കവരത്തി: കാലിക്കറ്റ് യൂണിവേഴസിറ്റി സെന്ററുകള്‍ തമ്മില്‍ മാറ്റുരച്ച രണ്ടാമത് ഈ-സോണ്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ 210 പോയിന്റോടെ കടമത്ത് ദ്വീപ് ജേതാക്കളായി. ആതിഥേയരായ കവരത്തിയാണ് 204 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. ആന്ത്രോത്ത് 158 പോയിന്റോടെ മൂന്നാമതായി. വര്‍ണാഭമായ പരിപാടികളോടെ സമാപിച്ച ഈ ഫെസ്റ്റ് ഫെബ്രുവരി പന്ത്രണ്ടാം തിയതി അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. കവരത്തി B.Ed സെന്റെറിലെ അലി അക്ബര്‍ കലാപ്രതിഭ പട്ടവും കടമത്ത് സെന്റെറിലെ നിഷാന അമീന് കലാ തിലക പട്ടവും സ്വന്തമാക്കി. കൈരളി ചാനലിലെ പട്ടുറുമാല് പരിപാടിയിലെ ഫിറോസ് അടക്കമുള്ള പ്രശസ്തര്‍ ജഡ്ജ്മാരായി എത്തിയിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിജയികള്‍ അടുത്ത മാസം മൂന്നിന് തൃശൂര്‍ ശ്രീ കൃഷ്ണ കോളേജില്‍ നടക്കുന്ന ഇന്റര്‍സോണ്‍ കലോത്സവത്തില്‍ പങ്കെടുക്കണം.
വിജയികള്‍ക്ക് ഐലന്ട് എക്സ്പ്രസിന്റെ അഭിനന്ദനങ്ങള്‍.
അനുബന്ധ വാര്‍ത്തകള്‍:
രണ്ടാമത് "E-Zone" മത്സരങ്ങള്‍ കവരത്തിയില്‍ നാളെ കൊടിയേറും | Second E-Zone Arts Fest begins tomorrow:
വിജയികള്‍ക്ക് ഐലന്ട് എക്സ്പ്രസിന്റെ അഭിനന്ദനങ്ങള്‍.
അനുബന്ധ വാര്‍ത്തകള്‍:
രണ്ടാമത് "E-Zone" മത്സരങ്ങള്‍ കവരത്തിയില്‍ നാളെ കൊടിയേറും | Second E-Zone Arts Fest begins tomorrow: