Q) Can we utilize interest for bank fees like ATM annual fee, Minimum balance penalty, etc  ?

Q) ബാങ്ക്‌ അക്കൌണ്‍ഡില്‍ പലിശ ഒഴിവാക്കാന്‍ എന്താ വഴി..?

Q) ബാങ്കില്‍ ജോലി ചെയ്യാമോ?

Q) ഒരു സംശയം. സര്‍ക്കാര്‍ നികുതികള്‍ അടക്കാന്‍ വൈകിയാല്‍ ചുമത്തുന്നത് fine അല്ലെ. അത് പലിശയുടെ ഗണത്തില്‍ പെടുമോ?
____________________________________________
Answers | മറുപടികള്‍:

എല്ലാ സമുദായത്തിനും ഒരു പരീക്ഷണമുണ്ട് എന്‍റെ ഉമ്മത്തിന്‍റെ പരീക്ഷണം സമ്പത്താണെന്ന് റസൂലുള്ളാഹി(സ.അ) പഠിപ്പിക്കുന്നു.
നിത്യ ജീവിതത്തില്‍ സൂക്ഷ്മതകുറവ് കൊണ്ട് സംഭവിക്കാവുന്ന ചില സാമ്പത്തീക കാര്യങ്ങള്‍ ശ്രദ്ധിക്കുക.


1) സേവിംഗ്സ് ബാങ്ക് എക്കൗണ്ടില്‍ വര്‍ഷത്തില്‍ രണ്ട് തവണ അതിലുള്ള തുകയുടെ വലിപ്പത്തിനനുസരിച്ച് പലിശ ചേര്‍ക്കപ്പെടുന്നുണ്ട്. മിക്ക ബാങ്കുകളിലും അത് മാര്‍ച്ച് മാസത്തിന്‍റെയും സെപ്തംബര്‍ മാസത്തിന്‍റെയും അവസാനമാണ്. അതായത് ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനും നിങ്ങളുടെ പാസ്സ്ബുക്ക് അപ്ഡേറ്റ് ചെയ്യിച്ചാല്‍ പലിശ എത്രയാണെന്നത് അതില്‍ രേഖപ്പെടുത്തി കിട്ടും. മറ്റ് ചില ബാങ്കുകളില്‍ അത് ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ്. പലിശ ഏഴ് വന്‍ പാപങ്ങളില്‍ പെട്ടതാണ്. അത് സമ്പത്തിലെ ട്യൂമറാണ് എത്രയും പെട്ടെന്ന്  മുറിച്ച് മാറ്റുന്നോ അത്രയും നല്ലത്.

2) ഇന്ന് മിക്കയിടത്തും കണ്ട് വരുന്ന ലേലചിട്ടികളിലെ അപകടം പലരും ശ്രദ്ധിച്ചിട്ടില്ല. ഓരോ ലേലത്തിനും ശേഷം ബാക്കിവരുന്ന തുക പലിശക്ക് കൊടുത്തും അത് മൊത്തത്തില്‍ അവസാന നറുക്കുകാര്‍ക്ക് വീതം വച്ചുമാണ് ഈ ചിട്ടികള്‍ നില നില്‍ക്കുന്നത്. നിങ്ങള്‍ കൊടുത്തതിലും വലിയ തുക തിരികെ കിട്ടുന്ന ഏത് പണമിടപാടും പലിശയില്‍ പെടും. കച്ചവടം അത് പോലല്ല,അത് അല്ലാഹു അനുവദനീയമാക്കിയിരിക്കുന്നു.


3) ഗവണ്‍മെന്‍റെ ടാക്സുകള്‍ സമയാ സമയങ്ങളില്‍ അടച്ചു തീര്‍ക്കുക.
പന്‍ചായത്തുകളിലും മുന്‍സിപാലിറ്റികളിലും അടക്കേണ്ട് കെട്ടിട
നികുതി,വില്ലേജ് ഓഫീസുകളില്‍ അടക്കേണ്ട ഭൂ നികുതി ഇവ എല്ലാ വര്‍ഷവും അടക്കേണ്ടവയാണ്,അല്ലെങ്കില്‍ അതിന് പലിശ കൊടുക്കേണ്ടി വരികയും അതു വഴി നാം അല്ലാഹുവിന്‍റെ അടുക്കല്‍ കുറ്റക്കാരാവുകയും ചെയ്യും. വിശ്വാസികള്‍ തഖ്-വയുള്ളവരാണ് അതായത് ഓരോ ചെറിയ കാര്യത്തിലും സൂക്ഷ്മതയുള്ളവരാണ്. സൂക്ഷിക്കുക പാപങ്ങളില്‍ നിന്ന് ഒഴിവാകുക.

4) എന്തെങ്കിലും ആവശ്യത്തിന് പണം തികയാതെ വന്നാല്‍ ലോണ്‍ കിട്ടുമെന്നത് വലിയ ആശ്വാസമായാണ് പലരും കാണുന്നത്. അത് വഴി അല്ലാഹു തങ്ങളെ പരീക്ഷിക്കുകയാണെന്ന് ആരും ചിന്തിക്കുകയില്ല. അതിന്‍റെ ഇസ്ലാമീക മാനം എന്താണ് എന്ന് ഒരു വേള ചിന്തിക്കാന്‍ കൂടി ആരും തയ്യാറാവുകയില്ല. ആരെങ്കിലും അതോര്‍മ്മപ്പെടുത്തിയാലോ "ഇന്നത്തെ കാലത്ത് അതൊന്നും പ്രായോഗീകമല്ല" എന്ന ഒഴുക്കന്‍ മറുപടിയാവും ഉണ്ടാവുക. അറിയുക ഇബ്-ലീസ് നിങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്യുകയാണ്.


by:
Rafi Ismail.
powered by KMIC

Your comment will be posted after it is approved.


Leave a Reply.


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep