1. മരുഭൂമികളുടെ ആള്‍ക്കാര്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍പണിതുയര്‍ത്താന്‍ മത്സരിക്കും (Talking about Arabs)

2. പള്ളികള്‍ കൊട്ടാരം കണക്കെ ആയിത്തീരും.

3. സല്സ്വഭാവികള്‍ ഇല്ലാതാകും. എത്രത്തോളം. "ഇന്ന നാട്ടില്‍ ഇങ്ങനെ ഒരു നല്ല മനുഷ്യനെ എനിക്കറിയാം".

4. നരഹത്യയുടെ ആധിക്യം. അതായത് കൊല്ലുന്നവന് അറിയില്ല താന്‍ എന്തുകൊണ്ടാണ് കൊലപാതകം ചെയ്തത്.കൊല്ലപ്പെട്ടവന് അറിയില്ല താന്‍ എന്തിനാണ് കൊല ചെയ്യപ്പെട്ടത്.

5. സമൂഹത്തില്‍ പലിശ ഇടപാടുകളുടെ വര്‍ധനവ്‌ . എത്രത്തോളം. ഒരാള്‍ക്ക് പലിശ ഇടപാടില്‍ പെടാതെ ജീവിക്കാന്‍ കഴിയില്ല എന്ന് വരുന്നത് വരെ.

6. മുസ്ലിങ്ങളുടെ ശത്രുക്കള്‍ മുസ്ലിങ്ങളുടെ സ്വത്തും ഭൂമിയും പിടിച്ചെടുത്തു പരസ്പരം വിഹിതം വെക്കും.ജിഹാദ് എന്താണെന്ന് അവര്‍ മറക്കും (ഇന്ന് ജിഹാദിന്റെ ആദര്‍ശം എന്താണെന്നു നല്ലൊരു ഭാഗം മുസ്ലിങ്ങള്‍ക്കും അറിയില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളും ഇസ്ലാമിന്റെ ശത്രുക്കളും ആ ആദര്‍ശത്തെ പിചിചീന്തി കൊണ്ടിരിക്കുന്നു. ആര്‍ക്കും കേട്ട് പരിചയമില്ലാതെ അര്‍ത്ഥമാണ് ഇന്ന് മാധ്യമങ്ങള്‍ അതിനു കൊടുത്തിട്ടുള്ളത് "വിശുദ്ധ യുദ്ധം". ചെകുത്താന്റെ വഴിയില്‍ നിന്നും മാറി നിന്ന് മനുഷ്യ നന്മക്കും സ്വന്തം നന്മക്കും വേണ്ടി ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുക എന്ന അതിന്റെ യഥാര്‍ത്ഥ ഇസ്ലാമിക ആദര്‍ശത്തെ ആര്‍ക്കൊക്കെ പരിചയമുണ്ട്. ?? ) . ഈ ലോകത്തിലെ സുഘാസൌകര്യങ്ങലല്ലാതെ മറ്റൊന്നുമായിരിക്കില്ല അവരെ നിയന്ത്രിക്കുന്നത്‌.

7. വിദ്യാഭ്യാസത്തിന്റെ വര്‍ധനവ്‌ (പുരോഗതി).

8. പണ്ഡിതന്മാരുടെ കുറവ് മൂലം മത വിദ്യാഭ്യാസം കുറഞ്ഞു വരും.

9. സംഗീത ഉപഗരനങ്ങളുടെ ഉപയോഗതിലുണ്ടാകുന്ന വര്‍ധനവ്‌. മുഹമ്മദ്‌ നബി(സ) അത് വിലക്കിയിട്ടു പോലും മുസ്ലിങ്ങള്‍ അത് ഉപയോഗിക്കുന്നതിനു തെറ്റില്ല എന്ന് വാദിക്കും.

10. അനുവദിക്കപ്പെടാത്ത സെക്സ് (Adultry ) ജനങ്ങളില്‍ വര്‍ധിക്കും .അത് കാരണമായി അവര്‍ ഒരിക്കലും കേള്‍ക്കാത്ത ഒരു രോഗം അവരുടെ ഇടയില്‍ പടരും . (അത് എയിഡ്സ് ആയിക്കൂടെ?).

11. വ്യാജ പ്രവാചകന്മാര്‍ സമൂഹത്തില്‍ വളര്‍ന്നു വരും. അല്ലാഹുവിന്റെ(ദൈവം എന്ന മലയാള പദത്തിന്റെ അറബി translation ) പ്രവാചകന്മാര്‍ എന്ന് അവര്‍ സ്വയം വിശേഷിപ്പിക്കും.

12. സ്ത്രീ നഗ്നയയിരിക്കും അവള്‍ വസ്ത്രം ധരിച്ചിട്ടുന്ടെങ്കിലും (അതുപോലെ ആയിരിക്കും അവളുടെ വസ്ത്ര ധാരണം). ജനങ്ങള്‍ അവരുമായി സെക്സില്‍ ഏര്‍പ്പെടുകയും ചെയ്യും.

13. മദ്യ ഉപയോഗം സാധാരണം ആയിത്തീരും . മുസ്ലിങ്ങള്‍ അത് അനുവദനിയമാക്കും മറ്റൊരു പേരുകൊണ്ട്.

14. പള്ളികളില്‍ ഉച്ചത്തിലുള്ള സംസാരം. ഒരുമ ഇല്ലായ്മ.

15. അക്രമികള്‍ ഭരണാധികാരികള്‍ ആകും.

16. പുരുഷന്‍ അവന്റെ ഭാര്യയുടെ ആന്ജ അനുസരിക്കുകയും തന്റെ മാതാവിനെ ധിക്കരിക്കുകയും ചെയ്യും. അവന്‍ അവന്റെ സുഹൃത്തുക്കളെ സല്കരിക്കുകയും തന്റെ പിതാവിനെ വില കുറച്ചു കാണുകയും ചെയ്യും.

17. പുരുഷന്‍ സില്കും സ്വര്‍ണവും ഉപയോഗിക്കും. അതവന്‍ അനുവടനീയമാക്കും മുഹമ്മദ്‌ നബി(സ) അത് വിലക്കിയിട്ടുന്ടെങ്കില്‍ പോലും.

18. ഈ ലോകത്തെ സുഘാനുഭവങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ അവന്റെ മതത്തെ മാറ്റി വെക്കും. മതപരമായി ജീവിക്കുന്നത് അവനു രണ്ടു കയ്യിലും തീ വച്ച് കൊടുക്കുന്ന പോലെ ആയിത്തീരും.

19. ഭൂകമ്പം വര്‍ധിക്കും.

20. സമയം പെട്ടന്നൂ തീര്‍ന്നു പോകുന്ന പോലെ അനുഭവപ്പെടും.
--------------------------------------------------
ദൈവത്തിനു കീഴ്പെട്ടു ജീവിക്കുന്ന സമൂഹമേ !!! സ്വയം ചിന്ദിക്കുക. മരണം എന്ന ആ വാര്‍ത്ത വന്നു കിട്ടാന്‍ എത്രപേര്‍ കാതോര്‍ത്തു നില്‍ക്കുന്നു. എത്ര പേര്‍ക്ക് സന്തോഷത്തോടെ ഈ ലോകത്തോട്‌ വിട പറയാന്‍ കഴിയും ???
 
Picture
_ഉംറക്ക്‌ പോകാന്‍ ഉദ്ദേശിക്കുന്ന ദ്വീപിലെ മാന്യ മുസ്ലിം സഹോദരി സഹോദരന്‍മാരുടെ ശ്രദ്ധയ്ക്ക്‌. ഏപ്രില്‍ ആദ്യവാരം പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന ഉംറ സംഘത്തില്‍ അണിചേരാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച്‌ അവസാന വാരത്തിന്‌ മുമ്പ്‌ ബന്ധപ്പെടുക:
അമീറലി അഗത്തി (9495 078 219)
ഹുസൈന്‍ ഫൈസി (9447 510 838)

യാത്ര പുറപ്പെടുന്നത്‌ ഏപ്രില്‍ ആദ്യവാരം.

1) ഉംറ പാക്കേജ്‌ 15 ഡേയ്സ്‌: 43,000/-

 
Picture
_അബൂദാബി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കാരന്തൂര്‍ സുന്നീ മര്‍കസിലേക്ക് പ്രവാചകനായ മുഹമ്മദ് നബിയുടെ തിരു കേശം നല്‍കിയ അബൂദാബിയിലെ ഡോ. അഹമ്മദ് മുഹമ്മദ് ഖസ്‌റജി തന്റെ ഖിസാനത്തുല്‍ ഖസ്രജിയ്യ എന്ന ലോകോത്തര കൌതുക കാഗാര മ്യൂസിയത്തിലെ തിരുശേഷിപ്പുകളും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. നൂറുക്കണക്കിന് വിശ്വാസികള്‍ അബൂദാബിയിലെ അല്‍ ബത്തീന്‍ അല്‍ മഹര്‍ബാ ജദീദിലെ ഡോ. അഹമ്മദ് ഖസ്‌റജിയുടെ വസതിയില്‍ സന്ദര്‍ശകരായെത്തി. പ്രവാചകനായ മുഹമ്മദ് നബിയുടെ തിരു കേശങ്ങള്‍, നബിയുടെ പുതപ്പ്, നബി ആകാശാരോഹനത്തിന്‍ ധരിച്ചിരുന്ന ഒവര്‌കോട്ട്, തിരു താടിയുടെ കേശം, മകള്‍ ഫാത്തിമ ബീവിയുടെ ചെരുപ്പിന്റെ ഭാഗം, ജുബ്ബയുടെ ഭാഗം, ഫാത്തിമ ബീവി ഉപയോഗിച്ചിരുന്ന സുറുമ പാത്രവും സുറുമ കോലും, വസ്ത്രം, ഇസ്ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ്, രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ്,എന്നിവരുടെ തിരുകേശം, മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ മോതിരം, നാലാം ഖലീഫ അലി ബിന്‍ അബീത്വാലിബിന്റെ തൊപ്പി, അവരുടെ തിരുകേശം, എന്നിവയും, ശൈഖ് മുഹ്യദ്ദീന് അബ്ദുല്‍ഖാദര്‍ ജീലാനിയുടെ കോട്ടും, തുടങ്ങി നിരവധി മഹാന്‍മാരുടെ തിരുശേഷിപ്പുകളും ഖിസാനത്തുല്‍ ഖസ്രജിയ്യ എന്ന തന്റെ ലോകോത്തര മ്യൂസിയത്തിലെ ശേഖരനത്തിലെ കൌതുക വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രദര്‍ശന വിവരങ്ങള്‍ അറിഞ്ഞു മലയാളികളടക്കം ഇന്ത്യാ, പാക്കിസ്ഥാന്‍, ഈജിപ്ത്, സിറിയ, ലബനാന്‍, തുര്‍ക്കി, തുടങ്ങിയ രാജ്യക്കാര്‍ തിരുശേഷിപ്പുകള്‍ കാണാന്‍ ഖസ്രജിയുടെ വീടിനു മുമ്പില്‍ പാതിര വരെ ക്യൂയില്‍ കാത്തുനില്‍ക്കുകയായിരുന്നു.


 
Picture
_ന്നിനും നിര്‍ബ്ബന്ധം കാണിച്ചിരുന്നില്ല. കിട്ടിയത് ഭക്ഷിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമില്ല. ഒരു പ്ളൈറ്റിന് ചുറ്റും കൂടുതല്‍ ആളുകള്‍ ഇരുന്ന് വാരിയെടുക്കുന്ന രീതിയാണ് ഏറെ ഇഷ്ടം. ചാരിയിരുന്ന് ഭക്ഷിക്കില്ല. ഇടത് മുട്ട്കാലും ചന്തിയും തറയില്‍ വെച്ച് വലത് മുട്ടുകാല്‍ പൊക്കിനിര്‍ത്തിയാണ് ഭക്ഷണം കഴിക്കാനിരിയ്ക്കുന്നത്. ഈ രൂപം സ്വീകരിച്ച് അവിടുന്ന് പറയുമായിരുന്നു; ഞാന്‍ അടിമതന്നെ. അടിമ ഭക്ഷണം കഴിക്കുന്നത് പോലെ ഞാന്‍ ഇരിക്കുന്നു. പൊള്ളുന്ന ചൂടോടെയുള്ള ഭക്ഷണം കഴിക്കില്ല. വിരല്‍ പൊള്ളിച്ചും കുടല്‍ ഉരുകിയും ഭക്ഷണം കഴിക്കല്‍ ‘ബറകത്’ കെടുത്തിക്കളയും. പ്ളൈറ്റിന്റെ തന്നോടടുത്ത ഭാഗത്തില്‍ നിന്ന് മാത്രമേ എടുക്കുള്ളു. മൂന്ന് വിരല്‍ മാത്രം ഉപയോഗിച്ചാണ് ആഹരിക്കുക. വല്ലപ്പോഴും നാലാം വിരലുമുണ്ടാവും. ഒരു വിരല്‍ മാത്രമോ രണ്ട് വിരല്‍ മാത്രമോ ഉപയോഗിച്ച് ആഹരിക്കുന്നതിനെ വിലക്കി. ആദ്യത്തേത് രാജാക്കന്മാരുടെ രീതിയും രണ്ടാമത്തേത് പിശാചിന്റെ രീതിയുമാണ്. കത്തിയും മുള്ളും കൊള്ളാവുന്ന ഫാഷന്‍ അല്ല.

ഉമിയത്രയും പാറ്റിക്കളഞ്ഞിട്ടില്ലാത്ത യവത്തിന്റെ റൊട്ടിയാണ് കഴിക്കാറ്. പഴങ്ങളില്‍ ഏറെ ഇഷ്ടം ബത്തക്കയും, മുന്തിരിയുമായിരുന്നു. എന്നാല്‍ അധികവും അവിടുത്തെ ഭക്ഷണം കാരക്കയും വെള്ളവും തന്നെ. പാലും കാരക്കയും ഒന്നിച്ച് കഴിക്കുകയും അവയെ ‘അല്‍-അഥ്വ്്യബൈനി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുമായിരുന്നു.

ചുരങ്ങ ഏറെ ഇഷ്ടമായിരുന്നു. പത്തിരിക്ക് മാംസവും ചുരങ്ങയും കൂട്ട് ചേര്‍ക്കാറുണ്ട്. കറി വെക്കുമ്പോള്‍ കൂടുതല്‍ ചുരങ്ങയിടാന്‍ പറയമായിരുന്നു. ദുഃഖിതന്റെ മനസ്സിന് ബലമേകാന്‍ ചുരങ്ങ ഉപകരിക്കും എന്നാണ് കാരണം പറഞ്ഞത്. മാംസത്തിലേക്ക് തലതാഴ്ത്തിപ്പിടിക്കുകയല്ല, മാംസം പൊക്കി വായിലേക്കെത്തിക്കുകയാണ് ചെയ്തിരുന്നത്. ആടിന്റെ ശരീരഭാഗത്തില്‍ നിന്ന് കൈകുറകും ചുമല്‍ ഭാഗവുമായിരുന്നു ഇഷ്ടം. എന്നാല്‍ ആടിന്റെ ലിംഗം, വൃഷ്ണ മണി, മൂത്രസഞ്ചി, പിത്തസഞ്ചി തുടങ്ങിയവ ഭക്ഷിക്കില്ല. വെറുപ്പായിരുന്നു അവ. വെള്ളുള്ളി, ഉള്ളി, ദുര്‍ഗന്ധമുള്ള മറ്റ് പച്ചക്കറി ഇവ ഭക്ഷിക്കാറില്ല. ചട്ടിണി, അച്ചാര്‍ വിഭാഗത്തില്‍ സുര്‍ക്കയും കാരക്കയുടെ വിവിധ ഇനങ്ങളില്‍വെച്ച് അജ്വ എന്ന ഇനവുമായിരുന്നു പ്രിയങ്കരം. ‘അജ്വാ’ കാരക്ക വിഷത്തിനും സിഹ്റിനും ശമനമാണെന്ന് അവിടുന്ന് പ്രസ്താവിച്ചു.

ഉടുമ്പിന്റെ മാംസത്തോടും അകത്തിറച്ചിയോടും വിരക്തിയായിരുന്നു. എന്നാല്‍ തടസ്സമില്ല താനും. വിരലുകള്‍കൊണ്ട് പ്ളൈറ്റ് തുടച്ചെടക്കും. വിരല്‍ ഒരോന്നായി ഈമ്പും. ഭക്ഷണ പദാര്‍ഥത്തിന്റ ഏത് അംശത്തിലാണ് ‘ബറകത്’ എന്ന് പറയാന്‍ വയ്യല്ലോ.

വെള്ളം കുടിക്കുമ്പോള്‍ മൂന്ന് ഘട്ടങ്ങളാക്കിയാണ് കുടിക്കുക. ഒറ്റയടിക്ക് വലിച്ചു കുടിക്കില്ല. പാത്രത്തിലേക്ക് ശ്വാസം വിടുന്നത് തടഞ്ഞിട്ടുണ്ട്. കുടിച്ചതിന്റെ ബാക്കി നല്‍കുക വലത് വശത്തുള്ളവരിലേക്കാണ്. ഇടത് വശത്താണ് ഉന്നതന്മാരുള്ളതെങ്കില്‍ വലത് വശത്തുള്ളവ രോടു സമ്മതം വാങ്ങിയതിന് ശേഷമേ ഉന്നതന്മാര്‍ക്ക് നല്‍കുകയുള്ളു. ചിലപ്പോഴെല്ലാം ഭക്ഷണ പാനീയങ്ങള്‍ സ്വന്തം നിലയില്‍ എടുത്ത് കഴിക്കാറുണ്ടായിരുന്നു.

ഭക്ഷണ പാനിയങ്ങള്‍ക്ക് ന്യൂനത പറയരുത്. ഇഷ്ടപ്പെട്ടെങ്കില്‍ കഴിക്കുക. തൃപ്തിപ്പെട്ടെങ്കില്‍ കഴിക്കുക. തൃപ്തികരമായില്ലെങ്കില്‍ വേണ്ടെന്ന് വെക്കുക. കൂട്ടു ജീവിതത്തില്‍ ഊഴമനുസരിച്ചാവും പാചക വേല നടക്കുന്നത്. അപരനെ ഇടിച്ചു താഴ്ത്താന്‍ ഓരോ വിമര്‍ശകനും അവസരം പാര്‍ത്തിരിക്കുന്നത് അപരന്റെ പാചക ദിനമായിരിക്കും. കറി ക്കും പലഹാരത്തിനും കുറവ് കണ്ടെത്തുക എന്നത് ഒരു ഹോബിയായി തീര്‍ന്നിരിക്കുന്നു കൂട്ടു ജീവിതത്തില്‍. ഇത് മതം വെറുക്കുന്ന കാര്യമത്രെ. പാചകകാരനെ പ്രശംസിക്കുന്നതും, അഭിനന്ദിക്കുന്നതും ഇസ്ലാമികമാണ്. ഭക്ഷണത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് പാസാക്കുന്നതും ഇസ്ലാമികം തന്നെ. ഒറ്റക്ക് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ ബറകത്് കൂട്ടായി ഇരുന്ന് കഴിക്കുന്നതിലാണെന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി (സ്വ) പറയുഞ്ഞിട്ടുണ്ട്.


 
Picture
_കടമത്ത് : ലക്ഷദ്വീപിലെ കടമത്ത് സുന്നി സുറ്റുഡന്റ്സ്  ഫെഡറേഷനു കീഴില്‍ കുണ്ടൂര്‍ഉസ്താദ് ഉറൂസ്മുബാറക്കും “സ്വലാത്ത്ദുആമജ്ലിസും” വന്‍ വിപുലമായി നടന്നു . സയ്യിദ് മുഹമ്മദ് ഇസ്ഹാഖ് (കൊന്നാര) തങ്ങള്‍  സ്വലാത്ത് ദുആ മജ്ലിസിന് നേതൃത്ത്വം നല്‍കി. മദീനാനഗറിലും കുണ്ടൂര്‍ ഉസ്താദ്നഗറിലുമായി ആണ് പരിപാടികള്‍ നടന്നത് .       ജനുവരി 25 ന് നടന്ന കുണ്ടൂര്‍ഉസ്താദ് അനുസ്മരണയോഗത്തില്‍ കേരളാ സ്റ്റേറ്റ് മുന്‍ എസ്. എസ്.എഫ് പ്രസിഡന്റും കൊല്ലം ഖാദിസിയാ ജനറല്‍സെക്രടറിയുമായ ഡോ: മുഹമ്മദ്കുഞ്ഞു സഖാഫി മുഖ്യപ്രഭാഷണം നടത്തി. ആശിഖേ റസൂല്‍ കുണ്ടൂര്‍ഉസ്താദിന്റെ ബഹുമുഖ വ്യക്തിത്വത്തെകുറിച്ചും പ്രവാചകസ്നേഹത്തെ കുറിച്ചും മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രഭാഷണം ശ്രവിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വിശ്വാസികളാല്‍കുണ്ടൂര്‍ ഉസ്താദ്നഗറും പരിസരവും നിറഞ്ഞ് കവിഞ്ഞു. ചടങ്ങില്‍ എസ്. എസ്.എഫ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ബിസി ഹാമിദ്മദനി, ഷമീര്‍ അഷ്റഫി ,സൈദ്മുഹമ്മദ്മുസലിയാര്‍, ബഷീര്‍സഖാഫി, ഉബൈദ്റബ്ബാനി, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് എസ്. എസ്.എഫ് സെക്രടറി അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും , മുനീര്‍ ജൌഹരി നന്ദിയും പറഞ്ഞു. തുടര്‍ന്ന്  യാസീന്‍ പാരായണവും അന്നദാനവിതരണവും നടന്നു.

 
Picture
_കടമത്ത്: ലക്ഷദ്വീപിലെ കടമത്തില്‍ മഅ:ദനുല്‍ ഉലൂം മദ്രസയിലെ നബിധിനാഘോഷ പര്പാടികള്‍ക്ക് തുടക്കമായി , റബീഉല്‍അവ്വല്‍ മൂന്നിന് സദര്‍ മു-അല്ലിം ബി സി ഹാമിദ് മദനിയും ഷമീര്‍ അശ്-റഫിയും പ്രഭാഷണം നടത്തി , തുടര്‍ ദിവസങ്ങളില്‍ ഷമീര്‍ അശ്-റഫി കട്ടാം പള്ളിയുടെ പ്രഭാഷണം തുടരുന്നു . (വാര്‍ത്ത‍ :ഉബൈദുള്ള റബ്ബാനി സുന്നി ഓണ്‍ലൈന്‍ കടമത്ത് റിപോര്‍ട്ടെര്‍)


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep