Picture
മികച്ച ഇസ്ലാമിക പണ്ഡിതനു നന്തി ജാമിയ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യ നല്‍കുന്ന
ശംസുല്‍ ഉലമാ അവാര്‍ഡ് (11,001 രൂപ) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍
പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസല്യാര്‍ക്ക്.

 രണ്ടു പതിറ്റാണ്ട്് ദാറുസ്സലാം അറബിക് കോളജ് പ്രിന്‍സിപ്പലായിരുന്ന ഇ.കെ.
അബൂബക്കര്‍ മുസല്യാരുടെ സ്മരണാര്‍ഥമാണ് പുരസ്കാരം. കോളജിന്റെ വാര്‍ഷിക സന്നദ്
ദാനപരിപാടിയുടെ സമാപനദിനമായ 18നു സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസല്യാര്‍
പുരസ്കാരം സമ്മാനിക്കും.


 
 
പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് അല്ലാഹുവാണ്. ഭൂമിയും ആകാശവും സൂര്യ, ചന്ദ്ര, നക്ഷത്രാദികളും മനുഷ്യ, മൃഗ, പക്ഷി, മത്സ്യ, പ്രാണികളാദി ജീവജാലങ്ങളും സചേതനവും അചേതനവുമായ മുഴുവന്‍ വസ്തുക്കളും സൃഷ്ടികളില്‍പെടുന്നു. കാലവും സമയവുമെല്ലാം അല്ലാഹു സൃഷ്ടിച്ചവ തന്നെ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം തന്റെ സൃഷ്ടിയെന്ന നിലക്ക് സമമാണെങ്കിലും, സൃഷ്ടികളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ചിലതിന് ചിലതിനേക്കാള്‍ സ്ഥാനമഹിമകള്‍ അവന്‍ നല്‍കിയിട്ടുണ്ട്. യുഗങ്ങള്‍ തമ്മില്‍ പോലും പദവിയുടെ കാര്യത്തില്‍ അന്തരമുള്ളതായി നബി(സ്വ) പറയുന്നു. “ഉത്തമ തലമുറ എന്റെ കാലക്കാരാണ്. പിന്നെ അവരോട് അടുത്തവരും ശേഷം അവരോട് തുടര്‍ന്നു വരുന്നവരും” (ബുഖാരി, മുസ്ലിം).മാസങ്ങള്‍ക്കിടയിലും വിവിധ ദിവസങ്ങള്‍ക്കിടയിലും സ്ഥാനവ്യത്യാസമുണ്ടെന്ന് ഖുര്‍ആന്‍, ഹദീസുകളില്‍ കാണാം. വിശുദ്ധ റമളാന്‍ ഖുര്‍ആന്‍ അവതരിച്ചതിന്റെയും പാപമോചനത്തിന്റെ യും മാസമെന്ന നിലയില്‍ പവിത്രമായതുപോലെ, റബീഉല്‍ അവ്വല്‍ നബി(സ്വ)യുടെ ജന്മമാസമെന്ന നിലയില്‍ പുണ്യമേറിയതാണ്.“ജാഹിലിയ്യാ കാലത്തും തുടര്‍ന്ന് ഇസ്ലാമിലും ശാന്തിയുടെ മാസങ്ങളായി അംഗീകരിക്കപ്പെട്ടുപോന്ന മുഹര്‍റം, റജബ്, ദുല്‍ഖഅ്ദഃ, ദുല്‍ഹിജ്ജ എന്നീ നാലു മാസങ്ങളില്‍ ഏറ്റവും പ്രാധാന്യം മുഹര്‍റം മാസത്തിനാണ്. അതുകൊണ്ടാണ്, യുദ്ധം പാടില്ലാത്തവ നാലുണ്ടായിട്ടും ‘യുദ്ധം പാടില്ലാത്തത്’ എന്നര്‍ഥം വരുന്ന ‘അല്‍ മുഹര്‍റം’ എന്ന പേര് പ്രസ്തുത മാസത്തിന് മാത്രം നല്‍കപ്പെട്ടത്. മുഹര്‍റം മാസത്തില്‍ ഏറ്റവും കൂടുതല്‍ അച്ചടക്കവും സമാധാനാന്തരീക്ഷവും അനുസരണവും പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ നാമകരണം തന്നെ സൂചിപ്പിക്കുന്നു” (തുഹ്ഫ:8/453, നിഹായ:7/300).

നബി(സ്വ) പറയുന്നു: “മുഹര്‍റം തീര്‍ച്ചയായും അല്ലാഹുവിന്റെ മാസമാകുന്നു”(തുര്‍മുദി). “അല്ലാഹുവിന്റെ മാസം മുഹര്‍റം ആണ്”(മുസ്ലിം). “അല്ലാഹുവിന്റെ ശബ്ദരഹിതമായ മാസമാണ് മുഹര്‍റം. എന്തെന്നാല്‍, മുഹര്‍റം മാസത്തില്‍ ആയുധങ്ങളുടെ മുഴക്കം കേള്‍ക്കുന്നതല്ല”(ഗാലിയത്ത്:2/85). “മുഹര്‍റം മാസത്തിന്റെ പ്രത്യേക ബഹുമാനവും അത്യുന്നത പദവിയും പഠിപ്പിക്കാന്‍ വേണ്ടിയാണ് പ്രസ്തുത മാസത്തെ þ’ശഹ്റുല്ലാഹി’ (അല്ലാഹുവിന്റെ മാസം) എന്ന് വിളിക്കപ്പെടുന്നതെന്ന് ഇമാം അബൂ ഉ ബൈദ്(റ) പറഞ്ഞിട്ടുണ്ട്” (ഗാലിയതുല്‍ മവാഇള്:2/85).

നല്ല നാളുകളില്‍ സത്കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ഇസ്ലാമിക തത്വം. അതിനാല്‍, റമളാന്‍ ഉള്‍പ്പെടെയുള്ള പുണ്യമാസങ്ങളിലും ദിവസങ്ങളിലുമെല്ലാം സത്കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നബി(സ്വ) പ്രത്യേ കം പ്രത്യേകമായി നിര്‍ദ്ദേശിച്ചത് ഹദീസ് ഗ്രന്ഥങ്ങളില്‍ ധാരാളമായി കാണാം. രണ്ടു പെരുന്നാള്‍ ദിനങ്ങളും അയ്യാമുത്തശ്രീഖുമല്ലാത്ത മുഖ്യ പുണ്യദിനങ്ങളെയും സമുചിതമായി ആദരിക്കാനുള്ള മാര്‍ഗമായി നബി(സ്വ) നിര്‍ദ്ദേശിച്ചത് പ്രധാനമായും വ്രതാനുഷ്ഠാനമാണ്. റമളാനില്‍ നിര്‍ബന്ധ വ്രതാനുഷ് ഠാനം കല്‍പിക്കപ്പെട്ടെങ്കില്‍ മറ്റു പുണ്യദിനങ്ങളായ അറഫ, ആശൂറാഅ്, മിഅ്റാജ് പോലോത്ത ചരിത്രപ്രധാനവും സംഭവബഹുലവുമായ ദിനങ്ങളിലും നബി(സ്വ)യുടെ ജനനം കൊണ്ട് അനുഗ്രഹീതമായ തിങ്കളാഴ്ചകളിലും മറ്റും സുന്നത്തു നോമ്പുകള്‍ അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശങ്ങളുണ്ടായി. മഹനീയ ദിനങ്ങളിലെ പുണ്യാരാധനകളില്‍ പ്രധാനമായത് വ്രതാനുഷ്ഠാനമാണെന്ന് ഇതില്‍ നിന്ന് തെളിയുന്നു. ആഴ്ചതോറുമുള്ള വിശേഷദിനമായ വെള്ളിയാഴ്ചകളില്‍ പ്രത്യേകമായ നോമ്പ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. അതിനാല്‍, നോമ്പ് നിര്‍ദ്ദേശിക്കപ്പെട്ട മറ്റെന്തെങ്കിലും കാരണം വെള്ളിയാഴ്ചകളിലാവുകയോ, തുടര്‍ച്ചയായി ചെയ്തുവരുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ഉള്‍പ്പെടുകയോ ചെയ്താലല്ലാതെ, വെള്ളിയാഴ്ചയെന്ന നിലയില്‍ അന്നുമാത്രം വ്രതമനുഷ്ഠിക്കല്‍ കറാഹത്താണെന്ന് തുഹ്ഫ:3/458, നിഹായ:3/203 എന്നീ ഗ്രന്ഥങ്ങളില്‍ നിന്ന് സുതരാം വ്യക്തമാണ്.

മുഹര്‍റം മാസത്തിലും വ്രതാനുഷ്ഠാനം സുന്നത്താണ്. അലി(റ) പറയുന്നു: “ഒരാള്‍ നബി(സ്വ)യുടെ സമീപത്തു വന്ന് ചോദിച്ചു. റമളാനിനു ശേഷം ഏതു മാസമാണ് നോമ്പെടുക്കാന്‍ എന്നോട് നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്? നബി(സ്വ) പറഞ്ഞു: മുഹര്‍റം തന്നെ. അതാണല്ലോ അല്ലാഹുവിന്റെ മാസം”(തിര്‍മിദി).

അബൂഹുറയ്റ(റ) പറയുന്നു: “റമളാന്‍ കഴിഞ്ഞാല്‍ നോമ്പുകള്‍ക്ക് വിശേഷം അല്ലാഹുവിന്റെ മാസമായ മുഹര്‍റം ആകുന്നുവെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്”(മുസ്ലിം). “യുദ്ധം നിരോധിക്കപ്പെട്ടിരുന്ന നാലു മാസങ്ങളാണ്, റമളാന്‍ കഴിഞ്ഞാല്‍ മറ്റു മാസങ്ങളില്‍ വെച്ച് നോമ്പിന് ഏറ്റവും ശ്രേഷ്ഠമായത്. ഇവയില്‍ പ്രഥമസ്ഥാനം മുഹര്‍റം മാസത്തിനും പിന്നെ റജബ് മാസത്തിനും ശേഷം ദുല്‍ഹിജ്ജഃ മാസത്തിനും അതുകഴിഞ്ഞാല്‍ ദുല്‍ഖഅ്ദഃ മാസത്തിനുമാണ്” (ഫത്ഹുല്‍ മുഈന്‍: 204).

മുഹര്‍റം മുഴുവന്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. “മുഹര്‍റമിലെ ഓരോ ദിവസത്തെ നോമ്പിനും മുപ്പത് സാധാരണ ദിവസങ്ങളിലെ നോമ്പുകളുടെ പ്രതിഫലമുണ്ട്” (ഹദീസ്-þത്വബ്റാനീ).

മുഹര്‍റമില്‍ തന്നെ ആദ്യത്തെ പത്ത് ദിനങ്ങള്‍ക്ക് കൂടുതല്‍ പദവിയുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ “വല്‍ ഫജ്രി വലയാലിന്‍ അശ്രിന്‍” എന്ന പ്രയോഗത്തിലെ പത്തു രാത്രികള്‍ മുഹര്‍റം മാസത്തിലെ ആദ്യ ത്തെ പത്താണെന്ന് ചില മുഫസ്സിറുകള്‍ പറയുന്നു (അല്‍ മദാരിക്:4/353, കലാന്‍:498). ഈ അഭിപ്രായം ധാരാളം മുഫസ്സിറുകള്‍ക്കുണ്ട് (ഗാലിയതുല്‍ മവാഇള്:2/85).

ഈ അഭിപ്രായപ്രകാരം, മുഹര്‍റമിലെ ആദ്യത്തെ പത്തു രാത്രികളെ എടുത്തു പറഞ്ഞുകൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുകയാണല്ലോ. എന്തെങ്കിലും പ്രാധാന്യമുള്ളതിനെയാണ് സത്യം ചെയ്തു പറയാന്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിക്കാറുള്ളതെന്ന് മഹാന്മാര്‍ പറയുന്നു. “അല്ലാഹു അവന്റെ സൃഷ്ടികളില്‍പ്പെട്ട ഏതെങ്കിലും കാര്യത്തെ ആദരിക്കണമെന്ന് ഉദ്ദേശിച്ചാല്‍ അതിനെ എടുത്ത് പറഞ്ഞ് അവന്‍ സത്യം ചെയ്യാറുണ്ട്” (ഫത്ഹുല്‍ ബാരി:14/339). അതിനാല്‍ മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്തു നാളുകള്‍ക്ക് അല്ലാഹു പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. “മുസ്ലിംകള്‍ പണ്ടുപണ്ടേ ആദരിക്കുന്ന മൂന്നു പത്തുകളുണ്ട്. റമളാനിന്റെ ഒടുവിലത്തെയും ദുല്‍ഹിജ്ജഃ, മുഹര്‍റം മാസങ്ങളിലെ ആദ്യത്തെയും പത്തു നാളുകള്‍”(ഗാലിയത്ത്:2/86). “മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്തു ദിവസം നോമ്പെടുക്കല്‍ സുന്നത്തുണ്ട്” (ഫത്ഹുല്‍ മുഈന്‍:204, ഖല്‍യൂബീ:2/73, നിഹായ:3/201,202, ശര്‍വാനീ:3/456, ഇബ്നു ഖാസിംþ-ഹാശിയതുത്തുഹ്ഫ:3/456).
അവലംബം :- http://www.muslimpath.com/newversion/?p=1055

 
 
Picture
ക്കയിലെ തനീം തെരുവില്‍ തൂപ്പുകാരനായി ജോലി ചെയ്യുന്ന ഒരു പാവം ബംഗ്ലാദേശിയെ പെട്ടെന്ന് ഒരാള്‍ ഇഹ്റാം വസ്ത്രത്തില്‍  വന്നു കെട്ടിപ്പിടിച്ചു പൊട്ടികരയുന്നു " അനുജാ, എന്നോട് പൊറുക്കൂ" അയാള്‍ കേണപേക്ഷിച്ചു.
ബംഗ്ലാദേശിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗങ്ങളാണ് ഈ രണ്ടു പേരും. വര്‍ഷങ്ങള്‍ക്കു മുമ്പ് മൂത്ത ജ്യേഷ്ടന്‍  അനുജന് അവകാശപ്പെട്ട 17 മില്യണ്‍ സൗദി റിയാല്‍ (ഏതാണ്ട് 2.5 കോടി ഇന്ത്യന്‍ രൂപ ) ഉള്‍പ്പെടെ ഒട്ടേറെ സ്വത്തു വകകള്‍ നല്‍കാതെ  വീട്ടില്‍ നിന്ന് ആട്ടിവിട്ടതാണ്  . ചോദിച്ചു ചെന്നപ്പോള്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു . ഗത്യന്തരമില്ലാതെ ഒടുവില്‍ അയാള്‍ ബംഗ്ലാദേശ് വിട്ടു. മക്കയില്‍ എത്തി തൂപ്പുകാരനായി ജോലി തുടങ്ങി .
അതിനിടെയാണ് മൂത്തയാള്‍ക്ക് പശ്ചാത്താപം തോന്നിയത് .  കാന്‍സര്‍  പിടിപെട്ടു അവസാന നാളുകള്‍ എണ്ണ്ന്നതിനിടെ അയാള്‍ അനുജനെ അന്വേഷിച്ചു നടക്കാത്ത സ്ഥലങ്ങളില്ല , കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം വരെ പ്രഖ്യാപിച്ചു.  ഒടുവില്‍ നിരാശനായി മരിക്കുന്നതിനു മുമ്പ് ഒരു ഹജ്ജു കര്‍മത്തിന് മക്കയില്‍ എത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ട അനുജനെ കണ്ടെത്തിയത് . കൂടിനിന്നവര്‍ നോക്കി നില്‍ക്കെ അയാള്‍ അനുജനോട് പറഞ്ഞു : നിനക്ക് അവകാശപ്പെട്ടതെല്ലാം ഞാന്‍ തരാം . എന്നോട് നീ ക്ഷമിച്ചാല്‍ മാത്രം മതി.
 കോടിപതിയായി തീര്‍ന്ന അനുജന്റെ മറുപടി :" ഞാന്‍ അതൊക്കെ എന്നോ മറന്നതാണ്."
പരലോകത്തെ പറ്റി പേര്‍ത്തും പേര്ത്തും പ്രഖ്യാപനം ചെയ്യുന്ന മഹത്തായ ഒരു ഗ്രന്ഥത്തിന്റെ ആദര്‍ശത്തിന് അല്ലാതെ മറ്റാര്ക്കു  കഴിയും ഈ മാറ്റം സ്ര്ഷ്ടിക്കാന്‍ ?
 
by
Mithilaj Rahmani-Dubai

 
 
Picture
പരിചയപ്പെടുത്തുന്നത്‌: :ഹൈദര്‍ അലി നെച്ചു

ന്ന് UAE പോലുള്ള സ്ഥലങ്ങളില്‍ ഒരുപാട് സൈറ്റുകള്‍ ബ്ലോക്ക്‌ ആണ്  Porn Videos, Sex, XXX, എന്നീ സീരീസില്‍ വരുന്ന സൈറ്റുകള്‍ ആണ് ഇതില്‍ മെയിന്‍ ഫില്ടരിംഗ് നടക്കുന്നത്.. എന്നാല്‍ നമ്മുടെ നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു ഫില്ടരിംഗ് ഇല്ല മാത്രമല്ല വീട്ടില്‍ ഒരു കമ്പ്യൂട്ടറും വാങ്ങിക്കൊടുത് ഇസ്ലാമികമായ ആവശ്യങ്ങള്‍ക്ക് തന്നെ Netum എടുത്തു കൊടുത്ത് പ്രവാസികളായ നമ്മളിങ്ങു പോരും. നമ്മുടെ മക്കളും മറ്റുമായി വീട്ടില്‍ ഉള്ളവരുടെ കാര്യം നമുക്ക് ഈ കാര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു. എത്ര തന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചാലും സെക്സ് എന്നതില്‍ ഒന്ന് പെട്ടുപോയാല്‍ അത് റബര്‍ പന്തുപോലെ കയ് വിട്ടു പോകുന്നതാണെന്ന് എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. എന്നാല്‍ ഇങ്ങനെ ഒരു Chance ഒരുപാട് സൈറ്റുകളില്‍ പരസ്യമായും മറ്റും ഉള്ളത് അറിയാതെ ഇങ്ങനെ ഉള്ളതില്‍ എത്തിപ്പെടാന്‍ കാരണമാകുന്നു.


UAE,KSA പോലുള്ള സ്ഥലങ്ങളില്‍ പൂര്‍ണ്ണമായും ഇങ്ങനെയുള്ള സൈറ്റുകള്‍ ഫില്ടരിംഗ് വഴി ബ്ലോക്ക്‌ ആണ്.. എന്നാല്‍ നമ്മുടെ സമൂഹത്തെ ബാധിചിരിക്കുന്ന മറ്റൊരു പ്രോബ്ലം ആണ് സോഷ്യല്‍ നെറ്റ് വര്‍കിം Facebook,Orcut,Zorpia.... Orcut പോലുള്ള പല സോഷ്യല്‍ നെറ്റ് വര്‍കിം സൈറ്റുകളും UAEയില്‍ Blcok ആണ്


 ഇങ്ങനെയുള്ള എല്ലാ ഇന്റര്‍നെറ്റ്‌ പ്രോബ്ലെമ്സും പൂര്‍ണ്ണമായും ഫില്‍ടര്‍ ചെയ്യാം എന്ന് കമ്പനി അവകാശപ്പെടുന്നതും ഇന്ന് നിലവില്‍ ഉള്ള എല്ലാ Internet Filterകളിലും ഒന്നാമതായി നില്‍ക്കുന്നതുമായ ഒരു  സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ ഇവിടെ പെരുന്നാള്‍ ഗിഗ്റ്റ് ആയി പരിജയപ്പെടുതാന്‍ പോകുന്നത്

ആത്യം ഇതിന്നുള്ള Net Nanny എന്നാ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക

 ഇത് 14 ദിവസം മാത്രമാണ് ഫ്രീ ഉള്ളത് പിന്നീട് ഇത് ഫുള്‍ വേര്‍ഷന്‍ ആക്കണം 
ഇനി ഇതിന്റെ Installation & Settings നോക്കാം..

 Installing കഴിഞ്ഞാല്‍ സിസ്റ്റം Restart ചെയ്യണം ഇത് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ വല്ല വര്ക്കും ചെയ്യുന്നുണ്ടെങ്കില്‍ അവയെല്ലാം സേവ് ചെയ്യുക കാരണം  Installing കഴിഞ്ഞാല്‍ സിസ്റ്റം ഓട്ടോ ആയി Restart ആവും..
Restarting കഴിഞ്ഞാല്‍ ടെസ്ക്ടോപില്‍ ഇങ്ങനെയുള്ള ഒരു ഐക്കണ്‍ കാണാം അത് ഓപ്പണ്‍ ചെയ്യുക 
ഇനി ഫില്ടരിംഗ് താഴെ ഇമാജില്‍ കാണുന്ന ഭാഗത്തുള്ള optionsല്‍ നിന്നെടുക്കാം
അപ്പോള്‍ ഇങ്ങനെ ഒരു ബോക്സ്‌ വരും അതില്‍ ആവശ്യമുള്ള ഫില്ടരിംഗ് സെറ്റ് ചെയ്യുക 
When Blocked or warned എന്നതില്‍ ഞാന്‍ ഒരു ഇമാജു സൈറ്റില്‍ ആഡ് ചെയ്തു അതിന്റെ ലിങ്ക് കൊടുത്തിരിക്കുകയാണ് 
http://imageshack.us/a/img266/5255/thissitisblocked.jpg ഇതാകുന്നു ആ ലിങ്ക് 


ഇനി പൂര്‍ണ്ണമായും ഫില്‍ടര്‍ ചെയ്യാം എന്നത് സാതാരനക്കാരുടെ മുന്നില്‍ മാത്രമാണ് 
ഇങ്ങനെ ഒരു സോഫ്റ്റ്‌വെയര്‍ Install ചെയ്യുന്നതിന്നോപ്പോം Blocked Site ഓപ്പണ്‍ ചെയ്യാനുള്ള Hotspot പോലുള്ള വല്ല സോഫ്റ്റ്‌വയറും ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ ഇതിന്റെ ഗുണം  ഇല്ലാതാവും എന്നില്ല.. കാരണം ഇത് Install ചെയ്‌താല്‍ പിന്നെ ഗൂഗ്ലിലോ യാഹൂവിലോ അങ്ങിനെയുള്ള ഏതു web search enginesലും Porn Videos, Sex, XXX എന്ന രീതിയില്‍ ഉള്ള സൈറ്റുകള്‍ പിന്നീട് സര്‍ച് ചെയ്‌താല്‍  Serch Risult ഒന്നും കാണിക്കാതെയാകും.. എത്ര തന്നെ സര്‍ച് ചെയ്താലും ഇവയില്‍ ഒന്നും തന്നെ സര്‍ച് രിസല്ടില്‍ കാണിക്കുകയില്ല.. ഈ ഒരു കാര്യമാണ് ഈ സോഫ്റ്വയരിന്റെ ഒന്നാമത്തെ പ്ലസ്‌ പോയിന്റ്‌ 

എന്നാല്‍ ഇങ്ങനെയുള്ള സൈറ്റുകളുടെ  ലിങ്ക് നേരിട്ടടിച്ചു കയറിയാല്‍ ഈ ഒരു ഹൈടെന്‍ Option കാണിക്കില്ല.. ഈ ലിങ്ക് ഈ സോഫ്റ്വയരിന്റെ ലിസ്റ്റില്‍ ഇല്ലെങ്കില്‍ ആ സൈറ്റില്‍ കയറുക തന്നെ ചെയ്യും. എന്നാല്‍ ഇങ്ങനെ വല്ല സൈറ്റിലും കയറുന്നുണ്ടോ എന്നത് ഈ സോഫ്ത്വരിന്റെ ഹിസ്ടരിയില്‍ റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ടായിരിക്കും (ഇമേജ് 8)
ഇനി നമുക്ക് നമ്മുടെ ഇഷ്ടതിന്നനുസരിച്ചു Manual ആയി വെബ്‌ ലിങ്ക് ഇതില്‍ ആഡ് ചെയ്യാം (Image 9)
ഇനിയും ഇതില്‍ ഒരുപാട് Options ഉണ്ട് നെറ്റ് യൂസിംഗ് നിയന്ത്രണവും അതിന്നു ടൈമിങ്ങും തുടങ്ങി ഒരുപാട് Options ഇതില്‍ ഉണ്ട് 


ഇനി ഇങ്ങനെ ബ്ലോക്ക്‌ ചെയ്ത വെബ്‌ ലിങ്ക് Unlock ചെയ്യാന്‍ ലോക്ക് ചെയ്ത ആള്‍ തന്നെ വേണം അല്ലെങ്കില്‍ ഈ സോഫ്റ്വയരിന്റെ പാസ്സ്‌വേര്‍ഡ്‌ അറിഞ്ഞിരിക്കണം 
ഇത് Uninstall ചെയ്യാനും ഈ പാസ്‌വേര്‍ഡ്‌ അറിയാതെ പറ്റില്ല..


ഇത് ഫുള്‍ വേര്‍ഷന്‍ ആകാന്‍ തീരെ കാഴിയാത്തവര്‍ (Cradit Card ഇല്ലാത്തവര്‍ ) എനിക്കൊന് മെയില്‍ ചെയ്യുക 
ഫുള്‍ വേര്‍ഷന്‍ ആകാനുള്ള Crack അയച്ചു തരാം എങ്ങിനെ Crack ചെയ്യാം എന്നും 
ഇതിന്റെ ലാസ്റ്റ് വെര്‍ഷന്‍ ആണ് Net Nanny 6.5.13.2
but Net Nanny 6.5.13.1 Install ചെയ്തു മാത്രമേ V_6.5.13.2 ആക്കാന്‍ പറ്റൂ 
Update ചെയ്തു V_6.5.13.2 ആകാം 
നല്ലത് മനസ്സിലാകാനും അതനുസരിച്ച് ജീവിക്കാനും ബിട് എന്നാ വൈറസ്‌ മനസ്സിലാക്കി അതിന്നെതിരില്‍ സുന്നത് ജമഅത് മുറുകെപിടിച്ചു ജീവിക്കാനും അല്ലാഹു നമുക്ക് ഇനിയും ഒരുപാട് ആയുസ്സ് നല്‍കട്ടെ...
എല്ലാവരും എനിക്കും എന്റെ കുടുംബത്തിന്നും വേണ്ടി ദുആ  ചെയ്യുക...
 
 
Picture
ബനോവിസി(ബോസ്‌നിയ): ബോസ്‌നിയയില്‍ നിന്നുള്ള സിനാദ് ഹാസ്ദിക് ഹജ്ജിന് മക്കയിലെത്തിയത് ആറ് രാജ്യങ്ങള്‍ ചുറ്റിക്കടന്ന് കാല്‍നടയായി യാത്രചെയ്ത്. കഅബ നേരില്‍ കാണുകയെന്ന ഉള്‍ക്കടമായി ആഗ്രഹം മാത്രം മനസ്സിലുദിച്ചപ്പോള്‍ പിന്നെ ഒന്നും തടസ്സമായില്ല ഈ 47 കാരന് മുന്നില്‍. കഴിയിലുണ്ടായിരുന്നത് 200 യൂറോ ഒന്നിനും തികയില്ലെന്ന് തോന്നി. അത് കൊണ്ട് നേരെ നടന്നു, മക്ക ലക്ഷ്യമാക്കി.കഴിഞ്ഞ ഡിസംബറിലാണ് സിനാദ് വടക്കന്‍ ബോസ്‌നിയയിലെ ജന്മനാടായ ബനോവിസിയില്‍ നിന്ന് യാത്ര തിരിച്ചത്. 6000 കിലോമീറ്റര്‍ താണ്ടിക്കടന്ന് ഇന്നലെ വിശുദ്ധ മക്കയിലെത്തി. തുര്‍ക്കി, ജോര്‍ദാന്‍, സിറിയ അടക്കം ആറ് രാജ്യങ്ങള്‍ താണ്ടിയ ഈ ദീര്‍ഘനടത്തത്തില്‍ ചില ദിവസങ്ങളില്‍ 32 കിലോമീറ്റര്‍ വരെ താണ്ടിയിരുന്നുവെന്ന് പറയുന്നു സിനാദി. ഒരു ഖുര്‍ആന്‍, ഒരു ബൈബിള്‍, ആറ് രാജ്യങ്ങളുടെയും മാപ്പുകളും പതാകയും ഇവ മാത്രമായിരുന്നു യാത്രയില്‍ സിനാദിന്റെ കൂട്ട്.

യാത്രയിലുടനീളം സ്‌കൂളുകളിലും പള്ളികളിലുമാണ് അന്തിയുറങ്ങിയത്. ചില പ്രദേശങ്ങളിലെത്തിയപ്പോള്‍ അവിടത്തുകാര്‍ തങ്ങളുടെ വീട്ടില്‍ വിളിച്ച് സത്കരിച്ചതായും സിനാദ് വെളിപ്പെടുത്തി. പേടിപ്പെടുത്തുന്ന വനമ്പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ദൈവം കൂട്ടായി, വിശുദ്ധഗേഹം സ്വപ്നവും സിനാദ് പറയുന്നു.


 
 
Picture
ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേണ്ടത്. ആട് എന്നതില്‍ നെയ്യാട്, കോലാട് തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. പക്ഷേ, നെയ്യാടിന് ഒരു വയസ്സും കോലാടിന് രണ്ടു വയസ്സും പ്രായമാണ് വേണ്ടത്. മാട് എന്നതില്‍ കാള, പശു, പോത്ത്, എരുമ, എന്നിവ ഉള്‍പ്പെടും. ഇതിന് രണ്ട് വയസ്സു പൂര്‍ത്തിയാകണം. ഒട്ടകമാണെങ്കില്‍ അഞ്ച് വയസ്സുതന്നെ പൂര്‍ത്തിയാകേണ്ടതുണ്ട്. ഈ അറ വു കഴിവുള്ളവര്‍ക്ക് ശക്തമായ സുന്നത്താണ്. സ്വതന്ത്രരായ മുസ്ലിമിനാണ് അറവ് സുന്നത്ത്. പ്രായപൂര്‍ത്തിയും ബുദ്ധിയും ഉള്ളതോടൊപ്പം വിവേകിയും ആയിരിക്കണം. അറവുകാര്‍ക്കു വേണ്ട അഞ്ച് നിബന്ധനയത്രെ ഇത്.
ഉളുഹിയ്യത്തിനു നിയ്യത്ത് അനിവാര്യമാണ്. ഒന്നുകില്‍ അറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യണം. അല്ലെങ്കില്‍ ഉളുഹിയ്യത്തിനുവേണ്ടി മൃഗത്തെ നിര്‍ണയിക്കുമ്പോള്‍ നിയ്യത്ത് ചെയ്താലും മതി. നിയ്യത്തിന്റെ കാര്യം പറയുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട സുപ്രധാനമായൊരു വസ്തുത ഉണ്ട്. നിയ്യത്ത് ഹൃ ദയം കൊണ്ടാകലാണ് നിര്‍ബന്ധം. എന്നാല്‍ നാവുകൊണ്ടുച്ചരിക്കല്‍ സുന്നത്താണ്. ‘സുന്നത്തായ ഉളുഹിയ്യത്തിനെ ഞാന്‍ കരുതി’ അല്ലെങ്കില്‍ ‘ഉളുഹിയ്യത്തെന്ന സുന്നത്തിനെ ഞാന്‍ വീട്ടുന്നു’ എ ന്നോ കരുതുക. ഇതിനെ ഞാന്‍ ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യതാണ് എന്നീ പ്രയോഗങ്ങള്‍ കാരണത്താല്‍ അതിനെ അറുക്കല്‍ നിര്‍ബന്ധമായിത്തീരും. അങ്ങനെ വന്നാല്‍ അതില്‍ നിന്നു മൂന്നിലൊന്നെടുക്കാനോ അവന് ഭക്ഷിക്കാനോ പാടില്ല. ഇത് സാധാരണക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മസ്അലയാണ്. അഥവാ ‘സുന്നത്തായ ഉളഹിയ്യത്തെന്ന്’ തന്നെ കരുതണം. വെറും ഉളുഹിയ്യത്തെന്ന് കരുതിയാല്‍ പോരാ.
നേരത്തേ തന്നെ ഉളുഹിയ്യത്തിന് നേര്‍ച്ചയാക്കിയതാണെങ്കില്‍ പിന്നീട് നിയ്യത്ത് ആവശ്യമില്ല. നിയ്യത്ത് നേര്‍ച്ചയില്‍ വന്നതുകൊണ്ടാണ് ആവശ്യമില്ലെന്ന് പറയുന്നത്. നാലുദിവസമാണ് ഉളുഹിയ്യത്ത് നിര്‍വ ഹിക്കാന്‍ നിശ്ചയിക്കപ്പെട്ടത്. ബലിപെരുന്നാളും തൊട്ടടുത്ത അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളും. ബലിപെരുന്നാള്‍ ദിവസം രാവിലെ സൂര്യനുദിച്ച ശേഷം രണ്ട് റക്അത്ത് നിസ്കാരത്തിന്റെയും രണ്ട് നേരിയ ഖുത്വുബയുടെയും സമയം കഴിഞ്ഞ ശേഷമാണ് അറവ് നല്ലത്. അന്നേദിവസം സൂര്യനുദിച്ചതോടെ ഉളുഹിയ്യത്തറവിനു വിരോധമില്ല. പക്ഷേ, സൂര്യനുദിച്ചുയര്‍ന്ന ശേഷമാണ് നല്ലത്. മിന്‍ഹാജിലും മറ്റും ഇതാണ് പറയുന്നത്. നാലാം ദിവസം മഗ്രിബ് വരെ അറവിന്റെ സമയമാണ്. ഈ നാല് ദിവസത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും അറക്കാവുന്നതാണ്. അറവ് രാത്രി നടത്താമെങ്കിലും അത് കറാഹത്താണ്. അതിനാല്‍ പകല്‍ അറവ് നടത്തലാണ് ഏറ്റവും നല്ലത്. ഈ നിശ്ചിത സമയത്തിന് മുമ്പോ ശേഷമോ അറവ് നടത്തിയാല്‍ അത് ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല. എന്നാല്‍ നിര്‍ബന്ധമായ ഉളുഹിയ്യത്ത് ഈ സമയത്തറുത്തിട്ടില്ലെങ്കിലും അത് ഉടനെ അറുക്കേണ്ടതാണ്. അത് ഖള്വാആയിത്തീരും.

പാലിക്കേണ്ട ചില മര്യാദകള്‍:
ഉളുഹിയ്യത്തറവ് ദ്ദേശിച്ചവര്‍ ദുല്‍ഹജ്ജ് മാസം പിറന്നാല്‍ അറവ് നടത്തുന്നത് വരെ ശരീരത്തില്‍ നിന്നു നഖം, മുടി മുതലായവ നീക്കല്‍ കറാഹത്താണ്. അഥവാ ഇവ നീക്കാതിരിക്കുകയാണ് വേണ്ടത്. സ്വന്തം അറക്കാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്യലാണ് സുന്നത്ത്. നബി(സ്വ) ഇപ്രകാരം തിരുകരം കൊണ്ട് അറുത്ത് നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അറുക്കുമ്പോള്‍ ബിസ്മിയും തക്ബീറും ചൊല്ലല്‍ സുന്നത്താണ്. സ്ത്രീകളും അറുക്കാന്‍ കഴിവില്ലാത്തവരും യോഗ്യരായവരെ ഉത്തരവാദിത്തപ്പെടുത്തലാണ് സുന്നത്ത്. അറവ് സമയത്ത് ഏല്‍പ്പിച്ചവര്‍ സ്ഥലത്തുണ്ടായിരിക്കല്‍ സുന്നത്താണെന്ന കാര്യം നാം വിസ്മരിക്കരുത്. അറുക്കുന്ന മൃഗത്തിനു പോഷകാഹാരങ്ങള്‍ നല്‍കി വളര്‍ത്തുക. അതിനു താമസിക്കാനുള്ള സ്ഥലം സൌകര്യം ചെയ്തുകൊടുക്കുക. അറവുസമയത്ത് മൃഗത്തെ ഖിബ്ലക്കഭിമുഖമായി കിടത്തുക, അറക്കുന്നവര്‍ ഖിബ്ലയിലേക്ക് തിരിഞ്ഞുനില്‍ക്കുക. അറവു സമയത്ത് ബിസ്മി, സ്വലാത്ത്, സലാം എന്നിവ ചൊല്ലുക, അറവിനുശേഷം ‘അല്ലാഹുമ്മ ഹാദാ മിന്‍ക വഇലൈക ഫതഖബ്ബല്‍ മിന്നീ’ എന്ന് ചൊല്ലുക തുടങ്ങിയവ സുന്നത്താണ്. മാട്, ഒട്ടകം എന്നിവയില്‍ ഏഴു പേര്‍ പങ്കാളികളാകാവുന്നതാണ്. എന്നാല്‍ ആട് ഒരാള്‍ക്ക് മാത്രമേ പറ്റുകയുള്ളൂ. പോരായ്മ ഉള്ള മൃഗങ്ങളെ അറവില്‍നിന്നൊഴിവാക്കണം. മജ്ജ പോയി മെലിഞ്ഞൊട്ടിയതും ചെവിയോ വാലോ അല്‍പ്പം പോയതും മതിയാകില്ല. മുടന്തുള്ളതും വ്യക്തമായ രോഗമുള്ളതും ഈ അറവിനു പറ്റില്ല. കാഴ്ചയില്ലാത്തതും ഇപ്രകാരം തന്നെ. ഗര്‍ഭമുള്ള മൃഗങ്ങളും അറവിനു പറ്റില്ലെന്നാണ് കര്‍മശാസ്ത്ര പണ്ഢിതരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാല്‍ ഇത്തരം പോരായ്മയുള്ള മൃഗത്തെയോ പ്രായം തികയാത്തതിനെയോ ആരെങ്കിലും നേര്‍ച്ചയാക്കിയാല്‍ അതിനെത്തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്. ഉളുഹിയ്യത്തിനിതു പറ്റില്ലെന്നു നാം മനസ്സിലാക്കണം. അറക്കേണ്ടത് ഉളുഹിയ്യത്തിന്റെ സമയത്തുതന്നെ ആകേണ്ടതും മറ്റെല്ലാ കാര്യങ്ങളും സാക്ഷാല്‍ ഉളുഹിയ്യത്തിന്റേതാണെന്നും മറക്കാതിരിക്കുക. നേര്‍ച്ചയാക്കിയ ഉളുഹിയ്യത്തിന്റെ മാംസം ഭക്ഷിക്കല്‍ അവന് ഹറാമാണ്. അത് മുഴുവനും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണം. സുന്നതായ ഉളുഹിയ്യത്തിന്റെ മാംസം ധര്‍മ്മം ചെയ്യല്‍ സുന്നത്താണ്. അത് ഒരാള്‍ക്കു മാത്രം കൊടുത്താലും മതിയാകും. ബറകതിനു ഭക്ഷിക്കാന്‍ അല്‍പ്പമെടുത്ത് ബാക്കിയുള്ളത് മുഴുവനും ധര്‍മ്മം ചെയ്യലാണ് ഏറ്റവും നല്ലതെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ പറയുന്നു. അറവുകാര്‍ മൂന്നിലൊന്ന് തന്നെ എടുക്കേണ്ടതില്ലെന്ന വസ്തുതയും സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ.
മൃഗത്തിന്റെ തോല്‍ സ്വന്തം ഉപയോഗത്തിനെടുക്കുന്നത് കൊണ്ട് വിരോധമില്ല. എന്നാല്‍ അത് വിറ്റ് പണിക്കു കൂലി കൊടുക്കാന്‍ പറ്റില്ല. അത് ധര്‍മ്മം ചെയ്യലാണ് ഏറ്റവും നല്ലത്. മുതലാളിമാര്‍ക്ക് ഉളൂഹിയ്യത്തിന്റെ മാംസം കൊടുക്കുന്നത് കൊണ്ട് വിരോധമില്ല. അവര്‍ക്ക് ക്രയവിക്രയത്തിനു അഥവാ വില്‍പ്പന നടത്താനോ മറ്റോ കൊടുക്കാന്‍ പറ്റില്ല.

അറവു നല്‍കുന്ന പാഠം:

ഉളുഹിയ്യത്തറവും ഹജ്ജിന്റെ മിക്ക അമലുകളും പരിശുദ്ധ സുന്നത്ത് ജമാഅത്തിന്റെ ആശയം അരക്കിട്ടുറപ്പിക്കുന്നവയാണെന്ന വസ്തുത നാം ഗ്രഹിക്കണം. ബദ്രീങ്ങളുടെയോ മുഹ്യിദ്ദീന്‍ ശൈഖിന്റെയോ പേരില്‍ മൃഗത്തെ അറക്കുന്നത് അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടിയുള്ള അറവാണെന്നും അത് ശിര്‍ക്കാണെന്നും പറഞ്ഞുനടക്കുന്നൊരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അറവ് സമയത്ത് ഇ വരെ ഓര്‍ത്തുപോകുന്നതാണ് ശിര്‍ക്കാകാനുള്ള കാരണമായി ഇവര്‍ പറയാറുള്ളത്. എന്നാല്‍ പുത്തനാശയക്കാര്‍ ഉളുഹിയ്യത്തറവിനു പ്രത്യേകം താത്പര്യമെടുക്കുന്നത് നാം കാണുന്നു. എന്നാല്‍ ഇബ്രാഹിംനബി(അ)യെയും ഇസ്മാഈല്‍ നബി(അ)യെയും ഓര്‍ ക്കാതെ ലോകത്താര്‍ക്കെങ്കിലും ഉളൂഹിയ്യത്തറുക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ അല്ലാഹു അല്ലാത്തവരെ ഓര്‍ക്കാന്‍ പറ്റില്ലെന്ന് പറയുന്നതില്‍ ഇവര്‍ രണ്ടുപേരും ഉള്‍പ്പെടുകയില്ലേ? പുത്തനാശയക്കാര്‍ ഇതിനു വ്യക്തമായ മറുപടി നല്‍കണം. അല്ലാഹുവിനുവേണ്ടി മാത്രം നിര്‍വഹിക്കപ്പെടുന്നതാണ് ആരാധന. അതില്‍ ഓര്‍ക്കേണ്ടവരെ ഓര്‍ക്കണം. നിസ്കാരം അല്ലാഹുവിനുവേണ്ടി മാത്രം നിര്‍വഹിക്കപ്പെടുന്ന ഇബാദത്താണെന്നതില്‍ തര്‍ക്കമില്ല. എന്നാ ല്‍ നബി(സ്വ)യെ അനുസ്മരിക്കാതെ നിസ്കരിക്കാന്‍ ഒരു സത്യവിശ്വാസിക്കു കഴിയുമോ?


ഇന്ത്യാരാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ ഗോവധനിരോധം നടപ്പാക്കിയതു കൊണ്ട് ഉളുഹിയ്യത്തറവിനു വിഷമം നേരിടുന്നു. സംസ്ഥാന സര്‍ക്കാറുകളാണ് ഈ നിരോധം ഏര്‍പ്പെടുത്തിയത്. ഇത് ചര്‍ച്ച ചെയ്യുമ്പോള്‍ ചില വസ്തുതകള്‍ നാം മനസ്സിലാക്കണം. ഇന്ത്യക്ക് 1950 ജനുവരി 26 മുതല്‍ ഒരു ഭരണഘടന നിലവില്‍വന്നിട്ടുണ്ട്. ഒരു ജനാധിപത്യ രാജ്യത്തിനു അനുയോജ്യമായ ഭരണഘടനയാണിതെന്നു മൊത്തത്തില്‍ നമുക്ക് വിലയിരുത്താം. ഇതില്‍ മൌലികാവകാശങ്ങളെന്നും നിര്‍ദേശക തത്വങ്ങളെന്നും രണ്ടു ഭാഗമുണ്ട്. വേറെയും അനുബന്ധങ്ങളുണ്ട്. മൌലികാവകാശം പരമപ്രധാനമാണ്. ഓരോ പൌരനും അവനാഗ്രഹിക്കുന്ന മതത്തില്‍ വിശ്വസിക്കാനും ഇന്ത്യയുടെ അഖണ്ഡതക്കെതിരാകാതെ മതകാര്യങ്ങള്‍ നടത്താനും പ്രചരിപ്പിക്കാനും സ്വാതന്ത്യ്രമുണ്ട്. ഇത് ഓരോ പൌരന്റെയും മൌലികാവകാശമത്രെ. എന്നാല്‍ നിര്‍ദ്ദേശക തത്വങ്ങള്‍ അങ്ങനെയല്ല. മദ്യനിരോധം നടപ്പാക്കുക, ഗോവധ നിരോധം, പതി നാലു വയസ്സ് വരെയുള്ളവര്‍ക്ക് സൌജന്യ വിദ്യാഭ്യാസം തുടങ്ങിയവ ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളിലാണ് ഉള്‍ക്കൊള്ളിച്ചത്. മൌലികാവകാശങ്ങള്‍ക്ക് ഭംഗം വരുന്ന രൂപത്തില്‍ നിര്‍ദേശക തത്വം നടപ്പാക്കാന്‍ പാടില്ല. നാട്ടില്‍ അനുകൂല സാഹചര്യമുണ്ടാകുകയും സ്റ്റേറ്റ് തയ്യാറാവുകയും ചെയ്താല്‍ മാത്രമേ ഇവ നടപ്പാക്കേണ്ടതുള്ളൂ.  വര്‍ഗീയ ചിന്താഗതിക്കാരായ പാര്‍ട്ടികള്‍ ഭരണം നടത്തുന്ന സ്റ്റേറ്റുകളിലാണിപ്പോള്‍ ഗോവധ നിരോധം നടപ്പിലായിരിക്കുന്നത്. ഏതായാലും ഒരു വിഷയം നമുക്കു തുറന്നുപറയേണ്ടതുണ്ട്. വലിയപെരുന്നാളോ ടനുബന്ധിച്ച് ഉളുഹിയ്യത്തറവ് മുസ്ലിംകളുടെ ആരാധനയുടെ ഭാഗമാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിച്ച മൌലികാവകാശവുമാണ്. അതിനു കോട്ടം പറ്റുന്ന രൂപത്തില്‍ ഇന്ത്യാ രാജ്യത്ത് ഗോവധ നിരോധം നടപ്പിലാക്കരുത്. പശുക്കള്‍ ചിലര്‍ക്ക് ദൈവമാണെങ്കില്‍ മറ്റു ചിലര്‍ക്കു മാംസമായുപയോഗിക്കാനുള്ളതാണ്. ദൈവമായി ആരാധിക്കുന്ന പശുവിനെ അറുക്കണ്ടായെന്നുവെച്ചാല്‍ പോരേ, ദൈവമാകുമ്പോള്‍ അറക്കാന്‍  കഴിഞ്ഞുകൊള്ളണമെന്നില്ല. അതിനാല്‍ ആരാധിക്കപ്പെടുന്ന പശുക്കളെ മാറ്റിനിര്‍ത്തി മറ്റുള്ളവയെ അറുക്കാനുള്ള സാഹചര്യം ഒരുക്കണമെന്നു ബന്ധപ്പെട്ടവരോട് നാം ആവശ്യപ്പെടണം.

 
 
Picture
by:
(ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി)ഹസ്രത്ത് ഖുബൈബ് (റ) വിനെ കഴുമര ചോട്ടില്‍ എത്തിച്ചിരിക്കുകയാണ് ഖുറൈശികള്‍.... ഖുബൈബ് ചെയ്ത തെറ്റ് എന്താണെന്ന് അറിയുമോ? മുത്ത്‌ ഹബീബിനെ സ്നേഹിച്ചു പോയി, അവിടത്തെ അംഗീകരിച്ചു... ആ ജീവിത സമീക്ഷ ലോകത്തിനു പ്രബോധനം ചെയ്തുപോയീ. അതെ ഇത് മാത്രമാണ് ഖുബൈബ് ചെയ്ത കുറ്റം....
കൊല ചെയ്യാനായി ആരാച്ചാര്‍ നടന്നു വന്നു, ഉക്കാള്‍ ചന്തയില്‍ നിബിഡമായ ജനസഹസ്രങ്ങള്‍. ആരവങ്ങള്‍ ഉയരുകയാണ്. ഒരു മനുഷ്യനെ കൊല ചെയ്യുന്നത് കാണാന്‍ ആര്ത്തിരമ്പി വന്നിരിക്കയാണ് അവര്‍...
ചങ്ങലക്കിട്ട നിലയില്‍ ഖുബൈബിനെ അവര്‍ അവിടെയെത്തിച്ചു. വെളുത്ത സുന്ദരനായ ചെറുപ്പക്കാരന്‍. മക്കക്കാര്‍ ഖുബൈബിനെ സൂക്ഷിച്ചു നോക്കി. അവര്ക്ക്  ഖുബൈബിനെ അറിയാമായിരുന്നു. നല്ല സ്വഭാവവും ചിന്താ ശേഷിയുമുള്ള ചെറുപ്പക്കാരനായിരുന്നു ഖുബൈബ്. പരനിട്ടെന്താ കാര്യം മുഹമ്മദിന്റെ വലയത്തില്‍ അവനും അകപ്പെട്ടു പോയില്ലേ....... ഖുറൈശികള്‍ അടക്കം പറഞ്ഞു
കൊല മരത്തിനു താഴെയെത്തിയപ്പോള് ഖുറൈഷി കിങ്കരന്മാര്‍ ഖുബൈബ് (റ) വിനോട് അന്ധ്യാഭിലാശം ‍ആരാഞ്ഞു. മരിക്കുന്നതിനു മുമ്പുള്ള ആഗ്രഹമാണ്. മുത്ത്‌ ഹബീബിനെ ഉള്ളം നിറയെ പ്രണയിച്ചു പോയ ഖുബൈബ് (റ) തനിക്ക് രണ്ടു റക്അത്ത് നിസ്ക്കരിക്കാന്‍ സമ്മദം ചോദിച്ചു, അവര്‍ തെല്ലൊന്നു പരിഹാസത്തോടെ അനുവാദം നല്കി. ഖുബൈബ് (റ) അംഗ ശുദ്ധി വരുത്തി, ഖിബ്‌ലക്ക് മുന്നില്‍ തിരിഞ്ഞു അല്ലാഹുവുമായി മുനാജാത് നടത്തുകയാണ്. കൊലപാതകം നേരില്‍ കാണാന്‍ തടിച്ചു കൂടിയ ജനസഹസ്രം കാതുകൂര്പ്പിച്ചു ശ്രദ്ധാ പൂര്വ്വം  കാത്തിരിക്കുകയാണ്. ഖുബൈബ് പതുക്കെ തുടങ്ങി ..... വജ്ജഹ്ത്തു വജിഹിയ......... കണ്ടു നില്ക്കുബന്നവര്‍ അമ്പരക്കുകയാണ്. കൊലമാരത്തിന്നു ചുവട്ടില്‍ നിന്ന് ഇത്ര സമാധാനത്തോടെ ഒരു ഭാവ ഭേദവുമില്ലാതെ എങ്ങിനെയാണ് ഈ മനുഷ്യന്നു പ്രാര്ഥിക്കാന്‍ കഴിയുന്നത്. വെള്ളത്ത വിശ്വാസം തന്നെയാണ് മുഹമ്മദിന്റെയും അനുയായികളുടെയും" അവര്‍ പിറുപിറുത്തു.
നിസ്ക്കാരം കഴിഞ്ഞു രണ്ടു കൈകളും ആകാശത്തേക്ക് ഉയര്ത്തി , അവിടെ കൂടി നില്ക്കുരന്നവര്‍ കേള്ക്കുമാരുച്ചത്തില്‍ ശാന്ത സ്വെരത്തോടെ, സമാധാന ഭാവത്തോടെ ഖുബൈബ് (റ) പ്രാര്ഥി‍ച്ചു "യാ അല്ലാഹ്... ഈ ഖുബൈബിന്റെ ഇപ്പോഴത്തെ അവസ്ഥ എന്റെ മുത്തിനെ നീ അറിയിക്കേണമേ....... അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്... എന്റെ. ഈ സലാം എന്റെ മുത്തിന് നീ എത്തിച്ചു കൊടുക്കേണമേ നാഥാ...."
മദീനാ പള്ളിയുടെ അകത്തളത്തില്‍ മുത്ത്‌ ഹബീബും അനുചരരും ഗവരവമായ ചര്ച്ചെയിലാണ്. പെട്ടെന്ന് മുത്ത്‌ ഹബീബ് (സ്വ) അവിടത്തെ കണ്ടങ്ങളില്‍ നിന്നും വേദന കടിച്ചമര്ത്തി  "വ അലൈക്കുമുസ്സലാം യാ ഖുബൈബ്" എന്ന് സലാം മടക്കി.........
ഖുറൈശികള്‍ ഖുബബിനെ വിചാരണ ചെയ്യുകയാണ്....
"നോക്കൂ നീ ചെറുപ്പമാണ്, സുന്ദരനാണ്, നിന്നെ പ്രാപിക്കാന്‍ എത്രയോ സ്ത്രീകള്‍ കാത്തിരിക്കുന്നു, മുഹമ്മദിന്റെ  ഈ മതത്തില്‍ നിന്ന് നീ പിന്മാറിയാല്‍ നിനക്ക് നിന്റെ ജീവന്‍ തിരിച്ചു നല്കാം. നീ ചെയ്ത കുട്ടങ്ങല്ക്കെചല്ലാം നിനക്ക് മാപ്പ് നല്കാം, നിനക്ക് വേണ്ട എല്ലാ സവ്കര്യങ്ങളും ഞങ്ങള്‍ ഒരുക്കി തരാം" പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി ആ ഇരുപത്തി അഞ്ചുകാരന്റെ മുന്നില്‍ ഖുറൈശികള്‍ വാഗ്ദാന പ്പെരുമഴ തീര്ക്കു കയാണ്. 
ഒന്നും മിണ്ടാതെ ഖുബൈബ് അല്പ്പ്മൊന്നു മൌനത്തോടെ നിന്നു. ഖുരൈശികളുടെ മനസ്സില്‍ സന്തോഷത്തിന്റെ നിമിഷം. ഉടനെ ഖുബൈബ് പറഞ്ഞു "ഇല്ല എനിക്ക് നിങ്ങള്‍ ഭൂമിയില്‍ സ്വെര്ഗ്ഗം തീര്ക്കാ മെന്ന് പറഞ്ഞാലും എന്റെി മുത്ത്‌ ഹബീബ് എന്നെ പഠിപ്പിച്ച ആദര്ശ്ത്തില്‍ നിന്നു ഞാന്‍ പിന്തിരിയില്ല" ഈ ആദര്ശആ പ്രഖ്യാപനം കേട്ട് ഖുറൈഷികളും കൂടി നിന്നവരും കിടുങ്ങി. മരണത്തെ മുഘാമുഖം കാണുമ്പോഴും അതില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതുകള്‍ ലഭിക്കുമ്പോഴും അതിനു വഴങ്ങാതെ തന്റെ വിശ്വാസത്തിന്നു മുന്നില്‍ പതറാതെ നില്ക്കുഅന്ന ഖുബൈബില്‍ അവരില്‍ പലര്ക്കും  അത്ഭുതം ജനിച്ചു.
ഖുറൈശികള്‍ തലയറുത്തു ഖുബൈബ് (റ) ഒറ്റയടിക്ക് കൊല്ലുന്നതിനു പകരം ഇഞ്ചിഞ്ചായി കൊല്ലാന്‍ തീരുമാനിച്ചു. വീണ്ടും ഖുറൈശികള്‍ ചോദിച്ചു...
"ഖുബൈബ്, നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം, വെറുതെ വിടാം, നീ എവിടെക്കെങ്കിലും ഓടി രക്ഷപ്പെട്ടു കൊള്ളൂ... പക്ഷെ ഒരു കാര്യം.. ഒരൊറ്റ കാര്യം മാത്രം ചെയ്താല്‍ മതി... നീ നിന്റെ് നേതാവില്ലേ മുഹമ്മദ്‌... ആ നേതാവിനെ നീ ഒന്ന് തള്ളി പറഞ്ഞാല്‍ മതി"
ശക്തമായ പ്രതിഷേധത്തോടെ ഖുബൈബ് ഖുരൈശികളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു "ഖുറൈഷികളെ, നിങ്ങള്ക്ക് തെറ്റ് പറ്റിയിരിക്കുന്നു.. എന്റെ മുത്ത്‌ ഹബീബിനെ തള്ളി പറഞ്ഞിട്ട് ഈ ഖുബൈബ് ഇവിടെ ജീവിക്കുകയോ, അങ്ങിനെ ഒരു ജീവിതം ഈ ഖുബൈബിനു വേണ്ട...നിങ്ങള്‍ എന്നെ ഇഞ്ചിഞ്ചായി കൊന്നാലും എന്റെി മുത്ത്‌ ഹബീബിനെ ഞാന്‍ തള്ളിപറയില്ല" പ്രണയത്തിന്റെ അമൃത് പൊഴിയുന്ന ഈ സൂര്യ വചനം കേട്ട് ഖുറൈഷികളും കൂടി നിന്ന ജന സഹസ്രങ്ങളും ഞെട്ടി... ഇങ്ങനെയും ഒരു സ്നേഹമോ? എന്ത് മയക്കു മരുന്നാണ് മുഹമമദ് തന്റെ അനുയായികള്ക്ക്ര നല്കി യിരിക്കുന്നത്" അവര്‍ അത്ഭുതം കൂറി.
ഖുറൈശികള്‍ ആരംഭിക്കുകയാണ്. ഖുബബിനെ ജനങ്ങളുടെ മുന്നിലേക്ക് തിരിച്ചു നിര്ത്തി. അദ്ധേഹത്തിന്റെ വലതു കൈ അവര്‍ ഉയര്ത്തി  പ്പിടിച്ചു. മൂര്ച്ചകയുള്ള വാളുകൊണ്ട് ആ കൈ അവര്‍ മുറിച്ചെടുത്തു. ദൂരെ തയാറാക്കിയ കൊക്കയിലേക്ക് ആ കൈ അവര്‍ വലിച്ചെറിഞ്ഞു. ഖുബൈബ് (റ) വേദന കൊണ്ട് പുളയുകയാണ്. രക്തം ധാര ധാരയായി ഒഴുകുകയാണ്... ഖുറൈശികള്‍ ആ മഹാ പ്രണയിനിയെ വിളിച്ചു "ഖുബൈബ് നിനക്ക് ഇനിയും രക്ഷപ്പെടാന്‍ സമയമുണ്ട്. നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം. നിന്റെ ഒരു കൈ മാത്രമേ നഷ്ട്ടപ്പെട്ടിട്ടുള്ളൂ....... ഒരു കാര്യം മാത്രം നീ പറഞ്ഞാല്‍ മതി. വെറും പറയുക മാത്രം. നീ നില്ക്കു ന്ന ഈ അവസ്ഥ മുഹമ്മദിന്നായിരുന്നുവെങ്കില്‍.... അതെ അത്ര മാത്രം നീ പറയുകയോ ചിന്തിക്കുകയോ മാത്രം മതി... "
വേദന കൊണ്ട് പുളയുമ്പോഴും ദിഗന്ധങ്ങള്‍ മുഴങ്ങുമാര്‍ ഉച്ചത്തില്‍ ഖുബൈബ് (റ) വിളിച്ചു പറഞ്ഞു " ഹേ... ഖുറൈഷികളെ.. നിങ്ങള്‍ എന്ത് കരുതി എന്നെ കുറിച്ച്... എന്റെ ഓരോ അവയവങ്ങള്‍ നിങ്ങള്‍ മുറിചെടുത്താലും എന്റെന ജീവന്‍ ഇല്ലാതായി പോയാലും എന്റെ. സ്ഥാനത്ത് മുത്ത്‌ ഹബീബ് (സ്വ) ആകുന്നത് പോയിട്ട് മണല്‍ തരിയില്‍ നിന്നുള്ള ഒരു ചെറിയ തരി മണ്ണ് പോലും എന്റെ ഹബീബിനെ പൂമേനിയില്‍ വീഴുന്നത് ഞാന്‍ സഹിക്കില്ല.... എന്റെ മുത്ത്‌ ഹബീബിനെ ഞാന്‍ പ്രണയിക്കുന്നു ഖുറൈഷികളെ...... 
"
ഖുബൈബ് (റ) ഈ പ്രഖ്യാപനം മക്കയിലെങ്ങും പ്രകമ്പനം കൊണ്ടു... ഖുറൈശികള്‍ അദ്ദേഹത്തിന്റെ ഇടതു കാല്‍ മുറിച്ചു, അപ്പോഴും ഇതേ ചോദ്യം ആവര്ത്തി.ച്ചു. ഖുബൈബ് (റ) അതെ ഉത്തരം ആവര്ത്തിച്ചു കൊണ്ടിരുന്നു..... ഇടതു കൈ.. വലതു കാല്‍ ... അവസാനം തല വെട്ടി മാറ്റാന്‍ പോകുന്നതിനു മുമ്പ് വേദന കടിച്ചമര്ത്തി  പ്രണയ ഭാവത്തോടെ ആധ്യാത്മികമായ സവ്രഭ്യത്തോടെ ശഹാദത് മൊഴിഞ്ഞു മുത്ത്‌ ഹബീബിന്‍ സലാം പറഞ്ഞു ആ പ്രണയത്തിന്റെര ഉജ്ജ്വല മാതൃക ചരിത്രമായി....
ഇതാണ് പ്രണയം..... ഇങ്ങനെയാണ് ലോകം ഹബീബിനെ നെഞ്ചേറ്റിയത്... നമ്മുടെ സ്നേഹമെവിടെ .............
യാ അല്ലാഹ്.... ഹബീബിനോടുള്ള പ്രണയം ഞങ്ങളുടെ മനസ്സില്‍ നീ നിറക്കണേ.............
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം 
ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി

 
 
Picture
പോര്‍ട്ട് മോര്‍സെബി: പസഫിക് ദ്വീപുകളിലെ പാപുവ ന്യൂ ഗിനിയയില്‍ ആദ്യത്തെ മുസ്ലിം പള്ളി തുറന്നു. വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്തി(വമി)ന്റെ സഹായത്തോടെയാണ് പള്ളിക്ക് സംവിധാനം ഒരുക്കിയത് . രാജ്യത്ത് മുസ്‌ലിംകളുടെ അംഗബലം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അവരുടെ മതാനുഷ്ഠാനങ്ങളുടെ അവശ്യഘടകമായ മസ്ജിദു ഒരുക്കാന്‍ വമി മുന്നോട്ടു വന്നത്.നാലായിരത്തിലധികം മുസ്‌ലിംകള്‍ താമസിക്കുന്ന തലസ്ഥാന നഗരിയായ പോര്‍ട്ട് മോര്‍സെബിയിലാണ് വലിയ ഒരു വീട് വാങ്ങി പള്ളിയായി മാറ്റിയത്. നിസ്‌കാരത്തിനു നേതൃത്വം നല്‍കാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇസ്‌ലാം പഠിപ്പക്കാനുമായി ആസ്‌ത്രേലിയക്കാരനായ നിന്ന് ഒരു ഇമാമിനെയും പള്ളിയില്‍ നിയമിച്ചിട്ടുണ്ട്..

1977 ല്‍ ഗവണ്‍മെന്റ് തസ്തികകളില്‍ ജോലിക്കെത്തിയ അഞ്ചുമുസ്‌ലിംകളിലൂടെയാണ് ന്യൂഗിനിയയില്‍ ഇസ്‌ലാം എത്തിയത്. ലോകത്ത് ഏറ്റവുമധികം സാംസ്‌കാരികവൈവിധ്യം നിറഞ്ഞ രാജ്യങ്ങളിലൊന്നായ ഇവിടത്തെ ജനസംഖ്യ 62 ലക്ഷമാണ്. 850 പ്രാദേശികഭാഷകളും അത്രയുംതന്നെ പരമ്പരാഗതമായ സമൂഹങ്ങളും നിലവിലുണ്ട്. ക്രിസ്ത്യന്‍ വിശ്വാസികളാണു ജനസംഖ്യയില്‍ ഭൂരിപക്ഷം.കടപ്പാട്‌ : www.muhimmath.com


 
 
Picture
ജിദ്ദ: റമദാന്‍ 27ാം രാവില്‍ ചൊവ്വാഴ്ച മക്ക മസ്ജിദുല്‍ ഹറാമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. ലൈലത്തുല്‍ഖദ്റിന്‍െറ പ്രതീക്ഷിതരാവില്‍ പ്രാര്‍ഥനാനിരതമായി കഴിയാനും ഉംറ നിര്‍വഹിക്കാനും രാത്രിയിലെ സുദീര്‍ഘനമസ്കാരത്തില്‍ (ഖിയാമുലൈ്ളല്‍) പങ്കെടുക്കാനും തീര്‍ഥാടക ലക്ഷങ്ങളാണ് ഹറമിലേക്ക് ഒഴുകിയെത്തിയത്. വിദേശ ഉംറ തീര്‍ഥാടകരും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആഭ്യന്തര തീര്‍ഥാടകരും ലൈലത്തുല്‍ ഖദ്റിന്‍െറ പുണ്യം തേടി ഹറമിലും മുറ്റങ്ങളിലും സംഗമിച്ചപ്പോള്‍ അഭൂതപൂര്‍വമായ തിരക്കാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. ഈദുല്‍ ഫിത്വര്‍ അവധിക്കായി രാജ്യത്തെ ഗവണ്‍മെന്‍റ് ഓഫീസുകള്‍ കഴിഞ്ഞ ദിവസം അടച്ചതോടെ രണ്ട് ദിവസങ്ങളായി മക്കയിലേക്കുള്ള ആഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹം ശക്തമായിരുന്നു. മക്കക്കടുത്ത പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും തിങ്കളാഴ്ച രാത്രി മുതല്‍ മക്കയിലേക്ക് ആളുകളുടെ പ്രവാഹം തുടങ്ങിയിരുന്നു.
27ാം രാവിലെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് 12ഓളം ഗവണ്‍മെന്‍റ് വകുപ്പുകള്‍ക്ക് കീഴില്‍ പ്രത്യേക ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇഫ്താറിനും സംസം വിതരണത്തിനും പ്രവേശന കവാടങ്ങളിലെ തിരക്കൊഴിവാക്കാനും ശുചീകരണ ജോലികള്‍ക്കും ഹറം കാര്യാലയം പതിവിലും കൂടുതലാളുകളെ നിയോഗിച്ചു. ഗതാഗത കുരുക്കൊഴിവാക്കാന്‍ ഹറമിനടുത്തേക്ക് വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഹറമിലേക്ക് എത്തുന്ന റോഡുകളില്‍ കൂടുതല്‍ ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ചെക്ക്പോസ്റ്റുകള്‍ കഴിഞ്ഞയുടനെ വാഹനങ്ങള്‍ നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് ഹറമിനടുത്തേക്കും തിരിച്ചും ആളുകളെ എത്തിക്കാന്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. റിങ് റോഡ് സംവിധാനത്തിലുള്ള ബസ് സര്‍വീസ് ഹറമിനടുത്ത് തിരക്ക് കുറക്കാന്‍ സഹായകമായി. മക്കയില്‍ ഒ.ഐ.സി ഉച്ചകോടി നടക്കുന്നതിനാല്‍ ചില റോഡുകളില്‍ ട്രാഫിക് നിയന്ത്രണമേര്‍പ്പെടുത്തിയത് ഹറമിലേക്ക് എത്തുന്ന മറ്റ് റോഡുകളില്‍ തിരക്ക് കൂടാനിടയായി. സുരക്ഷ നിരീക്ഷണത്തിന് കൂടുതല്‍ പൊലീസിനെ ഹറമിനകത്തും പരിസരങ്ങളിലും നിയോഗിച്ചിരുന്നു.


കടപ്പാട്‌ : മാധ്യമം


 
 
ച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാണ്ടില്‍ തന്നെ അനിവാര്യഘട്ട ങ്ങളിലല്ലാതെ വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഖുര്‍ആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയില്‍ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകന്‍ അനുമതി നല്‍കിയില്ല. വീട്ടില്‍ വെച്ച് നിസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കുക വഴി, സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ആരാധനാ കര്‍മങ്ങള്‍ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടില്‍ വെച്ചുള്ള നിസ്കാരത്തിന് നിര്‍ദ്ദേശം നല്‍കുന്ന ഹദീസ് പണ്ഢിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ലാതെ സ്വീകരിക്കപ്പെടുന്നതാണെന്ന് ഇബ്നുതൈമിയ്യഃ പോലും ഫതാവയില്‍ സമ്മതിച്ചതാണ്.

മഹത്തുക്കളോടു കൂടി സ്ത്രീകള്‍ ജമാഅതായി നിസ്കരിക്കുമ്പോള്‍ സ്വഫ്ഫ് പിന്നിലായിരിക്കണമെന്ന ഫിഖ്ഹിന്റെ നിയമം അന്യപുരുഷന്മാരോട് കൂടി സ്ത്രീകള്‍ക്ക് ജുമുഅഃ ജമാഅതില്‍ പങ്കെടുക്കാന്‍ തെളിവായി ഉദ്ധരിക്കുന്നതും വിവരക്കേടാണ്. ‘കഅ്ബഃ’ ത്വവാഫ് ചെയ്യാനായി മസ്ജിദുല്‍ ഹറാമിലും ‘റൌളാ ശരീഫ്’ സിയാറതിനായി മസ്ജിദുന്നബവിയിലും സ്ത്രീകള്‍ പോകുന്നത് ജുമുഅഃ ജമാഅതുകള്‍ക്ക് പങ്കെടുക്കുന്നതിന് തെളിവല്ല. മതപരമായി യാതൊന്നും അറിയാത്ത ചില സ്ത്രീകളുടെ പ്രവൃത്തികളോ പ്രസ്താവനകളോ ഇസ്ലാമില്‍ പ്രമാണമല്ല. അടുക്കളക്കാര്യവും ഭൌതികരാഷ്ട്രീയവും പോലെ വ്യക്തിപരമായ അഭിപ്രായം ദീനീരംഗത്ത് പ്രകടിപ്പിക്കാവതല്ല. നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരെയും അതിന് പ്രചോദനം നല്‍കുന്നവരെയും ആശയപരമായും നിയമപരമായും നിലക്ക് നിര്‍ത്താനാണ് തന്റേടമുള്ളവര്‍ ശ്രമിക്കേണ്ടത്.

പരസ്ത്രീദര്‍ശനവും സ്പര്‍ശനവും കണിശമായും വ്യാപകമായും നിരോധിക്കപ്പെടുന്നതിന് മുമ്പും വിരോധം അറിയാതെയും ഒറ്റപ്പെട്ട സ്ത്രീകള്‍ പള്ളിയില്‍ വന്നപ്പോള്‍ സ്വഹാബികള്‍ അവരെ തടയുകയാണുണ്ടായത്. ‘ബുഖാരി’യുടെ വ്യാഖ്യാനത്തില്‍ ഇമാം അബൂജംറഃ(റ) ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ ഇത് വിവരിക്കുകയും ആഇശഃ(റ) അടക്കമുള്ള മാതൃകാവനിതകള്‍ ഈ അഭിപ്രായം രേഖപ്പെടുത്തുകയും ഇമാം ബുഖാരി തന്നെ അതുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയരുതെന്ന ഹദീസ് കാണാത്തവരല്ല സ്വഹാബികളും പൂര്‍വകാല പണ്ഢിതരും.

നബി(സ്വ)യുടെ ഭാര്യമാരോ പെണ്‍കുട്ടികളോ പരപുരുഷന്മാരോടുകൂടി പള്ളിയില്‍ ജുമുഅഃ ജമാഅതില്‍ പങ്കെടുത്തിട്ടില്ല. മുന്‍ഗാമികള്‍ അതനുവദിച്ചിട്ടുമില്ല. ഇക്കാര്യം ആഗോളപ്രശസ്തനായ ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ)യുടെ വാചകങ്ങള്‍ കൊണ്ടുള്ള ഉദ്ദേശ്യം ഏത് പള്ളിയാണെന്നും അതിന്റെ സാഹചര്യങ്ങള്‍ എന്താണെന്നും നന്നായി അറിയുന്നവര്‍ സ്വഹാബികളും ഇമാമുകളുമാണെന്ന് മുസ്ലിം ലോകത്തിനറിയാം. വീടുകളില്‍ നിന്നും അന്യപുരുഷന്മാരില്ലാതെ സ്വതന്ത്രമായി ആരാധന നടത്താനുള്ള സ്ത്രീകളുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും സ്ത്രീകളില്ലാത്ത പള്ളികളില്‍ ഭക്തിപൂര്‍വ്വം ആരാധന നടത്താനുള്ള പുരുഷന്മാരുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും അനുവദിക്കാവതല്ല. നബിയും സ്വഹാബികളും വിരോധിച്ച ഒരു കാര്യവും ആരാധനയല്ലെന്നും മറിച്ച് പാപമാണെന്നും ചിന്തിക്കാത്തവരാണ് സ്ത്രീകളുടെ പൊതുരംഗപ്രവേശനത്തിന് മുറവിളി കൂട്ടുന്നത്.

സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ പണ്ഢിതര്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം. ഇതില്‍ നിന്നും പണ്ഢിതരുടെ ശ്രദ്ധ ജുമുഅഃ ജമാഅതിലേക്ക് മാത്രം തിരിക്കാനും മറ്റ് പൊതുവേദികളില്‍ അനുവദനീയമാണെന്ന് വരുത്തി തീര്‍ക്കാനുമുള്ള ഭൌതികരാഷ്ട്രീയക്കാരുടെ പതിവ് കുതന്ത്രങ്ങളില്‍ മുസ്ലിംകള്‍ പെട്ടുപോകരുത്. സ്ത്രീ ജുമുഅഃ ജമാഅത് മാത്രമല്ല പരപുരുഷന്മാരോടുകൂടി പൊതു സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെടുന്നതും ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല.

 

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep