Picture
അഗത്തി: ലക്ഷദ്വീപിലെ അഗത്തിയില്‍ CPI(M) പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച്‌ സമരം നടത്തി. അഗത്തി ഡെപ്യൂട്ടി കളക്റ്റര്‍ ഓഫീസിലേക്കാണ്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത്‌. സമരത്തിന്‌ സ്വാഗതം അര്‍പ്പിച്ചത് DYFI സെക്രട്ടറി സഖാവ് സൈഫൂള്ള , അധ്യക്ഷം വഹിച്ചത്‌ Branch Secretary അബ്ദുല്‍ ജബ്ബാര്‍ അഗത്തി എന്നിവരാണ്‌. പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത്‌ കൊണ്ട്‌ സഖാവ്‌ നസീര്‍ അഗത്തി സംസാരിച്ചു. ഹോസ്പിറ്റലിലെ മരുന്നുകളും ഉപകരണങ്ങളും 10 ദിവസത്തിനുള്ളില്‍ എത്തുമെന്ന് സമര നേതാക്കള്‍ക്ക് ഡെപുട്ടി കളക്ടര്‍ ഉറപ്പു നല്‍കി. 10 ദിവസത്തിനുള്ളില്‍ മരുന്നുകളും മറ്റു അവശ്യ സാമഗ്രികളും എത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന്‌ മുതിരുമെന്ന് സഖാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി.

ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സര്‍വ്വ കക്ഷി യോഗം ചേര്‍ന്നിരുന്നു. അതില്‍ സര്‍വ്വ രാഷട്രീയക്കാരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.


അഗത്തിയിലെ ആരോഗ്യ മേഖലയിലെ അനാസ്ഥ നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.


 
Picture
അഗത്തി: അഗത്തി പ്രീമിയര്‍ ലീഗ്‌ (APL) TEN-10 ക്രിക്കറ്റ്‌ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ "ഇസാസ്‌ അഗത്തി"യേയും റണ്ണേയ്സ്‌ അപ്പായ "തോപ്പും പടി അഗത്തി"യേയും തോല്‍പ്പിച്ച്‌ കടമത്ത്‌ ദ്വീപിലെ "മെഗാ സ്റ്റാര്‍" ചാമ്പ്യന്‍മാരായി.
ഫൈനലില്‍ അമിനി ദ്വീപിന്‍റെ "ഇലവന്‍ സ്റ്റാറി"നെ തോല്‍പ്പിച്ചാണ്‌ അഗത്തി പ്രീമിയര്‍ ലീഗി(APL)ന്‍റെ രണ്ടാം സീസണ്‍ മത്സരത്തില്‍ മെഗാസ്റ്റാര്‍ കടമം ചാമ്പ്യന്‍മാരായത്‌.


ചിത്രം: Sadakath Anwer, Kadamath Island

 
Picture
കവരത്തി(28.5.12): എഡൂക്കേഷന്‍ഡിപ്പാര്‍ട്ട്മെന്‍റ് രാഷ്ട്രഭാഷയായ ഹിന്ദിയോട് അവഗണന കാണിക്കുന്നതായി ആരോപണം. 2010 ഡിസംബറില്‍ LT Hindi(Contract) ന്‍റെ Notification പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഒന്നര വര്‍ഷം തികയുന്നു. 2011 മാര്‍ച്ച് 31 വരെയായിരുന്നു Notification ന്‍റെ കാലാവധി. ഈ കാലാവധിക്കുള്ളില്‍ അപേക്ഷ ക്ഷണിച്ചിതല്ലാതെ ചെക്ക്ലിസ്റ്റ് പോലും പബ്ലിഷ് ചെയ്തില്ല. എന്നാല്‍ 2010-11 അധ്യയന വര്‍ഷത്തില്‍ ഒരു നോട്ടിഫിക്കേഷന്‍ പോലുമില്ലാതെ പഴയ അപേക്ഷയുടെ പുറത്ത് ചെക്ക്ലിസ്റ്റ് പബ്ലിഷ് ചെയ്തു. ഇതിന് ശേഷം 25.11.2011 ന് കവരത്തിയ്ല്‍ വെച്ച് ഇന്‍റ്റര്‍വ്യൂ നടത്തി. ഇതുവരെയായി Education കോണ്‍ട്രാക്ട് പോസ്റ്റിന് ഇന്‍റര്‍വ്യൂ നടത്താത്തതാണ്. എന്നാല്‍ ഈ ഇന്‍റര്‍വ്യൂവിനെ തുടര്‍ന്ന് 2 സ്റ്റേ ഓര്‍ഡര്‍ നിലവില്‍ വന്നു. ഈ രണ്ട് സ്റ്റേയും 2011-12 കാലാവധിക്കുള്ളില്‍ എറണാകുളം ബെഞ്ച് വെക്കേറ്റ് ചെയ്തിട്ടും ഇന്ന് വരെ ഈ പോസ്റ്റുകള്‍ നികത്തിയില്ല.
ഇതിനേക്കാള്‍ പ്രാധാന്യമില്ലാത്ത Drawing Teachers, Music Teachers ന്‍റെ Notification ഡിപ്പാര്‍ട്ട്മെന്‍റ് ഇറക്കിക്കഴിഞ്ഞു. രാഷ്ട്രഭാഷയായ ഹിന്ദിയോട് കാണിക്കുന്ന അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആഗ്രഹം.

 
lakshadweep weather 2012 June
തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ കേരളത്തില്‍ കാലവര്‍ഷം സജീവമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മെയ് പകുതിയോടെ മണ്‍സൂണ്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ലക്ഷദ്വീപിലും സമാനസമയത്ത് കാലവര്‍ഷമെത്തും. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് അവസാനം രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അവസാനത്തോടെ ശക്തിപ്രാപിച്ച് കേരളതീരത്തെത്തും. മഴയോടൊപ്പം കടുത്ത പടിഞ്ഞാറന്‍ കാറ്റുമുണ്ടായേക്കും. ആന്‍ഡമാനില്‍ ഒരാഴ്ചക്കുള്ളില്‍ മഴ തുടങ്ങും.

 
Picture
അഗത്തി(23/05/2012): രാജീവ്‌ ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനോട്‌ ആരോഗ്യ വകുപ്പ്‌ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ അഗത്തിയിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ശബ്ദമുയര്‍ത്തി. ഇവിടെ എത്തിയ ആരോഗ്യ വകുപ്പ്‌ ഡയരക്റ്ററുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ എല്ലാവരും ഡയരക്റ്ററോട്‌ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
ഹോസ്പിറ്റലില്‍ മരുന്ന്‌ എത്തിക്കാത്തത്‌ മന:പ്പൂര്‍വ്വമാണെന്ന്‌ ഇവര്‍ ആരോപിച്ചു. അതിന്‌ തെളിവായി അറേബ്യന്‍ സീ കപ്പലില്‍ എത്തിയ "RGH Agatti"എന്ന്‌ രേഖപ്പെടുത്തിയ മരുന്ന്‌ ബോക്സ്‌ അഗത്തിയില്‍ ഇറക്കാതെ കവരത്തിയിലേക്ക്‌ കൊണ്ട്‌ പോയത്‌ ചൂണ്ടിക്കാട്ടി.
കൂടാതെ അമൃത സ്റ്റാഫിനെതിരെയും ഇവര്‍ പരാതി ബോധിപ്പിച്ചു. ഇവിടെ ജോലി ചെയ്യുന്ന ശസ്ത്രക്രിയ വിദഗ്ദ്ധന്‍ (സര്‍ജ്ജന്‍) ഒരു മാസം ലീവില്‍ പോയിട്ടും ഹാജര്‍ പട്ടികയില്‍ അയാള്‍ ഹാജര്‍ രേഖപ്പെടുത്തിയത്‌ ചൂണ്ടിക്കാട്ടി.
കൂടാതെ കാലാവധി കഴിഞ്ഞ മരുന്നുകള്‍ സൂക്ഷിച്ചതിന്‌ അഗത്തി ചുമതലയുള്ള അമൃത സ്റ്റാഫ്‌ (മാനേജര്‍) എതിരെ അയാളെ മുന്നില്‍ നിര്‍ത്തി ഡയരക്റ്ററോട്‌ പരാധി ബോധിപ്പിച്ചു.

എന്നാല്‍ ഒന്നിനും വേണ്ട ശിക്ഷാ നടപടികള്‍ വകുപ്പ്‌ മേധാവി സ്വീകരിച്ചില്ല. ഇനി അങ്ങനെയുണ്ടാവില്ല എന്ന തണുപ്പന്‍ മറുപടിയാണ്‌ അദ്ദേഹം നല്‍കിയത്‌. ഒരാഴ്ച്ചക്കകം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെയായില്ലെങ്കില്‍ മറ്റുനടപടികള്‍ക്കായി തങ്ങള്‍ കടക്കുമെന്ന്‌ സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഡയരക്റ്റര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

-------------------------------------------------
അഗത്തിയിലെ രോഗികളുടെ കഷ്ടപ്പാടുകള്‍ ഏതാനും ദിവസങ്ങള്‍ മുമ്പ്‌ ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

 
Picture
പ്പ പോയപ്പോള്‍ ആദ്യം ഒന്ന്‌ വിങ്ങി... പിന്നെ സര്‍വ്വ ശബ്ദങ്ങളുമിട്ട്‌ ആഞ്ഞ്‌ കരഞ്ഞു... ടീച്ചര്‍ കൈയില്‍ വെച്ചു തന്ന മിഠായിയുടെ രുചി വായിലെത്തിയപ്പോള്‍ സങ്കടം പകുതി മാറി...

മറ്റൊരു മൂലയില്‍ ഒരു വിരുതന്‍ ടീച്ചറുടെ കസേര തന്‍റെ "സിംഹാസന"മാക്കി മാറ്റി കഴിഞ്ഞിരുന്നു...

പിന്നെ ഒരു കൂട്ടം സ്കൂളിലേക്കായി ഉമ്മ മാറ്റി വെച്ച പുത്തന്‍ മിടിയുടെയും തലയില്‍ ചൂടിയ പൂമൊട്ടിന്‍റെയും ഭംഗി കൂട്ടുകാരികള്‍ക്ക്‌ കാണിക്കുന്ന തിരക്കില്‍...

വേറൊരു കൂട്ടം തന്‍റെ സുഹൃത്തിന്‍റെ അടുത്ത സീറ്റ്‌ കിട്ടാന്‍ മല്ലിടുന്നു, പിന്നെയൊരു കൂട്ടത്തിന്‌ ഒന്നാം ബെഞ്ചില്‍ തന്നെ ഇരിക്കണം..

കുറെ വില്ലന്‍മ്മാര്‍ ഇമ്മിണി പാവങ്ങളെ പേടിപ്പിക്കുന്നു... ടീച്ചര്‍ കണ്ണുരുട്ടിയപ്പോള്‍ പാവമായി... എന്നാലും അന്തരീക്ഷം ശബ്ദമയം..

ഒരു കുട്ടിയെ പോലും അടങ്ങാത്ത ഉമ്മക്ക്‌ അറിയോ പാവം ടീച്ചറുടെ അവസ്ഥ. ടീച്ചര്‍ പിന്നെ ഒരടവെടുത്തു,

"നല്ല കുട്ടികള്‍ കൈ കെട്ടി അടങ്ങി ഇരിക്കുക".

ഹൊ! ക്ലാസില്‍ ചീത്ത കുട്ടികള്‍ ആരും ഇല്ല! എല്ലാവരും കൈകെട്ടി അടങ്ങിയിരിക്കുന്നു.

ദാ അപ്പോള്‍ വേറൊരു കംപ്ലെയിന്‍റ്‌, "ടീച്ചര്‍ ഹമീദ്‌ സംസാരിക്കുന്നു, ഓന്‍ ചീത്ത കുട്ടിയാ.........."
പിന്നെ ടീച്ചറുടെ ഈണത്തിലുള്ള വരികള്‍ മൂളി പാഠങ്ങള്‍ പഠിച്ച്‌ തുടങ്ങി..
-------------------------
മുകളില്‍ വര്‍ണിച്ച സീനുകള്‍ വിവിധ ദ്വീപുകളിലെ ഒന്നാം ക്ലാസുകളില്‍ എത്തിയ കൊച്ചു മിടുക്കന്‍മ്മാരുടേയും മിടുക്കികളുടേയും ക്ലാസ്‌ റൂമില്‍ നിന്നുമാണ്‌.



സ്കൂളുകള്‍ പ്രവേശനോത്സവങ്ങള്‍ കൊണ്ട്‌ ആരംഭിക്കുകയും അധ്യന വര്‍ഷം "മികവോത്സവം" കൊണ്ട്‌ അവസാനിപ്പിക്കുകയും ചെയ്യണമെന്നുള്ള നിര്‍ദ്ദേശം ലക്ഷദ്വീപ്‌ SSA സ്റ്റേറ്റ്‌ പ്രൊജക്റ്റ്‌ മേധാവിയും ചീഫ്‌ എക്സികുട്ടീവ്‌ ഓഫീസറുമായ തിരുനാവുകറസു ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ റിപ്പോര്‍ട്ട്‌ എത്തിക്കാന്‍ എല്ലാ ദ്വീപുകളിലേയും സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്കാണ്‌ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്‌.
പുതിയ അന്തരീക്ഷത്തിലേക്ക്‌ വരുന്ന കുട്ടികള്‍ക്ക്‌ സൌഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാണ്‌ പ്രവേശനോത്സവം നടത്തുന്നത്‌. നഴ്സറി സ്കൂളുകള്‍ക്ക്‌ 1500 രൂപയും
ക്ലാസ്‌ 1 ഉള്ള ജൂനിയര്‍ ബേസിക്‌ സ്കൂളുകള്‍ക്ക്‌ 2000 രൂപയും ഇതിനായി അനുവദിച്ചു.


നന്ദി:
ചിത്രങ്ങള്‍: അമിനി ദ്വീപ് JB സ്കൂള്‍(South) ബ്ലോഗ്‌

: agam agatti

 
Picture
ഒരു സ്ഥലത്തു നിന്നു നിരീക്ഷിക്കുമ്പോള്‍, ഏതെങ്കിലും ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊരു ജ്യോതിശാസ്ത്രവസ്തുവിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ കടന്നു പോകുന്നതായി കാണുന്ന ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണു സംതരണം (astronomical transit) എന്നു പറയുന്നത്. ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ഭൂമിയ്ക്കും സൂര്യനുമിടയില്‍ വരുന്ന അവസ്ഥയിലാണ് സംതരണം സംഭാവ്യമാവുന്നത്. ഒരു നൂറ്റാണ്ടില്‍ പതിമൂന്നോ പതിന്നാലോ തവണ ബുധസംതരണം ഉണ്ടാകുന്നുവെങ്കില്‍ ശുക്രസംതരണം((Transit of Venus)) ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ സംഭവിക്കുകയുള്ളൂ. കഴിഞ്ഞ ശുക്രസംതരണം 2004 ജൂണ്‍ എട്ട് ചൊവാഴ്ച രാവിലെ 10.43 ഓടെയാണ്  ദൃശ്യമായത്.
ശുക്രസംതരണം - ട്രാന്‍സിറ്റ് ഓഫ് വീനസ് - സൂര്യഗ്രഹണത്തിന് സമാനമായ പ്രതിഭാസമാണ്. സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുന്നു. ശുക്രസംതരണത്തിന് ഭൂമിക്കും സൂര്യനും ഇടയില്‍ ശുക്രനാണ് വരുന്നത് എന്നത് പ്രധാനവ്യത്യാസം.

കവരത്തിയില്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി
ശുക്രസംതരണം കാണാന്‍ പൊതുജനങ്ങള്‍ക്ക്‌ അവസരമൊരുക്കുന്നതാണ്‌.

 
Picture
കവരത്തി: മത്സ്യ പ്രജനനവും കടലിലെ സുരക്ഷിതത്വവും പരിഗണിച്ച്‌ ഈ സീസണിലെ മത്സ്യ ബന്ധന നിരോധനം നിലവില്‍ വന്നു. പ്രസിഡന്‍റ്‌ ഓഫ്‌ ഇന്ത്യയുടെ ഉത്തരവ്‌ പ്രകാരം ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേഷന്‍ ഇതിനുള്ള ഉത്തരവിറക്കി.

ഈ ഉത്തരവ്‌ പ്രകാരം ജൂണ്‍ 01 മുതല്‍ ജൂലൈ 31 വരെയായിരിക്കും ഈ നിരോധനം. ഇതിന്‍റെ അടിസ്ഥാനത്തിലും ഫയല്‍ നമ്പര്‍ 45/2/2011 പ്രകാരവും ലക്ഷദ്വീപില്‍  ജൂണ്‍, ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളെ മണ്‍സൂണ്‍ സീസണായി കണക്കാക്കുകയും പരിപൂര്‍ണ മത്സ്യ ബന്ധന നിരോധന സീസണായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. നിയമം തെറ്റിക്കുന്നവര്‍ക്ക്‌ എതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന്‌ ഉത്തരവില്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സ്ഥലത്തെ ഫിഷറീസ്‌ ഓഫീസുമായി ബന്ധപ്പെടുക.

------------------------------------------------------------------------------------------------
(സംയുക്ത റിപ്പോര്‍ട്ടര്‍ (ദ്വീപ്‌ന്യൂസ്‌, ഐലന്‍ട്‌ എക്സ്‌ പ്രസ്‌)).

 
Picture
അഗത്തി(19/05/2012): ഇന്ന്‌ അറേബ്യന്‍ സീ യാത്രാ കപ്പലില്‍ നിന്നും ഇറങ്ങിയ യാത്രക്കാര്‍ക്കും രോഗികകള്‍ക്കും ഈസ്റ്റേണ്‍ ജെട്ടിയില്‍ നിന്നും കര വരെ പൊരിവെയിലത്ത്‌ കാല്‍ നട ശരണം. ഇവരെ ഇറക്കാന്‍ വന്ന ബന്ധുക്കളെയും അകമ്പടിയായി വന്ന വാഹനങ്ങളേയും ജെട്ടിയില്‍ പ്രവേശിപ്പിക്കാത്തത്‌ ഒരുവേള ഇവിടെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കയറാന്‍ വന്ന യാത്രക്കാരുടെയും ബന്ധുക്കളുടേയും കനത്ത പ്രതിഷേധം ഉന്തും തള്ളിലും കലാശിച്ചു. അതോടെ ഡ്യൂട്ടി പോലീസിന്‌ ഗേറ്റ്‌ തുറക്കേണ്ടി വന്നു.

ഈ പ്രശ്നത്തെക്കുറിച്ച്‌ മാധ്യമ പ്രതിനിധികള്‍ അന്വേഷിച്ചപ്പോള്‍ പോര്‍ട്ടില്‍ നിന്നുള്ള ഉത്തരവാണെന്നാണ്‌ പോലിസിന്‍റെ പ്രതികരണം. പോര്‍ട്ടില്‍ ചോദിച്ചപ്പോള്‍ അങ്ങനെയൊരു ഉത്തരവ്‌ തങ്ങള്‍ നല്‍കിയിട്ടില്ല എന്ന മറുപടി കിട്ടി. പല ദ്വീപുകളിലും പോര്‍ട്ട്‌ പരിസരത്ത്‌ പോലീസിനെതിരെ ഇത്തരം പ്രതിഷേധങ്ങള്‍ രൂക്ഷമാവുകയാണ്‌. രണ്ട്‌ ദിവസം മുമ്പ്‌ കവരത്തി പോര്‍ട്ടില്‍ കയറാന്‍ വന്ന ഒരാളും പോലീസും തമ്മില്‍ കയ്യാങ്കളിയില്‍ കാര്യങ്ങള്‍ എത്തി. പോലിസുകാരനും ഇയാള്‍ക്കും നിസാരമായ പരിക്കുകളോടെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തിരുന്നു.

ഇങ്ങനെയാണ്‌ കാര്യങ്ങളുടെ നടത്തിപ്പെങ്കില്‍ ജനങ്ങള്‍ നിയമത്തിനെതിരാവുകയും നിയമം ലംഘിക്കാന്‍ ഒരു പൊതു വികാരം ഉണ്ടാവുകയും ചെയ്യും അതിനാല്‍ ഇത്തരം ഏകപക്ഷീയ നടപടിയില്‍ നിന്നും അധികാരികള്‍ പിന്‍മാറണം. ജെട്ടിയിലെ തിരക്കും അനധികൃത യാത്രയും തടയാന്‍ പോലീസും പോര്‍ട്ടും മറ്റു നടപടികള്‍ സ്വീകരിക്കണം. വാഹനങ്ങളെ കയറ്റാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ കൊച്ചിയിലെ മാതൃകയില്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ബസുകളെ ജെട്ടിയില്‍ സര്‍വീസ്‌ ഏല്‍പ്പിക്കണം.

--------------------------------------------------------------------------------------------------
(സംയുക്ത റിപ്പോര്‍ട്ടര്‍ (ദ്വീപ്‌ന്യൂസ്‌, ഐലന്‍ട്‌ എക്സ്‌ പ്രസ്‌)).

 
Picture
കവരത്തി(16/05/2012):ദ്വീപുകളില്‍ സ്ഥിരമായി കഞ്ചാവ്‌ വില്പന നടത്തിവരുന്ന വെസ്സല്‍ ജീവനക്കാരെ പോലീസ് രണ്ട് കിലോ വരുന്ന കഞ്ചാവ്‌മായി പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സബ് ഇന്‍സ്പെക്ടര്‍ അലി അക്ബര്‍ന്‍റെ നേതൃത്വ്‌ത്തിലുള്ള പോലീസ് സഘം M.S.V.MARIA ROBERT VIJAY എന്ന വെസ്സലില്‍ തെരച്ചില്‍ നടത്തി രാത്രി 9.30 ന് 188 gram + 1720 gram (1908 gram) അടങ്ങിയ 2 പാക്കറ്റ്‌ കഞ്ചാവും 60 ML അടങ്ങിയ 25 bottle Liqure എന്നിവ പിടിച്ചെടുത്തു. വെസ്സല്‍ ഉടമസ്ഥനായ A.MARIAIRUDAYA ROBERT VIJAY, R.JISO GRANA RAJA എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.വെസ്സല്‍ ജീവനക്കാരന്‍ R.JISO GRANA RAJA കുറ്റം സമ്മദിച്ചു. പ്രതികള്‍ക്കെതിരെ CR.17/2012 V/S 20(b) (11)and 25 of NDPS ACT 1985 and Sec. 3(a) of LPR -1979 പ്രകാരം കേസെടുത്തു. പ്രതികളെ കവരത്തി Executive Magistrate ന് മുമ്പിലും അമിനി മുന്‍സിഫ്‌ കോര്‍ട്ടിലും ഹാജരാക്കി മെയ്‌ 21 വരെ റിമാന്‍റ് ചെയ്തു.
-------------------------------------------------------------------------------------------------------------------------
(സംയുക്ത റിപ്പോര്‍ട്ടര്‍ (ദ്വീപ്‌ന്യൂസ്‌, ഐലന്‍ട്‌ എക്സ്‌ പ്രസ്‌)).

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)