Picture
തിരുവനന്തപുരം:  അഖിലേന്ത്യാ  എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശപരീക്ഷക്കുള്ള  (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് -നീറ്റ് യു.ജി)  ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങി.
മേയ് അഞ്ചിന് നടക്കുന്ന പരീക്ഷക്ക് ഈ മാസം 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.   1000 രൂപ പിഴയോടെ ജനുവരി 31 വരെയും അപേക്ഷിക്കാം. ഇക്കുറി കേരളത്തിലും എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം ദേശീയതലത്തില്‍ സി.ബി .എസ്.ഇ നടത്തുന്ന നീറ്റ് പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ്. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് പ്രവേശം ലഭിക്കുന്നതിന് നീറ്റില്‍ പങ്കെടുക്കുകയും മിനിമം യോഗ്യതാമാര്‍ക്ക് നേടിയിരിക്കുകയും വേണം.
അപേക്ഷകര്‍ക്ക് സൗകര്യമൊരുക്കാന്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തി.
കേരളത്തില്‍ അപേക്ഷകര്‍ക്ക് സൗജന്യ സേവനമൊരുക്കാനുള്ള കേന്ദ്രങ്ങള്‍ ഇവയാണ്: കോഴിക്കോട്- (സില്‍വര്‍ഹില്‍സ് പബ്ളിക് സ്കൂള്‍, മേരിക്കുന്ന്), കോട്ടയം- (ഹോളിക്രോസ്, തെള്ളകം), തൃശൂര്‍- (ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിര്‍, പൂച്ചെട്ടി ജങ്ഷന്‍), തിരുവനന്തപുരം- (ആര്യ സെന്‍ട്രല്‍ സ്കൂള്‍, പട്ടം), കൊല്ലം- (ലേക്ക് ഫോള്‍ഡ് സ്കൂള്‍, കൊല്ലം), കൊച്ചിന്‍- (ചിന്മയ വിദ്യാലയ വടുതല, പള്ളിക്കാവ് ക്ഷേത്രം), കണ്ണൂര്‍- (കേന്ദ്രീയ വിദ്യാലയ,  ബര്‍ണച്ചേരി). ഇതിനു പുറമെ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്കായി കവരത്തി കേന്ദ്രീയ വിദ്യാലയത്തിലും സൗകര്യമുണ്ട്.
വിശദ വിവരങ്ങളും അപേക്ഷയും www.cbseneet.nic.in എന്ന വെബ്സൈറ്റിലൂടെ. 2013ല്‍ പ്ളസ്ടു പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും നീറ്റിന് അപേക്ഷിക്കാം.  ഇംഗ്ളീഷ്, ഹിന്ദി എന്നിവക്കു പുറമെ തമിഴ്, തെലുങ്ക്, ഗുജറാത്തി, ബംഗാളി, മറാത്തി, അസമീസ് ഭാഷകളിലും നിലവില്‍ പരീക്ഷ എഴുതാം.
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സിന് പ്രവേശം തേടുന്ന എല്ലാ അപേക്ഷകരും നീറ്റിന് അപേക്ഷിക്കുന്നതോടൊപ്പം അലോട്ട്മെന്‍റിനായി പ്രവേശപരീക്ഷാ കമീഷണര്‍ക്കും അപേക്ഷ സമര്‍പ്പിക്കണം.
ഈ അപേക്ഷയോടൊപ്പം നീറ്റിന്‍െറ അപേക്ഷാ നമ്പറും സി.ബി.എസ്.ഇയുടെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ പേജിന്‍െറ പകര്‍പ്പും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തണം.  
കേരളത്തിനുവേണ്ടി സി.ബി.എസ്.ഇ തയാറാക്കുന്ന നീറ്റ് (യു.ജി) റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ മാത്രമേ എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശത്തിന് പരിഗണിക്കൂ.
അത്തരം വിദ്യാര്‍ഥികള്‍ കെ.ഇ.എ.എം-2013 പ്രോസ്പെക്ടസ് പ്രകാരം നേറ്റിവിറ്റി തെളിയിക്കണം.
കേരളീയര്‍ എന്ന നിലക്ക് നീറ്റിന്  അപേക്ഷിക്കുന്ന എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള അപേക്ഷകര്‍ സമുദായ സംവരണം ആവശ്യപ്പെടുന്നപക്ഷം വരുമാനം, സമുദായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ അപേക്ഷയോടൊപ്പം നല്‍കണം.

shajahan
6/12/2012 08:44:09 pm

Please Provid the payment details and also Bank chalan form

IBRAHIM
10/12/2012 02:20:59 pm

Kindly provide details of submitting application for allotment of seat to commissioner of Examination in respect of MBBS seat in addition to the NEET

IBRAHIM
10/12/2012 02:22:55 pm

Kindly provide the details of submitting application to the Commissioner of Exam for allotment of seat in MBBS in addition to NEET


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)