Picture
1. ഭാര്യയേ ആദ്യം കാണുമ്പോള്‍ ഓതേണ്ട കാര്യം?
ഉത്തരം: ഭാര്യയുടെ മൂര്ദ്ധാവില് കൈവെച്ച് ചൊല്ലുക...


بَارَاكَ الله  لِكُلِّ مِنَّا فِي صَاحِبِهِ اللَّهُمَّ أِنِّي أَسْأَاُكَ خَيْرَهَا وَخَيْرَ مَا جَبَلَتْ علَيْهِ وَاعُذُ بِكَ مِنْ شَرِّهَا وَشَرِّمَا جَبَلَتْ عَلَيْهِ......

ശേഷം......اذا جاء نصر الله , الم نشرح , قل هو الله احد , معودتين (قل أعوذ بالرب الفلق, الناس)എന്നീ അഞ്ച് സൂറത്തുകള് ഓതുക
.



2. ആദ്യ സംയോഗത്തിനു മുമ്പുള്ള സുന്നത്ത്‌ നമസ്കാരം. അതിന്‍റെ വിവരങ്ങള്‍?
ഉത്തരം: ഭരത്താവ് മുന്പിലും ഭാര്യ പിന്നിലുമായി ഞാന് നിസ്കരിക്കുന്നു എന്ന നിയ്യത്തോടെ രണ്ട് റക്അത്ത് നിസ്കരിച്ചു ദുഅ ചെയ്യുക...... 

اللهمَ بَارِكْ لِي فِي اَهْلِي بَارِكْ لِاهْلِي فِيَّ اللَّهُمَّ  ارْزُقْهُمْ مِنِّي وارْزُقْنِي مِنْهُمْ اللهمَ اجْمَعْ بَيْنَنَا مَا جَمَعْتَ فِي خَير وَفَرِّقْ بَيْنَنَا اذا فَرَقْتَ فِي خيرٍ


3. ഭാര്യ ഭര്‍ത്താക്കന്‍മാര്‍ ചെയ്യാന്‍ പാടില്ലാത്ത സംയോഗ രീതി?
ഉത്തരം: ഗുദഭോഗമല്ലാത്ത ഏത് രൂപവും സ്വികരിക്കാം.....ഹൈളിന്റേയും നിഫാസിന്റേയും സമയത്ത് പൊക്കിളിന്റേയും മുട്ടിന്റേയും ഇടിയിലുള്ള ഒരു സുഖവും പാടില്ല.


4. ഗര്‍ഭിണിയായിരിക്കുമ്പോള്‍ സുഖപ്രസവം നടക്കാനും മറ്റും ഓതേണ്ട ദിക്‌റുകള്‍?
ഉത്തരം:നഫിസത്തുമാലയും , ദുആഉല് കരബും ധാരാളമായി ചൊല്ലുക.



5. പ്രസവിച്ച കുട്ടിയെ ആദ്യം ചെയ്യേണ്ട ക്രമങ്ങള്‍?
ഉത്തരം:
ഉത്തരം ടൈപ്പ്‌ ചെയ്ത്‌ കൊണ്ടിരിക്കുന്നു/ക്ലാരിഫിക്കേഷന്‍ നടത്തുന്നു.


6. പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌?
ഉത്തരം: നല്ല പേര് നോക്കി.........ഉസ്ദാദുമാരോട് അഭിപ്രായം ആരാഞ്ഞ്..മുഹമ്മദും ......ഫാത്വമയും ഉള്ള പേര് കള് ഇടുക.



7. New Generation'il പ്രചാരമുള്ള "സ്വയം ഭോഗം". ഇസ്ലാമിക കാഴ്ച്ചപ്പാട്‌?
ഉത്തരം: ഹറാം തനിച്ച ഹറാമാണെന്നതനില് സംശയമില്ല......സ്വയം ഭോഗം ചെയ്യുന്ന ആളുകള് നാളെ മഹ്ശറിയില വരുന്നത് കൈയ്യില് ഗരഭവുമായായിരിക്കും (നബി വചനം)

 
Q) Can we utilize interest for bank fees like ATM annual fee, Minimum balance penalty, etc  ?

Q) ബാങ്ക്‌ അക്കൌണ്‍ഡില്‍ പലിശ ഒഴിവാക്കാന്‍ എന്താ വഴി..?

Q) ബാങ്കില്‍ ജോലി ചെയ്യാമോ?

Q) ഒരു സംശയം. സര്‍ക്കാര്‍ നികുതികള്‍ അടക്കാന്‍ വൈകിയാല്‍ ചുമത്തുന്നത് fine അല്ലെ. അത് പലിശയുടെ ഗണത്തില്‍ പെടുമോ?
____________________________________________
Answers | മറുപടികള്‍:

എല്ലാ സമുദായത്തിനും ഒരു പരീക്ഷണമുണ്ട് എന്‍റെ ഉമ്മത്തിന്‍റെ പരീക്ഷണം സമ്പത്താണെന്ന് റസൂലുള്ളാഹി(സ.അ) പഠിപ്പിക്കുന്നു.
നിത്യ ജീവിതത്തില്‍ സൂക്ഷ്മതകുറവ് കൊണ്ട് സംഭവിക്കാവുന്ന ചില സാമ്പത്തീക കാര്യങ്ങള്‍ ശ്രദ്ധിക്കുക.


1) സേവിംഗ്സ് ബാങ്ക് എക്കൗണ്ടില്‍ വര്‍ഷത്തില്‍ രണ്ട് തവണ അതിലുള്ള തുകയുടെ വലിപ്പത്തിനനുസരിച്ച് പലിശ ചേര്‍ക്കപ്പെടുന്നുണ്ട്. മിക്ക ബാങ്കുകളിലും അത് മാര്‍ച്ച് മാസത്തിന്‍റെയും സെപ്തംബര്‍ മാസത്തിന്‍റെയും അവസാനമാണ്. അതായത് ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനും നിങ്ങളുടെ പാസ്സ്ബുക്ക് അപ്ഡേറ്റ് ചെയ്യിച്ചാല്‍ പലിശ എത്രയാണെന്നത് അതില്‍ രേഖപ്പെടുത്തി കിട്ടും. മറ്റ് ചില ബാങ്കുകളില്‍ അത് ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ്. പലിശ ഏഴ് വന്‍ പാപങ്ങളില്‍ പെട്ടതാണ്. അത് സമ്പത്തിലെ ട്യൂമറാണ് എത്രയും പെട്ടെന്ന്  മുറിച്ച് മാറ്റുന്നോ അത്രയും നല്ലത്.

2) ഇന്ന് മിക്കയിടത്തും കണ്ട് വരുന്ന ലേലചിട്ടികളിലെ അപകടം പലരും ശ്രദ്ധിച്ചിട്ടില്ല. ഓരോ ലേലത്തിനും ശേഷം ബാക്കിവരുന്ന തുക പലിശക്ക് കൊടുത്തും അത് മൊത്തത്തില്‍ അവസാന നറുക്കുകാര്‍ക്ക് വീതം വച്ചുമാണ് ഈ ചിട്ടികള്‍ നില നില്‍ക്കുന്നത്. നിങ്ങള്‍ കൊടുത്തതിലും വലിയ തുക തിരികെ കിട്ടുന്ന ഏത് പണമിടപാടും പലിശയില്‍ പെടും. കച്ചവടം അത് പോലല്ല,അത് അല്ലാഹു അനുവദനീയമാക്കിയിരിക്കുന്നു.


3) ഗവണ്‍മെന്‍റെ ടാക്സുകള്‍ സമയാ സമയങ്ങളില്‍ അടച്ചു തീര്‍ക്കുക.
പന്‍ചായത്തുകളിലും മുന്‍സിപാലിറ്റികളിലും അടക്കേണ്ട് കെട്ടിട
നികുതി,വില്ലേജ് ഓഫീസുകളില്‍ അടക്കേണ്ട ഭൂ നികുതി ഇവ എല്ലാ വര്‍ഷവും അടക്കേണ്ടവയാണ്,അല്ലെങ്കില്‍ അതിന് പലിശ കൊടുക്കേണ്ടി വരികയും അതു വഴി നാം അല്ലാഹുവിന്‍റെ അടുക്കല്‍ കുറ്റക്കാരാവുകയും ചെയ്യും. വിശ്വാസികള്‍ തഖ്-വയുള്ളവരാണ് അതായത് ഓരോ ചെറിയ കാര്യത്തിലും സൂക്ഷ്മതയുള്ളവരാണ്. സൂക്ഷിക്കുക പാപങ്ങളില്‍ നിന്ന് ഒഴിവാകുക.

4) എന്തെങ്കിലും ആവശ്യത്തിന് പണം തികയാതെ വന്നാല്‍ ലോണ്‍ കിട്ടുമെന്നത് വലിയ ആശ്വാസമായാണ് പലരും കാണുന്നത്. അത് വഴി അല്ലാഹു തങ്ങളെ പരീക്ഷിക്കുകയാണെന്ന് ആരും ചിന്തിക്കുകയില്ല. അതിന്‍റെ ഇസ്ലാമീക മാനം എന്താണ് എന്ന് ഒരു വേള ചിന്തിക്കാന്‍ കൂടി ആരും തയ്യാറാവുകയില്ല. ആരെങ്കിലും അതോര്‍മ്മപ്പെടുത്തിയാലോ "ഇന്നത്തെ കാലത്ത് അതൊന്നും പ്രായോഗീകമല്ല" എന്ന ഒഴുക്കന്‍ മറുപടിയാവും ഉണ്ടാവുക. അറിയുക ഇബ്-ലീസ് നിങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്യുകയാണ്.


by:
Rafi Ismail.
powered by KMIC
 
بِسْمِ اللّهِ مَا شَاءَ اللّهُ لاَ قُوَّةَ إلاّ بِاللَّهِ مَا شَاءَ
اللّهُ كُلَّ نِعْمَةٍ مِنَ اللّهِ مَا شَاءَ اللّهُ الخَيْرُ كُلُّهُ
بِيَدِ اللَّهِ مَا شَاءَ اللَّهُ لاَ يَصْرِفُ السُّوءَ إلاَّ اللَّه

എന്ന് അറഫ ദിവസത്തെ (ദുല്‍ഹിജ്ജ 9) സൂര്യന്‍ അസ്തമിക്കും മുന്‍പ്‌ 100
പ്രാവശ്യം ചൊല്ലുക.







لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ المُلْكُ

وَلَهُ الحَمْدُ يُحْيِي وَيُمِيتُ بِيَدِهِ الخَيْرُ وَهُوَ عَلَى كُلِّ
شَيْءٍ قَدِيرْ

ഈ ദിക്ര്‍ കൂടുതലാക്കുക.


* അറഫ ദിവസത്തില്‍ ഒരാള്‍ അവന്‍റെ നാവിനെയും കേള്‍വിയെയും കാഴ്ചയെയും

സൂക്ഷിച്ചാല്‍ അടുത്ത അറഫ വരെ പാപങ്ങള്‍ പൊറുക്കപ്പെടും.(ഹദീസ്).
* അറഫ ദിവസത്തേക്കാള്‍ കൂടുതല്‍ നരക മോജനം ലഭിക്കുന്ന മറ്റൊരു ദിവസമില്ല.(ഹദീസ്).

* പ്രാര്‍ത്ഥനകളില്‍ ഏറ്റവും ശ്രേഷ്ടമായ പ്രാര്‍ത്ഥനയാണ് അറഫ ദിവസത്തേത്.(ഹദീസ്)

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep