Picture
ബനോവിസി(ബോസ്‌നിയ): ബോസ്‌നിയയില്‍ നിന്നുള്ള സിനാദ് ഹാസ്ദിക് ഹജ്ജിന് മക്കയിലെത്തിയത് ആറ് രാജ്യങ്ങള്‍ ചുറ്റിക്കടന്ന് കാല്‍നടയായി യാത്രചെയ്ത്. കഅബ നേരില്‍ കാണുകയെന്ന ഉള്‍ക്കടമായി ആഗ്രഹം മാത്രം മനസ്സിലുദിച്ചപ്പോള്‍ പിന്നെ ഒന്നും തടസ്സമായില്ല ഈ 47 കാരന് മുന്നില്‍. കഴിയിലുണ്ടായിരുന്നത് 200 യൂറോ ഒന്നിനും തികയില്ലെന്ന് തോന്നി. അത് കൊണ്ട് നേരെ നടന്നു, മക്ക ലക്ഷ്യമാക്കി.കഴിഞ്ഞ ഡിസംബറിലാണ് സിനാദ് വടക്കന്‍ ബോസ്‌നിയയിലെ ജന്മനാടായ ബനോവിസിയില്‍ നിന്ന് യാത്ര തിരിച്ചത്. 6000 കിലോമീറ്റര്‍ താണ്ടിക്കടന്ന് ഇന്നലെ വിശുദ്ധ മക്കയിലെത്തി. തുര്‍ക്കി, ജോര്‍ദാന്‍, സിറിയ അടക്കം ആറ് രാജ്യങ്ങള്‍ താണ്ടിയ ഈ ദീര്‍ഘനടത്തത്തില്‍ ചില ദിവസങ്ങളില്‍ 32 കിലോമീറ്റര്‍ വരെ താണ്ടിയിരുന്നുവെന്ന് പറയുന്നു സിനാദി. ഒരു ഖുര്‍ആന്‍, ഒരു ബൈബിള്‍, ആറ് രാജ്യങ്ങളുടെയും മാപ്പുകളും പതാകയും ഇവ മാത്രമായിരുന്നു യാത്രയില്‍ സിനാദിന്റെ കൂട്ട്.

യാത്രയിലുടനീളം സ്‌കൂളുകളിലും പള്ളികളിലുമാണ് അന്തിയുറങ്ങിയത്. ചില പ്രദേശങ്ങളിലെത്തിയപ്പോള്‍ അവിടത്തുകാര്‍ തങ്ങളുടെ വീട്ടില്‍ വിളിച്ച് സത്കരിച്ചതായും സിനാദ് വെളിപ്പെടുത്തി. പേടിപ്പെടുത്തുന്ന വനമ്പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ദൈവം കൂട്ടായി, വിശുദ്ധഗേഹം സ്വപ്നവും സിനാദ് പറയുന്നു.



Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep