അഗത്തി (02/07/2012): Agatti Blue Ocean United (ABOU) നടത്തിയ ആവേശഭരിതമായ Football ടൂർണമെൻറിൽ "അഗത്തി ഹണ്ടേയ്സി"നെ തോൽപ്പിച്ച് "മായാ" ചാമ്പ്യന്മാരായി. സമനില വഴങ്ങി അവസാനിച്ച കളിയിൽ ശൂട്ടൗട്ടിലൂടേയാണ് "മായാ" കപ്പ് സ്വന്തമാക്കിയത്. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ചമ്പ്യൻസ് ട്രോഫി അമിനി ദ്വീപ് മുൻസിഫ് ശ്രീ. ചെറിയ കോയയിൽ നിന്നും "മായാ" ഏറ്റുവാങ്ങി. അഗത്തി സീനിയർ സെക്കൻഡറി പ്രിൻസിപ്പാൾ ശ്രീ.മുഹമ്മദ്, അഗത്തി ചീഫ് എക്സികുട്ടീവ് ഓഫീസർ പി.പി. ഹൈദർ, ഓ.ജി. മൂസ, സീനിയർ ഫുട്ബോൾ പ്ലയർ എം. മഹ്മൂദ് എന്നിവർ പ്രത്യേക അതിഥികളായിരുന്നു.
കോഴിക്കോട്(2.7.12): LSA സംഘടിപ്പിച്ച ഡോ.കെ.കെ. മുഹമ്മദ്കോയ 11ന്നാം അനുസ്മരണ സമ്മേളനം ആവേശത്താല്‍ അണപൊട്ടി. കോഴിക്കോട് കെ.എം.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഡോ.ഷൗക്കത്തലി ഉത്ഘാടനം ചെയ്തു. ഡോ.സാദിഖ്, ശ്രീ.കെ.പി.മുത്ത്, ശ്രീ.അബ്ദുറ്റസ്സാഖ് കില്‍ത്താന്‍, ശ്രീ.ഹംസക്കോയ, NCP സെക്രട്ടറി, ശ്രീ.ആറ്റകോകോയ, വൈസ്പ്രസിഡന്റ് NCP അഡ്വ.പി.കെ.സലിം, ശ്രീ.ചെറിയകോയ, ശ്രീ.കാസിം, President LSA എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്ക്ശേഷം സ്റ്റുഡന് ജനറല്‍ ബോഡി സംഘടിപ്പിച്ചു.
ലണ്ടന്‍: ബ്രസീലിലെ പുല്‍ക്കാടുകളില്‍ മാംസഭുക്കുകളായ മൂന്നു പുതിയഇനം ചെടികളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇരകളെ കുരുക്കിലാക്കി വിഴുങ്ങുന്ന ഇവയുടെ പ്രധാന ഭക്ഷണം പുഴുക്കളാണ്. മണ്ണിലേക്ക് ഇലകള്‍ താഴ്ത്തിയാണ് ഈ സസ്യങ്ങളുടെ ഇരവേട്ട. പശിമയുള്ള ഇലകളാണ് ഇവക്കുള്ളത്.
മണ്ണിലെ പുഴുക്കളും മറ്റു ചെറിയ ജീവജാലങ്ങളും ഇതിന്റെ ഇലയില്‍ ഒട്ടിപ്പിടിക്കും. തവള പോലുള്ള ജീവികളെ പോലും ആഹാരമാക്കാന്‍ ശേഷിയുള്ള ഒട്ടനേകം മാംസാഹാരികളായ സസ്യങ്ങളെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ടെങ്കിലും മണ്ണിലേക്ക് ഇലകള്‍ താഴ്ത്തി ഇരപിടിക്കുന്ന വിഭാഗത്തെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഇങ്ങനെ ഇരപിടിക്കുന്ന സസ്യജാലങ്ങള്‍ വേറെയുമുണ്ടാകാമെന്നാണ് ബൊട്ടാണിസ്റ്റുകളുടെ പക്ഷം. കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സിലെ ഡോ. പീറ്റര്‍ ഫ്രിച്ചാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. ഫില്‍കോക്സിയ മിനന്സിസ്, ഫില്‍കോക്സിയ ഗോയസെന്സിസ്, ഫില്‍കോക്സിയ ബാഹിന്സീസ് എന്നിവയാണ് ഇപ്പോള്‍ കണ്ടെത്തിയ ചെടികളുടെ പേര്.