നിറങ്ങള്ക്ക് പകരം ഇരുട്ട് കൊണ്ട് ചായം മുക്കിയ അറ. കല്ല്‌ കൊണ്ടും ചെളി കൊണ്ടും ഭദ്രമാക്കിയ മേല്ക്കൂ ര.... പ്രകാശ പ്രസരണമോ വായു സഞ്ചാരമോ ഇല്ലാത്ത ചെറു മുറി. പാമ്പുകളും പുഴുക്കളും സംഘത്തോടെ അതിഥികളാകുന്ന അതിഥി മന്ദിരം. ഉറ്റവരും ഉടയവരും കൊണ്ട് ചെന്നാക്കുന്ന അനാഥാലയം.... ശരീരം വെള്ള കൊണ്ട് പൊതിയപ്പെട്ട നീ തനിച് കിടക്കേണ്ട ഭവനം..... ഇവിടേക്ക് എത്തിച്ചവര്‍ പിന്തിരിഞ്ഞു നടക്കുന്നത് കാതോര്ത്തു കേള്ക്കാ ന്‍ മാത്രം വിധി നിന്നെ സമ്മതിക്കുന്ന മാളം.
ഇവിടെയത്രേ ആദ്യ രാത്രി യാഥാര്ത്യമാകുന്നത്. വിരഹ ദുഖത്തിന്റെ ,പ്രയാസത്തിന്റെ, വിഹ്വലതയുടെ ആദ്യ രാത്രി.... ഖബറിന്റെ ഘനാന്ധകാരത്തില്‍ നാമൊറ്റക്ക്...ആരോരുമില്ലാതെ...
ഇവിടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഭാര്യയില്ല. മനം കുളിര്പ്പിദക്കാന്‍ മക്കളില്ല. തലോടി ആശ്വസിപ്പിക്കാന്‍ ഉമ്മയില്ല. നെടുവീര്പ്പി ടാന്‍ ഉപ്പയില്ല. ആഘോഷിക്കാന്‍ കൂട്ടുകാരില്ല. സല്ലപിക്കാന്‍ സഹയാത്രികരില്ല.
കുഴിമാടം വരെ അനുഗമിച്ചവര്‍ , മക്കള്‍ ,സഹോദരങ്ങള്‍, അയല്വാടസികള്‍ നമ്മെ ഇരുട്ടറയില്‍ തള്ളി ഭൌതിക വ്യവഹാരങ്ങളില്‍ മുഴുകും . നാമൊ ഒരതാണിക്ക് വേണ്ടി ചുറ്റുപാടും കണ്ണോടിക്കും...
അതോടെ നാം പുഴുക്കള്ക്ക്ാ വിഭവമാകും. ഇഴജന്തുക്കള്‍ നമ്മില്‍ കയറിയിറങ്ങും. ബാക്ടീരിയകലാല്‍ ജീര്ന്നി ക്കും. .. ഇതോടെ എല്ലാത്തിനും പരിസമാപ്തിയായോ. ഇല്ല. ഇത് അനന്തമായത് അനുഭവിക്കുന്നതിന്നു മുന്പുോള്ള ഒരു ഘട്ടം മാത്രം.
ഗര്ഭവസ്ഥ ശിശു ഉമ്മയുടെ കുടുസ്സു ഗര്ഭ് പാത്രത്തില്‍ നിന്ന് , പൂക്കളും നിലാവും സാഗരവും നിറഞ്ഞ , വേദനയും കണ്ണീരും സന്തോഷവും ഇടകലര്ന്നഗ പുതിയൊരു ഭൂലോക ജീവിതത്തിന്നു വേണ്ടി സമയവും കാത്തിരിക്കുന്നത് പോലെ, കര്മ്മന ഭാണ്ടവും പേറി യഥാര്ത്ത ‍ ജീവിതത്തിന്നു വേണ്ടി ഓരോ സെക്കന്ദിലും കാതിരിക്കുന്നവരാകുക നാം.
കാരണം , ഓര്ക്കു്ക 'നാമും മരണവും തമ്മിലുള്ള ദൂരം ഒരു നെഞ്ചു വേദനയത്രേ.
 
رَبّ إِنِّي لِمَا أَنْزَلْت إِلَيَّ مِنْ خَيْر فَقِير

എന്നാ ദുആ മനസ്സാന്നിധ്യത്തോടെ ദിവസവും  നൂറു വട്ടം ചൊല്ലുക .. ഭൌതികമായ സാഹചര്യങ്ങളെ ഓര്‍ത്തു കൊണ്ടുള്ള നിരാശയും നടക്കില്ല എന്നാ ചിന്തയും ഒരിക്കലും ദു അയുടെ സമയത്ത് മനസ്സില്‍ ഉണ്ടാവരുത് പ്രത്യേകം ശ്രദ്ദിക്കുക... എല്ലാം നല്‍കുന്നവനും തടയുന്നവനും അല്ലാഹു ആണല്ലോ...
 
Picture
الحَمْدُ للهِ بِجَمِيعِ مَحامِدِهِ كـُلِّها مَا عَلِمْتُ مِنْها وَمَا لَمْ اَعْلـَمْ ، عَلى جَمِيعِ نِعَمِهِ كـُلِهَا مَا عَلِمْتُ مِنْها وَمَا لَمْ اَعْلـَمْ ، عدد خلقه كُلِـّهِمْ ما

عَلِمْتُ مِنْها وَمَا لَمْ اَعْلـَمْ

لما ورد في الاثر ان شخصا قالها يوم عرفة مرة ، فلما حج العام الثاني شرع يقولها فناداه الهاتف : يا فلان من العام الماضي الى الآن نكتب لك في ثواب هذه التحميدة فما فرغنا


 ഒരു വ്യക്തി അറഫാ ദിവസം ഈ ദുആ ചൊല്ലി.രണ്ടാം വര്‍ഷം അദേഹം ഹജ്ജ് ചെയ്യാന്‍ വന്നപ്പോള്‍ വീണ്ടും ഈ ദുആ ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ ഒരു അശരീര  വനി കേട്ടു "ഹോ മനുഷ്യാ ഒരു കൊല്ലമായി ഇതിന്‍റെ പ്രതിഫലം എഴുതാന്‍ തുടങ്ങിയിട്ട് ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല"   അബ്ദുസ്സത്താര്‍.പെടേന

 
ഉമ്മുഹബീബയും പ്രവാചകരും തമ്മിലുള്ള നികാഹ് ലളിതമായിക്കഴിഞ്ഞു.   ജനങ്ങള്‍ ഓരോരുത്തരായി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ രാജാവിന്റെ പ്രഖ്യാപനം. 'ഇരിക്കൂ. ആരും പോകരുത്. പ്രവാചകന്മാരുടെ ചര്യ നികാഹ് കഴിഞ്ഞാല്‍ ഭക്ഷണം വിളമ്പലാണ്. അതിനാല്‍ ഭക്ഷണം കഴിച്ചേ പോകാവൂ.' രാജകീയസദ്യ. ഭക്ഷണം കഴിഞ്ഞു ജനങ്ങള്‍ പിരിഞ്ഞുപോയിക്കൊണ്ടിരുന്നു.   രാജാവ് തന്റെ കൊട്ടാരത്തിലെ സ്ത്രീകളോട് കല്‍പ്പിച്ചു   'കിട്ടാവുന്നത്ര സുഗന്ധവ്യഞ്ജനങ്ങളും പുതുവസ്ത്രങ്ങളും ശേഖരിച്ചു നിങ്ങളെല്ലാവരും ഉടനെ ഉമ്മുഹബീബയുടെ വീട്ടിലേക്ക് പോകണം. അവരെ ആദരപൂര്‍വം മദീനയിലേക്ക് യാത്ര അയക്കണം. മണവാട്ടിയെ ചമയിപ്പിക്കാനാവശ്യമായതൊക്കെ എടുത്തുകൊള്ളുക.'   അപ്പോഴാണ് രാജാവിന്റെ ശ്രദ്ധ പരിചാരിക അബ്റഹത്തിലേക്ക് പതിഞ്ഞത്. അവളുടെ കൈകാലുകളില്‍ ചില വെള്ളിയാഭരണങ്ങള്‍   'ഇതെവിടുന്ന് കിട്ടി നിനക്ക്?'   ചോദ്യംകേട്ട് അബ്റഹത്ത് ഒന്ന് പരുങ്ങി. എന്തുപറയണമെന്ന ആശങ്കയിലായി. ഏതായാലും ധൈര്യം സംഭരിച്ച് അവള്‍ പറഞ്ഞത്. 'വിവാഹ വാര്‍ത്തയുമായി ചെന്നപ്പോള്‍ സന്തോഷത്താല്‍ ഉമ്മുഹബീബ തന്നതാണിത്.'   'ശരി. നല്ലതുതന്നെ. പക്ഷേ, അത് നീ വാങ്ങരുതായിരുന്നു. അവര്‍ വളരെ ദരിദ്രയല്ലേ! നിനക്കാവശ്യമുള്ളത് മുഴുവന്‍ ഞാന്‍ തരാം. സൌകര്യപ്പെട്ടാല്‍ നീ അത് തിരികെ നല്‍കിയേക്കണം.' അങ്ങനെ ചെയ്യാമെന്ന് അബ്റഹത്ത് സമ്മതിച്ചു. രാജാവ് പന്തലിലേക്ക് തിരിച്ചു നടന്നു. മ്ളാനതപൂണ്ട മുഖവുമായി അബ്റഹത്ത് ചുമരും ചാരിയിരുന്നു. അപരിചിതനായ ഒരാള്‍വന്നു അവളോട് പറഞ്ഞു: 'നിങ്ങളോട് ഉമ്മുഹബീബ ഒന്നവിടംവരെ ചെല്ലാന്‍ പറഞ്ഞു'   രാജകല്‍പന നടപ്പിലാക്കുന്നതിനു അവസരം കിട്ടിയ അബ്റഹത്ത് അത് പാഴാക്കിയില്ല.  അബ്റഹത്ത്  വരുന്നതുകണ്ടപ്പോള്‍ ഉമ്മുഹബീബയുടെ ആനന്ദം വര്‍ധിച്ചു. മഹ്റായി ലഭിച്ച നാനൂറ് പൊന്നുറുപ്പികയില്‍ നിന്ന് അമ്പത് രൂപയെടുത്ത് അബ്റഹത്തിന്റെ നേരെ വെച്ചുനീട്ടി.   'ഇതാ ഇതവിടെ വെച്ചോ'   അബ്റഹത്ത് അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. ഒരു തുകല്‍സഞ്ചി ഉമ്മുഹബീബയുടെ നേരെ നീട്ടിയിട്ട് പറഞ്ഞു: 'ക്ഷമിക്കണം. നിങ്ങളോടുള്ള ആദരസൂചകമായി ഒരു സാധനവും സ്വീകരിക്കരുതെന്ന് രാജാവ് കല്‍പിച്ചിരിക്കുന്നു. നേരത്തെ തന്നതെല്ലാം ഇതിലുണ്ട്. എന്റെ എല്ലാ ആവശ്യങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കിത്തരുന്നുണ്ട്.'   മനസ്സില്ലാമനസ്സോടെ ഉമ്മുഹബീബ അത് വാങ്ങി. സ്നേഹത്തോടെ അബ്റഹത്തിനെ ഒന്നുനോക്കി. അബ്റഹത്ത് ഉമ്മുഹബീബയുടെ അടുത്തേക്ക് നീങ്ങിനിന്ന് വിനയത്തോടെ വിളിച്ചു: 'ഉമ്മുഹബീബ എനിക്കൊരു ഉപകാരം ചെയ്യണം.'   'എന്താണത്?'   അബ്റഹത്തിന്റെ തൊണ്ട ഇടറി. കണ്ണ് നിറഞ്ഞു. ഒരുവിധത്തില്‍ അവര്‍ പറഞ്ഞൊപ്പിച്ചു. 'ഞാന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. നിങ്ങളിന്ന് മണിയറയിലക്ക് ചെല്ലുമ്പോള്‍ ഈ സാധുവിന്റെ ഒരു സലാം റസൂലുല്ലാക്ക് പറയണം. മറക്കരുത് കെട്ടോ?'. ഉമ്മുഹബീബയുടെ ഓര്‍മച്ചെപ്പില്‍ കുറിച്ചിടാനെന്നോണം പലതവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അബ്റഹത്തിത് പറഞ്ഞുകൊണ്ടിരുന്നു.   'ഒരു സലാംപറയണേ...... ഒരു സലാം.'   ***   ***   ഉമ്മുഹബീബയെ മദീനയിലേക്ക് യാത്രയയക്കാന്‍ രാജാവ് ഏര്‍പ്പാട് ചെയ്തവരുടെ കൂട്ടത്തില്‍ അബ്റഹത്തുമുണ്ടായിരുന്നു. യാത്രയയപ്പുമായി ബന്ധപ്പെട്ട് അബ്റഹത്ത് പലതവണ ഉമ്മുഹബീബയെ സമീപിച്ചുകൊണ്ടിരുന്നു. മദീനയിലേക്ക് പോകുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉമ്മുഹബീബയുടെ മനം കുളിര്‍ത്തു. ആഇശ, ഹഫ്സ്വ,സൌദ തുടങ്ങി ഏഴ് ഭാര്യമാര്‍ നിലവിലുള്ളപ്പോഴാണ് നബി(സ്വ) തന്നെ വിവാഹം കഴിച്ചിരിക്കുന്നത്. അതുകൊണ്ടൊന്നും തനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്നെ രക്ഷിക്കുന്നതിനുവേണ്ടിയാണ് നബി(സ്വ) എന്നെ വിവാഹം ചെയ്തിരിക്കുന്നത്. കേവലം പരസ്ത്രീസുഖത്തിനുവേണ്ടിയായിരുന്നെങ്കില്‍ കന്യകകളായ എത്രയോ തരുണികളെ ഖുറൈശീകുടുംബത്തില്‍ തന്നെ നബിക്ക് ലഭിക്കുമായിരുന്നു. അതിനാല്‍ ഇന്നുമുതല്‍ താന്‍ പ്രഥമവനിത തന്നെ. ഭയപ്പെടാനൊന്നുമില്ല. യാത്രയിലുടനീളം ഇത്തരം ചിന്തകളാണ് ഉമ്മുഹബീബയെ മഥി ച്ചിരുന്നത്. ഉമ്മുഹബീബയുടെ വിവാഹം ജനങ്ങളറിഞ്ഞു. മക്കയിലും ആ വാര്‍ത്ത പരന്നു. സ്വന്തം പിതാവ് അബൂസുഫ്യാന്റെ ചെവിയിലുമെത്തി. കടുത്ത ശത്രുതവച്ചുകൊണ്ടിരിക്കുന്ന അബൂസുഫ്യാന്‍ ഇതുകേട്ട മാത്രയില്‍ പ്രതികരിച്ചു   'മകള്‍ക്കുപറ്റിയ മാന്യനായ മണവാളനെ ലഭിച്ചു.'   മദീനാശരീഫിലെത്തിയ ഉമ്മുഹബീബ നാണംകുണുങ്ങി നബിയുടെ ചാരത്തെത്തി. മണിയറയിലെ സല്ലാപങ്ങള്‍ക്കിടയില്‍ വിവാഹലോചന വന്നരംഗവും മംഗല്യം നടന്ന സാഹചര്യവുമൊക്കെ വിവരിച്ചു. ചെറുപുഞ്ചിരിയോടെ നബി(സ്വ) അതൊക്കെ കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ ഉമ്മുഹബീബ അബ്റഹത്തിനെ പരിചയപ്പെടുത്തി. ഏല്‍പിച്ച സലാം കൈമാറി.   'വഅലൈഹസ്സലാം വറഹ്മ...'

First Post!

14/10/2011

 
Start blogging by creating a new post. You can edit or delete me by clicking under the comments. You can also customize your sidebar by dragging in elements from the top bar.
 
അഗത്തി: മര്‍ക്കസ്‌ത്തലീമിസ്സുന്നി ഉപദേശക സ്മിതി അംഗവും സജീവ പ്രവര്‍ത്തകനുമായ തെക്ക്‌ കീളാപുര കാസ്‌മിക്കോയ ഹാജി ഇന്നു (02/10/2011) കപ്പലില്‍ വെച്ചു മരണമടഞ്ഞു. വന്‍കരയില്‍ നിന്നും ചികില്‍സ കയിഞ്ഞു വരുകയായിരുന്നു അദ്ദേഹം. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തോക്കട്ടി പള്ളിയില്‍ ഖബറടക്കി. അദ്ദേഹത്തിനു വേണ്ടി മയ്യിത്ത്‌ നിസ്‌ക്കരിക്കാനും മഗ്‌ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനും എല്ലാ മാന്യ വായനക്കാരോടും മര്‍ക്കസ്‌ ഭാരവാഹികള്‍ അറിയിച്ചു.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep