അഗത്തി(26/01/2012): ഭാരതത്തിന്റെ 63മത് റിപബ്ലിക്ക് ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു. ഗവര്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രിന്‍സിപ്പാള്‍ എം. ഫത്തഹുള്ള പതാക ഉയര്‍ത്തി. എന്‍.എസ്.എസ് വൊളണ്ടീയര്‍മാര്‍, എന്‍.സി.സി. കേഡറ്റ്സ്, അധ്യാപക-അനധ്യാപകര്‍ ചടങ്ങില്‍ പങ്കെടുത്തു. റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സ്കൂള്‍ കോപ്ലക്സില്‍ നടന്നു. വിദ്യാര്‍ത്ഥികളുടെ ദേശീയ ബോധം വളര്‍ത്തുന്നതിനുതകുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.