Picture
അഗത്തി(30/01/2012): തലമുറകളെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പാഠങ്ങള്‍ പഠിപ്പിച്ച ആറ്റക്കോയ മാഷ്‌ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്‌ ചികില്‍സയിലായിരുന്നു അദ്ദേഹം. അഗത്തി ഗവര്‍മെന്‍റ്‌ ജെ.ബി. സ്കൂള്‍ നോര്‍ത്ത്‌ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള ശിഷ്യഗണങ്ങള്‍ അദ്ദേഹം വാര്‍ത്തെടുത്ത ജീവിത-സാംസ്കാരിക സൌധങ്ങളാണ്‌. അഗത്തിയിലെ പ്രമുഖ കുടുംബമായ കമാല്‍മിയോട പുതിയ ഇല്ലത്തില്‍ ജനിച്ച അദ്ദേഹം നാട്ടില്‍ സര്‍വ്വ സമ്മതിയുള്ള ഒരു അധ്യാപകന്‍ കൂടിയായിരുന്നു. ദു:ഖസൂചകമായി അഗത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിരുന്നു.

അദ്ദേഹതിന്‌ വേണ്ടി മയ്യിത്ത് നിസ്ക്കരികാനും മ അ്‌ഫിറത്തിനുവെണ്ടി പ്രാര്‍ത്ഥിക്കാനും വായനക്കാരോട്‌ അഭ്യര്‍ത്ഥിക്കുന്നു.

 
 
Picture
കവരത്തി (27.1.12): തര്‍ഖിയ്യത്തുല്‍ ഇസ്ളാം മദ്രസ്സ മീലാദ് ആഘോഷങ്ങളുടെ ഭാഗമായി  മദാഹിഷ് 2012 എന്ന പേരില്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദര്‍ശനം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. അമര്‍നാഥ് ഐ.എ.എസ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഉത്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് ഇത്തരം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഗുണകരമാകുമെന്ന് അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറയുകയുണ്ടായി. 
      ലക്ഷദ്വീപില്‍  ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനത്തിന് മദ്രസ്സാ വേദിയാകുന്നത്. വിവിധ വിശയങ്ങളെ ആസ്പതമാക്കിയുള്ള ഒമ്പത് സ്റാളുകളിലായിട്ടാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ വിശേഷങ്ങളും പ്രത്യേകതകളും, അള്ളാഹുവിനെകുറിച്ചുള്ള വിവരങ്ങളും ബന്ധപ്പെട്ട വിശയങ്ങളും, പ്രവാചകന്‍മാരെകുറിച്ചുള്ള വിവരങ്ങള്‍, പ്രകൃതി ദൃഷ്ടാന്തങ്ങളും ദൈവീക സാന്നിദ്യവും, ഇസ്ളാമിക പ്രസിദ്ധികരണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രകൃതി മലിനീകരണവും പ്രകൃതി ദുരന്തങ്ങളും, ലക്ഷദ്വീപിലെ മഹാന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന പുസ്തകങ്ങളും മഖ്ബറയുടെ ഫോട്ടോയും, മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികളും മോഡലുകളും, എന്നിങ്ങനെയുള്ള പഠനാര്‍ഹമായ കാര്യങ്ങളുള്ള സ്റാളുകളായിരുന്നു.
      പ്രദര്‍ശന ഉത്ഘാടനം കഴിഞ്ഞ ഉടനെതന്നെ വളരെ തിരക്ക് അനുഭവപ്പെട്ടു.  ഇത്തരം പ്രദര്‍ശനം തുടര്‍ന്നും ഉണ്ടാവണമെന്ന് നാട്ടുകാര്‍ സംഘാടകരോട് ആവശ്യപ്പെട്ടു.

 
 
Picture
_അഗത്തി(26/01/2012): ഭാരതത്തിന്‍റെ 63മത്‌ റിപബ്ലിക്ക്‌ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു. ഗവര്‍മെന്‍റ്‌ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രിന്‍സിപ്പാള്‍ എം. ഫത്തഹുള്ള പതാക ഉയര്‍ത്തി. എന്‍.എസ്‌.എസ്‌ വൊളണ്ടീയര്‍മാര്‍, എന്‍.സി.സി. കേഡറ്റ്സ്, അധ്യാപക-അനധ്യാപകര്‍ ചടങ്ങില്‍ പങ്കെടുത്തു.  റിപബ്ലിക്ക്‌ ദിനത്തോട്‌ അനുബന്ധിച്ച്‌ വിവിധ പരിപാടികള്‍ സ്കൂള്‍ കോപ്ലക്സില്‍ നടന്നു. വിദ്യാര്‍ത്ഥികളുടെ ദേശീയ ബോധം വളര്‍ത്തുന്നതിനുതകുന്ന പരിപാടികളാണ്‌ സംഘടിപ്പിച്ചത്‌.

 
 
Picture
അഗത്തി(21/01/2012): നീണ്ട 38 വര്‍ഷത്തോളം ഏറ്റവും കുറഞ്ഞ വേതനം പറ്റി ജീവിച്ച ലക്ഷദ്വീപിലെ അങ്കണ്‍വാടി ജീവനക്കാര്‍ തങ്ങള്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ക്ക്‌ ദ്വീപ്‌ ഭരണകൂടം അനുകൂലമായി പ്രതികരിക്കാതെ വന്നതിനാല്‍ "സംസ്ഥാന ലേബര്‍ കമ്മീഷന്‌" പരാതി നല്‍കി. ലക്ഷദ്വീപിന്‍റെ ചുമതലയുള്ള കേരളാ ലേബര്‍ കമ്മീഷനാണ്‌ തങ്ങളുടെ പരിഭവങ്ങളും വിഷമങ്ങളും നിവേദനങ്ങളായി നല്‍കിയത്‌.

1978 നവംബര്‍ 1 മുതല്‍ ജോലിയില്‍ പ്രവേശിച്ച മുതിര്‍ന്ന സ്ത്രീകള്‍ വരെ ഇവരുടെ സംഘത്തിലുണ്ട്‌. ഇവരെല്ലാം തന്നെ ലക്ഷദ്വീപ്‌ ഭരണകൂടത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പോടു കൂടി തിരുവനന്തപുരത്തെ തൈക്കാടില്‍ കേരളാ സ്റ്റേറ്റ്‌ കൌണ്‍സില്‍ ഫോര്‍ ചൈല്‍ഡ്‌ വെല്‍ഫയറില്‍ നിന്നും ട്രൈനിങ്ങ്‌ ലഭിച്ചവരാണ്‌. തുടക്കത്തില്‍ ഹൊണറേറിയമായി 125 രൂപയും  അടുത്തകാലത്തായി അത്‌ 3000 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പ്‌ നല്‍കുന്ന 800 രൂപയും ചേര്‍ത്ത്‌ ഒരു അങ്കണ്‍വാടി ടീച്ചര്‍ക്ക്‌ 3800 രൂപയും ഹെല്‍പ്പര്‍ക്ക്‌ 1500 രൂപയുമാണ്‌ മാസം ലഭിക്കുന്നത്‌. ഈ നിസാര തുക കൊണ്ട്‌ ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ജീവനക്കാര്‍ പലകുറി മുകളിലോട്ട്‌ ഹരജികളയച്ചതല്ലാതെ താഴോട്ട്‌ കനിവിന്‍റെ ഹസ്തമാരും നീട്ടിയില്ല. കൂടാതെ ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേഷന്‍ ഉത്തരവ്‌ "F.No. 36/88/99-EEL Dated 1st December 2011" പ്രകാരം ഒരു ലേബറിന്‌ ദിവസം നല്‍കേണ്ടത്‌ 200 രൂപ മുതല്‍ 275 രൂപ വരെയാണ്‌. അങ്ങനെയെങ്കില്‍ മാസം 6000 മുതല്‍ 8250 രൂപ വരെ അവര്‍ക്ക്‌ ലഭിക്കണം. ഈ ഉത്തരവ്‌ പോലും ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന്‌ നടിച്ചതോട്‌ കൂടിയാണ്‌ ഇവര്‍ കൊച്ചിയിലുള്ള ലേബര്‍ കമ്മീഷന്‌ വിഷമങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ സമര്‍പ്പിച്ചത്.
ഇതേ രീതിയില്‍ വിഷമം അനുഭവിച്ച പുതുച്ചേരി(പൊണ്ടിച്ചേരി) അങ്കണ്‍വാടി ജീവനക്കാര്‍ക്ക്‌ അനുകൂലമായി  പുതുച്ചേരി ഭരണകൂടം 508 പുതിയ തസ്തികകള്‍ സൃഷ്ടിച്ച്‌ അവരെ പുനരധിവസിപ്പിച്ച പോലെ തങ്ങളെ റെഗുലറൈസ്‌ ചെയ്യുവാനും "C" കാറ്റഗറിയില്‍ വേതനം നല്‍കുവാനും ജീവനക്കാര്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

അപേക്ഷയുടെ കോപ്പി ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്റര്‍, സ്ത്രീ-ശിശു ക്ഷേമ മേധാവി, ST കമ്മീഷന്‍ ഡല്‍ഹി, Deputy Collector തുടങ്ങിയവര്‍ക്കും അയക്കാന്‍ തയ്യാറെടുക്കുകയാണ്‌ ഇവര്‍.അയക്കാന്‍ തയ്യാറെടുക്കുകയാണിവര്‍.

 
 
Picture
തിരുവനന്തപുരം: ഡെഡിക്കേറ്റഡ്‌ ബര്‍ത്ത്‌ നിര്‍മ്മിക്കുന്നതിന്‌ വേണ്ടി ബേപ്പൂര്‍ തുറമുഖത്തിന്‍റെ സ്ഥലം ലക്ഷദ്വീപിന്‌ പാട്ട വ്യവസ്ഥയില്‍ അനുവദിക്കുന്നതിനുള്ള സപ്ലിമെന്‍ററി ഉഭയ കക്ഷി കരാറും ഒപ്പുവെച്ചു. സെക്രട്ടറിയേറ്റ്‌ ദര്‍ബാര്‍ ഹാളില്‍ തുറമുഖ മന്ത്രി കെ. ബാബുവിന്‍റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ്‌ കരാര്‍ ഒപ്പുവെച്ചത്‌.
ബേപ്പൂര്‍ പോര്‍ട്ടിനെ ലക്ഷദ്വീപിന്‍റെ ഹബ്‌ പോര്‍ട്ടായി വികസിപ്പിക്കുമെന്ന്‌ മന്ത്രി കെ.ബാബു പറഞ്ഞു.ബേപ്പൂര്‍ തുറമുഖത്തെ "ഓപ്പറേഷന്‍ ആന്‍ഡ്‌ മെയിന്‍റനന്‍സ്‌" മാതൃകയില്‍ വികസിപ്പിക്കുന്നതിന്‌ ഇന്‍കെല്‍ സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ട്‌ പരിശോധിച്ചു വരികയാണെന്ന്‌ മന്ത്രി പറഞ്ഞു.

Courtesy: സിറാജ്‌ ഡൈലി

 
 
Picture
2011'ലെ വാര്‍ത്തയിലെ വാര്‍ത്ത:

2011'ല്‍ ഐലന്‍ട്‌ എക്സ്‌പ്രസ്‌ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ ഏറ്റവും വായിക്കപ്പെട്ട വാര്‍ത്ത
"ദ്വീപുകളില്‍ കാലാവസ്ഥ രൂക്ഷം: കല്‍പേനിയില്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചു, വന്‍നാശ നഷ്ടം" എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയാണ്‌.
ദ്വീപുജനങ്ങളെ ആശങ്കയിലാക്കി വീശിയ ന്യൂന മര്‍ദ്ദം കല്‍പേനി ദ്വീപിനെയാണ്‌ കൂടുതല്‍ നഷ്ടത്തിലാക്കിയത്.
ഇത്‌ യഥാസമയം എക്സ്പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

07/01/2012 ഐലന്‍ട്‌ എക്സ്‌പ്രസ്‌ സന്ദര്‍ഷിച്ചവരുടെ എണ്ണം റെക്കോര്‍ട്‌:

ഐലന്‍ട്‌ എക്സ്‌പ്രസ്‌ വെബ്‌സൈറ്റ്‌ സന്ദര്‍ഷിച്ചവരുടേ എണ്ണം റെക്കോര്‍ട്‌ നേട്ടം കൈവരിച്ചു.
821 ഹിറ്റുകളും 884 പേജ്‌ വ്യൂവും ഇന്നലെ റെക്കോര്‍ഡ്‌ ചെയ്തു.
അഗത്തിയി അമൃത ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെ അപകട മരണം റിപ്പോര്‍ട്ട്‌ ചെയ്തപ്പോയാണ്‌ വിസിറ്റേയ്സ്‌ നിറഞ്ഞൊഴുകിയത്‌.

ഐലന്‍ട്‌ എക്സ്‌പ്രസിന്‍റെ SMS ഗ്രൂപ്പായ "ISLANDXPRS" 1,303 മെമ്പര്‍സുമായി മുന്നേറുന്നു. ഞങ്ങള്‍ അടുത്ത്‌ തുടങ്ങിയ ഇ-മെയില്‍ ഗ്രൂപ്പില്‍ നിലവില്‍ 50 ഓളം അംഗങ്ങള്‍ ചേര്‍ന്നു കഴിഞ്ഞു.
1. ഞങ്ങളുടെ മൊബൈല്‍ SMS ഗ്രൂപ്പില്‍ അംഗങ്ങള്‍ ആവാന്‍
ടൈപ്പ്‌ ചെയ്യൂ JOIN ISLANDXPRS എന്നിട്ട്‌ അയക്കൂ 9219592195 ലേക്ക്‌. മാസ വാടകയില്ല, തികച്ചും സൌജന്യം.

2. ഇ-മെയില്‍ ഗ്രൂപ്പില്‍ അംഗങ്ങള്‍ ആവാന്‍
ഐലന്‍ട്‌ എക്സ്‌പ്രസ്‌ വെബ്‌സൈറ്റിലെ ന്യൂസ്‌ പേജിലും ജോബ്‌ ഇന്‍ഫോ പേജിലുമുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.

[Note: ഇതില്‍ നിങ്ങളുടെ ഇ-മെയില്‍ കൊടുത്താല്‍ പോരാ, ഇ-മെയിലിലേക്ക്‌ വരുന്ന ആക്റ്റിവേഷന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുകയും വേണം. അങ്ങനെ ആക്റ്റിവാക്കാത്ത ഇ-മെയിലുകള്‍ ഞങ്ങള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ ഡെലീറ്റ്‌ ചെയ്യുന്നതാണ്.]

കൂടാതെ നിങ്ങളയക്കുന്ന വാര്‍ത്ത ഞങ്ങള്‍ ഓണ്‍ലൈനില്‍ ചേര്‍ക്കുന്നതായിരിക്കും. നിങ്ങളുടെ വാര്‍ത്തകള്‍,ചിത്രങ്ങള്‍ അയക്കേണ്ട വിലാസം:
island_express@rediffmail.com

ഞങ്ങളോട്‌ സഹകരിച്ച എല്ലാവരോടും ആത്മാര്‍ത്ഥമായി നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടര്‍ന്നും സഹകരിക്കാന്‍ അപേക്ഷിക്കുന്നു. (പ്രത്യേകിച്ച്‌ ദ്വീപ്‌ ന്യൂസ്‌, സ്റ്റുഡന്‍റ്സ്‌ തോട്ട്സ്‌, NSUI നെറ്റ്‌..)

നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കാണുന്ന "Add Comments'il" രേഖപ്പെടുത്തുക:

 
 
കോഴിക്കോട്: ദ്വീപ് ജനങ്ങള്‍ക്ക് അത്യാവശം വേണ്ട പ്രധാന വിവരങ്ങള്‍ ഉള്‍പ്പെട്ട "SCAFFOLD" {കൈതാങ്} എന്ന പുസ്തകം വിപണിയിലിറങ്ങി.
പ്രധാനപ്പെട്ട ലോഡ്ജ് ഫോണ്‍ നമ്പറുകള്‍,
ദ്വീപിലെ ഓഫീസ് ഫോണ്‍ നമ്പറുകള്‍,
യൂണിവേഴ്സിറ്റി നമ്പറുകള്‍, വിവരങ്ങള്‍,
ട്രയിന്‍ സമയം,
ദ്വീപുമായ് ബന്ധപ്പെട്ട വെബ്സൈറ്റ്കള്‍,
ബോട്ട് സമയം,
പോര്‍ട്ട് ടവര്‍ നമ്പറുകള്‍,
അധികാരികളുടെ നമ്പറുകള്‍,
ഇ-മൈല്‍ ഐഡികള്‍,
തുടങ്ങിയ പ്രധാന വിവരങ്ങള്‍ ഉള്‍പ്പെട്ട ഈ സഹായക  പുസ്തകത്തിന് 20 രൂപയാണ് വില
എല്‍.എസ്.എ കടമത്ത് യൂണിറ്റാണ് ഇത് വിപണിയിലിറക്കിയത്
 കോപ്പികള്‍ക്ക് ബന്ധപ്പെടുക: 9446387436 (കാസിം. കടമത്ത് )
 
 
Picture
ന്യൂദല്‍ഹി: ജയ്പൂര്‍ ലിറ്റററി ഫെസ്റ്റില്‍ വിവാദ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ പങ്കെടുക്കുന്നതിനെതിരെ ദാറുല്‍ ഉലൂം ദയൂബന്ദ് രംഗത്ത്. ഫെസ്റ്റ് സന്ദര്‍ശിക്കാനുള്ള റുഷ്ദിയുടെ വിസ റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കയാണ് സംഘടന.'കഴിഞ്ഞ കാലങ്ങളില്‍ മുസ്‌ലിം മതവികാരം വ്രണപ്പെടുത്തിയ റുഷ്ദിയുള്‍പ്പെടെ ഒരാള്‍ക്കും ഇന്ത്യയിലേക്ക് വിസ അനുവദിക്കരുത്' ദാറുല്‍ ഉലൂം വൈസ് ചാന്‍സലര്‍ മൗലാന അബുല്‍ ഖാസിം നുമാനി വ്യക്തമാക്കി. റുഷ്ദിക്കെതിരെയുള്ള മുസ്‌ലിംങ്ങളുടെ വികാരം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തനിക്ക് വിസ ആവശ്യമില്ലെന്ന് റുഷ്ദി ട്വിറ്ററില്‍ വ്യക്തമാക്കി.
1989ല്‍ പ്രസിദ്ധീകരിച്ച റഉഷ്ദിയുടെ ' സാത്താനിക്ക് വേഴ്‌സസ്' എന്ന പുസ്തകമാണ് വിമര്‍ശനത്തിനിടയാക്കിയത്. റുഷ്ദിയെ വധിക്കണമെന്ന ഇറാന്‍ ആത്മീയ നേതാവ് പുറപ്പെടുവിച്ച ഫത്വ 1998ല്‍ മയപ്പെടുത്തിയെങ്കിലും ഇതുവരെ പിന്‍വലിച്ചിട്ടില്ല.ഇതിന് മുമ്പ് 2007ല്‍ റഉഷ്ദി ലിറ്റററി ഫെസറ്റില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ മാസം അവസാനമാണ് ഫെസ്റ്റ് നടക്കുന്നത്.


 
 
Picture
കില്‍ത്താന്‍:: അന്താരാഷ്ട്ര ജലപാതയ്ക്കടുത്ത്‌ കിടക്കുന്ന കില്‍ത്താന്‍ ദ്വീപില്‍ വടക്ക് ഭാഗത്ത് പണിത പുതിയ ലൈറ്റ് ഹൌസ് ക്യാപ്റ്റന്‍ എ.എം.സൂരജ് , Director General of Light House & Light Ships രാഷ്ട്രത്തിനായി സമര്‍പ്പിച്ചു. ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സാജിദാബീഗം അധ്യക്ഷയായിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.


courtesy: Dweep news, Kilthan Island

 
 
Picture
_കവരത്തി(8.1.12): ആവേശത്തിരമാലകളുയര്‍ത്തി ലക്ഷദ്വീപില്‍ ആദ്യമായി ഒരു സാഹസിക തോണി യാത്ര.
59 കിലോമീറ്ററോളം താണ്ടിയുള്ള ഈ യാത്ര ഒരു പക്ഷെ വിദേശ രാജ്യങ്ങളില്‍ മാത്രമായിരിക്കും സംഘടിപ്പിക്കുന്നത്‌. കലാ അക്കാദമി സംഘടിപ്പിച്ച അഗത്തി-കവരത്തി തോണി തുഴയല്‍ മത്സരം വളരെ ആവേശ കരമായിരുന്നു. അഗത്തിയില്‍ നിന്ന് രാവിലെ 7.30 ന് വിദ്യാഭ്യാസ സെക്രട്ടറി ശ്രീ.വി.സി.പാണ്ഡെ യാണ് മത്സരപരിപാടി ഉത്ഘാടനെ ചെയ്തത്. മിനിക്കോയി, കല്‍പേനി, ആന്ത്രോത്ത്, ബിത്ര ദ്വീപുകളൊഴികെയുള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തു. ഏഴു പേരാണ് ഒരു ടീമില്‍ നിന്നുണ്ടായിരുന്നത്. കില്‍ത്താന്‍ മത്സരാര്‍ത്ഥികള്‍ 8.40 മണിക്കൂറിനുള്ളില്‍ ഫിനിഷ് ചെയ്ത് ഒന്നാ സ്ഥാനം നേടി.
മറ്റുള്ളവര്‍ ഇങ്ങനെ
2.കവരത്തി (9.30)
3.കടമത്ത് (11.10)
4.ചെത്ത്ലാത്ത് (11.45)
5.അമിനി (11.50)
അഗത്തിക്ക് പൂര്‍ത്തിയാക്കാനായില്ല.  ഒന്നാം സ്ഥാനം നേടിയ ടീമിന് ഒരു ലക്ഷം രൂപയും തുഴല്‍ പൂര്‍ത്തിയാക്കിയ എല്ലാ ടീമിനും 40000 രൂപയും നല്‍കും. മത്സരാര്‍ത്ഥികളെ സ്വീകരിക്കാന്‍ ജെട്ടിയില്‍ വന്‍ ജനാവലിയായിരുന്നു.

 

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)