Picture
കില്‍ത്താന്‍(18.5.12): മൃഗസംരക്ഷണ വിഭാഗത്തിന്‍റെ ഹാച്ചറിയില്‍ നിന്നും ഇന്ന് വിരിയുന്ന കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ കൃഷിക്കാര്‍ എത്തി. നല്ലയിനം 6000 ത്തോളം മുട്ടകളായിരുന്നു വിരിയിക്കാനായി കഴിഞ്ഞ 26 ന് ഇവിടത്തെ ഹാച്ചറിയില്‍ വെച്ചത്. ഏറെ പ്രതീക്ഷയോടെയായിരുന്നു കൃഷിക്കാര്‍ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ എത്തിയത്. എന്നാല്‍ ഹാച്ചറി തുറന്നപ്പോള്‍ ഞട്ടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. 4500 റോളം കുഞ്ഞുങ്ങളും ചത്തിരിക്കുന്നു !!!. ജീവനക്കാരുടെ അനാസ്ഥയാണിതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 21 ദിവസമാണ് മുട്ട വിരിയിക്കാന്‍ എടുക്കുന്ന ദിവസം. എന്നാല്‍ ദിസവം കൂടിപ്പോയതാണ് ഇതിന് കാരണമായി നാട്ടുകാര്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞത്. മോട്ടര്‍ കേടായതാണ് കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമായതെന്ന് ജീവനക്കാരും.

 
Picture
_അഗത്തി(15/05/2012): ഇവിടുത്തെ രണ്ട്‌ ആശുപത്രികളിലും മരുന്നുകള്‍ ആവശ്യാനുസരണം എത്തിക്കുന്നില്ല. മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്‌ അഗത്തിയോട്‌ കാണിക്കുന്ന അവഗണന ശക്ത്മാകുന്നതിന്‍റെ അടയാളമെന്നാണ്‌ ഇവിടുത്ത്‌കാര്‍ ആരോപിക്കുന്നത്‌. അമൃതയുടെ കീഴിലുള്ള രാജീവ്‌ ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രി എടുത്ത്‌ മാറ്റാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്നുള്ള ശക്തമായ വിശ്വാസത്തിലാണ്‌ ഭൂരിഭാഗം ജനങ്ങളും. അടുത്തിടെ വിജയകരമായി ഒരു ഡസനോളം ശസ്ത്രക്രിയകള്‍ നടന്നിരുന്നു. ഇതില്‍ ഒന്നാമത്തെ ശസ്ത്രക്രിയ വന്‍കരയില്‍ നടത്തിയിരുന്നെങ്കില്‍ 1.5 ലക്ഷത്തില്‍ അധികം ചെലവായേനെ. ഇപ്പോള്‍ ശസ്ത്രക്രിയക്ക്‌ ആവശ്യമായ മരുന്നുകള്‍ എത്തുന്നില്ല. ഇതോടെ ശസ്ത്രക്രിയകള്‍ അവതാളത്തിലായി. സ്കാനിങ്ങിന്‌ എത്തുന്ന ഗര്‍ഭിണികളെപോലും മടക്കി അയച്ച സംഭവം ഉണ്ട്‌.
അഗത്തിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്‍ററിന്‍റെ അവസ്ഥയും ഏതാണ്ട്‌ ഇങ്ങനെ തന്നെ. കോപ്ലക്സ്‌ ഗുളിക പോലും ഇല്ലാത്ത ഒരു പുരാണ കാലത്തിന്‍റെ സ്മരണകളിലേക്കാണ്‌ നമ്മുടെ ഓട്ടം. സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നും കുറിക്കുന്ന മരുന്നുകള്‍ യില്‍ ചെന്നാല്‍ അവിടുന്നും മടക്കി അയക്കുന്ന പതിവ്‌ തുടരുന്നു. ബന്ധപ്പെട്ടവര്‍ വളരെ ഗൌരവത്തില്‍ ഈ വിഷയം പരിഗണിച്ചില്ലെങ്കില്‍ ഇവിടുത്തെ ആരോഗ്യ മേഖല കൂടുതല്‍ അവതാളത്തിലാകുമെന്ന്‌ തീര്‍ച്ച.
-------------------------------------------------------------------------------
(സംയുക്ത റിപ്പോര്‍ട്ടര്‍ (ദ്വീപ്‌ന്യൂസ്‌, ഐലന്‍ട്‌ എക്സ്‌ പ്രസ്‌)).

 
Picture
അഗത്തി: മഹാ സൂഫിവര്യന്‍ ഫകീറുദ്ദീന്‍ ബാവ ഔല്യ അന്ത്യവിശ്രമം കൊള്ളുന്ന നാടിനെ ഞെട്ടിച്ച്‌ കൊണ്ട്‌ ഒരു സ്വകാര്യ കേബിള്‍ ടിവിയില്‍ പാതിരാത്രി സമയത്ത്‌ "അശ്ലീല സിനിമ" സംപ്രേക്ഷണം ചെയ്തു. സംഭവം പുറത്തായതോടെ യുവ ജന സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത്‌ വന്നു. അഗത്തി ഘടകം SKSSF ശക്തമായ ഭാഷയില്‍ സ്ഥലത്തെ  പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. www.islandExpress.weebly.com മലയാളികളും ഒരു തദ്ദേശിയനുമാണ്‌ പ്രതികള്‍ . പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ പ്രതികള്‍ ഉള്‍പ്പെടെ പലരും തന്നെ സമീപ്പിക്കുകയാണെന്ന്‌ SKSSF പ്രസിഡന്‍റ്‌ ഹുസൈന്‍ ഫൈസി ഐലന്‍ട്‌ എക്സ്‌പ്രസ്‌ ന്യൂസ്‌ പ്രതിനിധിയോട്‌ പറഞ്ഞു. ഇങ്ങനെയുള്ള "ഒതുക്കി തീര്‍ക്കലുകളാണ്‌" ഇത്തരം ക്രിമിനലുകളെ  വളര്‍ത്തിയെടുക്കുന്നത്‌ എന്ന കാര്യം സ്ഥലത്തെ അധികാരികള്‍ ചിന്തിക്കുമെന്ന്‌ അല്‍പ്പം പോലും പ്രതീക്ഷയില്ലാതെയാണ്‌ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്‌. സ്ഥലത്തെ പൌരബോധമുള്ള ചെറുപ്പക്കാരും യുവജന സംഘടനകളും രംഗത്ത്‌ വരാതെ ഇത്തരം പ്രശ്നങ്ങള്‍ അവസാനിക്കില്ല.

 
Picture
അഗത്തി(07/05/2012): വന്‍ വാഗ്ദാനങ്ങളോടെ ആരംഭിച്ച രാജീവ്‌ ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഒരു സ്പെഷ്യലുമില്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ പോകുന്നു(inaugurated 3rd June 2011). അമൃത ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ ഏറ്റെടുത്ത്‌ നടത്തുന്ന ലക്ഷദ്വീപ്‌ ഭരണകൂടം ധന സഹായം നല്‍കുന്ന ഈ സ്ഥാപനം അഗത്തി വാസികളുടേയും മറ്റു ദ്വീപുകാരുടേയും ചിരകാല സ്വപ്നങ്ങള്‍ക്ക്‌ വേണ്ട വിധേനയുള്ള പ്രാധാന്യം നല്‍കുന്നില്ല. മറ്റു ദ്വീപുകളില്‍ നിന്നും റഫര്‍ ചെയ്യുന്നവരേയും തദ്ദേശിയരേയും വന്‍കരയിലേക്ക്‌ അയക്കുന്ന ഏര്‍പ്പാട്‌ തുടങ്ങിയീട്ട്‌ കാലം കുറേയായി. ഇതിനിടയ്ക്ക്‌ അമൃത നിയമ വിരുദ്ധമായിട്ടാണെന്നും ലക്ഷദ്വീപ്‌ ഭരണകൂടത്തിന്‌ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കൂടാതെ ലക്ഷദ്വീപിലെ "മാഫിയകള്‍" അമൃത അഗത്തിയില്‍ നിന്നും മാറ്റി ടാന്‍ കുത്സിത ശ്രമങ്ങളും നടന്നു. ഇതിനെ അഗത്തിയിലെ സര്‍വ്വ രാഷ്ട്രിയക്കാരും പൊതുപ്രവര്‍ത്തകരും ആബാല വൃദ്ധ ജനങ്ങളും പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ത്തു.
മറ്റൊരു പരാതി, വരുന്ന ഡോക്ടര്‍മാര്‍ കൂടിയത്‌ 3 മാസം നില്‍ക്കുകയും പിന്നീട്‌ പുതിയ മുഖങ്ങള്‍ മാറിവരികയും ചെയ്യുന്നു, വരുന്ന ഡോക്ടര്‍മാര്‍ അധികവും "ജൂനിയര്‍മാരാണ്‌". ഈ പ്രശ്നങ്ങള്‍ക്ക്‌ ശാശ്വതമായ പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ വിചാരിച്ചാല്‍ മാത്രമെ കഴിയൂ. ഈ പ്രശ്നം ഒരു പൊതുപ്രശ്നമായി കണ്ട്‌ എല്ലാവരും ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന്‌ പ്രത്യാശിക്കട്ടെ.
റിപ്പോര്‍ട്ടര്‍: മുഹമ്മദ്‌ ഹാഷിം കവരത്തി

 
Picture
ഈ തലക്കെട്ട് കണ്ടപ്പോള്‍ നിങ്ങളില്‍ പലരുടേയും മനസില്‍ പല ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെയും പേര്‌ വന്ന്‌ കാണും. ഇവിടെ വിവക്ഷിച്ചത്‌ നമ്മുടെ BSNL സര്‍വീസിനേയാണ്‌. മൊബൈല്‍, ലാന്‍ഡ്‌ ലൈന്‍ ബ്രോഡ്‌ബാന്‍ഡ്‌ സര്‍വീസില്‍ ലക്ഷദ്വീപില്‍ ഒന്നിലും ജനങ്ങള്‍ തൃപതരല്ല. മൊബൈല്‍ നെറ്റ്‌വര്‍ക്ക്‌ പ്രശ്നം പരാതിപ്പെട്ടിട്ട്‌ കാലങ്ങള്‍ കുറേയായി എന്നാല്‍ അതൊന്നും തങ്ങള്‍ക്ക്‌ ഒരു പ്രശ്നവുമില്ല എന്ന മട്ടിലാണ്‌ BSNL അധികൃതരുടെ നടത്തം. ഗവര്‍മെന്‍റ്‌ ഓഫീസുകള്‍ മുതല്‍ സാധാരണക്കാരന്‍റെ തീന്‍ മേശമേല്‍ വരെ വ്യാപിച്ച്‌ കിടക്കുന്ന BSNLന്‍റെ ആധിപത്യം പക്ഷെ ഉപകാരപ്രദമല്ല. ലക്ഷദ്വീപിലെ പൊതു പ്രവത്തകരോ യുവജന സംഘടനകളോ ഈ പ്രശ്നങ്ങളില്‍ ഇടപെടില്ല എന്ന നല്ല ധാരണ നെ കൂടുതല്‍ അലസരാക്കുന്നു.

നിങ്ങാളുടെ വോട്ട്‌ രേഖപ്പെടുത്തൂ. നിങ്ങളുടെ പ്രദേശത്തുള്ള BSNL സര്‍വീസില്‍ നിങ്ങള്‍ തൃപ്തരാണോ ?
മറ്റു അഭിപ്രായങ്ങള്‍ കമന്‍റ്‌ ബോക്സില്‍ രേഖപ്പെടുത്തുക.


 
Picture
ലക്ഷദ്വീപിലെ ഏറ്റവും തിരക്കേറിയ പോര്‍ട്ട്‌ ഓഫീസായ കവരത്തി പോര്‍ട്ട്‌ ഓഫീസിലെ പാസഞ്ചര്‍ ഹാള്‍ കം ടിക്കറ്റ്‌ കൌണ്ടറില്‍ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയല്‍ GI പൈപ്പുകള്‍ അട്ടിയായി വെച്ചിട്ടൂണ്ട്‌. യാത്രക്കാര്‍ക്ക്‌ സുഖ്മായി ഇരിക്കാനും ക്യൂവില്‍ നില്‍ക്കാനുമുള്ള ഈ സ്ഥലം പോര്‍ട്ട്‌ അധികൃതര്‍ തങ്ങളുടെ ഗോഡൌണായി കരുതിയിരിക്കുകയാണ്‌. പരാതിപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനോട്‌ അവര്‍ പ്രതികരിച്ചത്‌ ഇങ്ങനെ "അതിന്‍റെ മുകളിലേക്ക്‌ എന്തിനാ കയറാണ്‍ പോകുന്നത്..."

 
Picture
ന്യൂഡല്‍ഹി: ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്നവര്‍ 'അധ്യാപക യോഗ്യതാ പരീക്ഷ' (TET) പാസാകണമെന്ന വ്യവസ്ഥ നിലവിലുള്ള അധ്യാപകര്‍ക്ക് ബാധകമാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇപ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പുതുതായി ടി.ഇ.ടി. പാസാകേണ്ടെന്നും പുതിയ നിയമനങ്ങള്‍ക്കാണ് അത് നിര്‍ബന്ധമാക്കുകയെന്നും കേന്ദ്രമാനവശേഷി മന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് എം.പി. അച്യുതന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

രാജ്യമെങ്ങും അധ്യാപകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ ടി.ഇ.ടി.യുമായി ബന്ധപ്പെട്ട് ഒട്ടേറെ എം.പി.മാര്‍ മന്ത്രിയില്‍നിന്ന് വിശദീകരണം തേടി. വിദ്യാഭ്യാസ അവകാശനിയമം ബാധകമായ എല്ലാ സ്‌കൂളുകളിലും അധ്യാപകര്‍ യോഗ്യതാ പരീക്ഷ പാസാകണമെന്ന ഉത്തരവിനെതിരെ കേരളത്തില്‍നിന്ന് അധ്യാപക സംഘടനകളും രംഗത്തിറങ്ങിയിരുന്നു.

യോഗ്യതാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് 'നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍'(NCTE) 2010 ആഗസ്ത് 23-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് 2011-12 ല്‍ 9.12 ശതമാനം പേരാണ് (54,000) പ്രൈമറി അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷ പാസായത്. അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്കുള്ള പരീക്ഷ എഴുതിയവരില്‍ 7.5 ശതമാനമേ ജയിച്ചുള്ളൂ (43,000 പേര്‍). 2012-ല്‍ 20,000 പ്രൈമറി അധ്യാപകരും 34,000 യു.പി. അധ്യാപകരും യോഗ്യതാ പരീക്ഷ ജയിച്ചെന്ന് മന്ത്രി വിശദീകരിച്ചു. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെല്ലാം പരീക്ഷ ബാധകമാണ്. അധ്യാപകര്‍ക്ക് സംസ്ഥാനങ്ങളുടെയോ കേന്ദ്രത്തിന്റെയോ പരീക്ഷ എഴുതാം. രണ്ടായാലും രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും അത് ബാധകമാവും.

അഞ്ചും ആറും ശതമാനം പേര്‍ മാത്രമേ പരീക്ഷ ജയിക്കുന്നുള്ളൂ എന്നത് ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തേണ്ട കഠിന പരിശ്രമത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് എം.പി.മാര്‍ ചൂണ്ടിക്കാട്ടി. ടി.ടി.സി.യും ബിരുദവും തുടര്‍ന്ന് ബി.എഡും നേടിയശേഷം വീണ്ടും ഇത്തരം പരീക്ഷ എഴുതേണ്ടിവരുന്നതിന് പ്രസക്തിയില്ല. വിജയശതമാനം അഞ്ചും ആറും മാത്രമായാല്‍ വേണ്ടത്ര അധ്യാപകരെ എങ്ങനെ ഉറപ്പുവരുത്താനാവുമെന്നും അവര്‍ ചോദിച്ചു.

ബിരുദവും ബി.എഡും മറ്റും ഉണ്ടായിട്ടും ടി.ഇ.ടി. പാസാകാത്തത് കുറഞ്ഞ വിദ്യാഭ്യാസ നിലവാരത്തിന് തെളിവാണെന്ന് കപില്‍ സിബല്‍ വിശദീകരിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണത്തിന് ഊന്നല്‍ നല്‍കണം. കൊച്ചുകുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍ പിന്നീട് സര്‍വകലാശാലാ തലത്തിലെ പഠനത്തിനും ഗുണനിലവാരം ഉണ്ടാവില്ല. ആവശ്യത്തിന് അധ്യാപകരില്ലാത്ത സംസ്ഥാനങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തിന് പ്രത്യേക പദ്ധതി ഉണ്ട്. ചില വിട്ടുവീഴ്ചകളും ഇക്കാര്യത്തില്‍ ചെയ്യാനൊരുക്കമാണ്. യോഗ്യതാ പരീക്ഷ പാസായ അധ്യാപകരെ ആവശ്യത്തിന് കിട്ടാനില്ലാത്ത സംസ്ഥാനങ്ങളില്‍ നിലവിലുള്ളവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് ബിരുദം നേടുകയും ടി.ഇ.ടി. പാസാവുകയും ചെയ്യാം. നിലവിലുള്ള ആരെയും പരിച്ചുവിടുകയില്ല. ഗുണനിലവാരം ഉറപ്പുവരുത്തുക മാത്രമാണ് സര്‍ക്കാറിന്റെ ലക്ഷ്യം -സിബല്‍ പറഞ്ഞു.

 
Picture
കവരത്തി: ചാരായ വാറ്റ് കേന്ദ്രങ്ങളില്‍ സബ് ഇന്സ്പെകക്ടര്‍ അലി അക്‌ബറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം രാത്രി നടത്തിയ തെരച്ചിലിലാണ്‌ പ്രതികള്‍ പിടിയിലായത്‌. പ്രതികളില് നിന്നു വാറ്റ്‌ ഉപകരണങ്ങളും മദ്യക്കുപ്പികളും നീലച്ചിത്ര സി.ഡി കളും ആണ് പിടിച്ചെടുത്തത്‌.
ലീരപ്പന്‍ മകന്‍ ജഗദീഷ്‌.കെ, ബിംബിസ്‌ ഫാസ്റ്റ്ഫുഡ്‌, എറണാകുളം. സ്പോണ്സര്‍ സി.എന്‍ ആലികോയ, അല്‍-ബി ആന്ഡ് സണ്സ് കവരത്തി (കര്ണാടക സ്വദേശി എറണാകുളത്തെ ബിംബിസ്‌ വിലാസത്തിലാണ് എന്ട്രി പെര്മിറ്റ്‌ സംഘടിപ്പിച്ചത്) അടിമക്കുന്നി മകന്‍ മുഹമ്മദ്‌ അഷ്‌റഫ്‌, വിളക്കുംമ്മാടം വീട്ടില്‍, കൂളിമട്ടം,തൃശൂര്‍. ശങ്കരന്കുട്ടി മകന്‍ വിശ്വംഭരന്‍ ടി.എസ്, തോട്ടുപുറത്ത് വീട്ടില്‍, മതിലകം,ത്രിശൂര്‍ മായിന്‍ മകന്‍ റാഫി വി.എം.വലിക്കകത്ത് വീട്ടില്‍, തൃശൂര്‍ അബ്ദുള്ഖാദര്‍ മകന്‍ സലിം പസിനെരുത്ത് വീട്ടില്‍, തൃശൂര്‍ ഇവര്‍ നാലുപേരുടെയും സ്പോണ്സര്‍ മേലാപുര പുറാടം ചെറിയകോയ ആണ്. ഇവരെ ഇനി ഒരു ദ്വീപിലേക്കും പെര്മിറ്റ്‌ അനുവദിക്കരുതെന്നും മജിസ്ട്രേറ്റ്‌ ഉത്തരവിട്ടു ഇവര്ക്കെതിരെ കേസെടുത്തു. ഏറ്റവും അടുത്ത കപ്പലില്‍ കയറ്റിവിടാനും സ്പോണ്സര്‍മാര്ക്ക് നിര്‍ദ്ദേശംനല്‌കി. സ്പോണ്സര്‍മാരെയും പെര്മിറ്റ്‌ തൊഴിലാളികളെയും ഒരു യോഗം മജിസ്ട്രേറ്റ് ടി. കാസിം വിളിച്ചുകൂട്ടി പഞ്ചായത്ത് ചെയര്പേഴ്‌സണ്‍ ആച്ചാട അഹമദ് ഹാജി, സര്ക്കിള്‍ ഇന്സ്പെക്ടര്‍ കെ.അഹമദ്, സബ് ഇന്സ്പെക്ടര്‍ അലി അക്‌ബര്‍ എന്നിവര്‍ പങ്കെടുത്തു.

______________
അഗാം അഗത്തി

 
Picture
SSLC  സേ പരീക്ഷ എഴുതാനുള്ള മാനദണ്ഡങ്ങള്‍, ഫീസ്‌, ടൈം ടേബിള്‍ മറ്റു വിവരങ്ങള്‍ മലയാളത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

പുനര്‍ മൂല്യ നിര്‍ണ്ണയ വിവരങ്ങള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക.


ഓണ്‍ലൈന്‍ പുനര്‍ മൂല്യ നിര്‍ണ്ണയ അപേക്ഷ  Click Here


    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)