കൊച്ചി(10.9.12): LDCL ലില്‍ വര്‍ക്ക് ചെയ്യുന്ന കേരളായൂണിയന് പ്രക്ഷോപത്തിലേക്ക്. പുതിയ വാര്‍ഫില്‍ കപ്പലുകള്‍ അടുപ്പിക്കുന്നതിന് ഇവര്‍ തടസ്സം നില്ക്കുന്നു. ഇത് മൂലം കപ്പല്‍ അടുപ്പിക്കുന്നതിനും ഡോക്കിലേക്ക് പോകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു.
അവരുടെ ഡിമാന്റുകളില്‍ ചിലത്.
കോഴിക്കോട്: ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന്(LSA) സംഘടിപ്പിക്കുന്ന നോമ്പ് തുറ പരിപാടി നാളെ (11/08/2012) ഹോട്ടല്‍ Renaissance വെച്ച് നടത്തപ്പെടുമെന്ന് ഫേസ്ബുക്കില്‍ പ്രസ്താവനയില്‍ പ്രസിഡന്റ് അറിയിച്ചു. വൈകുന്നേരം 5 മണിമുതല്‍ പരിപാടികള്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
എര്‍ണാകുളം: NSUI ലക്ഷദ്വീപ് സെന്‍ട്രല്‍ കമ്മിറ്റി ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇഫ്താര്‍ സംഘടിപ്പിക്കുന്നു. ഹോട്ടല്‍ അബാദ് പ്ലാസയിലായിരിക്കും പരിപാടി. മത-രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ഫേസ്ബുക്കില്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു
കവരത്തി: യു.ടി ലെവല്‍ കലോല്‍സവത്തിന് പങ്കെടുക്കുന്ന ഹയര്‍സെക്കണ്ടറി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഗ്രേസ്മാര്‍ക്ക് നല്‍കാനുള്ള അനുമതി കേരളസര്‍ക്കാരിന്ന് ലഭിച്ചു. നേരത്തെ SSLC വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു അനുമതി. 2011-12 വര്‍ഷത്തെ കലോല്‍സവത്തിന് ഇത് ബാധകമാകുമെന്നാണ് ഉത്തരവില്‍ സൂചിപ്പിക്കുന്നത്.