Picture
അഗത്തി(14/11/2012): ക്രസന്റ്  പബ്ലിക് സ്കുളില്‍ നടന്ന ശിശൂദിന പരിപാടിയുടെ ഭാഗമായി "ബാലകലാജാഥ" നടന്നു. വര്‍ണ്ണ ശബളമായ ജാഥയില്‍ KG ക്ലാസുകള്‍, L.P,UP ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും, അദ്യാപകന്മാരും പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന "സാംസ്കാരിക" പരിപാടിയില്‍ RGHS  ഓര്‍ത്തോ വിഭാഗം തലവന്‍ ഡോ: ജി,ജൊ ജോഷൊ മുഖ്യാഥിതിയായിരുന്നു. അഗത്തി PANCHAYATH എക്സിക്യൂട്ടിവ് ഓഫീസര്‍ ജ: പി.പി ഹൈദര്‍, MI.ഹംസക്കോയ മാസ്റ്റര്‍, KC.അബ്ദുല്‍ ഖാദിര്‍ സഖാഫി, NP.ഷറഫുദ്ധിന്‍ സഖാഫി, M.സമദ്ക്കോയ ദാരിമി. M.ഉബൈദുല്ല സ്വാഗതവും, K.അബ്ദുല്‍ റസാഖ് നന്ദിയും പറങ്ങു. 

 
ചെത്‌ലാത്ത്: ലക്ഷദ്വീപില്‍ ആദ്യമായി നടത്തപ്പെടാന്‍ പോകുന്ന ലക്ഷദ്വീപ് ക്രിക്കറ്റ്‌ ലീഗ്‌ മത്സരങ്ങളുടെ മുന്നോടിയായി നടത്തപ്പെട്ട ദ്വീപുതല ക്രിക്കറ്റ്‌ ലീഗില്‍ ചെത്‌ലാത്ത്‌ ദ്വീപില്‍ നടന്ന മത്സരങ്ങളില്‍  ബിസ്മി ക്ലബ്‌ ജേതാക്കളായി. ഫെനിക്സ്‌ (സല്‍സബീല്‍) ടീം സെലക്ഷന്‍ ലഭിച്ചവരെ ചെത്‌ലാത്ത്‌ കണ്ടിജന്‍റില്‍ ലക്ഷദ്വീപ്‌ ലെവല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. ലക്ഷദ്വീപ്‌ സ്പോര്‍ട്സ് & യൂത്ത്‌ ആണ്‌ ഇത്‌ സംഘടിപ്പിക്കുന്നത്.
 
Picture
സ്വാതന്ത്ര്യസമരനായകനും, രാഷ്ട്രശില്‍പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജന്‍‌മദിനം ശിശുദിനമായി ആണ് രാജ്യമൊട്ടാകെ ആഘോഷിക്കുന്നത്. 

ജനനം - നവംബര്‍ 14, 1889 (അലഹാബാദ്)

അച്ഛന്‍ - മോത്തിലാല്‍ നെഹ്റു

അമ്മ - സ്വരൂപ റാണി

ഭാര്യ - കമലാ നെഹ്റു

സഹോദരിമാര്‍ - വിജയലക്സ്മി പണ്ഡിറ്റ്, കൃഷ്ണാ ഹഠിസിങ് 

പുത്രി - ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി

ചെറുമക്കള്‍ - രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി

ജീവിതരേ

ഗൃഹവിദ്യാഭ്യാസത്തിനുശേഷം ഇംഗ്ളണ്ടിലെ ഹാരോ സ്കൂള്‍, കേംബ്രിജിലെ ട്രിനിറ്റികോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. എം.എ. പാസായി. ലണ്ടനിലെ ഇന്നര്‍ടെന്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി അലഹാബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചു.

1916 - കമലാകൗളിനെ വിവാഹം കഴിച്ചു

1916 - ലക്നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടി

1917 - ഇന്ദിര ജനിച്ചു

1918 അലഹബാദ് ഹോം റൂള്‍ ലീഗ് സെക്രട്ടറിയായി

1921 ജയില്‍വാസം (1921 മുതല്‍ 45 വരെ ആറുതവണ ജയില്‍ശിക്ഷ അനുഭവിച്ചു)

1922-- 23 - വെയില്‍സ് രാജകുമാരന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് അറസ്റ്റ് വരിച്ചു.1923 - അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, അലഹാബാദ് മുനിസിപ്പല്‍ ചെയര്‍മാന്‍

1927 - മര്‍ദ്ദിത ജനതകളുടെ ലോകസമ്മേളനം (ബ്രസല്‍സ്) കോണ്‍ഗ്രസ് പ്രതിനിധിയായി.

1928 സൈമണ്‍ കമ്മീഷന്‍ ബഹിഷ്കരണത്തില്‍ പങ്കെടുത്തു.

1929 കോണ്‍ഗ്രസ് പ്രസിഡന്‍റായി, ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷന്‍( 1954 വരെ നാലുതവണ പ്രസിഡന്‍റായിരുന്നു)

1933 - ബീഹാര്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു

1934 - സിവില്‍നിയമ ലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു, "ഗ്ളിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി' പ്രസിദ്ധീകരിച്ചു.

1935 - യൂറോപ്പില്‍ ഭാര്യയുടെ ചികിത്സാര്‍ത്ഥം പോയി.

1936 - കമലാ നെഹ്റു അന്തരിച്ചു.

1936 - ആത്മകഥ പ്രസിദ്ധപ്പെടുത്തി (1934-35 കാലയളവില്‍ ജയിലില്‍ വച്ചായിരുന്നു രചന)

1937 - സാമ്പത്തികാസൂത്രണത്തിന് ദേശീയ ആസൂത്രണകമ്മിറ്റി രൂപവല്‍ക്കരിച്ചു.

1938 - നാഷണല്‍ ഹെറാള്‍ഡ് പത്രം സ്ഥാപിച്ചു.

1939 - ആഭ്യന്തര യുദ്ധ സമയത്ത് സ്പെയിന്‍ സന്ദര്‍ശിച്ചു, അഖിലേന്ത്യാ നാട്ടു രാജ്യ പ്രജാസമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, ചൈന സന്ദര്‍ശിച്ചു

1942 - ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച

1944 - "ഇന്ത്യയെ കണ്ടെത്തല്‍' രചന

1946 - ഐ.എന്‍.എ. നേതാക്കളുടെ കേസുവിചാരണയില്‍ അവര്‍ക്കായി വാദിച്ചു, ഇടക്കാല സക്കാരിന്‍റെ ഉപാധ്യക്ഷന്‍.

1947- ഡല്‍ഹിയില്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടി, സ്വാതന്ത്ര്യ പ്രാപ്തിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി, മരണംവരെ പ്രധാനമന്ത്രിപദവും വിദേശകാര്യമന്ത്രി സ്ഥാനവും വഹിച്ചു.

1948 - കോമണ്‍വെല്‍ത്ത് പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിലും ഐക്യരാഷ്ട്ര ജനറല്‍ അസംബ്ളിയിലും പങ്കെടുത്തു.

1953-55 - അമേരിക്ക, കാനഡ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

1953 - എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുത്തു.

1954 - ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ (1954) പ്രധാനമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു.

1955 - ഭാരതരത്നം

1964 മെയ് 27 - മരണം



 
Picture
കവരത്തി: ദ്വീപിന്റെ 31-ാ മത് അഡ്മിനിസ്ട്രേറ്ററായി ശ്രീ.രാജെഷ് പ്രസാദ്.IAS ചാര്‍ജെടുത്തു.. കര്‍ണ്ണാടക സംസ്ഥാനത്തിലെ മണിപ്പാല്‍ സ്വദേശിയാണ് ഇദ്ദേഹം.
               രാമുണ്ണിക്കും, സൈഗാളിനും, വജ്ജഹത്ത് ഹബീബുള്ളയ്ക്ക് ശേഷം ദ്വീപിനെ മനസ്സിറിയുന്ന ഒരഡ്മിനിസ്ട്രേറ്ററും എത്തിയില്ലെന്ന് തന്നെ പറയാം. മറ്റൊരു വിധത്തില്‍ ഇവിടത്തെ ചില രാഷ്ട്രീയ മേലാളന്മാര്‍ വന്നവരെ നേരാം വണ്ണം ഭരിക്കാന്‍ അനുവധിച്ചില്ലെന്ന് പറയുന്നതിലും തെറ്റില്ല. ദ്വീപിന്റെ ഭരണചക്രം തിരിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ തീര്‍ച്ചയായും സ്വതന്ത്ര ചിന്താഗതിക്കാരനാകേണ്ടതാണ്.
ദ്വീപിന്റെ മനസ്സറിയുന്ന, അഴിമതിയും അക്രമ രഹിതവും, ദ്വീപിന്റെ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത പുരോഗമനവും കാഴ്ചവെക്കാന്‍ ശ്രീ.രാജേഷ് പ്രസാദിന് സാധിക്കട്ടെ എന്ന് 
ഐലന്‍ട്‌ പ്രസ്സ്‌ ആശംസിക്കുന്നു.

 
 
Picture
കടപ്പാട്‌ : മാതൃഭൂമി ഓണ്‍ലൈന്‍


ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായുണ്ടായ ശക്തമായ മഴ ചെന്നൈയെയും സമീപജില്ലകളിലെയും ജനജീവിതത്തെ ബാധിച്ചു. ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ 'നീലം' കൊടുങ്കാറ്റ് ബുധനാഴ്ച രാവിലെ നാഗപട്ടണത്തിനും ആന്ധ്രാപ്രദേശിലെ നെല്ലൂരിനുമിടയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാറ്റിന് 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും. ചെന്നൈക്കടുത്തെത്തുമ്പോള്‍ 90 കീലോമീറ്റര്‍ വരെ വേഗമുണ്ടാകും. തീരപ്രദേശങ്ങളിലേക്ക് അടുക്കുമ്പോഴാണ് കാറ്റിന്റെ വേഗം കൂടുക. വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നു. മീന്‍പിടിത്തക്കാരോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയ്ക്ക് അകലെ 500 കിലോമീറ്റര്‍ അകലെയാണ് 'നീലം' രൂപപ്പെട്ടിരിക്കുന്നത്.

കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ 25 സെന്റീമീറ്ററിന് മുകളില്‍ മഴ ലഭിക്കാം. തീരപ്രദേശങ്ങളിലെ എല്ലാ ജില്ലകളിലും കനത്ത മഴപെയ്യും. തമിഴ്‌നാട്ടില്‍ കൊള്ളിടത്തില്‍ 15 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. മഴയെ തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, വിഴുപുരം, നാഗപട്ടണം ജില്ലകളിലും പുതുച്ചേരിയിലും ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.

ചെന്നൈയില്‍ പലയിടങ്ങളും വെള്ളക്കെട്ടായി മാറി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം എന്നീ ജില്ലകളില്‍ രാവിലെ മുതല്‍ തുടങ്ങിയ മഴ രാത്രി വൈകിയും തുടരുകയാണ്. ചെന്നൈയില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. അഞ്ച് അടി ഉയരത്തിലുള്ള തിരമാലകളാണ് ആഞ്ഞടിച്ചത്. തിരുവട്ടിയൂര്‍, എന്നൂര്‍ എന്നീ കടലോര മേഖലകളില്‍ കടലേറ്റം രൂക്ഷമായിരുന്നു. കടലാക്രമണം തടുക്കാനായി നിര്‍മിച്ചിരുന്ന കരിങ്കല്‍ഭിത്തിയും തകര്‍ന്നു.

ശക്തമായ മഴ കാരണം നഗരത്തില്‍ കലൈഞ്ജര്‍ നഗര്‍, കാര്‍ഗില്‍ നഗര്‍ ഉള്‍പ്പെടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി. മഴയെ തുടര്‍ന്ന് കുടിലുകളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനായി 85 സ്‌കൂളുകള്‍ തയ്യാറാക്കിയതായി ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. വെള്ളം കയറിയ സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. മഴ കാരണം കാശിമേട് തുറമുഖത്തുനിന്നു മാത്രം 2500 ബോട്ടുകള്‍ കടലില്‍ പോയില്ല.

മഴ കാരണം കഴിഞ്ഞ രണ്ടു ദിവസമായി പുതുച്ചേരിയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. പുതുച്ചേരിയിലും കായ്ക്കാലിലും കനത്ത മഴ തുടരുകയാണ്.


'താനെ' കൊടുങ്കാറ്റിന്റെ ഭീതിയടങ്ങും മുമ്പ്

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് ആഞ്ഞടിച്ച 'താനെ' കൊടുങ്കാറ്റ് തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുണ്ടാക്കിയ നാശനഷ്ടം ഭീകരമാണ്. 'താനെ' കൊടുങ്കാറ്റ് രൂപം കൊണ്ട സ്ഥലത്തിന് സമീപം തന്നെയാണ് 'നീലം' കൊടുങ്കാറ്റും രൂപപ്പെട്ടിരിക്കുന്നത്. 'താനെ' കടലൂരിനെ കൂടാതെ വിഴുപുരം, പുതുച്ചേരി എന്നിവിടങ്ങളിലും നാശനഷ്ടം വിതച്ചിരുന്നു. 


സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: 'നീലം' കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന കാലാവസ്ഥാ പ്രവചനവും കനത്ത മഴയെയും തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തെ 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം, തിരുവണ്ണാമല, കടലൂര്‍, പെരമ്പല്ലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, അരിയല്ലൂര്‍, വെല്ലൂര്‍ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

 
Picture
കവരത്തി: കേന്ദ്ര ഗതാഗത മന്ത്രി ശ്രീ.ജി.കെ.വാസന്‍ ദ്വീപ് സന്ദര്‍ശിച്ചു. അഗത്തി,കവരത്തി, ആന്ത്രോത്ത്, കടമത്ത്, കില്‍ത്താന്‍ ദ്വീപുകളാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ലക്ഷദ്വീപ് എം.പി.അഡ്വ.ഹംദുള്ളാ സഈദ് അദ്ദേഹത്തെ അനുഗമിച്ചു. കൂടാതെ കേന്ദ്രത്തില്‍ നിന്നുള്ള പ്രമുഖരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ലക്ഷദ്വീപിലെ ഗതാഗത രംഗത്തെ വിഷമതകള്‍ പഠിക്കാനും കിഴക്ക് ജെട്ടിയുടെ പണികള്‍ നോക്കിക്കാണാനുമായിരുന്നു സന്ദര്‍ശനം. അമിനി, കല്‍പേനി, ആന്ത്രോത്ത് തുടങ്ങിയ ദ്വീപുകളിലെ ജെട്ടിയുടെ പൂര്‍ത്തീകരണത്തിനായി നല്ലൊരു തുക അനുവധിക്കുമെന്നും കില്‍ത്താനിലെ കിഴക്കേജെട്ടിയുടെ പണി ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

 
Picture
കൊച്ചി: ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന കപ്പലിലെ തൊഴിലാളികളുടെ പണിമുടക്കിന്‍റെ പേരില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈകോടതി. യാത്ര മുടങ്ങരുത്. തടസ്സമില്ലാത്ത യാത്ര കരാറുകാര്‍ ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ. എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കപ്പല്‍ യാത്രക്ക് തടസ്സം നില്‍ക്കില്ലെന്ന് സമരം ചെയ്യുന്ന ജീവനക്കാര്‍ കോടതിക്ക് നല്‍കിയ ഉറപ്പ് രേഖപ്പെടുത്തുക കൂടി ചെയ്താണ് ഡിവിഷന്‍ ബെഞ്ചിന്‍െറ നിര്‍ദേശം. കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന 24 കപ്പലുകളിലെ ജീവനക്കാര്‍ ഒക്ടോബര്‍ 15 മുതല്‍ വേതന പരിഷ്കരണം ആവശ്യപ്പെട്ട് പണിമുടക്ക് നടത്തുന്നത് ദിവസങ്ങളായി യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. യാത്രക്കാര്‍ കരയില്‍ കുടുങ്ങിയിരിക്കുകയാണ്. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. ബലിപെരുന്നാള്‍, പൂജ അവധികള്‍ തുടരെ വന്നിരിക്കുന്നതിനാല്‍ യാത്രക്കാരുടെ എണ്ണം ഏറെ കൂടുതലാണ്. ഈ ഘട്ടത്തില്‍ യാത്രക്ക് തടസ്സമുണ്ടാക്കരുതെന്നാണ് കോടതി നിര്‍ദേശം. 

 
Picture
അമിനി(22/10/2012): 2012-13 അകാദമിക വര്‍ഷത്തെ ദ്വീപുതല ഇന്‍റര്‍ ജെ.ബി. കലാ-കായിക മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍  കനത്ത പോയിന്‍റോടെ സെന്‍റര്‍ ജെ.ബി.എസ്‌ ജേതാക്കളായി. 196 പോയിന്‍റുള്ള JBS(S) റണ്ണേയ്സ് അപ്പ്‌ ട്രോഫി സ്വന്തമാക്കി. പരിശീലനത്തിന്‍റെയും മികവില്‍ വിവിധ ജൂനിയര്‍ ബേസിക്‌ സ്കൂളുകള്‍ അങ്കംകുറിച്ച വേദിയില്‍ വളരെ വാശിയോടെയും വീറോടെയുമുള്ള മത്സരങ്ങളാണ്‌ കാണാന്‍ സാധിച്ചത്‌..
ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. ബി. ഇഖ്‌ബാല്‍ വിതരണംചെയ്തു.

മേള അവസാനിക്കുമ്പോയുള്ള സ്കൂളുകളുടെ പോയിന്‍റ്‌ പട്ടിക താഴെ:

Catagory JBS(C) JBS(N) JBS(S) JBS(N.W)
Senior Girls 13 04 47 17
Senior Boys 50 19 14 08
Junior Girls 34 02 34 03
Junior Boys 03 45 20 13
Total 236 156 196 72
 
Picture
അമിനി: 2012-13 അകാദമിക വര്‍ഷത്തെ ദ്വീപുതല ഇന്‍റര്‍ ജെ.ബി. കലാ-കായിക മത്സരങ്ങള്‍ ആരംഭിച്ചു. കനത്ത വാശിയോടെയും പരിശീലനത്തിന്‍റെയും മികവില്‍ വിവിധ ജൂനിയര്‍ ബേസിക്‌ സ്കൂളുകള്‍ അങ്കംകുറിച്ച വേദിയില്‍ പക്ഷെ നിസാരമായ പാകപിഴകള്‍ മേളയുടെ മാറ്റ്‌ കുറച്ചു. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടകര്‍ അലംഭാവം കാണിക്കുന്നതായി പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കൂട്ടം അധ്യാപകര്‍ ഐലന്‍ട്‌ പ്രസ്സിനോട്‌ പറഞ്ഞു.

മത്സരങ്ങളുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ജെബി.എസ്‌ സെന്‍റര്‍ 136 പോയിന്‍റോടെ മുമ്പില്‍ നില്‍ക്കുന്നു.
പോയിന്‍റ്‌ പട്ടിക താഴെ.



ARTS - FINAL SCORE CARD
Catagory JBS(C) JBS(N) JBS(S) JBS(N.W)
Senior Girls 59 6 3 13
Senior Boys 39 26 26 0
Junior Girls 30 27 08 16
Junior Boys 8 27 44 2
Total 136 86 81 31

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)