Picture
_കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇ-സോണ്‍ ആര്‍ട്സ്‌ ഫെസ്റ്റ്‌ 2012'ല്‍ കവിതാ രചനയില്‍ തിളങ്ങി ഒരു ഭാവി അധ്യാപിക. കവരത്തി കോളേജ്‌ ഓഫ്‌ എഡ്യുക്കേഷനിലെ ഹാജറാബി പി.പി. ആണ്‌ ആനുകാലികമായ ചിത്രങ്ങളെ തന്‍റെ തൂലിക കൊണ്ട്‌ കവിതയാക്കിയത്‌. ബാല്യം മുതല്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ സമൂഹം കവിതക്ക്‌ ഇതിവൃത്തമായപ്പോള്‍ ആസ്വാദനത്തിനപ്പുറം കവിത ഒരു ജീവചരിത്രമായി.



കവിത താഴെ:

രു ചെറുപുഞ്ചിരിയുമായെത്തി-
യവളീ ഭൂമിയില്‍
ബാല്യത്തിന്‍ കുടക്കീഴില്‍
തത്തിക്ക
ളിക്കും വേളയില-
പ്പോളവഴുടെ മൃദുല മേനിതന്‍
രുചിയറിഞ്ഞതവളുടെ കളിത്തോഴന്‍.

        കൌമാരത്തിന്‍ ഇടവേളകളിലെപ്പോഴൊക്കെയോ
        അധ്യാപകരവളുടെ നിറമേനിയി-
        ലെഴുതിപ്പഠിപ്പിച്ചവളുടെ കൌമാരത്തെയപഹരിച്ചു.
        യൌവ്വനത്തിന്‍ ചോരത്തുടിപ്പിനെയപ-
        ഹരിക്കാനെത്തിയതവളുടെ സഹോദരങ്ങള്‍
        തന്‍ കരാളഹസ്തങ്ങളായിരുന്നു.

നിലാവുദിക്കാന്‍ മറന്നുപോയൊരു
രാത്രിതന്‍ മറവിലവളെ കൊത്തി-
പ്പറിച്ചതവളുടെ ജന്മനാഥന്‍ തന്നെ.
ജീവിതത്തിലെ വിലപ്പെട്ട നിമിഷ-
ങ്ങളെയപഹരിച്ചവരിന്നു സമൂഹത്തില്‍
മാന്യതയുടെ കൊടി ചൂടുമ്പോള്‍

        ഇവള്‍, ഈ പെണ്‍കൊടി
        ഒരു നെരിപ്പോടായി കത്തിയമരുന്നു.
        മൌനമായി കത്തിയമരുകയാണവളിന്നും.

ഇന്നും കാതോര്‍ത്താല്‍ നമുക്ക്‌ കേള്‍ക്കാം
ഇതുപോല്‍ നിമിഷങ്ങളപഹരി-
ക്കപ്പെട്ട പെണ്‍കൊടികള്‍തന്‍
മൌനത്തിന്‍ നിലവിളികള്‍...



17/2/2012 12:59:56 pm

ആശംസകള്‍:
ഇനിയും ഇത്തരം സമൂഹ അവബോധത്തിനുതകുന്ന കവിതകള്‍ വിരിയട്ടെ എന്ന്‌ ആശംസിക്കുന്നു.

nowfir kuly
21/2/2012 12:09:19 am

nala bavi ashamsikkunnu....sargathmadye urangan anuvadikkaruth...thangalude thoolika nattinayi chalikkatte...


typingil varunna spelling mistake thiruthuvan pathradipar shramikkuksa


Comments are closed.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)