Picture
_കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമായി മര്‍കസ്‌  ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും സയ്യിദ്‌ അബ്ബാസ്‌ മാലികി മക്ക സംബന്ധിക്കും. ഹിജ്റ വര്‍ഷം 1433 റബീ ഉല്‍ അവ്വല്‍ ഏഴിനു മര്‍കസില്‍ ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സിലാണ് ശിലാസ്ഥാപനം നടത്തുക. ചടങ്ങില്‍ രാജ്യാന്തര നേതാക്കള്‍ക്ക്‌ പുറമേ പ്രമുഖ സാദാത്തുക്കളും മതനേതാക്കളും പങ്കെടുക്കും. മീലാദ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി 1433 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.

മര്‍കസ് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷതവഹിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വിഷയാവതരണം നടത്തി. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, താഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ സംസാരിച്ചു.

എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ , കെ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്ല്യാപ്പള്ളി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആസാദ്‌ ഹാജി എറണാകുളം, നൌഷാദ് മേത്തര്‍, ജമാല്‍ എടപ്പള്ളി, സിദീഖ്‌ ഹാജി, എന്‍ പി ഉമര്‍ ഹാജി, വി പി എം കോയ മാസ്റ്റര്‍ , പ്രൊഫ എം കെ അബ്ദുല്‍ ഹമീദ്‌ , അബൂബക്കര്‍ ഹാജി, നൌഷാദ് അഹ്സനി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടിപ്പിക്കള്‍, ജി അബൂബക്കര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട് , സലിം മടവൂര്‍, ഗഫൂര്‍ ഹാജി, സംബന്ധിചു.

മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും  സയ്യിദ് തുറാബ്  തങ്ങള്‍ നന്ദിയും പറഞ്ഞു.



Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep