കൊച്ചി: കവരത്തി കപ്പല്‍ യാത്രക്ക് മുന്നോടിയായി പണിമുടക്ക് പ്രഖ്യാപിച്ച കപ്പല്‍ ജീവനക്കാരെ LDCL പിരിച്ചു വിട്ടു. GENERAL MANAGER അവസരോചിതമായി ഇടപെട്ടതിനെ തുടര്ര്ന്നാണ് കപ്പല്‍ അല്പം വൈകി എങ്കിലും തിങ്കളാഴ്ച രാത്രി 0800 ഓടെ ദ്വീപിലേക്ക് യാത്ര തിരിച്ചു.സമരക്കാര്‍ക്ക് പകരം ആളെ വെച്ചാണ് കപ്പല്‍ യാത്ര പുറപ്പെട്ടത്. ഗവണ്മെന്റ് സ്വത്ത് സംരക്ഷിക്കാന്‍ എന്തു വില കൊടുത്തും തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഇതില്‍ പ്രതിഷേധിക്കുകയും സംഘം ചേരുകയും ചെയ്ത 80 ഓളം Marine Officers നെ ലക്ഷദ്വീപ് സര്‍കാരിന്റെ പ്രത്യേക നിയമം പ്രകാരം പിരിച്ചു വിട്ടു.സമരക്കാരുടെ ആവശ്യങ്ങള്‍ അധികവും ദ്വീപ് നിവാസികളുടെ പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് തുരങ്കം വെക്കുന്നതാണെന്ന് പരക്കെ ജനസംസാരം ഉണ്ടായ സാഹചര്യത്തില്‍ ആണ് ഇത്.