തിരുവനന്തപുരം: 2012 സെപ്റ്റംബറില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ്/ സപ്ളിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
www.kerala.gov.in,
www.dhsekerala.gov.in,
www.keralaresult.nic.in,
www.prd.kerala.gov.in,
www.examresult.kerala.gov.in
 വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളില്‍ അപേക്ഷാ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിന് 30നകം സമര്‍പ്പിക്കണം.
ഫീസ് വിവരം: പുനര്‍മൂല്യനിര്‍ണയം -പേപ്പറൊന്നിന് 400 രൂപ, സൂക്ഷ്മ പരിശോധന -പേപ്പറൊന്നിന് 75 രൂപ, ഉത്തരക്കടലാസിന്‍െറ ഫോട്ടോ കോപ്പി -പേപ്പറൊന്നിന് 300 രൂപ.
അപേക്ഷാഫോറങ്ങള്‍ സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. അപേക്ഷകള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. പ്രിന്‍സിപ്പല്‍മാര്‍ സ്കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി ലഭ്യമാക്കുന്ന സോഫ്ട്വെയര്‍ ഉപയോഗിച്ച് ഡിസംബര്‍ നാലിനകം അപ്ലോഡ് ചെയ്യണം.


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)