Picture
2012 നവംബറില്‍ നടത്തിയ റിസല്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു.
CBSE declared the result of CTET conducted on 18/11/2012..

റിസല്‍ട്ട്‌ അറിയാന്‍ ക്ലിക്ക്‌ ചെയ്യുക.ജയിച്ചവര്‍ (83 ഉം അതിന്‌ മുകളില്‍ ഉള്ളവരും) പേരും മാര്‍ക്കും താഴെ കമന്‍റില്‍ നല്‍കണം ആകെ എത്ര പേര്‍ ജയിച്ചു എന്ന്‌ അറിയാമല്ലോ. നിങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറും നല്‍കണം.

 
 
Picture
ദ്വീപ്‌ന്യൂസ്-ഐലന്‍ട് പ്രസ്സ്‌ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു. ലക്ഷദ്വീപിലെ ഏറ്റവും വലിയ ജനപ്രിയ വാര്‍ത്താ ബ്ലോഗായ ദ്വീപ്ന്യൂസും , തൊഴില്‍ - വിദ്യാഭ്യാസ വെബ്‌സൈറ്റായ ഐലന്‍ട്‌ പ്രസ്സും കൈകോര്‍ക്കുന്നു. ഇനി മുതല്‍ പുതിയ പേരില്‍ വാര്‍ത്തകളും തൊഴില്‍ - വിദ്യാഭ്യാസ വാര്‍ത്തകള്‍ ഒരേ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാകും. പുതിയ വെബ്‌സൈറ്റിന്‍റെ ഉല്‍ഘാടനം കഴിഞ്ഞ ഉടനെ വായനക്കാരെ അറിയിക്കുന്നതായിരിക്കും.

 
 
Students, Teachers & Parents Your Attention!

Admission Notice
 
 
Picture
1. തസ്തികയുടെ പേര്: അകൌണ്ട്‌ ക്ലര്‍ക്ക്

2. ഒഴിവുകള്‍ : 05

3. ശമ്പളം: 12000/- മാസം

4. യോഗ്യത:
(i) M.Com 
അല്ലെങ്കില്‍
 (ii) B.Com കൂടാതെ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
6. വയസ് : 21-35 (ഡിസംബര്‍ 21 നാണ്‌ വയസ്‌ കണക്കാകുക).
SPORTS'ലെ ജീവനക്കാര്‍ക്ക്‌ 40 വയസ്‌ വരെ ഇളവുണ്ടായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 31/12/2012, 5 pm


അപേക്ഷ അയക്കേണ്ട വിലാസം:The Managing Director
SPORTS
UT of Lakshadweep
Kavaratti Island
682555Original Notification


 
 
Picture
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ(FCI) ലക്ഷദ്വീപ്‌ - കേരള റീജിയണില്‍ നടത്തിയ നിയമന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ലക്ഷദ്വീപിലെ ഏക FCI ഗോഡൌണായ ആന്ത്രോത്ത് ദ്വീപിലെ കേന്ദ്രത്തിലായിരിക്കും ലക്ഷദ്വീപുകാര്‍ക്ക്‌ നിയമന സാധ്യത. ഫലം അറിയാന്‍ താഴെ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.

1) LIST OF THE CANDIDATES QUALIFIED IN PAPER-I TO APPEAR IN PAPER-III
FOR THE POST AG.III(TECHNICAL)


2) LIST OF THE CANDIDATES QUALIFIED IN PAPER-I TO APPEAR IN PAPER-II
FOR THE POST AG.III(GENERAL) AND/OR AG.III(ACCTT) AND/OR AG.III(DEPOT)
 
 
Picture
തിരുവനന്തപുരം:  അഖിലേന്ത്യാ  എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശപരീക്ഷക്കുള്ള  (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് -നീറ്റ് യു.ജി)  ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങി.
മേയ് അഞ്ചിന് നടക്കുന്ന പരീക്ഷക്ക് ഈ മാസം 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.   1000 രൂപ പിഴയോടെ ജനുവരി 31 വരെയും അപേക്ഷിക്കാം. ഇക്കുറി കേരളത്തിലും എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം ദേശീയതലത്തില്‍ സി.ബി .എസ്.ഇ നടത്തുന്ന നീറ്റ് പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ്. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് പ്രവേശം ലഭിക്കുന്നതിന് നീറ്റില്‍ പങ്കെടുക്കുകയും മിനിമം യോഗ്യതാമാര്‍ക്ക് നേടിയിരിക്കുകയും വേണം.
അപേക്ഷകര്‍ക്ക് സൗകര്യമൊരുക്കാന്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തി.
കേരളത്തില്‍ അപേക്ഷകര്‍ക്ക് സൗജന്യ സേവനമൊരുക്കാനുള്ള കേന്ദ്രങ്ങള്‍ ഇവയാണ്: കോഴിക്കോട്- (സില്‍വര്‍ഹില്‍സ് പബ്ളിക് സ്കൂള്‍, മേരിക്കുന്ന്), കോട്ടയം- (ഹോളിക്രോസ്, തെള്ളകം), തൃശൂര്‍- (ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിര്‍, പൂച്ചെട്ടി ജങ്ഷന്‍), തിരുവനന്തപുരം- (ആര്യ സെന്‍ട്രല്‍ സ്കൂള്‍, പട്ടം), കൊല്ലം- (ലേക്ക് ഫോള്‍ഡ് സ്കൂള്‍, കൊല്ലം), കൊച്ചിന്‍- (ചിന്മയ വിദ്യാലയ വടുതല, പള്ളിക്കാവ് ക്ഷേത്രം), കണ്ണൂര്‍- (കേന്ദ്രീയ വിദ്യാലയ,  ബര്‍ണച്ചേരി). ഇതിനു പുറമെ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്കായി കവരത്തി കേന്ദ്രീയ വിദ്യാലയത്തിലും സൗകര്യമുണ്ട്.
വിശദ വിവരങ്ങളും അപേക്ഷയും www.cbseneet.nic.in എന്ന വെബ്സൈറ്റിലൂടെ. 2013ല്‍ പ്ളസ്ടു പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും നീറ്റിന് അപേക്ഷിക്കാം.  ഇംഗ്ളീഷ്, ഹിന്ദി എന്നിവക്കു പുറമെ തമിഴ്, തെലുങ്ക്, ഗുജറാത്തി, ബംഗാളി, മറാത്തി, അസമീസ് ഭാഷകളിലും നിലവില്‍ പരീക്ഷ എഴുതാം.
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സിന് പ്രവേശം തേടുന്ന എല്ലാ അപേക്ഷകരും നീറ്റിന് അപേക്ഷിക്കുന്നതോടൊപ്പം അലോട്ട്മെന്‍റിനായി പ്രവേശപരീക്ഷാ കമീഷണര്‍ക്കും അപേക്ഷ സമര്‍പ്പിക്കണം.
ഈ അപേക്ഷയോടൊപ്പം നീറ്റിന്‍െറ അപേക്ഷാ നമ്പറും സി.ബി.എസ്.ഇയുടെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ പേജിന്‍െറ പകര്‍പ്പും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തണം.  
കേരളത്തിനുവേണ്ടി സി.ബി.എസ്.ഇ തയാറാക്കുന്ന നീറ്റ് (യു.ജി) റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ മാത്രമേ എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശത്തിന് പരിഗണിക്കൂ.
അത്തരം വിദ്യാര്‍ഥികള്‍ കെ.ഇ.എ.എം-2013 പ്രോസ്പെക്ടസ് പ്രകാരം നേറ്റിവിറ്റി തെളിയിക്കണം.
കേരളീയര്‍ എന്ന നിലക്ക് നീറ്റിന്  അപേക്ഷിക്കുന്ന എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള അപേക്ഷകര്‍ സമുദായ സംവരണം ആവശ്യപ്പെടുന്നപക്ഷം വരുമാനം, സമുദായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ അപേക്ഷയോടൊപ്പം നല്‍കണം.

 
 
50% മാര്‍ക്ക്‌ ഇല്ലാത്തതിന്‍റെ പേരില്‍ കഷ്ടപ്പെടുന്ന ലക്ഷദ്വീപ്‌ വാസികള്‍ക്ക്‌ സന്തോഷ വാര്‍ത്ത. കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ പഠിച്ച അത്തരം വിദ്യാര്‍ത്ഥികള്‍ക്ക്‌ വീണ്ടും അവസരം. 1990 മുതല്‍ 2008 വരെ അഡ്മിഷന്‍ എടുത്ത BA/BSc/B.Com/ MA/ MSc വിദ്യാര്‍ത്ഥികള്‍  50% മാര്‍ക്കില്ലാത്ത, നിലവില്‍ എല്ലാ സപ്ലിമെന്‍ററി  അവസരങ്ങളും കഴിഞ്ഞവര്‍ക്കാണ്‌ അവസരം. പഴയ സ്കീമിലും സിലബസിലുമായിരിക്കും പരീക്ഷ.

അപേക്ഷിക്കേണ്ട വിധം:
(1) ഓണ്‍ലൈന്‍ അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കുക
For Islanders: കേരളത്തിന്‌ പുറത്തുള്ളവര്‍ ഏതെങ്കിലും ദേശീയ ബാങ്കില്‍ നിന്നും
The Financial Officer, University of Calicut
എന്ന പേരില്‍ തേഞ്ഞിപ്പലത്ത്‌ മാറാവുന്ന DD എടുക്കണം.
(2) താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ ഓണ്‍ലൈന്‍ അപേക്ഷിക്കുക
അപേക്ഷിക്കേണ്ട് അവസാന തിയ്യതി: 
നവംബര്‍ 19 മുതല്‍ ഡിസംബര്‍ 7 വരെ.
ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്‍റൌട്ട്‌ ലഭിക്കേണ്ട തിയ്യതി: 14 ഡിസംബര്‍

പരീക്ഷ ഫീ വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ചായിരിക്കും കണക്കാക്കുക.

മറ്റു വിവരങ്ങള്‍ താഴെ


(1) Notification for Special Supplementary/Improvement Examination will be conducted for the final year B.A/B.Sc./BBA chance/year exhausted candidates from1990 to 2008 admissions


(2) Notification for Special Supplementary/Improvement Examination will be conducted for all M.A/M.Sc Chance/Year exhausted candidates from 1990 to 2008 Admns (Except CCSS and CUCSS) 


(3) Notification for Special Supplementary/Improvement Examination will be conducted for all chance exhausted and year exhausted candidates of all schemes of M.Com from 1990 to 2008 admissions (except CCSS and CUCSS)
ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Reprint Online Application
 
 
Picture


Indian Army Recruitment 2012 – Soldier Vacancies: Indian Army has issued notification for recruitment of Soldier General Duty, Soldier (Clerk/Stores Keeper), Soldier Technical, Soldier Nursing Assistant and Tradesmen Vacancies. Eligible male candidates from Districts of Kasaragod, Kannur, Calicut, Wayanad, Malappuram, Palakkad, Thrissur and UT of Mahe and Lakshadweep may walk in for Recruitment Rally at Malappuram from 07-12-2012 to 13-12-2012. For more details regarding age limit, qualifications, selection process and how to apply are mentioned below…

Indian Army Vacancy Details:
Names of Posts:
1. Soldier Tradesmen
2. Soldier Technical & Nursing Assistant
3. Soldier Technical (Dresser)
4. Soldier Clerk/ Store Keeper
5. Soldier General Duty

Age Limit: Candidate age must be between 17 1/2 to 23 years for Soldier Tradesmen, Soldier Tech & NA, Soldier Clerk/ Storekeeper posts, 17 1/2 to 21 years for remaining posts.

Educational Qualification: Candidate must possess 10th/ SSLC/ Intermediate/ 10+2/ B.Sc Degree.

Selection Procedure: Candidates will be selected on the basis of Written Test, physical Fitness Test, Physical Measurement Test and Medical Exam.

How to Apply: Eligible candidates may attend for Recruitment Rally at Malabar Special Police (MSP) grounds, Klari (near Kottakkal) District Malappuram from 07-12-2012 to 13-12-2012 and H/T over of rtg docu and bal med exam on 14-12-2012 and 15-12-2012.

Important Dates:
Recruitment Rally for Soldier Tradesmen: 07-12-2012
Recruitment Rally for Soldier Technical & NA, Dresser: 08-12-2012
Recruitment Rally for Soldier Clerk/Storekeeper: 09-12-2012 and 10-12-2012
Recruitment Rally for Soldier Soldier General Duty: 12-12-2012 and 13-12-2012
H/T over of rtg docu and bal Med Exam: 14-12-2012 & 15-12-2012

For more details regarding age, qualifications, selections, pay scale, how to apply and other details are available in the given link…

Click Here for Recruitment Advt Details

----------------------------------------------------
മലപ്പുറം : ഇന്ത്യന്‍ കരസേനയിലെ വിവിധ തസ്തികകളിലേക്കുളള റിക്രൂട്ട്‌മെന്റ് റാലി കാസര്‍കോട് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍
നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ നടക്കും. റിക്രൂട്ട്‌മെന്റ് റാലിക്കുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിവരുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ഏഴ് ജില്ലകളിലേയും, മാഹി,ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശത്തുളളവര്‍ക്കുമാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

December 7:  സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. 
യോഗ്യത: എസ് എസ് എല്‍ സി പാസ്. എന്നാല്‍
ഹൗസ് കീപ്പര്‍, മെസ് കീപ്പര്‍ തസ്തികകളിലേക്ക് എട്ടാം ക്ലാസ് പാസായാല്‍ മതി. പ്രായം പതിനേഴര to 21. ഉയരം 166 സെന്റീമീറ്റര്‍. ഭാരം 48 കിലോഗ്രാം. നെഞ്ചളവ് 76 81 സെ.മി.

നവംബര്‍ 2: സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ നഴ്‌സിംഗ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റിന് കാസര്‍കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, ജില്ലക്കാര്‍ക്ക് പങ്കെടുക്കാം.
നവംബര്‍ 3: കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലക്കാര്‍ക്കും, മാഹി, ലക്ഷദ്വീപ് പ്രദേശത്തുളളവര്‍ക്കും ഈ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തും. സോള്‍ജ്യര്‍ ടെക്‌നിക്കല്‍ തസ്തികയ്ക്കുളള യോഗ്യത പ്ലസ് ടു/ഇന്റര്‍ മീഡിയേറ്റ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ്, ഇംഗ്ലീഷ് വിഷയം പഠിച്ചിരിക്കണം. വി എച്ച് എസ് ഇ യില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പാസായാല്‍ മതി. സോള്‍ജ്യര്‍ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് പ്ലസ് ടു/ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ശരാശരി 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എല്ലാ വിഷയങ്ങളിലും 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും വേണം. 

എന്നാല്‍ ബോട്ടണി, സുവോളജി, ബയോ സയന്‍സില്‍ ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശരാശരി മാര്‍ക്ക് ബാധകമല്ല. എന്നാല്‍ ഈ വിഭാഗക്കാര്‍ മേല്‍പ്പറഞ്ഞ നാലു വിഷയങ്ങളും പ്ലസ് ടു വില്‍ പഠിച്ചിരിക്കണം. വി എച്ച് എസ് സി യില്‍ പാര്‍ട്ട് ഒന്ന്, രണ്ട്, പാര്‍ട്ട് മൂന്നില്‍ ഗ്രൂപ്പ് രണ്ടിലും ശരാശരി 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എല്ലാ വിഷയത്തിലും 40 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. പ്രായം പതിനേഴര 23, ഉയരം 165 സെ.മി., ഭാരം 50 കിലോഗ്രാം. നെഞ്ചളവ് 77 82 സെ.മി. 

നവംബര്‍ 4: സോള്‍ജ്യര്‍ ക്ലാര്‍ക്ക്, സോള്‍ജ്യര്‍ സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ തസ്തികയിലേക്ക് റാലി നടത്തും. ഏഴ് ജില്ലക്കാര്‍ക്കും, മാഹി ലക്ഷദ്വീപ്കാര്‍ക്കും പങ്കെടുക്കാം. യോഗ്യത പ്ലസ് ടു വില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. എല്ലാ വിഷയത്തിലും 40 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. 12 ാം ക്ലാസ്സില്‍ ഇംഗ്ലീഷ്, കണക്ക്, ഇക്കണോമിക്‌സ്, ബുക്ക് കീപ്പിംഗ് എന്നിവ പഠിച്ചിരിക്കണം. ഇംഗ്ലീഷ്, മാത്‌സ് ബിരുദമെടുത്തവാരാണെങ്കില്‍ മാര്‍ക്ക് നിബന്ധനയില്ല. വി എച്ച് എസ് സി ക്കാര്‍ക്ക് ശരാശരി 50 ശതമാനം മാര്‍ക്ക് വേണം. എന്നാല്‍ ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. പ്രായം: പതിനേഴര 23, ഉയരം 162 സെ.മി, ഭാരം 50 കിലോഗ്രാം, നെഞ്ചളവ് 77 82 സെ.മി. 

നവംബര്‍ 5: സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ജനറല്‍ (സിമ്പിള്‍ മെട്രിക് പാസ്) തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കും. കാസര്‍കോട്, പാലക്കാട്, ജില്ലക്കാര്‍ക്കും, മാഹി, ലക്ഷദ്വീപ് കാര്‍ക്കും പങ്കെടുക്കാം. നവംബര്‍ 6 ന് ഈ തസ്തികയില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ജില്ലക്കാര്‍ക്കും, നവംബര്‍ 7 ന് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാര്‍ക്കും റിക്രൂട്ട്‌മെന്റ് നടത്തും. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടിക്ക് എസ് എസ് എല്‍ സിക്ക് ശരാശരി 45 ശതമാനം മാര്‍ക്ക് വേണം. എല്ലാ വിഷയത്തിലും 32 ശതമാനം മാര്‍ക്കും നേടിയിരിക്കണം. എസ് എസ് എല്‍ സി യില്‍ കൂടുതല്‍ യോഗ്യതയുളളവര്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി (സിമ്പിള്‍ മെട്രിക് പാസ്) വിഭാഗത്തിന് എസ് എസ് എല്‍ സി പാസായാല്‍ മതി. പ്രായം: പതിനേഴര 21, ഉയരം 166 സെ.മി., ഭാരം 50 കിലോഗ്രാം, നെഞ്ചളവ് 77 82 സെ.മി. 

ഉദ്യോഗാര്‍ത്ഥികള്‍ എസ് എസ് എല്‍ സി, പ്ലസ് ടു, ഇന്റര്‍മീഡിയറ്റ്, ഐ ടി ഐ, മറ്റ് ഉന്നത വിദ്യാഭ്യാസം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനഞ്ച് പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോകളും (കമ്പ്യൂട്ടര്‍ ഫോട്ടോ, പോളറോയ്ഡ് ക്യാമറാ ഫോട്ടോ എന്നിവ സ്വീകാര്യമല്ല), തഹസില്‍ദാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കുന്ന നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഇംഗ്ലീഷിലുളള അസ്സലും ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അധികാരിയുടെ പേരും, ഉദ്യോഗപ്പേരും വ്യക്തമായി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം. വില്ലേജ് ഓഫീസറോ, ലോക്കല്‍ പോലീസോ അനുവദിച്ച ആറ് മാസത്തിലധികം പഴക്കമില്ലാത്ത സ്വഭാവ സര്‍ട്ടിഫിക്കറ്റ്, എന്‍ സി സി ഉദ്യോഗാര്‍ത്ഥികള്‍ എന്‍ സി സി യുടെ എ, ബി, സി അസ്സല്‍ സര്‍ട്ടിഫിക്കറ്റും, എസ് ഒ എസ് എസ്, എസ് ഒ ഇ എക്‌സ് ഉദ്യോഗാര്‍ത്ഥികള്‍ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, ഡിസ്ചാര്‍ജ് ബുക്കും ലഭ്യമാക്കണം. പതിനേഴരയ്ക്കും പതിനെട്ടിനുമിടയില്‍ പ്രായമുളളവര്‍ 10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ സമ്മതപത്രം രക്ഷിതാവില്‍ നിന്നും വാങ്ങേണ്ടതാണ്. രണ്ട് വര്‍ഷത്തിനകം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍, ഗവ. ഫെഡറേഷനുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവ അനുവദിച്ച സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുളളൂ. 

2011 നവംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. 1,600 മീറ്റര്‍ ഓട്ടം, ഒന്‍പത് അടി ചാട്ടം, സിഗ്‌സാഗ് ബാലന്‍സ്, ചിന്‍ അപ്പ് എന്നീ കായിക ക്ഷമതാ പരിശോധനകളാണ് നടത്തുക റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത തീയ്യതിക്ക് ഒരു ദിവസം മുമ്പ് വൈകുന്നേരം 4 മണിക്കും റിക്രൂട്ട്‌മെന്റ് ദിവസം രാവിലെ 5 മണിക്കും കേന്ദ്രത്തില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2579789 എന്ന നമ്പറിലോ, www.zrobangalore.gov.in എന്ന വെബ്‌സൈറ്റിലോ, dirrtgkoz@yahoo.in എന്ന ഇമെയിലിലോ ബന്ധപ്പെടണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പിന്നീട് നിര്‍ദ്ദിഷ്ട തീയ്യതികളില്‍ എഴുത്ത് പരീക്ഷ നടത്തും. 


 
 
തിരുവനന്തപുരം: 2012 സെപ്റ്റംബറില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ്/ സപ്ളിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
www.kerala.gov.in,
www.dhsekerala.gov.in,
www.keralaresult.nic.in,
www.prd.kerala.gov.in,
www.examresult.kerala.gov.in
 വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളില്‍ അപേക്ഷാ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിന് 30നകം സമര്‍പ്പിക്കണം.
ഫീസ് വിവരം: പുനര്‍മൂല്യനിര്‍ണയം -പേപ്പറൊന്നിന് 400 രൂപ, സൂക്ഷ്മ പരിശോധന -പേപ്പറൊന്നിന് 75 രൂപ, ഉത്തരക്കടലാസിന്‍െറ ഫോട്ടോ കോപ്പി -പേപ്പറൊന്നിന് 300 രൂപ.
അപേക്ഷാഫോറങ്ങള്‍ സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. അപേക്ഷകള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. പ്രിന്‍സിപ്പല്‍മാര്‍ സ്കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി ലഭ്യമാക്കുന്ന സോഫ്ട്വെയര്‍ ഉപയോഗിച്ച് ഡിസംബര്‍ നാലിനകം അപ്ലോഡ് ചെയ്യണം.

 
 
Picture
എയര്‍ ഫോഴ്സില്‍ 18-22 വയസ്സ് പ്രായമായവര്‍ക്ക് അവസരം. ഉയര്‍ന്ന ശമ്പളം. കവരത്തിയില്‍ വെച്ചാണ് സെലക്ഷന്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടുക.
9495508137
9495736931 (Career Guidance Kavaratti)

 
  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)