Picture
അഗത്തി: മാനവിഗതയേ ഉണര്‍ത്തുക കാന്തപുരത്തിന്‍റെ കേരള യാത്ര എന്ന പ്രമയം ഉയര്‍ത്തി അഗത്തിയില്‍ സുന്നി മര്‍കസ് ദഅവാ സെല്‍ സുന്നി ജാഗരണ സമ്മേളനം സങ്കെടുപ്പിച്ചൂ. മുന്ന് ദിവസം നീണ്ടുനിന്ന പരിപാടിയില്‍ ലക്ഷദ്വീപിലെ യുവ പണ്ഡിതന്‍ മാരായ  കെസി.അബ്ദുല്‍ ഖാദര്‍ സഖാഫി അഗത്തി, മുഹമ്മദ് സഖാഫി കവരത്തി, ഹാഫിള്‌ മുഹമ്മദ് നസിര്‍ സഖാഫി ചെത്ത് ലാത്ത്, സൈനുല്‍ ആബിദ് സഖാഫി കവരത്തി, എം സി. അബ്ദു സമദ് കോയ ദാരിമി അഗത്തി, എന്‍.പി. ശറഫൂദ്ദീന്‍ സഖാഫി അഗത്തി, ടി.കെ.പി.അബു സലാം കോയ മുസ്ലിയാര്‍ അഗത്തി തുടങ്ങിയ പണ്ഡിതന്മാര്‍ സമ്മേളനത്തില്‍ വിഷയങ്ങള്‍ ചെര്‍ച്ചചെയ്തു. 

 
Picture
ലക്ഷദ്വീപ്‌ സുന്നി മഹാസമ്മേളനം അമിനിയില്‍  മേയ്‌ 4,5,6 തിയതികളില്‍ 4 ന് രാവിലെ 9.30 ന് സയ്യിദ്‌ ശിഹാബ്‌ അല്‍ ബുഖാരി പതാക ഉയര്ത്തു ന്നതോടെ പരിപാടികള്ക്ക്പ തുടക്കമാവും ഉത്ഘാടന സമ്മേളനം പ്രഫസര്‍ എ.കെ. അബ്ദുല്‍ ഹമീദ്‌ നിര്വളഹിക്കും. “വിമോചനം പാരമ്പരൃത്തിലൂടെ” എന്ന സമ്മേളന പ്രമേയം ഡോ:ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വിഷയാവതരണം നടത്തും. സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രടറി ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ അതിധിയിരിക്കും,സയ്യിദ്‌ യൂസുഫുല്‍ ബുഖാരി വെലത്തൂര്‍ സി.എം. ഇബ്റാഹിം,പേരോട്‌ അബ്ദുല്‍ റഹ്മാന്‍ സഖാഫി, അലി ബാഖവി ആറ്റുപുറം, കെ.ടി.ത്വാഹിര്‍ സഖാഫി, ബഷീര്‍ ഫൈസി വെണ്ണക്കോട്,വി.എം.കോയാ മാസ്റ്റര്‍, ബഷീര്‍ മാസ്റര്‍ പറവന്നുര്‍,ഡോ.അസീസ്‌ ഫൈസി ചെറുവാടി,പി. ചെറിയകോയ മുസ്‌ലിയാര്‍ അഗത്തി ഖാസി, കെ.കെ.ഹൈദര്‍ അലി കല്പേനി ഖാസി, വഹാബ് സഖാഫി മമ്പാട്‌, ഹംസക്കോയ ജസരി,സി.കസ്മി, കെ.കെ. ശമീം എന്നിവര്‍ പങ്കെടുക്കും. 

 
 

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep