Picture
'ഐറീന്‍' കാനഡയില്‍; യു.എസ്സില്‍ മരണം 21:

ന്യുയോര്‍ക്ക്: യു.എസ്. തീരത്ത് നാശം വിതച്ച 'ഐറീന്‍' ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 21 ആയി. കിഴക്കന്‍ തീരനഗരങ്ങളായ നോര്‍ത്ത് കരോലിന, വെര്‍ജീനിയ, പെന്‍സില്‍വാനിയ, ന്യൂ ജേഴ്‌സി, കണക്ടിക്കട്ട്, ഫേ്‌ളാറിഡ എന്നിവിടങ്ങളില്‍ വീശിയ കാറ്റ് വടക്കുകിഴക്കന്‍ കാനഡയിലേക്ക് കടന്നു. ന്യൂയോര്‍ക്കില്‍ ആശങ്കപ്പെട്ടത്ര നാശനഷ്ടമുണ്ടായില്ല. 700 കോടി ഡോളറിന്റെ സാമ്പത്തികനഷ്ടമാണ് അമേരിക്കയില്‍ കണക്കാക്കുന്നത്.

ന്യൂയോര്‍ക്കിലെ അടിപ്പാതകളിലൂടെയുള്ള ഗതാഗതം തിങ്കളാഴ്ച പുനരാരംഭിച്ചു. എന്നാല്‍, 9000 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്കിലേക്കും ബോസ്റ്റണിലേക്കുമുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ മൂന്ന് ലക്ഷത്തിലേറെ പേര്‍ ഇരുട്ടിലാണ്. യു.എസ്സിലാകെ അഞ്ചുലക്ഷം പേര്‍ വൈദ്യുതി മുടങ്ങിയതുമൂലമുള്ള ദുരിതമനുഭവിക്കുന്നുണ്ട്. കാറ്റിന്റെ കെടുതികള്‍ കുറച്ചുദിവസം കൂടിയുണ്ടാകുമെന്നും ദുരിതബാധിത പ്രദേശങ്ങള്‍ പഴയപടിയാകാന്‍ ആഴ്ചകളെടുക്കുമെന്നും പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞു. 1985-ല്‍ 'ഗ്ലോറിയ' കൊടുങ്കാറ്റ് വീശിയ ശേഷം ന്യൂയോര്‍ക്കില്‍ വീശിയ കൊടുങ്കാറ്റാണ് 'ഐറീന്‍'.

കാനഡയില്‍ 'ഐറീന്‍' വീശിത്തുടങ്ങിയതോടെ രണ്ടുലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി. അതേസമയം, മറ്റൊരു ചുഴലിക്കാറ്റുകൂടി രൂപപ്പെട്ടിട്ടുണ്ടെന്നും അമേരിക്കന്‍ തീരത്തുനിന്ന് കിഴക്കുമാറിയുള്ള ബര്‍മുഡ ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയെന്നും യു.എസ്. കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. 'ജോസ്' എന്നാണ് ഈ കാറ്റിന് പേര് നല്‍കിയിരിക്കുന്നത്.
അവലം​ബം ​: മാത്യഭൂമി

Picture
അടുത്ത വര്‍ഷം മുതല്‍ ഹജ്ജിന് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി :
കൊണ്ടോട്ടി: അടുത്ത വര്‍ഷം മുതല്‍ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. എസ്. സക്കീര്‍ ഹുസൈന്‍ ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്കും കത്തയച്ചു. ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ യഥാസമയം പാസ്‌പോര്‍ട്ട് നല്‍കാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
നിലവില്‍ ഹജ്ജിന് അപേക്ഷിക്കാന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമില്ല. തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് പലരും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത്. വൈകി കിട്ടുന്ന അപേക്ഷകളില്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ കാലതാമസമുണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേക പില്‍ഗ്രിം പാസ് അനുവദിച്ചാണ് പ്രശ്‌നം പരിഹരിക്കാറ്. ഹജ്ജിന് പോകാന്‍ മാത്രം ഉപയോഗിക്കാവുന്ന എട്ട് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടാണ് (പില്‍ഗ്രിം പാസ്) സാധാരണ ഗതിയില്‍ നല്‍കാറ്.
       വെയ്റ്റിങ് ലിസ്റ്റില്‍നിന്ന് ഇതിനകം ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അസീസിയ കാറ്റഗറി മാത്രമേ നല്‍കാനാവൂ എന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഗ്രീന്‍, വൈറ്റ് കാറ്റഗറികളില്‍ തീരെ താമസസൗകര്യം ലഭിക്കാത്ത സാഹചര്യത്തിലാണിത്. സെപ്റ്റംബര്‍ മൂന്നിനകം തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ 31136268352 അക്കൗണ്ടില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ട പണം അടച്ചിരിക്കണം. കവര്‍ നമ്പര്‍, ബാങ്ക് റഫറന്‍സ് നമ്പര്‍, ബ്രാഞ്ചിന്റെ പേര്, കോഡ് നമ്പര്‍ എന്നിവ പേ ഇന്‍ സ്ലിപ്പില്‍ രേഖപ്പെടുത്തണം. പേ ഇന്‍ സ്ലിപ്പിന്റെ കോപ്പി യാത്ര പുറപ്പെടുമ്പോള്‍ ഹജ്ജ് ക്യാമ്പില്‍ ഹാജരാക്കണം.
ബാങ്ക് ഡ്രാഫ്‌റ്റോ പണമോ ഹജ്ജ് കമ്മിറ്റി നേരിട്ട് സ്വീകരിക്കല്ല. ചെറിയ കുട്ടികള്‍ക്ക് അഡ്വാന്‍സ് തുകയായി 4000 രൂപ അടക്കണമെന്നും നിര്‍ദേശമുണ്ട്.
      ഒരു സൗദി റിയാലിന് 12.1935 രൂപ എന്ന നിരക്കിലാണ് അടക്കേണ്ട തുക നിശ്ചയിച്ചിരിക്കുന്നത്. അസീസിയ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ വിദേശനാണ്യത്തിന് തുല്യമായ 84,275 രൂപയും വിമാനട്ടിക്കറ്റ് അഡ്വാന്‍സായി 16,000 രൂപയും മറ്റു ചെലവുകള്‍ക്കായി 2504 രൂപയും ഉള്‍പ്പെടെ 1,02,779 രൂപയാണ് അടക്കേണ്ടത്. വെയ്റ്റിങ് ലിസ്റ്റിലല്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടവര്‍ അഡ്വാന്‍സായി അടച്ച 31000 രൂപക്ക് പുറമെ ഗ്രീന്‍ കാറ്റഗറിയില്‍  88,606 രൂപയും വൈറ്റ് കാറ്റഗറിയില്‍ 78,852 രൂപയും അസീസിയ കാറ്റഗറിയില്‍ 71779 രൂപയും അടക്കണം.

 Comments are closed.

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)