അനവധി സംഭവങ്ങള്‍ക്കും നിരവധി വിചിനതനങ്ങള്‍ക്കും ഉണര്‍ത്തുപാട്ടായി ഒരിക്കല്‍കൂടി റജബ് മാസം കടന്നു വരികയായ്. റജബ് നിശാപ്രയാണത്തിന്റെ വാര്‍ഷികം കൊണ്ട് അനുഗ്രഹീതമായ മാസം കൂടിയാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ പൂമാലയിട്ട് വരവേല്‍ക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ വിശ്വാസികള്‍ രണ്ട് മാസം മുമ്പേ തന്നെ റമളാനിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കം നടത്തിവരുന്നു. റജബ് എന്നാല്‍ മഹത്വം എന്നര്‍ത്ഥം. മറ്റേത് മാസങ്ങളിലും തിങ്കള്‍, വ്യാഴം എന്നീ ദിവസളില്‍ മാത്രം തുറന്നിരുന്ന കഅ്ബയുടെ വാതില്‍ അറബികള്‍ റജബ് മാസം മുഴുവന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
പരിശുദ്ധ റമളാന്റെ ആഗമനത്തെ അറിയിച്ചുകൊണ്ടാണ് ഓരോ റജബ് മാസവും കടന്നു വരുന്നത്. ചരിത്ര പ്രസിദ്ധമായ നിശാപ്രയാണം കൊണ്ടും ഇതര മാസങ്ങളില്‍ നിന്ന് വേറിട്ട് നില്ക്കുന്ന മാസമാണ് പവിത്രമായറജബ്. ഓരോ റജബ് ഇരുപത്തിയേഴും നിസ്കാരത്തിന്റെ വാര്‍ഷിക ദിനം കൂടിയാണ്.
---------------------
“അള്ളാഹുവെ റജബിലും ഷഹ്ബാനിലും നീ ഞങള്‍ക്ക് ബര്‍ക്കത്ത് നല്‍കണേ.., റമളാനില്‍ നീ ഞങളെ എത്തിപ്പിക്കുകയും നോമ്പും പിടിക്കാനും, രാത്രി നിന്നു നിസ്കരിക്കാനും, ഖുര്‍ആന്‍ പാരായണം ചെയ്യാനും നീ ഭാഗ്യം നല്‍കണേ…” (ആമീന്‍) ഈ ദുആ റജബില്‍ എല്ലാവരും വര്‍ദ്ദിപ്പിക്കുക.
അമിനി: ലക്ഷദ്വീപ് സുന്നീമഹാ സംഗമത്തിന് അമിനിയില്‍ തുടക്കമായി 4,5,6 തിയതികളിലാണ് പരിപാടി. രാവിലെ 9.30 ന് സയ്യിദ് ശിഹാബ് അല്‍ ബുഖാരി പതാക ഉയര്‍ത്തി. അലി ബാഖവി ആറ്റുപുറം സിയാറത്തിന് നേതൃത്വം നല്കി. “വിമോചനം പാരമ്പരൃത്തിലൂടെ” എന്ന സമ്മേളന പ്രമേയം ബഷീര്‍ ഫൈസി അവധരിപ്പിച്ചു. സ്വാഗത സംഗം ജെനറല്‍ കണ്‍വീനര്‍ ഇസ്മയില്‍ മദനി സ്വാഗതം ആശംസിച്ചു, അലി ബാഖവി അദ്യക്ഷത വഹിച്ചു. പ്രാസ്ഥാനിക സംഗമം വിഎം കോയ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ് പി സൈദ് ഷെയ്ഖ് കോയ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രട്ടറി സി കസ്മി സ്വാഗതം ചെയ്തു, അബൂബക്കര്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി,ത്വാഹിര്‍ സഖാഫി,വഹാബ് സഖാഫി മമ്പാട് പ്രസംഗിച്ചു, ജാഫര്‍ അഹ്സനി നന്ദിയും പറഞ്ഞു. വിവിധ ദ്വീപുകളില്നിന്നായി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അമിനിയിലെത്തി. സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രടറി ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് മുഖ്യ അഥിതിയായിരിക്കും,സയ്യിദ് യൂസുഫുല്‍ ബുഖാരി വെലത്തൂര്‍ സി.എം. ഇബ്റാഹിം,പേരോട് അബ്ദുല്‍ റഹ്മാന് സഖാഫി, അലി ബാഖവി ആറ്റുപുറം, കെ.ടി.ത്വാഹിര്‍ സഖാഫി, ബഷീര്‍ ഫൈസി വെണ്ണക്കോട്,വി.എം.കോയാ മാസ്റ്റര്‍,വഹാബ് സഖാഫി മമ്പാട്, പി. ചെറിയകോയ മുസ്ലിയാര് അഗത്തി ഖാസി, കെ.കെ.ഹൈദര്‍ അലി കല്പേനി ഖാസി, വഹാബ് സഖാഫി മമ്പാട്, ഹംസക്കോയ ജസരി,സി.കസ്മി, കെ.കെ. ശമീം എന്നിവര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
ഒരിക്കല്‍ മഹാനായ മുഹമ്മദ് ശിബിലി { റ } ഒരു തെരുവിലൂടെ പോകുമ്പോള്‍ തെരുവിന്റെ ഒരു മൂലയില്‍ ഒരു കുട്ടിയിരുന്ന് വിങ്ങി വിങ്ങി പൊട്ടി കരയുന്നത് കണ്ടു, ഒപ്പം കൂടെയുള്ള കുട്ടികള്‍ ആടിയും പാടിയും നൃത്തം ചെയ്തു രസിക്കുകുയുമാണ്, ഇത് കണ്ട ശിബിലി { റ } ആ പോന്നുമോന്റെ അടുക്കല്‍ ചെന്നിട്ടു ചോദിച്ചു മോനെ നീ എന്തിനാണ് ഇങ്ങനെ വിങ്ങി പൊട്ടികരയുന്നത്, നിന്റെ കൂടെയുള്ള കുട്ടികള്‍ കളിക്കുന്നത് കണ്ടില്ലേ ? അവരുടെ കൂടെ മോനെ നീയും പോയി കളിക്കുക,
പക്ഷെ അത് കേട്ടപ്പോള്‍ വീങ്ങും വീണ്ടും ഏങ്ങലടിച്ചു കരയുന്ന ആ പൊന്നുമോന് മഹാനവര്‍കളോട് പറയുന്നു, ഇന്നലെ ഞാന്‍ താങ്കള്‍ നരകത്തിലെ വിറകിനെ ക്കുറിച്ച് പറഞ്ഞത് ഞാനും കേള്‍ക്കാനിടയായി അതോര്‍ത്തിട്ടാണ് ഞാ കരയുന്നത് എന്ന് പറഞ്ഞപ്പോള്‍ മഹനായ ശിബിലി { റ } മോനെ നീ കുഞ്ഞല്ലേ കുഞ്ഞുങ്ങളെ അല്ലാഹു നരകത്തില്‍ ഇടില്ല അവിടെ പ്രായപൂര്‍ത്തിയായ അല്ലാഹുവിനെ ധിക്കരിച്ചു ജീവിക്കുന്നവര്‍ക്കുള്ള കേന്ദ്രമാണ് മോനെ നരകം, മോനേ നിനക്ക് സന്തോഷിക്കാം നീ പോകൂ അവരുടെ കൂടെ പോയി കളിക്കൂ .എന്ന് ആ കുഞ്ഞിനോട് മഹാനവര്കള് പറയുമ്പോള്‍ വീണ്ടും ഏങ്ങലടിച്ചു പോട്ടിക്കരയുകയാണ്, അത് കണ്ടിട്ട് മഹാനവര്കള് വീണ്ടും ചോദിച്ചു മോനേ നീ എന്തിനാണ് വീണ്ടും കരയുന്നത് .
അപ്പോള്‍ ബഹുമാനപ്പെട്ട ശിബിലി { റ } പോലും ഞെട്ടിച്ചു കൊണ്ട് ആ പോന്നു മോന് പറഞ്ഞു ഉസ്താദേ എന്റെ വീട്ടില്‍ എന്റെ പൊന്നുമ്മ അടുപ്പില്‍ തീ കത്താതെ വരുമ്പോള്‍ വലിയ വിറകു കഷ്ണങ്ങള്‍ക്കിടയില്‍ ചെറിയ വിറകു കൊള്ളി എടുത്തു വെച്ച് തീ ആളി കത്തിക്കുന്നത് കാണുമ്പോള്‍ നാളെ നരകത്തിലും അല്ലാഹു വലിയ മനുഷ്യര്‍ക്കിടയില്‍ ചെറിയ വിറകു കൊള്ളികളായ ഞങ്ങളെയും എടുത്തു വെക്കില്ലേ അതോര്‍ത്തു കൊണ്ടാണ് ഞാന്‍ കരയുന്നത് ,
ഓര്‍ക്കുക നരകം ഭയാനകമാണ് അല്ലാഹു നമ്മളെയും നമ്മില്‍ നിന്നും മരണപ്പെട്ടവരേയും നമ്മുടെ കൂട്ട് കുടുംബത്തെയും കാത്ത് രക്ഷിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍ ..
_____________________________
Posted by: :ഹുസൈന് കറ്റാനം