Picture
അമിനി(31/10/2011): 21-മത്‌ SGFI/AIRS മീറ്റിന്‌ സമാപനം കുറിച്ചപ്പോള്‍ ആതിഥേയരായ അമിനി ടീം 146 പോയിന്‍റോടെ ജേതാക്കളായി. SGFI വിഭാഗത്തില്‍ മാത്രമായി ആന്ത്രോത്ത്‌ ടീം 126 പോയിന്‍റോടെ കപ്പെടുത്തു. AIRS വിഭാഗത്തില്‍ 27 പോയിന്‍റോടെ അമിനി ജേതാക്കളായി. ജേതാക്കള്‍ക്ക്‌ വിദ്യാഭ്യാസ ഡയരക്ടര്‍ എ. ഹംസ സാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.മൊത്തം ദ്വീപുകളുടെ പോയിന്‍റ് നില:
SGFI Final:               AIRS Final:
Agatti- 51                      19
Amini- 119                     27
Androth- 126               19
Bitra- 24                         02
Chetlat- 16                    17
Kadmat- 68                   18
Kalpeni- 14                    00
Kavaratti- 50                  15
Kiltan- 27                         00
Minicoy- 90                     09

ഈ സന്തോഷ സുദിനത്തില്‍ ഐലന്‍റ്. എക്സ്‌പ്രസും വായനക്കാരും ജയാഘോഷത്തില്‍ പങ്ക്‌ ചേരുന്നു.

വായനക്കാര്‍ക്ക്‌ ആശംസകള്‍ അറിയിക്കാന്‍ താഴെ കൊടുത്ത കമന്‍റ്സില്‍ ടൈപ്പ്‌ ചെയ്യുക.

 
 
* കല്‍പേനിയില്‍ 144 പാസാക്കി                                                                           * പോലിസ്‌ ബലം പ്രയോഗിച്ചു
* പോര്‍ട്ട്‌ അധിക്യതര്‍ക്കെതിരെ നടപടിയുണ്ടാകും                                     * കൈക്കൂലി വാങ്ങിയതായി ആരോപണം

Picture
കല്‍പേനി29/10/2011): മതിയായ എന്‍ട്രി രേഖകളില്ലാതെ എം.വി. കവരത്തി കപ്പലില്‍ ഇന്നലെ കല്‍പേനി ദ്വീപിലിറങ്ങിയ 130 ഓളം വരുന്ന ഇന്ത്യന്‍ ടൂറിസ്റ്റിനെ നാട്ടുകാര്‍ തടഞ്ഞ് വെച്ചു. ലക്ഷദ്വീപിലെ കല്‍പേനിയില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സംഘത്തില്‍ 26 കുട്ടികളും ഉണ്ടായിരുന്നു.

യാത്രാസംഘത്തിലെ 40പേര്‍ ഗുജറാത്ത് സ്വദേശികളാണ്.
ഇവരുടെ മോചനത്തിനായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി കേന്ദ്ര മന്ത്രി പി. ചിദംബരവുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇത്രയും ആളുകള്‍ക്ക് കല്‍പേനി സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചതിന്‍്റെ രേഖകള്‍ അവരുടെ കയ്യിലില്ളെന്നും ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവിലാണ് യാത്രക്കാരെ മോചിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്.

ഈ വാര്‍ത്ത വിവിധ മാധ്യമങ്ങളില്‍:

മനോരമ
മാധ്യമം
NDTV
One India News
MSN News
Maharashtra Express


 
 
അഗത്തി(29/10/2011): അഗത്തി ജനതയുടെ ഏറെ കാലത്തെ സ്വപ്നം പൂവണിയുന്നു. മഴക്കാലത്ത്‌ ശേഖരിക്കുന്ന മഴവെള്ളവുമായി കഴിഞ്ഞു കൂടുന്ന ദ്വീപു ജനതയ്ക്കായി അറബിക്കടലിന്‍റെ അടിത്തട്ടില്‍ നിന്നും ആശ്വാസത്തിന്‍റെ നീരുറവകള്‍ ജനങ്ങളുടെ വീട്ടുമുറ്റത്തേക്കിനി ഒഴുകും. ചൂട്‌ കാലത്തും ഏറ്റവും കൂടുതല്‍ ശുദ്ധ ജല ക്ഷാമം അനുഭവപ്പെടുന്ന വേനല്‍ കാലത്തും ഇനി ദ്വീപു ജനതയ്ക്ക്‌ ബുദ്ധിമുട്ടുണ്ടാവില്ല എന്ന്‌ NIOT പ്രതീക്ഷ നല്‍കുന്നു. ഒരു താല്‍ക്കാലിക ജല വിതരണം നടത്തി ജല വിതരണ പ്രകിയകളുടെ കാര്യക്ഷമത പരിശോധിച്ചപ്പോയാണ്‌ ജന മനസുകളില്‍ പ്രതീക്ഷയുടെ തിരകള്‍ അലതല്ലിയത്‌.

കടല്‍ ജലം ശുദ്ധികരിക്കുന്ന പ്രക്രിയകള്‍ ഏറ്റവും ചെലവേറിയതാണ്‌. നിലവില്‍ മൂന്നു ദ്വീപുകളിലാണ്‌ NIOT പ്രവര്‍ത്തനം ഉള്ളത്‌. പൊതുമരാമത്ത്‌ വിഭാഗമാണ്‌ ശുദ്ധജലം വിതരണം ചെയ്യുന്നത്‌.
 
 
അഗത്തി(25/10/2011): 2011-12 അക്കാദമിക വര്‍ഷത്തെ സ്കൂള്‍തല കലോല്‍ത്സവത്തിന്‌ ഇവിടെ അതിബ്രഹത്തായ രീതിയില്‍ തുടക്കം കുറിച്ചു. കുരുന്നു കുസുമങ്ങളുടെ കലാവിരുന്ന്‌ അഗത്തിയിലെ ജൂനിയര്‍ ബേസിക്ക്‌ സ്കൂളുകളില്‍ നടന്നു. ഇതില്‍ വിജയികളാവുന്നവരെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ദ്വീപുതലത്തിലും ദ്വീപുതലത്തില്‍ തെരെഞ്ഞെടുക്കുന്ന വിജയികളെ ലക്ഷദ്വീപു തലത്തിലും പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ആദ്യമായി ലക്ഷദ്വീപ്‌ സ്റ്റേറ്റ്‌ കലോല്‍ത്സവം കവരത്തിയില്‍ കൊടിയേറും. കൂടാതെ വിജയികള്‍ക്ക്‌ ലക്ഷദ്വീപ്‌ സ്റ്റേറ്റ്‌ ലെവല്‍ കലോല്‍ത്സവത്തിന്‌ കവരത്തിയിലേക്കുള്ള  യാത്രാ ചെലവ്‌, മറ്റുള്ളവ വിദ്യാഭ്യാസ വകുപ്പ്‌ വഹിക്കും.

സമ്മാനങ്ങള്‍:
1. സ്കൂള്‍തലം      
: രൂപ 150, 100, 75
2. ദ്വീപുതലം          
: രൂപ 200, 150, 100
3. സ്റ്റേറ്റ്‌ ലെവല്‍     :
തീരുമാനമായിട്ടില്ല
.
 
 
തിരുവനന്തപുരം: 2012 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് 12ന് ആരംഭിച്ച് 24ന് അവസാനിക്കും. എല്ലാദിവസവും ഉച്ചക്കുശേഷം 1.45ന് പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ 16 മുതല്‍ 23വരെയും പിഴയോടുകൂടി 25 മുതല്‍ 29 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.  പരീക്ഷാസമയ ക്രമം: 2012 മാര്‍ച്ച് 12ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഒന്നാം ഭാഷ -പാര്‍ട്ട് ഒന്ന്, 13ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഒന്നാംഭാഷ -പാര്‍ട്ട് രണ്ട്. 14ന് ഉച്ച 1.45 മുതല്‍ 4.30 വരെ -രണ്ടാംഭാഷ -ഇംഗ്ളീഷ്, 15ന് ഉച്ച 1.45 മുതല്‍ 3.30 വരെ -മൂന്നാം ഭാഷ -ഹിന്ദി/ജനറല്‍ നോളജ്, 17ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഫിസിക്സ്, 19ന് ഉച്ച 1.45 മുതല്‍ 4.30 വരെ -മാത്തമാറ്റിക്സ്, 20ന് ഉച്ച 1.45 മുതല്‍ 3.30 വരെ -കെമിസ്ട്രി, 21ന് ഉച്ച 1.45 മുതല്‍ 3.00 വരെ -ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 22ന് ഉച്ച 1.45 മുതല്‍ 4.30 വരെ -സോഷ്യല്‍ സയന്‍സ്, 24ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ബയോളജി.വിശദമായ വിജ്ഞാപനവും അനുബന്ധ വിവരങ്ങളും http://keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. എസ്.എസ്.എല്‍.സി പരീക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഴുവന്‍ പ്രഥമാധ്യാപകരുടെയും യോഗം ജില്ലാ വിദ്യാഭ്യാസ ഓഫിസ് അടിസ്ഥാനത്തില്‍ നടക്കും.

 
 
Picture
അമിനി : രാവിലെ  പൈയ്ത  കനത്ത മഴയും  ഗ്രൗണ്ടിലെ വെള്ളകെട്ടും  കാരണം രാവിലെ നടക്കേണ്ട  SGFI & AIRS   മത്സരങ്ങള്‍ മുടങ്ങി. ഉച്ചക്ക് ശേഷമാണ് ഇന്നത്തെ മത്സരങ്ങള്‍ തുടങ്ങിയത്.... 

 
 
Picture
ആന്ത്രോത്ത്‌:
കമ്മ്യൂണിറ്റി മെഡിസിനില്‍ ലക്ഷദ്വീപിലെ ആദ്യത്തെ ബിരുദാനന്ത ബിരുദധാരിയായി ഇനി അറിയപ്പെടുക ഡോക്ടര്‍ സബിത എഫ്‌. ഹസ്സന്‍ (32) ആന്ത്രോത്തായിരിക്കും. പരേതനായ കെ.സി. ഹസ്സൈനാരുടേയും പി.പി. പാത്തുമ്മാബീയുടെയും മകളാണ്‌ ഡോക്ടര്‍ സബിത. മാതാപിതാക്കളും ആരോഗ്യ രംഗത്തെ സേവകരാണ്‌. പരേതനായ ഹസ്സൈനാര്‍ ഒരു ആയുര്‍വേദ ഫാര്‍മിസ്റ്റായിരുന്നു. മാതാവാകട്ടെ ഹെല്‍ത്ത്‌ വര്‍ക്കറും. ഡോക്ടര്‍ സബിത 2004'ല്‍ തന്‍റെ മെഡിക്കല്‍ ബിരുദം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്വന്തമാക്കി. 1998'ല്‍ പഠിക്കുന്ന കാലത്ത്‌ സയന്‍സ്‌ വിഷയങ്ങള്‍ക്ക്‌ ലക്ഷദ്വീപില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിച്ച്‌ സയന്‍സ്‌ അവാര്‍ഡിന്‌ അര്‍ഹയായി. തന്‍റെ ബിരുദാനന്ത ബിരുദവും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്വന്തമാക്കിയപ്പോള്‍ പവിഴ ദ്വീപിന്‍റെ അലകള്‍ ആ ചരിത്രം ദ്വീപുകളിലെ കറയില്ലാത്ത മണല്‍ പരപ്പില്‍ തങ്കലിപിയില്‍ എഴുതിച്ചേര്‍ത്തു. ഡോക്ടര്‍ സബിത ഹസ്സന്‌ ഐലന്‍റ്. എക്സ്‌പ്രസിന്‍റെ ഒരായിരം ആശംസകള്‍.

 
 
Picture
Principal,Govt.Senior Secondary School Amini (Chairman of 21st U.T.Level SGFI & AIRS selectiom meet at  Amini) Teachers &Staff ,Students,All Officials from other  islands & Contingents  invite your honoured presence in the superb  juncture of the Inauguration.

 
 
Picture
അമിനി(20.10.11): ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരിതെളിഞ്ഞു. ഇരുപത്തൊന്നാമത് SGFI/AIRS Meet അഡ്വ.ഹംദുള്ളാ സഈദ് ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ.എ.ഹംസ സ്വാഗതം പറഞ്ഞു. നേരത്തെ LSA പരിപാടി ഭഹിഷ്കരിക്കുമെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ പോസീസ് വിന്യസിച്ചിരുന്നു. എം.പി.അഡ്വ.ഹംദുള്ളാ സഈദ് ഉത്ഘാടിക്കുന്നതിലായിരുന്നു പ്രശ്നം. മുന്പ് ഡോ.പൂക്കുഞ്ഞിക്കോയ.എം.പി യുടെ സ്കൂള്‍ സന്ദര്‍ശനത്തില്‍ പ്രശ്ന മായപ്പോള്‍ അമിനി സ്കൂളുകളില്‍ രാഷ്ട്രീയനേതാക്കളെക്കൊണ്ട് ഒരു പരിപാടിയും ഉത്ഘാടിക്കാന്‍ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് മറികടന്ന് കൊണ്ടാണ് ഇപ്പോള്‍ അഡ്വ.ഹംദുള്ളാ സഈദ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് LSA യുടെ വാദം. ഉത്ഘാടന സമയത്ത് LSA മുദ്രാവാക്യം വിളിച്ചവരെ പോലീസ് ഒതുക്കി. ചില LSA പ്രവര്‍ത്തകര്‍ക്ക് പരുക്കുണ്ടെന്നാണ് പ്രാധമിക വിവരം. തുടര്‍ന്ന് അഡ്വ.ഹംദുള്ളാ സഈദിന്‍റെ പ്രസംഗം LSA പരാമര്‍ശിച്ചായിരുന്നു. ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവെക്കുന്ന സംഘടനയാണ് LSA യെന്ന് എം.പി. പറഞ്ഞു.

LSA'യുടെ പ്രസ്ഥാവന വായിക്കുക:

 
 
This is your new blog post. Click here and start typing, or drag in elements from the top bar.
 

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)