_അഗത്തി (07/01/2012): അഗത്തി ദ്വീപ് സ്കൂള്‍ കോപ്ലക്സ് എക്സിബിഷന് പരിപാടികള്‍ വിദ്യാഭ്യാസ സെക്രട്ടറി ശ്രീ. വി.സി. പാണ്ഡെ ഉല്‍ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് കുടുംബത്തോടൊപ്പമായിരുന്നു അദ്ദേഹം സ്കൂള്‍ സന്ദര്‍ഷിച്ചത്. ഗവര്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം ഫത്തഹുള്ള, ജൂനിയര്‍ ബേസിക് സ്കൂള്‍ ഹെഡ്മാസ്റ്റര്മാര്, ഡെപ്യൂട്ടി കളക്ട്ടര്‍ നിസാമുദ്ധീന്‍ കോയ, അഗത്തി പഞ്ചായത്ത് ചെയര്‍പെയ്സണ്‍ ഉമ്മുല്‍ കുലുസ് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ദ്വീപിന്റെ തനത് കലാരൂപമായ കോല്‍ക്കളിയുടെ അകമ്പടിയോടെ അദ്ദേഹം സ്കൂള്‍ ക്യാമ്പസില്‍ പ്രവേശിച്ചു.ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്, കൂടാതെ വിവിധ ജെ.ബി സ്കൂളുകളുടെ സ്റ്റാളുകള്‍ എക്സിബിഷന് മേളയെ അലങ്കരിച്ചു. കുട്ടികളുമായി ഏറെ നേരം സൌഹൃദ സംഭാഷണത്തിലേര്‍പ്പെട്ട ശേഷമാണ് അദ്ദേഹം സ്കൂള്‍ വിട്ടത്. ഉച്ചക്ക് ശേഷം പ്രൈമറി സ്കൂള്‍ ടീച്ചേയ്സിന് ട്രൈനിങ്ങ് നല്കാന് എത്തിയ IGNOU'യിലെ പ്രൊഫസസര്മാരും മേള സന്ദര്‍ശിച്ചു.
_അഗത്തി(06/01/2012): രണ്ട് ദിവസം മുമ്പ് കാണാതായ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ (അമൃത ഹോസ്പിറ്റല്‍) എം.ഡിയും ഒരു ഡോക്റ്ററടക്കറുടേയും മൃതദേഹം കല്‍പ്പിട്ടി ദ്വീപിനടുത്ത് പുറം കടലില്‍ രക്ഷാപ്രവര്ത്തന് പോയ ബോട്ടുകള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് വന്‍ജനാവലി കൂടിയിട്ടുണ്ട്. നാടിന്റെ സേവനത്തിനെത്തിയ ഇവരുടെ വേര്‍പാട് നാടിനെ ദു:ഖത്തിലാഴ്ത്തി. കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞാണ് പോലിസില്‍ പരാതിപ്പെട്ടതെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരുടെ സൈക്കിള്‍ നാടിന്റെ തെക്ക് ഭാഗത്ത് നിന്നും കണ്ടെടുത്തു. കല്‍പ്പിട്ടിയില്‍ നിന്ന് വരുമ്പോയോ മറ്റോ ഒഴുക്കില്‍പ്പെട്ടതെന്ന് കരുതുന്നു. അഗത്തിയുടേയും കല്പ്പിട്ടിയുടേയും ഇടയ്ക്കുള്ള ലഗൂണ്‍ ഭാഗം നല്ല ഒഴുക്കുള്ള സ്ഥലമാണ്. കടലിലുള്ള പരിചയക്കുറവും ഒറ്റക്കുള്ള യാത്രയുമാണ് അപകടത്തില്‍ കലാശിച്ചത്.
കവരത്തി(06/01/2012): പുതുവര്‍ഷം ദ്വീപിന് സമ്മാനിച്ചത് സന്തോഷത്തിന്റെ വാര്‍ത്തകളാണ്. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപായ ബിത്ര തന്റെ കന്നി ഡോക്ടറെ ദ്വീപിന് സമ്മാനിച്ചപ്പോള്‍ അയല്‍ക്കാരിയായ ചേത്ത്ലാത്ത് ഒരു റാങ്കുകാരനെ അബ്ദുല്‍ ഹസീബിന്റെ രൂപത്തില്‍ ദ്വീപ് ചരിത്രത്തില്‍ രേഖപ്പെടുത്തി. ബാഗ്ളൂര്‍ യൂണിവേഴ്സിറ്റി ജൂണ്‍ 2011ന് നടത്തിയ ടൂറിസം അഡ്മിനിസ്ട്രേഷന്റെ ബിരുദാനന്തര ബിരുദ ഫലം വന്നപ്പോയാണ് ദ്വീപിന്റെ ചരിത്രത്തിന് മറ്റൊരു പൊന്‍ത്തൂവല്‍ ചാര്‍ത്തപ്പെട്ടത്.
_
പ്രാഥമിക വിദ്യാഭ്യാസം കില്‍ത്താന്‍ ദ്വീപിലും 07 മുതല്‍ 10 വരെ കാരന്തൂര്‍ മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പഠിച്ചു. 11, 12 ക്ലാസുകള്‍ കവരത്തി സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍ത്തിയാക്കിയ ഹസീബ് ഡിഗ്രി കോഴ്സ് പ്രശസ്തമായ കോഴിക്കോട് ഫാറൂക്ക് കോളേജില്‍നിന്നും കരസ്തമാക്കി.
ശ്രീ. അബ്ദുല്‍ സത്താര്‍ പക്കിയോടയുടേയും ശ്രീമതി ഹബ്സ പളിയാക്കലിന്റെയും മൂത്ത മകനാണ് അബ്ദുല്‍ ഹസീബ്.
ഐലന്ട് എക്സ്പ്രസ് അബ്ദുല്‍ ഹസീബിന് എല്ലാവിധ ഭാവികങ്ങളും നേരുന്നതോടൊപ്പം ദ്വീപിന്റെ നന്മക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
അബ്ദുല്‍ ഹസീബിന് ആശംസകള്‍ താഴെ കാണുന്ന കമന്റ് ബോക്സില്‍ രേഖപ്പെടുക._
ബംഗാരം(01.01.2012): മധ്യപ്രദേശ് മുഖ്യ മന്ത്രി ശ്രീ.ശിവരാജ് സിങ്ങ് ചൌഹാന് 3 ദിവസത്തെ വിശ്രമത്തിനായി ബംഗാരത്തില്‍ എത്തി. പ്രത്യേക വിമാനത്തില്‍ അഗത്തിയിലെത്തിയ അദ്ദേഹത്തേയും കുടുംബത്തേയും Additional District Magistrate ശ്രീ.രജനീഷ്കുമാറും Deputy Collector ശ്രീ.നിസാമുദ്ധീന്‍ കോയയും സ്വീകരിച്ചു.
അഗത്തി(16.12.11): NRHM ന്റെ നേതൃത്വത്തില്‍ CHC യില്‍ ശാരീരിക വൈകല്യ നിര്‍ണ്ണയ ക്യാംപ് സംഘടിപ്പിച്ചു. Keltron Ceramic Limited, Kuttipuram, Malappuram യില്‍ നിന്നെത്തിയ ഓഫീസര്‍മാര്‍ ശാരീരിക വൈകല്യമുള്ളവരെ കണ്ടെത്താനായുള്ള ടെസ്റ്റുകള്‍ നടത്തി. വൈകല്യങ്ങള്‍ കണ്ടെത്തിവര്‍ക്ക് സൗജന്യമായി ഉപകരണങ്ങളും നല്‍കും. വീടുവീടാന്തരമുള്ള സന്ദര്‍ശനവും സംഘടിപ്പിച്ചു.
കോഴിക്കോട്(10/12/2011): ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുക എന്ന ഉദ്ദേശത്തില്‍ ദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങില്‍ താഹിര്‍ സഖാഫി, ശമീം മാസ്റ്റര്‍ കല്പേനി തുടങ്ങിയ പ്രമുഖര്‍ക്ക് പുറമെ പണ്ഡിതരും ആത്മീയ നേതൃത്വങ്ങളും പങ്കെടുത്തു. താഹിര്‍ സഖാഫിയുടെ നേതൃത്വത്തില്‍ ദ്വീപിന്റെ ഇന്നത്തെ അവസ്ഥയും വരേണ്ട മാറ്റങ്ങളേക്കുറിച്ചും ചര്‍ച്ച സംഘടിപ്പിച്ചു. അസര്‍ നിസ്കാരന്തരം ദ്വീപ് വിദ്യാര്‍ത്ഥി കൂട്ടായ്മ കാരന്തൂര്‍ സന്ദര്‍ശിക്കുകയും ആത്മീയ നേതാവ് "ഖമറുല്‍ ഉലമ" കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുമായി സംവദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്ത്വത്തില്‍ പ്രത്യേക ദുആയും സംഘടിപ്പിച്ചു.
കോഴിക്കോട്(27.12.11): ദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കായി മലബാര്‍ ദ്വീപ് വെല്‍ഫയര്‍ സെന്റര്‍ പെര്‍ഫോമെന്‍സ് എക്സലന്‍സ് ശില്പശാല നടത്തുന്നു. ജെ.ഡി.ടി ഇസ്ളാമിക് കോംപ്ളക്സ്സിലാണ് 10 ദിവസത്തെ ശില്പശാല നടത്തുന്നത്. താമസം ഭക്ഷണം സൌജന്യമാണ്. 35 ഓളം വിദ്യാര്‍ത്ഥികളാണ് ആദ്യം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. സി.ജി യുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ശില്പശാ 31 ന് അവസാനിക്കും.