Picture
തൃശൂര്‍: ട്രെയിനുകളിലെ എസി കോച്ചുകളില്‍ മോഷണം നടത്തിവന്നിരുന്ന പ്രതിയെ തൃശൂര്‍ റയില്‍വേ സംരക്ഷണ സേന പിടികൂടി. ലക്ഷദീപ് ആന്ത്രോത്ത് മുണ്ടാരമ്മേല്‍ ഹൌസില്‍ അബ്ദുല്‍ ഹാലിം (32) ആണ് അറസ്റ്റിലായത്.ഇന്നലെ പുലര്‍ച്ചെ മലബാര്‍ എക്സ്പ്രസില്‍ യാത്രചെയ്തിരുന്ന മാഹി സ്വദേശി ജോസഫിന്റെ ബാഗില്‍നിന്നു നാലു ലക്ഷം രൂപ മോഷ്ടിക്കുന്നതിനിടയിലാണു ട്രെയിന്‍ എസ്കോര്‍ട്ടിങ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടുനിന്ന് ഒാര്‍ഡിനറി ടിക്കറ്റ് എടുത്തു കയറിയ ഹാലിം ടിടിഇയെ സമീപിച്ച് എസി കോച്ചിലേക്കു കണ്‍വര്‍ഷന്‍ വാങ്ങി യാത്രചെയ്താണു മോഷണം നടത്തിയത്. എസി കോച്ചില്‍ യാത്രചെയ്യുന്നതിനു തിരിച്ചറിയല്‍ രേഖ വേണമെന്നു നിബന്ധനയുള്ളപ്പോഴാണ് ഒരു രേഖകളും കാണിക്കാതെ ടിടിഇ ഇയാള്‍ക്ക് എസിയിലേക്കു ടിക്കറ്റ് മാറ്റി നല്‍കിയത്. ഒാണത്തിരക്കിനോടനുബന്ധിച്ച് ആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ശിവദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു പ്രതി കുടുങ്ങിയത്.                                             
-(മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത)
പത്രങ്ങളില്‍ ഈ വാര്‍ത്താ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

 
 
Picture
ചെത്‌ലാത്ത്‌ (30/08/2012):  സ്ത്യുതിയര്‍ഹമായ നീണ്ട വര്‍ഷത്തെ സേവനത്തിന്‌ ശേഷം ചെത്ത്‌ലാത്ത്‌ ദ്വീപ് സീനിയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാളും മുന്‍ Educational Officer'മായ ശ്രീ. പി.കെ. അഷ്റഫ്‌ സര്‍വീസില്‍ നിന്നും വിരമിച്ചു. അധ്യാപകര്‍, സ്കൂള്‍ മാനേജ് മെന്‍റ്‌ കമ്മിറ്റി അംഗങ്ങള്‍+ തുടങ്ങിയവര്‍ യാത്രയയപ്പ്‌ ചടങ്ങില്‍ പങ്കെടുത്തു. 2001-2002 വര്‍ഷത്തെ മികച്ച അധ്യാപകനുള്ള രാഷ്ട്രപ്തിയുടെ മെഡലിന്‌ അര്‍ഹനായ അദ്ദേഹം വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിയിരിക്കെ  വൊളന്‍ഡീയര്‍ റിട്ടയര്‍മെന്‍റിന്‌ അപേക്ഷിക്കുകയായിരുന്നു. 

 
 
Picture
കോഴിക്കോട്(21.8.12):- ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കായി J.D.T Islamic Complex ല്‍ Malabar Dweep Welfare സംഘടിപ്പിക്കുന്ന കാരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ആഗസ്റ്റ് 24 ന് ആരംഭിക്കും. സെപ്റ്റംബര്‍ 3 വരെയാണ് പരിപാടി. കഴി‍ഞ്ഞ വര്‍ഷം സംഘടിപ്പിച്ച പരിപാടി വന്‍ വിജയമായിരുന്നു. പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിളിക്കുക-
9446451875
9447072187
9447702444
9447421945
9495481755
9447274320
9496121144
9495811410


ഏത് കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരിപാടിയില്‍ ഈ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും പങ്കെടുക്കാം. ഈ സുവര്‍ണാവത്സരം പരമാവധി പ്രയോജനപ്പെടുത്തുക. 


Reported by:  മുഹമ്മദ്‌ ഇദ്‌രീസ്‌

 
 
Picture
അമിനി(15/08/2012) : കേരളത്തില്‍ നടപ്പിലാക്കി വിജയിച്ച അക്ഷയ പ്രോജക്റ്റ്‌ മാതൃകയില്‍ 100% "e-സാക്ഷരത" ലക്ഷ്യം വെച്ചു കൊണ്ട്‌ അമിനി ദ്വീപില്‍ Lakshadweep Grievance Management System വും e-Literacy in Common Service Center'ന്‍റെയും ഉല്‍ഘാടനം അമിനി ദ്വീപ് സബ് ഡിവിഷനല്‍ ഓഫീസര്‍ ശ്രീ. എം.കെ. കുഞ്ഞികോയ നിര്‍വ്വഹിച്ചു. എ.പി. ആറ്റക്കോയ എന്നയാളില്‍ നിന്നും ആദ്യ പരാതി സ്വീകരിച്ച് കൊണ്ടാണ്‌ അദ്ദേഹം Grievance Management System'ത്തിന്‍റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്‌. CSC Amini ഓപ്പറേറ്റര്‍ ടീം മെമ്പര്‍ ശ്രീ. B. മുഹമ്മദ്‌ ഇഖ്‌ബാല്‍ സ്വാഹതമോതി. ഉല്‍ഘാടന പ്രസംഗത്തില്‍ ശ്രീ. കുഞ്ഞിക്കോയ അവര്‍കള്‍ Grievance Management System'ന്‍റെയും Common Service Center'ന്‍റെയും പ്രാധാന്യത്തെ കുറിച്ചും പൊതുജനങ്ങള്‍ക്ക്‌ അത്‌ എത്രമാത്രം ഉപകാരപ്രദമെന്നും വിശദീകരിച്ചു. ഭരണകൂടത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന്‌ ഒരു മുതല്‍ കൂട്ടാണ്‌ "VLE" എന്നും അദ്ദേഹം പ്രസ്തുത യോഗത്തില്‍ അഭിപ്രായപ്പെട്ടു. "ആശ്രയ" Common Service Centre'കളുടെ പൊതു പ്രവര്‍ത്തന മണ്ഡലത്തെക്കുറിച്ച്‌ Lakshadweep Information Technology Service Society (LITSS) അസിസ്റ്റന്‍റ്‌ എക്സികുട്ടീവ്‌ ശ്രീ. ഉമര്‍ ഫാറൂഖ്‌ പരിപാടിയില്‍ വിശദീകരിച്ചു. അമിനി ദ്വീപ് DP (Dweep Panchayath) മെമ്പര്‍ ശ്രീ. എന്‍. ബര്‍ക്കത്തുള്ള പരിപാടിക്ക്‌ സ്വാഗതമോതി.
------------------------------------------------------------------------------------------------------------

Picture
ചെത്ത്‌ലാത്ത്‌(15.8.12): Lakshadweep Grievance Management System  & e-Literacy in Common Service Center ഡോ.ആരിഫ്മുഹമ്മദ് സാഗര്‍, എസ്.ഡി.ഓ ഇന്‍ ചാര്‍ജ് ഉത്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ മറ്റ് പൌരപ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ പദ്ധതിയിലൂടെ ഓരോ കുടുംബത്തിലെ ഓരോവ്യക്തിയേയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുക, ലക്ഷദ്വീപ് ഗ്രിവറന്‍സസ് സിസ്റ്റം വഴി ഡിപ്പാര്‍ട്ട്മെന്റ് തല പരാതികള്‍ രജിസ്ടര്‍ചെയ്യുക തുടങ്ങിയവ നടപ്പില്‍ വരും.
-------------------------------------------------------------------------------------------------

Picture
അഗത്തി(15.8.12): ലക്ഷദ്വീപ് ചരിത്രത്തില്‍ ആദ്യമായി COMMON SERVICE CENTER (Ashraya) വഴി  കമ്പ്യൂട്ടര്‍ സാക്ഷരത ക്ലാസ്സ് ഉല്‍ഘാടനം  ബഹു. അഗത്തി ഡെപ്പ്യൂട്ടി കലക്ടര്‍ നിസാമുദ്ദീന്‍ കോയ നിര്‍വ്വഹിച്ചു. കൂടാതെ Lakshadweep Grievance Management System വഴി ലക്ഷദ്വീപിലെ ഏത് Department തല പരാതികളും വളരെ രഹസ്യമായി (LGMS)  ഈ സര്‍വ്വീസിലൂടെസമര്‍പ്പിക്കാവുന്നതാണ്‌. പത്ത് വയസ്സിന്‌ മുകളിലുള്ള
കമ്പ്യൂട്ടര്‍ അറിയാത്ത എല്ലാ പൊതുജനങ്ങളും ഈ സംരംഭം ഉപയോഗപ്പെടുത്തിവിജയിപ്പിക്കണമെന്ന് ബഹു:ഡെപ്പ്യൂട്ടി കലകട്രര്‍ ഉല്‍ബോധിപ്പിച്ചു.


 
 
കടമത്ത്(16.8.12): ഒന്നാം വാര്‍ഡ് വില്ലേജ് ദ്വീപ് പഞ്ചായത്ത് മെമ്പര്‍ ആശറാബിയോട അബ്ദുള്ളാ മരണപ്പെട്ടു.

അഗത്തി(17/08/2012): സുന്നി മര്‍ക്കസിലെ പ്രൈമറി സ്കൂള്‍ അധ്യാപിക എം വാഹിദ ടീച്ചറുടെ പിതാവ്‌ സയ്യിദ് മുഹമ്മദ്‌ മരണപ്പെട്ടു.

പരേതരുടെ മഅഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും മയ്യിത്ത് നിസ്ക്കരിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു
 
 
Bismi North East Arts & Sports Club
അഗത്തി(14/08/2012): ബിസ്മി ആര്‍ട്സ് ആന്‍ട്‌ സ്പോര്‍ട്സ് ക്ളബിന്‍റെ ആഭിമുഖ്യത്തില്‍ സ്വതന്ത്രദിനത്തോട്‌ അനുബന്ധിച്ച്‌ ശുചിത്വ ദ്വീപ്‌ എന്ന സന്ദേഷം പകര്‍ന്ന് കൊണ്ട്‌ ഒരു ശുചീകരണ ക്യമ്പ്യൈന്‍ സംഘടിപ്പിച്ചു. സ്ഥലത്തെ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹംസ കോയ ക്ളീനിങ്ങ്‌ ക്യാമ്പൈന്‍ ഉല്‍ഘാടനം ചെയ്തു. റമളാന്‍ വ്രതമായിട്ടും ആവേശത്തോടെയും അക്ഷീണിതരായിട്ടുമാണ്‌ ബിസ്മിയുടെ പ്രവര്‍ത്തകരെ കണ്ടത്‌.

 
 
Picture
അഗത്തി : അഗത്തി ദ്വീപ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാളും മുന്‍ എഡ്യുക്കേഷന്‍ ഓഫീസറുമായ ശ്രീ. എം. ഫത്തഹുള്ള മാസ്റ്റര്‍ നീണ്ട 33 കാലത്തെ സേവനത്തിന്‌ ശേഷം വിരമിച്ചു. വിട വാങ്ങല്‍ ചടങ്ങില്‍ സ്കൂള്‍ കോപ്ലക്സിലുള്ള വിവിധ ഹെഡ്‌മാസ്റ്റര്‍മാര്‍ അധ്യാപകര്‍ പങ്കെടുത്തു. അസിസ്റ്റന്‍റ്‌ ഹെഡ്‌മാസ്‌റ്റര്‍ എ. മുഹമ്മദ്‌ ഉപഹാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

 
 
Picture
കില്‍ത്താന്‍(15.8.12): ഗവ.സീനിയര്‍സെക്കണ്ടറി സ്കൂള്‍ മലയാള ഭാഷാ അധ്യാപകനായ ശ്രീ.യാക്കൂബ് മാസറ്റര്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല അധ്യാപകനുള്ള ദേശീയ പുരസ്ക്കാരത്തിന് അര്‍ഹനായി. സെപ്ററംബര്‍ 5 ന് ഡല്‍ഹിയില്‍വെച്ച് ഇന്ത്യന്‍ പ്രസിഡന്‍റ് അവാര്‍ഡ് വിതരണം ചെയ്യും. 1979 ല്‍ ഭാഷാ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം കില്‍ത്താന്‍, മിനിക്കോയി, അമിനി, കടമം, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ദ്വീപുകണ്ട ഭാഷാ അധ്യാപകന്മാരില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. അദ്ദേഹത്തിന് ഈ പുരസ്കാരം വളരെ നേരത്തെതന്നെ ലഭിക്കേണ്ടതായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റ ശിഷ്യത്വം ലഭിച്ച ഏതൊരു വ്യക്തിയും പറയുക. സൗമ്യമായ പെരുമാറ്റവും ലാളിത്യജീവിതവും കൃത്യനിഷ്ടയും സാമൂഹികസേവനവുമെല്ലാം ഈ വ്യക്തിത്വത്തില്‍ നമുക്ക് ദര്‍ശിക്കാനാവും. ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘത്തിന്‍റെ സ്ഥാപകപ്രസിഡന്‍റും കണ്ണാടിപ്പാത്ത മാഗസിന്‍റെ അസോസിയേറ്റ് എഡിറ്ററുമാണദ്ദഹം. ലക്ഷദ്വീപിലെ നവാഗതരായ അധ്യാപകര്‍ക്ക് യാക്കൂബ് മാസ്ററര്‍ ഒരു മാതൃയാണ്.
യാക്കൂബ് മാഷിന്‌ ഐലന്‍ട്‌ പ്രസ്സിന്‍റെ ആശംസകള്‍.


 
 
Island Press Logo
മാധ്യമങ്ങളില്ലാത്ത ലക്ഷദ്വീപിന്‍റെ സ്വന്തം ജനങ്ങളുടെ ഓണ്‍ലൈന്‍ മാധ്യമമായി മാറിയ ഐലന്‍ട്‌ പ്രസ്സിന്‌ ഈ ആഗസ്റ്റ് മാസം പിറന്നപ്പോള്‍ 4 വയസ്‌ .
ഒരു SMS ഗ്രൂപ്പായി 2008 ആഗസ്റ്റില്‍ ആരംഭിച്ച ഐലന്‍ട്‌ പ്രസ്സ്  ഇന്ന്‌ പല സംരഭങ്ങളിലൂടെയും ലക്ഷദ്വീപിലെ യുവ ഹൃദയങ്ങള്‍ കീഴടക്കി. ഇതില്‍ ഏറ്റവും ഉയരത്തില്‍ "വീബ്ലി"യിലുള്ള ഞങ്ങളുടെ വെബ്സൈറ്റ് തന്നെ.

ഏതാനും വര്‍ഷങ്ങള്‍ മുമ്പ്‌ വരെ ലക്ഷദ്വീപിലെ തൊഴില്‍ അന്വേഷകര്‍ തൊഴിലിനെ കുറിച്ച്‌ അവബോധമുള്ളവരായിരുന്നില്ല. ചിലര്‍ക്ക്‌ തൊഴിലറിയിപ്പുകള്‍ എത്തുന്നില്ല. ചില വിഘട ബുദ്ധികള്‍ മികച്ച തൊഴിലറിയിപ്പുകള്‍ മറച്ച്‌ വെക്കുമായിരുന്നു. ഇന്ന്‌ ഗതിമാറി മൊബൈല്‍ മെസ്സേജ് രൂപത്തില്‍ തൊഴിലറിയിപ്പുകള്‍ എത്തിക്കൊണ്ടിരിക്കുന്നു; മലയാളത്തില്‍ വായിക്കാവുന്ന രൂപത്തില്‍ വെബ്‌സൈറ്റിലൂടെ, ഇ-മെയിലൂടെ അങ്ങനെ പല രൂപത്തില്‍..
ഈ വെബ്സൈറ്റിന്‍റെ വിജയം നിങ്ങളുടെ സഹകരണം കൊണ്ട്‌ മാത്രമാണ്‌.
യാതൊരു തരത്തിലുമുള്ള പ്രതിഫലം ഈ സൈറ്റ്‌ കൊണ്ട്‌ കിട്ടുന്നില്ല so സൌജന്യ സേവനത്തിന്‌ ആളെ കിട്ടാനില്ല. അതിനാല്‍ സമാന മനസ്കര്‍, മലയാളം ടൈപ്പിങ്ങ്‌ അറിയുന്നവര്‍, ജേണലിസ്റ്റിക്‌ മെന്‍റാലിറ്റിയുള്ളവര്‍ എന്നിവര്‍ സഹകരിക്കുക ഒപ്പം ചേരുക.. ഞങ്ങളുമായിട്ട്‌ കോണ്‍ടാക്റ്റ്‌ ചെയ്യുക: islandpress@rediffmail.com


ഐലന്‍ട്‌ പ്രസ്സ്‌ സംരഭങ്ങള്‍ ഒറ്റനോട്ടത്തില്‍ :
IslandXprs SMS (Gupshup Group)   - 1596+ Members
IslandXprs SMS (Google Group)
         - 66+ Members
Island Press E-mail Group
                          - 56+ members
www.islandPress.weebly.com Visitors - 48,646 + Visitors
(Page Views                                              - 57083+ അര ലക്ഷം കഴിഞ്ഞു)
*********************************************************************************
ഐലന്‍ട്‌ പ്രസ്സില്‍ മെംമ്പറാകാന്‍?
1) SMS ഗ്രൂപ്പില്‍ ചേരാന്‍ = മൊബൈലില്‍ നിന്നും ടൈപ്പ്‌ ചെയ്യുക JOIN ISLANDXPRS അയക്കുക 9219592195(SMSGUPSHUP Group) or ടൈപ്പ്‌ ചെയ്യുക ON ISLANDXPRS aഅയക്കുക 9870807070 (Google Group).
[ തൊഴില്‍ അറിയിപ്പുകള്‍ സൌജന്യമായി മൊബൈലില്‍ വന്നു കൊണ്ടിരിക്കും ]

2. ഇ-മെയില്‍ ഗ്രൂപ്പില്‍ ചേരാന്‍
ജോബ്‌ ഇന്‍ഫോ പേജില്‍ ഉള്ള E-mail Subscription ഫോമില്‍ നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യുക പിന്നീട്‌ നിങ്ങളുടെ ഇ-മെയില്‍ inbox'il വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റീവായി.
[ തൊഴില്‍ അറിയിപ്പുകള്‍ സൌജന്യമായി e-mail'ല്‍ വന്നു കൊണ്ടിരിക്കും ]
3. വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ മൊബൈലില്‍ നിന്നോ കമ്പ്യൂട്ടറില്‍ നിന്നോ ടൈപ്പ് ചെയ്യുക
www.islandPress.weebly.comഐലന്‍റ്  പ്രസ്സിനെ കുറിച്ച്‌ രചിച്ച ഒരു കവിത :
കല്‍പിട്ടി ദ്വീപിന്‍റെ ചാരത്തായ്കൊണ്ട്
കല്‍പാതം പോലെ പൊങ്ങി നീ വന്നു
അറബിക്കടലിന്‍റിളം തെന്നലേറ്റ്
അംബര ചുമ്പിയായി വാഴ്ത്തു നീ
മര്‍ത്ത്യ മനസ്സാം വിഹായസ്സില്‍ നീ
മായാതെ മങ്ങാതെ നില്‍ക്കുന്നു നീ
വിജ്ഞാന ദീപങ്ങള്‍ക്കൊപ്പം നിന്നില്‍
വഴിയുണ്ട് ജീവിത മാര്‍ഗ്ഗത്തിനായ്
തട്ടിയുണര്‍ത്തട്ടെ നിന്‍ ഗീതങ്ങള്‍
തെന്നി നടക്കും ചെറുപ്പങ്ങളെ
അമ്പിളി പോലെ നീ മാനത്തെന്നും
അഭിമാനമായ് വിളങ്ങട്ടേ
അറബിക്കടലിന്‍റെ ശീലങ്ങളെ
അലകളായ് പാരില്‍ വീശിടട്ടെ
ഉലകം മുഴുക്കെയും നിന്‍റെ നേരെ
ഉറ്റുനോക്കുന്നു പ്രതീക്ഷയോടെ
ഐലന്‍റ് പ്രസ്സേ, നിന്‍റെ യാത്ര
ഐരാവതത്തോള മെത്തീടട്ടെ.

കോയ.പി, അഗത്തി

റിട്ടയേട്‌ അറബിക്‌ ടീച്ചര്‍
GSSS Agatti


 
 
യൂത്ത് കോണ്‍ഗ്രസ്സ് സ്ഥാപകദിനം ആചരിച്ചു
കില്‍ത്താന്‍(9.8.12): ആഗസ്റ് 9  യൂത്ത് കോണ്‍ഗ്രസ്സ് സ്ഥാപകദിനമായി ആചരിച്ചു.പാര്‍ട്ടി ഓഫീസില്‍ പ്രസിഡന്റ് ഓ.പി.കുഞ്ഞിസീതിക്കോയ പതാകയുയര്‍ത്തി. സെക്രട്ടറി യാസര്‍ അറാഫത്ത് സ്ഥാപകദിനത്തെക്കുറിച്ച് സംസാരിച്ചു. ടി.ടി.ഷിഹാബ്, ഷാഫി, നസീമുദ്ദീന്‍, അമീര്‍ തുടങ്ങിയ പ്രമുഖ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

  _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


  Head Lines:

  Job News:

  മലയാളം പത്രങ്ങള്‍:

  Malayala Manorama
  Mathrubhumi

  Madhyamam
  Dheshaabhimani
  Dweepika

  ഇംഗ്ലീഷ് പത്രങ്ങള്‍:

  The Hindu
  The Indian Express

  മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

  Picture

  ലക്ഷദ്വീപ്‌ സംസ്കാരം, കല...

  Picture

  Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

  ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

  December 2012
  November 2012
  October 2012
  September 2012
  August 2012
  July 2012
  June 2012
  May 2012
  April 2012
  March 2012
  February 2012
  January 2012
  December 2011
  November 2011
  October 2011
  September 2011
  August 2011
  January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)