_മാലെ: പട്ടാള അട്ടിമറിയെത്തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് നഷീദ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ മാലിയില്‍ സംഘര്‍ഷം രൂക്ഷമായി. തോക്കിന് മുനയില്‍ നിര്‍ത്തി തന്നെ രാജിവയ്പ്പിക്കുകയായിരുന്നു എന്ന നഷീദിന്റെ പ്രസ്താവനയോടെ തെരുവില്‍ നഷീദ് അനുയായികളും പോലീസും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. തലസ്ഥാനമായ മാലെയിലെ റിപ്പബ്ലിക് ചത്വരത്തില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തേണ്ടി വന്നു. ഇതിനിടെ രാജിവെച്ച മുഹമ്മദ് നഷീദിന്റെ കുടുംബം ശ്രീലങ്കയിലേക്ക് പാലായനം ചെയ്തു. നഷീദിന്റെ ഭാര്യ ലൈലാ അലിയും കുടുംബാംഗങ്ങളും ബുധനാഴ്ച രാത്രിയാണ് ശ്രീലങ്കയിലെത്തിയത്. കൂടാതെ മുഹമ്മദ് നഷീദിനും, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായതായി ബന്ധുവും പാര്‍ട്ടി പ്രവര്‍ത്തകയുമായ ഇവ അബ്ദുള്ള പറഞ്ഞു. നഷീദ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, രാജ്യത്ത് എല്ലാ കക്ഷികളുമടങ്ങുന്ന ദേശീയഐക്യ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ മുഹമ്മദ് വഹീദ് ഹസന് മണിക് വ്യക്തമാക്കി. നഷീദിനെതിരെ അട്ടിമറി നടന്നതായി കരുതുന്നില്ലെന്നും അത്തരമൊരു നീക്കത്തിലും താന്‍ പങ്കാളിയായിട്ടില്ലെന്നും മണിക് പറഞ്ഞു.
_മുത്ത് മുഹമ്മദ് മുസ്തഫാ(സ) തിരുമേനിയുടെ 1486മത് ജന്മദിനം ദ്വീപുകളില്‍ സമുചിതമായി ആഘോഷിച്ചു. പതിവ്പോലെ നടന്ന കൂറ്റന്‍ നബിദിന റാലിയില്‍ ദ്വീപുകളിലെ ആബാല-വൃദ്ധ ജനങ്ങളും പങ്കെടുത്തു. പ്രവാചക പൂങ്കവരുടേയും സഹാബിമാരുടേയും നബി കുടുംബത്തിന്റെയും മദ്ഹുകള്‍ പാടികൊണ്ട് ഒരു തവണ ദ്വീപിനെ ചുറ്റി ജാഥ പിരിഞ്ഞു. അഗത്തി ദ്വീപില്‍ നബിദിന റാലിക്ക് പുറമെ കടലിലൂടെ ബോട്ട് ജാഥയുമുണ്ടായി. മത്സ്യ സമ്പത്തില്‍ ലക്ഷദ്വീപില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്ന അഗത്തി ദ്വീപ്, പക്ഷെ രണ്ടോളം വര്‍ഷമായി മീന്‍ ക്ഷാമം നേരിടുകയാണ്. ഭൂരിപക്ഷ കുടുംബങ്ങളും പട്ടിണിയിലാണ്. പ്രവാചക സ്നേഹം പ്രകടിപ്പിക്കുക വഴി അള്ളാഹുവിന്റെ കാരുണ്യത്താല്‍ മീന്‍ സമൃധി ഉണ്ടാകുമെന്ന് നാട്ടുകാര്‍ പ്രതീക്ഷ വെക്കുന്നു.
വിവിധ ദ്വീപുകളില്‍ നിന്നുള്ള നബിദിന ദൃശ്യങ്ങളിലേക്ക്:
_
മിനിക്കോയി ദ്വീപ്:
_
കടമത്ത് ദ്വീപ്:
അഗത്തി ദ്വീപ്:
_
കില്‍ത്താന്‍ ദ്വീപ്:
_
കവരത്തി ദ്വീപ്:
_ഇക്കഴിഞ്ഞ കലോല്‍സവത്തില്‍ ദോലിപ്പാട്ടി (സീനിയേഴ്സ്)ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാട്ട്. കില്‍ത്താന്‍ ദ്വീപിനായിരുന്നു ഒന്നാം സ്ഥാനം. ദ്വീപിലെ പഴയ ചൊല്ലുകളും പ്രയോഗങ്ങളും മനോഹരമായി കോര്‍ത്തിണക്കിയ ഈ പാട്ടിന് ഈണം നല്‍കിയിരിക്കുന്നത് കില്‍ത്താന്‍ സ്വദേശി പുതിയ വീട് സലീമാണ്.
(രീതി- ഹൈറാത്തുന്നീസാനീമാര്)
പല്ലിപ്പുള്ള തീക്കാട്ടീ പൂക്കുട്ടിയും ബാലാട്ടീ
ഓടം തല തുറന്നാല്‍ ഓടിക്കോ ഫുവ്വാം (2
കാറ്റാടി കാറ്റാടി കാറകണ്ടേല
പൊന്നുമ്മാ മൂത്തോള ബേട്ട കണ്ടേല (2)
അന്തക്കുന്തച്ചാറുണ്ടോ കുല്ലാവിയ്യക്കോലുണ്ടോ
ഇട്ടാട്ടം പിട്ടേക്കാ യും ചങ്കകപ്പൂവ്വാ. (പല്ലി...)
നാരേങ്ങാത്തോട്ടം ബിലാത്തിയ തോട്ടം
നാരേങ്ങായല്ലം ഫൊളിത്തിരിഞ്ഞിന (2)
ഇലിയം മന്ന് ഫുറത്തടിയില് കുത്തിയിരുന്നതാരടാ
ഞാനല്ലാ മൈതീം കാക്കാ അപ്പലകാക്കാ (പല്ലി...)
ചള്ളേക്കാ പിള്ളേക്കാ അടിയേയോമേലോ
മേലങ്കില്‍ നീം മുങ്ങ് കീളങ്കില് നാം മുങ്ങാം (2)
ചൂചൂ ചൂചൂ ചുണ്ടേങ്ങാ ചുണ്ട് ബളഞ്ഞ നാരേങ്ങാ
ചിലോഹാ ചിലോ ചക്കരബാണ്ടോം (പല്ലി...)
ചക്കയത്തുമ്മാ ചമണിയത്തുമ്മാ
കോലോടത്താറ്റേക്ക് ഫോണ്ടിയാ ഉമ്മാ (2)
തിങ്കിളിമാസം തിക്കത്തേ നാക്കുര് മാല താട്ടൂട്
ചിലോഹാ ചിലോ ചക്കരബാണ്ടോം (പല്ലി...)
ബിളിയാ ബിളിക്കൂറ്റ് ബേളാഫുരത്ത്
ഫുളിയെറിബാം ഫോയി ബന്ന മക്കശൊല്ല്ണ്ട (2)
മാസം ഫോലോ കണ്ട്ന
ഹവ്വാത്തിത്തിയ കം ഫോലെ
അത്താളത്തേക്കുര് മീം തായെ മാമ്മാ (പല്ലി...)
--------------------------
നന്ദി: ലക്ഷദ്വീപ് സാഹിത്യം, കില്‍ത്താന്‍