ന്യൂദല്‍ഹി: സ്ഫോടനങ്ങള്‍ക്കു തൊട്ടുപിറകെ, നിരപരാധികളെ പിടികൂടി ഭീകരമുദ്രയടിക്കുന്ന നിയമപാലകരുടെ മറ്റൊരു ഗൂഢതന്ത്രംകൂടി കോടതിയില്‍ പൊളിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പാകിസ്താനില്‍നിന്നെത്തിയ ഭീകരനെന്ന് കള്ളക്കഥ ചമച്ച് ജയിലിലടച്ച ഇംറാന്‍ നിരപരാധിയായ ഇന്ത്യന്‍ പൗരനായ ഇംറാനാണെന്ന് ദല്‍ഹി തീസ് ഹസാരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിനോദ് യാദവ് വ്യക്തമാക്കി. ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലാണ് ഇംറാനെതിരെ കഥ ചമച്ചത്. ജയിലിലായിരുന്ന ഇംറാനെ ചൊവ്വാഴ്ച കീറിപ്പറിഞ്ഞ വേഷത്തില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്നെ ജയിലിലും മുറ്റത്തും മൃഗീയമായി പൊലീസ് പീഡിപ്പിച്ചതായി ഇംറാന്‍ കണ്ണീരോടെ കോടതിയെ ബോധിപ്പിച്ചു.
രാജ്യം ഉറ്റുനോക്കുന്ന ഇസ്രായേല്‍ കാര്‍ ആക്രമണ കേസിന്‍െറ ഊഴത്തിനായി അക്ഷമരായി കാത്തുനില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ നോക്കി നിങ്ങള്‍കൂടി കേള്‍ക്കേണ്ട കേസാണിതെന്ന് വിനോദ് യാദവ് പറഞ്ഞു.
ഗുജറാത്തില്‍നിന്ന് കറാച്ചിയിലേക്ക് പോയ വസ്ത്രവ്യാപാരിയായിരുന്നു താനെന്ന് ഇംറാന്‍ കോടതിയില്‍ വിവരിച്ചു. ഗുജറാത്തില്‍നിന്ന് കറാച്ചിയില്‍ പോയിട്ടാണ് ബിസിനസ് തുടങ്ങിയത്. കറാച്ചിയില്‍നിന്ന് വിവാഹവും ചെയ്ത് ബിസിനസ് ചെയ്യുന്നതിനിടയില്‍ പാകിസ്താന്‍ പാസ്പോര്‍ട്ട് എടുത്തു. ഇത് താന്‍ ചെയ്ത കുറ്റമാണ്. ഇതിന് ശിക്ഷ വാങ്ങാന്‍ തയാറുമാണ്. സ്വിറ്റ്സര്‍ലന്‍ഡിലും ജര്‍മനിയിലുമെല്ലാം സ്വന്തം ഓഫിസുകളുണ്ടായിരുന്നു. 180 പ്രാവശ്യം വ്യാപാരാവശ്യത്തിനായി  യൂറോപ്പ് സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, 2008ലെ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് വസ്ത്രവ്യാപാരത്തിന് തകര്‍ച്ച നേരിട്ടപ്പോള്‍ യൂറോപ്പിലെ സുഹൃത്തുക്കള്‍ നിര്‍ദേശിച്ചതാണ് ഇന്ത്യയില്‍നിന്നുള്ള പരുത്തിവസ്ത്രങ്ങളുടെ കയറ്റുമതിക്ക് നല്ല ഡിമാന്‍റുണ്ടാകുമെന്ന്. അതിനായി ഇന്ത്യയില്‍ തിരിച്ചുവന്ന് പൗരത്വത്തിന് അപേക്ഷിച്ചു. 2009ല്‍ ഗുജറാത്ത് സര്‍ക്കാര്‍ മുഖേനയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, മുംബൈ ആക്രമണത്തോടെ പാകിസ്താനികള്‍ക്ക് വിസ നിഷേധിച്ച സമയമായതിനാല്‍ കാര്യങ്ങള്‍ പ്രയാസകരമായി. തനിക്കും പാകിസ്താനിയായ ഭാര്യക്കും ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്തതിനാല്‍ നേപ്പാളില്‍ വന്നാണ് ബിസിനസ് കാര്യങ്ങള്‍ ചെയ്തിരുന്നത്. നേപ്പാളില്‍നിന്ന് ഇതിനായി ഗുജറാത്തിലേക്ക് വിളിച്ച് വീട്ടുകാരോട് സംസാരിച്ചു. ആ ഫോണ്‍ സംസാരം ചോര്‍ത്തി ഐ.എസ്.ഐ ഏജന്‍റാണെന്നു പറഞ്ഞ് നവംബറില്‍ നേപ്പാളില്‍നിന്ന് പിടിച്ചുകൊണ്ടുവന്നതാണ് തന്നെയും ഭാര്യയെയും. പിന്നെയും ഒരു മാസം കഴിഞ്ഞാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊലപ്പെടുത്താനെത്തിയ ഭീകരരാണെന്നു പറഞ്ഞ് അറസ്റ്റുരേഖപ്പെടുത്തിയത്. എത്രയോ സമ്പന്നതയില്‍ കഴിഞ്ഞ തങ്ങള്‍ പാചകം ചെയ്യാന്‍ മണ്ണെണ്ണ വാങ്ങാന്‍ കഴിയാത്ത ഗതികേടിലാണിപ്പോഴെന്ന് ഇംറാന്‍െറ പിതാവ് യൂസുഫ് കൈകൂപ്പി കോടതിയോട് പറഞ്ഞു.
ജനിച്ചുവീണ മണ്ണില്‍ ജീവിക്കാനെത്തിയ സ്വന്തം പൗരനെ ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ മോഡിയെ കൊല്ലാനെത്തിയ ഭീകരനാക്കിയെന്ന് കുറ്റപ്പെടുത്തിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിനോദ് യാദവ്, ഇംറാന് ഇന്ത്യന്‍ പൗരത്വത്തിനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ ജാമ്യം അനുവദിച്ചു. തുടര്‍ന്ന് ഇംറാന്‍െറ കേസ് മാനുഷിക പരിഗണനയോടെ ഏറ്റെടുക്കാന്‍ തയാറായി ആരുണ്ട് എന്ന് ജഡ്ജി ചോദിച്ചപ്പോള്‍ സുനില്‍ തിവാരി എന്ന അഭിഭാഷകന്‍ രംഗത്തുവന്നു. പൗരത്വ അപേക്ഷക്കുള്ള രേഖകള്‍ എടുക്കാന്‍ ഗുജറാത്തില്‍ പോകുമ്പോള്‍ വീണ്ടും തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും എന്തെങ്കിലും രേഖ നല്‍കണമെന്നും പറഞ്ഞ  ഇംറാനോട് കോടതി രേഖനല്‍കുമെന്ന് വിനോദ് യാദവ് ഉറപ്പുനല്‍കി. ഇസ്രായേല്‍ കാര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസ്മിയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് വിവാദത്തിലായ ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്‍െറ മറ്റൊരു ഭീകരകഥയാണ് കാസ്മിയുടെ വാദംകേള്‍ക്കല്‍ നടക്കുന്ന അതേ കോടതിയില്‍ യാദൃശ്ചികമായി പൊളിഞ്ഞുവീണത്.


അവലംബം: മാധ്യമം
 Comments are closed.

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)