Picture
ന്യൂദല്‍ഹി: രാജ്യമെങ്ങും കൂട്ട എസ്.എം.എസുകളും എം.എം.എസുകളും അയക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം താല്‍ക്കാലിക നിരോധമേര്‍പെടുത്തി. അജ്ഞാത എസ്.എം.എസുകളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും ജീവനക്കാരും അരക്ഷിത ഭീതിയില്‍ നഗരങ്ങളില്‍ നിന്ന് കൂട്ടമായി നാട്ടിലേക്കു മടങ്ങുന്നതിന്‍െറ പശ്ചാത്തലത്തില്‍ 15 ദിവസത്തേക്കാണ് നിരോധം. അസമിലെ കലാപത്തിന് പകരം വീട്ടുമെന്ന എസ്.എം.എസുകള്‍ വ്യാപകമായി പ്രചരിച്ചതാണ് കൂട്ടപലായനത്തിന് കാരണമായത്. ബാംഗ്ളൂര്‍ നഗരത്തില്‍ നിന്ന് പലായനം മൂന്നാംദിനവും തുടരുകയാണ്.
അതിനിടെ,വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ സ്വദേശത്തേക്ക് മടങ്ങേണ്ടതില്ലെന്നും രാജ്യത്തിന്‍െറ മുഴുവന്‍ പിന്തുണയും ഉറപ്പു നല്‍കുന്നതായും ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. അഭ്യൂഹത്തിന്‍െറ ഉറവിടത്തെക്കുിച്ച് ഇതു വരെ അറിയാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കും.
സംഭവത്തിനെതിരെ വിവിധ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിച്ചു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്ന് സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഡി.എം.കെ നേതാവ് കനിമൊഴി ആവശ്യപ്പെട്ടു. സംഭവത്തില്‍ ജനതാദള്‍ യുണൈറ്റഡ് നേതാവ് ശിവാന്ദ് തിവാരി ഉത്കണ്ഠ പ്രകടിപ്പിച്ചു. ലോക് സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും സര്‍ക്കാര്‍ ഇക്കാര്യം വളരെ ഗൗരവായി കാണണമെന്ന് ആവശ്യപ്പെട്ടു.


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)