അമിനി(19.12.11): 15,16,17 തിയതികളിലായി നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ അമിനി ദ്വീപിന് കോടികളുടെ പ്രോജക്ടിന് അനുമതി ലഭിച്ചു. തറക്കല്ലിടലലിന്റയും  ഉത്ഘാടനങ്ങളുടേയും പൂരമായിരുന്നു ഇവിടെ.

തറക്കല്ലിട്ടത്
1. ഐസ് പ്ളാന്റ്
2. ജെ.ബി.എസ്.നോര്‍ത്ത് ഈസ്റ്
3. അറവുശാല
4. സബ് ജയില്‍
5. എല്‍.പി.ജി ഗോഡൌണ്‍
6. എംപ്ളോയീസ് സ്റോര്‍
7. ഓപ്പണ്‍ സ്റേജ്


ഉത്ഘാടനം ചെയ്തത്
1. ഈസ്റേണ്‍ ജെട്ടി
2. നെഴ്സറി സ്കൂള്‍
3. കോക്കനട്ട് പൌഡര്‍ യൂണിറ്റ്
4. പോലീസ് സ്റേഷന്‍
5. ഗേള്‍സ് ഹൈസ്കൂള്‍
6. അഗ്രി മേള
7. വൂമണ്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ സെമിനാര്‍
വൈകുന്നേരം പൊന്‍മേനി എന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. പരിപാടിക്ക് ശേഷം അഡ്മിനിസ്ട്രേറ്റര്‍ ഹെലികോപ്റ്റര്‍ വഴി അഗത്തിയിലേക്ക് തിരിച്ചു. അടുത്ത മാസം ആദ്യവാരത്തില്‍ കല്‍പേനിയിലും അഗത്തിയിലും വെച്ചായിരിക്കും ജനസമ്പര്‍ക്ക പരിപാടി നടത്തപ്പെടുക.
 
 
ചെത്ത്ലാത്ത്(20.12.11): സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അനീഷ് കുമാറിനെ കുറേപ്പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് സ്വവസതിയില്‍ നിന്നും സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അക്രമണം. അക്രമണ കാരണം വ്യക്തമല്ല. അക്രമണത്തില്‍ പരിക്കേറ്റ അനീഷിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ലക്ഷദ്വീപിലെ ബി ഗ്രൂപ്പ്‌ തസ്തികകളില്‍ ലക്ഷദ്വീപ്‌കാരല്ലാത്തവരേയും ഉള്‍പ്പെടുത്തനമെന്ന്‌ കാട്ടി ഇയാള്‍ ദ്വീപ്‌ഭരണകൂടത്തിനെതിരെ കേസ്‌ കൊടുത്തിരുന്നത്‌ വിവാദമായിരുന്നു.
അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
 
 
Picture
കവരത്തി(20.12.11): ദ്വീപിലെ സാമൂഹ്യ പ്രവര്‍ത്തകരെയും നാടുകാരേയും എല്ലാ  രാഷ്ട്രീയ നേതാക്കളെയും  പങ്കെടുപ്പിച്ചു  കൊണ്ട് LSA യുടെ നെതിര്‍ത്വത്തില്‍ ഇന്ന് വൈകീട്ട്  5:30നു കവരത്തി ജെട്ടി പരിസരത്ത് വെച്ചു ഒരു  സായാഹ്ന ചര്ച്ച നടത്തപ്പെടുന്നു ... ഏവര്‍ക്കും സ്വാഗതം   വിഷയം: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ചെലവില്‍  125 കോടി രൂപ മുടക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ നിര്‍മിക്കുന്ന സ്റ്റുഡന്‍റ്സ് ഹോസ്റ്റല്‍ ദ്വീപ് വിദ്യാര്ത്ഥികള്‍ക്ക്  ആവശ്യമുണ്ടോ???മൊബൈല്‍ SMS -ലൂടെയും നിങ്ങള്ക്ക് അഭിപ്രായം അറിയിക്കാം... ടൈപ്പ് YES or NO to 9497544124  നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫോണിലൂടെയും അറിയിക്കാം... വിളിക്കേണ്ട നംബര്‍: 9447959368(ഇന്ന് 6pm to 8pm )

 
 
Picture
_കടമത്ത്: സാധാരണ ആഴ്ചയില്‍ ഒരിക്കല്‍  വരാറുള്ളത് പോലെ തന്നെ വിനോദ സഞ്ചാരത്തിന് ഇന്ന് ഇവിടെ എത്തിയ "അമിത് ക്രൂസ്" എന്ന  കപ്പലില്‍ അപ്രതീക്ഷിതമായി ഏഷ്യനെറ്റ് ടി.വി -യിലെ !dea star singer's എന്ന റിയാലിറ്റി ഷോ പരിപാടിയിലെ അവതാരിക രഞ്ജിനി ഹരിദാസ്, പരിപാടിയിലെ  മത്സരാര്‍ത്തികള്‍, ജഡ്ജ്മാര്‍ എന്നിവര്‍ കടമത്തില്‍ ഇറങ്ങി സന്ദര്‍ശനം നടത്തുകയും പരിപാടി ഷൂട്ട് ചെയ്യുകയും പാട്ടുകള്‍ പാടി ആഘോഷിക്കുകയും ചെയ്തു. നാട്ടുകാര്‍ ഇക്കാര്യം വൈകിയാണ് അറിഞ്ഞതെങ്കിലും പരിപാടി കാണാന്‍ തെക്ക് ഭാഗത്തെ ടൂറിസ്റ്റ് ഹട്ടിന്റെ ബീച്ചില്‍ തടിച്ചു കൂടി". പല സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയ തനിക്ക് ഇത്രയും വ്യത്യസ്ത കാഴ്ചകള്‍ ആദ്യമായാണ് കാണുന്നേതെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു കൂടാതെ മാറ്റ് ദ്വീപുകളിലും പോകാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുതു വര്‍ഷ ദിനത്തില്‍ ടെലിക്കാസ്റ്റ് ചെയ്യാനുള്ള പ്രോഗ്രാമാണ് ഷൂട്ട് ചെയ്തതെന്നാണ് സൂചന.

 
 
Picture
അമിനി: കടല്‍ ക്ഷോഭത്തെ തുടര്‍ന്നു നവംബര്‍ 27-നു ഇവിടെ നിന്നും കാണാതായ "അല്‍-അക്തര്‍" എന്ന മഞ്ചു അമിനി ദ്വീപിന്റെ തെക്ക് ഭാഗത്ത് ഭാരണയില്‍ മുങ്ങിയ അവസ്ഥയില്‍ കണ്ടെത്തി. ഇതിലെ ഒരു ജീവനക്കാരന്റെ മൃത്ദേഹം കുറച്ചു നാളുകള്‍ക്ക് മുമ്പു കാരക്കടിഞ്ഞിരുന്നു. ബാക്കി 5 പേരെ ഇതുവരെ കണ്ടെത്താനായില്ല.

 
 
അന്ത്രോത്ത് (12/12/2011): പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ദ്വീപില്‍ ലഭ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് ഓട്ടോ ജീവനക്കാര്‍ ഇന്നും നാളെയും രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഹര്‍ത്താല്‍ ആചരിക്കുന്നു. ലക്ഷദ്വീപ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ഹര്‍ത്താല്‍ അരങ്ങേറുന്നത്. മറ്റ് പല ദ്വീപുകളിലും പെട്രോള്‍ ക്ഷാമം തുടരുകയാണ്. കൂടാതെ പല ദ്വീപുകളിലും  പൊതു വിതരണ കേന്ദ്രങ്ങളില്‍ പെട്രോള്‍ തീര്‍ന്നത് കാരണം സ്വകാര്യ കടകളില്‍ നിന്നു വന്‍ വിലകള്‍ നല്‍കിയാണ് പെട്രോള്‍ മേടിച്ചു ഉപയോഗിക്കുന്നത്. ഇത്തരം ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍  ലക്ഷദ്വീപ്  ഭരണകൂടവും പൊതു വിതരണ കേന്ദ്രങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും, ജനപ്രധിനീതികളും കണ്ണ് തുറക്കണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.
 
 
Picture
_കവരത്തി(11/12/2011): കവരത്തിയിലെ രണ്ട്‌ സ്കൂളുകളിലായി രാവിലെയും ഉച്ചക്കുമായി IBPSന്‍റെ ബാങ്ക്‌ ക്ലര്‍ക്ക്‌ പരീക്ഷ നടന്നു. ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്കായി കനത്ത പരിശീലന പരിപാടികളാണ്‌ ദ്വീപ്‌ ഭരണകൂടം നടത്തിയത്‌. പക്ഷെ പരീക്ഷ സാധാരണക്കാരന്‌ അപ്രാപ്യമായ ഒന്നായി മാറിപ്പോയെന്ന്‌ പരിശീലന പരിപാടിയില്‍ മികച്ച്‌ നിന്ന ഉദ്യോഗാര്‍ത്ഥികള്‍ വരെ അഭിപ്രായപ്പെട്ടു. SSLC വിജയിച്ചവര്‍ക്കായി നടത്തപ്പെട്ട ഈ ക്ലര്‍ക്ക്യല്‍ ടെസ്റ്റ്‌ പക്ഷെ ഓഫീസര്‍ തസ്തികക്ക്‌ തുല്ല്യമായ സ്റ്റാന്‍ഡേര്‍ഡ്‌ ചോദ്യങ്ങളാണ്‌ ചോദിച്ചെതെന്ന്‌ ഉദ്യോഗാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാത്തതിന്‍റെ പേരില്‍ പലരേയും പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. അധികൃതര്‍ക്ക്‌ നേരത്തെ തന്നെ ഇതിനുള്ള അറിയിപ്പ്‌ നല്‍കാമായിരുന്നു. IBPS ഇന്‍റര്‍നെറ്റില്‍ നല്‍കിയ വിവരങ്ങള്‍ ഒറ്റപ്പെട്ട പല ദ്വീപുകാര്‍ക്കും എത്തിയില്ല.

എന്തിരുന്നാലും ഇത്‌പോലുള്ള പൊതു പരീക്ഷകള്‍ നേരിടാനും ഇന്ത്യയിലെവിടേയും ജോലി സാധ്യത അന്വേഷിക്കാനുമുള്ള ദ്വീപുവാസികളുടെ ത്വര IBPS പരീക്ഷയിലൂടെ പ്രത്യക്ഷമായി.

 
 
Picture
അഗത്തി(9.12.11)- ഇക്കഴിഞ്ഞ കലോല്‍സവത്തില്‍ കാറ്റഗറി രണ്ടില്‍ കലാതിക പട്ടമണിഞ്ഞത് കുമാരി ബരിയാ ജല്‍ഹായാണ്. ശ്രീമതി.അയിശബി ടീച്ചര്‍(മാത്സ്)യുടേയും മുഹമ്മദ് യാസറിന്‍റെയും മകളായ ബരിയാ ഇംഗ്ലീഷ് പദ്യ പാരായണത്തില്‍ ഒന്നാം സ്ഥാനവും, മലാള പ്രസംഗത്തില്‍ രണ്ടാ സ്ഥാനവും, മോണോ ആക്ടില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അഗത്തി GSSS'ലെ 10 എ'യിലെ
മിടുക്കിയാണ്‌ ജല്‍ഹ.
 _

 
 
Picture
_കല്‍പേനി(10.12.11) :കടലാക്രമണത്തില്‍ ബ്രേക്ക് വാട്ടറിന് കേട് സംഭവിച്ചതിന് ശേഷം ആദ്യമായി വടക്ക് ഭാഗത്തുളള പുതിയ ജെട്ടിയില്‍ ബ്ളൂ മെര്‍ലിന്‍ വെസ്സല്‍ അടുപ്പിച്ചു. ഏത് സമയത്തും സുഗമായി ഈ ജെട്ടിയില്‍ അടുപ്പിക്കാന്‍ കഴിയുമെന്ന് വെസ്സല്‍ ക്യാപ്ടന്‍ അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍റെ ഈ പ്രവര്‍ത്തനത്തില്‍ നാട്ടുകാര്‍ ഏറെ സന്തോഷത്തിലാണ്.

 
 
Picture
_ചെപ്പാത്ത്: ദുര്‍ബലമായ മുല്ലപ്പെരിയാര്‍ അണക്കെട്ട്,, അതിലുപരി ഭീതിയില്‍ കഴിയുന്ന 35 ലക്ഷത്തോളം ജനങ്ങളും കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ പ്രാര്‍ഥനയുമായി കേരളം ആശങ്കയിലാണ്... ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക.......
      ഉപ്പ് മുതല്‍ കര്‍പ്പൂരം വരേ ദ്വീപുകാര്‍ക്ക് ആശ്രയം കേരളം... ഭീതിയില്‍ കഴിയുന്ന മലയാളി ജനതക്ക് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐക്യദാര്‍ട്യം പ്രകടിപ്പിച്ചു കൊണ്ട്  LSA നേതാക്കള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു..
        ചെപ്പാത്തിലെ സമര പന്തലില്‍ LSA പ്രസിഡന്‍റ് ശ്രീ ചെറിയ കോയ പിന്തുണ നല്‍കിക്കൊണ്ട് പ്രസംഗിചു..  തുടര്ന്ന് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ LSA പ്രതിഷേധ പ്രകടനവും നടത്തി..... ഇരുപതില്‍പരം ദ്വീപ് വിദ്യാര്ത്ഥികളുടെ ശബ്ദം ലക്ഷദ്വീപിന്റെ ശബ്ദമായി മുല്ലപ്പെരിയാറില്‍ അലയടിച്ചു....
 കേരളത്തിലെ എം.എല്‍.എ-മാര്‍,,, മന്ത്രിമാര്‍ ഉള്‍പ്പടെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും  എല്‍‌എസ്‌എ-യുടെ ഇടപെടലിനെ അഭിനന്ദിച്ചു.


Courtesy: Studentsthought

 

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)