോണ്‍ വളരെ വൈകിയാണെങ്കിലും വളരെ ആവേശത്തോടെ സംഘടിപ്പിച്ചു. നാട്ടിലെ ആബാല വൃദ്ധ ജനങ്ങളും ഉദ്യോഗസ്ഥ-മറ്റിതര വിഭാഗങ്ങളിലേയും ജനങ്ങളുടെ ബാഹുല്ല്യം മത്സരത്തിന്റെ ആവേശം വര്‍ദ്ധിപ്പിച്ചു. ലക്ഷദ്വീപ് സ്പോര്‍ട്സ് & യൂത്ത് അഫയേസ് സംഘടിപ്പിച്ച മിനി മാരത്തോണില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 40,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയുമാണ് ക്യാഷ് പ്രൈസ് നല്‍കിയത്.