Picture
ആന്ത്രോത്ത്‌: ഫുഡ്‌ കോര്‍പ്പെറേഷന്‍ ഓഫ്‌ ഇന്ത്യയുടെ(FCI) ലക്ഷദ്വീപിലെ ആദ്യ ഗോഡൌണ്‍ നാളെ ആന്ത്രോത്ത്‌ ദ്വീപില്‍ കേന്ദ്ര കൃഷിവകുപ്പ്‌ മന്ത്രി കെ.വി തോമസ്‌ ഉല്‍ഘാടനം ചെയ്യും. ലക്ഷദ്വീപ്‌ M.P.
Adv. ഹംദുള്ള സയ്യിദ്‌, മറ്റു വിശിഷ്ട അതിഥികള്‍ പങ്കെടുക്കും.

 
Picture
അഗത്തി: വടക്ക്‌ ഭാഗത്തുള്ള ടവര്‍ കെട്ടിടത്തിന്‍റെ അടുത്തുള്ള വിശാലമായ ബീച്ച്‌ സൈഡില്‍ നിന്നും വ്യാപകമായ മണല്‍ കൊള്ള നടത്തുന്നതായി
പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കുറെ ചെറുപ്പക്കാര്‍ ഐലന്‍ട്‌ എക്സ്പ്രസിനോടും ദ്വീപ്‌ ന്യൂസിനോടും പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതൊന്നും കാണുന്നില്ലെന്നാണ്‌ ഇവരുടെ വാദം. അഥവാ അനുവാദം നല്‍കിയാലും ഇത്രക്കും കടുത്ത ചൂഷണം നമ്മുടെ നാടിന്‍റെ നിലനില്‍പിനെ ബാധിക്കുമെന്ന്‌ ഇവര്‍ വാദിക്കുന്നു.

 
Picture
അഗത്തി: മര്‍കസ്സുത്ത അ്‌ലീമിസ്സുന്നിയുടെ സംരഭമായ സിറാജുല്‍ ഹുദാ മദ്രസ്സയില്‍ "സിറാജുത്തുലബ" സാഹിത്യ സമാജം രൂപീകരിച്ചു. സദര്‍ മുഅല്ലീം എം അബ്ദുസ്സമദ്‌ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളായി.

ഭാരവാഹികള്‍:


President        :     മുഹമ്മദ്‌ അനീസുദ്ദീന്‍ H.M.
Vice President:    മുഹമ്മദ്‌ സിയ്യാദ്‌ ഹലീല്‍ ഇബ്രാഹിം D.A.
Vice President:    മുഹമ്മദ്‌ നദീര്‍ M.P.
General Secretary:    മുഹമ്മദ്‌ തഖിയുദ്ധീന്‍ M.
Joint Secretary      :    മുഹമ്മദ്‌ അഹദ്‌ K.
Joint Secretary      :    മുഹമ്മദ്‌ തസ്ദീക്ക്‌ H.M.
Treasurer               :    മുഹമ്മദ്‌ നസ്വീബ്‌ M.P. എന്നീവരെ തെരെഞ്ഞെടുത്തു.
സമാജം കട്രോളറായി എം.സി. അബ്ദു റഹ്മാന്‍ ദാരിമിയേയും തെരെഞ്ഞെടുത്തു. മാസത്തില്‍ രണ്ട്‌ തവണ സമാജം കൂടാനും വിശേഷ ദിവസങ്ങളില്‍ പൊതു യോഗം നടത്താനും തീരുമാനിച്ചു.

യോഗത്തില്‍ എം അബ്ദുസ്സമദ്‌ ദാരിമി, പി.സി. അബ്ദുല്‍ ലത്തീഫ്‌ മുസ്ലീയാര്‍, എം.പി. ശറഫുദ്ധീന്‍ സഖാഫി, കെ.സി. അബ്ദുല്‍ ഖാദര്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. എം.സി. അബ്ദു റഹ്മാന്‍ ദാരിമി സ്വാഗതവും മുഹമ്മദ്‌ നസ്വീബ്‌ M.P. നന്ദിയും പറഞ്ഞു.

 
Picture
ദ്യ CTET കഴിഞ്ഞ്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒഴിഞ്ഞ്‌ കിടക്കുന്ന അധ്യാപക തസ്തികകള്‍ നികത്താതെ Slow Motion തുടരുകയാണ്‌ ലക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ്‌.

കഴിഞ്ഞ സെലെക്ഷന്‍ ബോഡ്‌ മീറ്റിങ്ങില്‍ ദ്വീപ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ 5% ഇളവ്‌ നല്‍കാന്‍ തീരുമാനമായിരുന്നു. അതിനിടയ്ക്ക്‌ ചില ഉദ്യോഗസ്ഥര്‍ CTET വിജയ ശതമാനം TGTയുടേയും PGTയുടേയും പോലെ 35% ശതമാനമാക്കാന്‍ ശ്രമം നടത്തി. തങ്ങളുടെ ഇഷ്ടക്കാരെ തുരുകി കയറ്റാനാണത്രെ ആ ശ്രമം!
അങ്ങനെ വന്നാല്‍ ഫലത്തില്‍ നിയമനം മെറിറ്റിലായിരിക്കും. ഇത്‌ അഡ്മിനിസ്ട്രേറ്റ്‌ തലത്തില്‍ എതിര്‍പ്പുണ്ടായി. അവസാനം CTET പാസാകാന്‍ ദ്വീപ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ 5% ഇളവ്‌ നല്‍കി കൊണ്ടുള്ള ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേഷന്‍റെ ഗസറ്റ്‌ പുറത്തിറക്കി. ഇത്‌ പ്രകാരം 82.5 മാര്‍ക്ക്‌ കിട്ടിയവര്‍ യോഗ്യരാവും (82 മാര്‍ക്ക്‌ 82.5 ആയി പരിഗണിക്കില്ലെന്നാണ്‌ അറിഞ്ഞത്‌). എന്നാല്‍ യോഗ്യത നേടിയവരില്‍ ഉന്നതരുടെ മക്കള്‍ ഉള്‍പ്പെടാത്തത്‌ കൊണ്ടാണത്രെ ഫയലുകളുടെ ചലനം മന്ദഗതിയിലാവാന്‍ കാരണമെന്ന്‌ ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. അതിന്‌ തെളിവായി നിരത്തുന്നത്‌ നേരത്തെ നടന്ന TGT/PGT നിയമനം; അതില്‍ ഇത്തരക്കാരുടെ മക്കള്‍ ഉള്ളത്‌ കൊണ്ടാണത്രെ അല്‍ഭുതകരമാം വേഗത്തില്‍ നിയമന നടപടികള്‍ പൂര്‍ത്തിയായത്‌.

ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്‌ പ്രകാരം 42 ഒഴിവുകളാണുള്ളത്‌. അതില്‍ 60% ഒഴിവുകള്‍ ടി.ടി.സി. പാസായവര്‍ക്കുള്ളതാണ്‌.
TTCക്കാരോട്‌ അവഗണന കാണിക്കുന്നു എന്നാരോപിച്ച്‌ കഴിഞ്ഞ വര്‍ഷം അവര്‍ ചില നിവേദനങ്ങള്‍ നല്‍കിയിരുന്നു. കേരളം, ഡല്‍ഹി, ബംഗാള്‍ എന്നിവിടങ്ങളിലെ TTC പാസായവര്‍ക്ക്‌ അനുകൂലമായി സുപ്രീം കോടതി വിധിച്ച വിധി പകര്‍പ്പുകള്‍ കാട്ടി പ്രൈമറി വിഭാഗം നിയമനങ്ങളില്‍ 100% സംവരണം തങ്ങള്‍ക്ക്‌ വേണമെന്ന്‌ അവര്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത്‌ അപ്പാടെ തള്ളിയ ഡൈരക്റ്റ്റേറ്റ്‌ പ്രതിഷേധം ഉയരാതിരിക്കാന്‍ 60% ഒഴിവുകള്‍ TTCക്കാര്‍ക്കായി മാറ്റി. കഴിഞ്ഞ വര്‍ഷം 50-50 അനുപാതത്തിലായിരുന്നു നിയമനം.
അടുത്ത CTET പരീക്ഷയ്ക്ക് വിജാഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. പരീക്ഷ ജനുവരിലാണ് നടക്കുക. ഇത്‌ പാസായ ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്‌.

എന്നാല്‍ ഈ ആശങ്കകള്‍ അസ്ഥാനത്താണേന്നും നോട്ടിഫിക്കേഷന്‍ ഉടന്‍ ഉണ്ടാകുമെന്നും കളക്ട്ടര്‍ തങ്ങളോട്‌ പറഞ്ഞതായി ചില ഉദ്യോഗാര്‍ത്ഥികള്‍ ഐലന്‍റ്. എക്സ്‌പ്രസിനോട്‌ പറഞ്ഞു.

 
Picture
കൊച്ചി: വെക്കേഷന്‍ സമയത്ത്‌ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി ലക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക അറിയിപ്പ്‌ ഇറക്കി. വരുന്ന ക്രിസ്തുമസ്‌ വെക്കേഷന്‍ മുന്നില്‍ കണ്ടാണ്‌ കൊച്ചിയിലുള്ള E.O.(Educational Officer) ഈ നോട്ടീസ്‌ നല്‍കിയത്‌. വിദ്യാര്‍ത്ഥികള്‍ തന്നെ 60 ദിവസം മുമ്പ്‌ ടിക്കറ്റ്‌ എടുത്ത്‌ സൂക്ഷിക്കണമെന്നും അവസാന നിമിഷം ടിക്കറ്റ്‌ കിട്ടാതിരുന്നാല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‌ ഉത്തരവാദിത്തം ഉണ്ടാവില്ലെന്നുമാണ്‌ നോട്ടീസിന്‍റെ ഇതിവൃത്തം. ലക്ഷദ്വീപിലെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളായ LSA, NSUI പ്രതിനിധികള്‍, വന്‍കരയിലെ അംഗീകൃത കോളേജ്‌ പ്രിന്‍സിപ്പാള്‍മാര്‍ എന്നിവര്‍ക്കും ഈ നോട്ടീസ്‌ സര്‍ക്കുലേറ്റ്‌ ചെയ്ത്‌ കഴിഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതുവരേയായി ഇതിനോട്‌ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തു.

 
അഗത്തി(07/11/2011): അഗത്തിയില്‍ ബലിപെരുന്നാള്‍ വിപുലമായി ആഘോഷിച്ചു. തക്ബീര്‍ ധ്വനികളുടെ അന്തരീക്ഷത്തില്‍ വിവിധ പള്ളികളില്‍ രാവിലെ 08.30നു പെരുന്നാള്‍ നമസ്കാരം നടന്നു. മോശമായിരുന്ന കാലാവസ്ഥ പെരുന്നാള്‍ സുദിനത്തില്‍ ശാന്തമായിരുന്നു. അഗത്തിയിലെ അറിയപ്പെടുന്ന ബീച്ചുകള്‍(തെക്ക്-വടക്ക്‌) വൈകുന്നേരത്തോടെ ജനനിബിഢമായിരുന്നു. ഒറ്റയ്ക്കും കുടുംബത്തോടെയും മറ്റു കൂട്ടായ്മയിലൂടെയും ജനങ്ങള്‍ ഉള്ഹിയ്യത്ത്‌ അറുത്ത്‌ വിതരണം ചെയ്തു.
 
Picture
അഗത്തി: ലക്ഷദ്വീപിന്‍റെ നഷ്ടപ്പെട്ട്‌ കൊണ്ടിരിക്കുന്ന പ്രതാപവും, പൈതൃകവും വായനയിലൂടെയും, വിഞ്ജാനത്തിലൂടെയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മര്‍ക്കസുത്ത അ്‌ലിമിസ്സുന്നി'യുടെ മേല്‍നോട്ടത്തില്‍ മില്ലത്ത്‌ പ്രസിദ്ധീകരിക്കും. നല്ല ഒരു വായനാ സംസ്കാരം സൃഷ്ടിക്കുക, ദ്വീപിലെ എഴുത്തുക്കാര്‍ക്ക്‌ പ്രോത്സാഹനം നല്‍കുക വീടുകകള്‍ വിഞ്ജാനപ്രദമാക്കുക എന്നീ നേട്ടങ്ങള്‍ ഇതിലൂടെ മുന്നോട്ട്‌ വെക്കുന്നതായി ഭാരവാഹികള്‍ ഐലന്‍റ്. എക്സ്‌പ്രസിനോട്‌ പറഞ്ഞു. നേരത്തെ പ്രസിദ്ധീകരിച്ച മില്ലത്തിന്‍റെ "പൈലറ്റ്‌" കോപ്പികള്‍ക്ക്‌ ദ്വീപുകളില്‍ ലഭിച്ച പ്രോത്സാഹനങ്ങളാണ്‌ വിപുലീകരിച്ച്‌ മില്ലത്ത്‌ വീണ്ടും പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്‌.

ലേഖനങ്ങള്‍, കവിതകള്‍, കഥകള്‍, പ്രതികരണങ്ങള്‍ മുതലായ സൃഷ്ടികള്‍ അയക്കാണ്‍ ബന്ധപ്പെടുക:
മാനേജര്‍
മില്ലത്ത്‌ മാഗസിന്‍
മര്‍കസുത്ത അ്‌ലീമിസ്സുന്നി,
പി.ഓ. അഗത്തി
682 553

94495468545 (Publisher)
9447054376(Editor)
e-mail: [email protected]

 
 
Picture
കില്‍ത്താന്‍(01.11.2011): ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്‍റെ വാര്‍ഷിക പരിപാടി വിപുലമായരീതിയില്‍ സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നും ദ്വീപില്‍ നിന്നുമുള്ള പ്രമുഖ എഴുത്തുകാര്‍ പരിപാടിയില്‍ സംബന്ധിച്ചു. ചന്ദ്രിക മുന്‍ എഡിറ്റര്‍ കെ.പി.കുഞ്ഞുമൂസ, പ്രമുഖ എഴുത്തുകാരന്‍ ഹസ്സന്‍ വാഡിയില്‍, ഇന്ത്യാവിഷന്‍ ഡോക്യുമെന്‍റേഷന്‍ എഡിറ്റര്‍ സലാഹുദ്ധീന്‍ അയ്യൂബി, മനശ്ശാസ്ത്രജ്ഞന്‍ ഡോ.ഷാനവാസ്, യു.സി.കെ തങ്ങള്‍, ഡോ.സി.ജി.പൂക്കോയ തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുത്തു.31.11 ന് സാംസ്ക്കാരിക സെമിനാര്‍ സംഘടിപ്പിച്ചു. ഇതില്‍ സാഹിത്യം, വിദ്യാഭ്യാസം, ലക്ഷദ്വീപ് ചരിത്രം എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു. വൈകുന്നേരം കിഴക്ക് വശത്ത് സംഘടിപ്പിച്ച 'കീളാവാക്കുട്ടായ്മ' യില്‍ തങ്ങളുടെ സാഹിത്യ സൃഷ്ടികള്‍ പലരും അവതരിപ്പിച്ചു. ഒന്നാം തിയതി രാവിലെ സംഘത്തിന്‍റെ പതാക ഉയര്‍ത്തലും ബ്ലോഗ് ഉത്ഘാടനവും നടന്നു. വൈകുന്നേരം ജീലാനി ബീച്ചില്‍ വെച്ച് പൊതു സമ്മേളനം നടന്നു. മഴ സമ്മേളനത്തെ നിരുത്സാഹപ്പെടുത്തിയെങ്കിലും പരിപാടികള്‍ കാണാന്‍ ആളുകള്‍ തടിച്ച് കൂടിയിരുന്നു.

 
Picture
റക്കലും ചിറക്കലും ടിപ്പുവും പറങ്കിയും ബെള്ളക്കാരും കയറിയിറങ്ങിയ നമ്മുടെ മണ്ണിന് ഒരുപാട് കഥകള്‍ പറയാനുണ്ടാവും.....
1956 നവംബര്‍ ഒന്നിന് ലക്ഷം ദ്വീപുകള്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റായി. ഇന്നേക്ക് 55 വര്‍ഷം...
ഒരു ഫ്ളാഷ് ബാക്ക്...
ബി.സി-1500- ദ്വീപില്‍ ജനവാസ മാരംഭിച്ചെന്ന് പറയപ്പെടുന്നു.
എ.ഡി-6-ആമ് നൂറ്റാണ്ട്- ചിറക്കല്‍ രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
664- ഹസ്രത്ത് ഉബൈദുളളാ(റ) അമേനിയില്‍ എത്തി
12-ആമ് നൂറ്റാണ്ട്- കോലത്തിരി രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
1310- മാര്‍ക്കോപോളോ എന്ന സഞ്ചാരി മിനിക്കോയില്‍.
1342- ഇബ്ന് ബത്തൂത്ത എന്ന സഞ്ചാരി മിനിക്കോയില്‍.
1500- കണ്ണൂര്‍ രാജാവ് അബൂബക്കര്‍ എന്നയാള്‍ മുഖേന ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമേനിയില്‍ പോര്‍ച്ചുഗീസുകാരെ കൊന്നൊടുക്കി (പാമ്പിന്‍ പളളി സംഭവം)
1501- പാമ്പിന്‍ പളളി സംഭവത്തിന്റെ പ്രതികാരമായി അമിനി ഖാളി അടക്കം 600 ഓളം ആളുകളെ പോര്‍ച്ചുഗീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തി.
1502- പോര്‍ച്ചുഗീസുകാര്‍ അമിനി ദ്വീപ് പിടിച്ചെടുത്തു.
16 -ആമ് നൂറ്റാണ്ട്- ദ്വീപുകള്‍ കണ്ണൂര്‍ ആലിരാജയുടെ ഭരണത്തിന്‍ കീഴില്‍
1654- മുഹമ്മദ് ഖാസിം (റ) കവരത്തിയില്‍ എത്തി.
1700- മിനിക്കോയി ദ്വീപ് ലക്ഷദ്വീപിനോട് കൂട്ടിച്ചേര്‍ത്തു.
1787- വടക്കന്‍ ദ്വീപുകള്‍ ടിപ്പുവിന്റെ അധീനതയിലായി.
1798- കില്‍ത്താന്‍ ദ്വീപിന്റെ ചരിത്ര പുരുഷന്‍ അഹ്മദ് നഹ്ശ ബന്ദി(റ) ജനിച്ചു.
1799- ദ്വീപുകള്‍ മംഗലാപുരം കളക്ടറുടെ അധീനതയിലായി.
1800- അറക്കല്‍ രാജവംശം ദ്വീപുഭരണം ഏറ്റെടുത്തു.
1835- റോബിന്‍സണ്‍ ബിത്ര ദ്വീപ് സന്തര്‍ശിച്ചു.
1842- അമേനി ദ്വീപ് ആസ്ഥാനമാക്കിയുളള മനേഗാര്‍ ഭരണം നിലവില്‍ വന്നു.
1848- കല്‍പേനി, അഗത്തി, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ നാശം വിതച്ച കൊടുങ്കാറ്റ്.
1863- മോറിസ് കില്‍ത്താന്‍ സന്തര്‍ശിച്ചു.
1873- ദ്വീപിലെ പ്രഥമ സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1874- ദ്വീപിലെ പ്രഥമ ഡിസ്പെന്‍സറി അമിനിയില്‍ ആരംഭിച്ചു.
1875- അറക്കല്‍ ബീവിയുടെ കൈയില്‍ നിന്നും ബ്രിട്ടീഷുകാര്‍ ദ്വീപ് കൈക്കലാക്കി.
1904- ആദ്യ ഗവ.സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1905- ദ്വീപുകള്‍ മദ്രാസ് ഗവ.ന്റെ കീഴിലായി.
1911- കില്‍ത്താനില്‍ സ്കൂള്‍ ആരംഭിച്ചു.
1921- ആര്‍.എച്ച്. എല്ലീസ് ദ്വീപ് സന്തര്‍ശിച്ചു.
1928- ബിത്ര ദ്വീപില്‍ ജനവാസമാരംഭിച്ചു.
1932- ലക്ഷദ്വീപ് ചരിത്രം എന്ന പുസ്തകം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1936- നാവികശാസ്ത്രം എന്ന ഗ്രന്ഥം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1948- കടമത്ത് ദ്വീപിലെ ചാലകാട് എന്ന വീടിന്റെ പരിസരത്തുനിന്ന് ഒന്നും രണ്ടും നൂറ്റാണ്ടിന്റെ സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെത്തി.
1952- ജമാഅത്തെ ജസീറ എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു.
1956 നവംബര്‍1- ദ്വീപുകള്‍ ഒരു കേന്ദ്രഭരണ പ്രദേശമായി. യു.ആര്‍ പണിക്കര്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റിന്റെ പ്രഥമ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)