Picture
തെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു. മലയാളവ്യാകരണത്തിൽ വിശേഷണത്തിന്‌ ഭേദകം എന്നും പറയുന്നു. വിശേഷിപ്പിക്കുമ്പോൾ അതിന്‌ അർത്ഥവ്യത്യാസം ഉണ്ടാക്കുന്നതുകൊണ്ട് ഇതിനെ ഭേദകം എന്നും വിളിക്കുന്നത്. കറുത്ത പശു, മിടുക്കനായ കുട്ടി തുടങ്ങിയവ വിശേഷണത്തിന്‌ ചില ഉദാഹരണങ്ങൾ ആണ്‌.
 എന്തിനെയാണോ വിശേഷിപ്പിക്കുന്നത് അതിനെ വിശേഷ്യം എന്ന് പറയുന്നു.

വിവിധതരം വിശേഷണങ്ങൾ:

  • നാമവിശേഷണം: ഏതെങ്കിലും നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം എന്ന വിഭാഗത്തിൽ പെടുന്നു. ചുവന്ന പൂവ്, കറുത്ത വണ്ടി തുടങ്ങിയവ നാമ വിശേഷണത്തിന്‌ ചില ഉദാഹരണങ്ങളാണ്‌. കൂടാതെ നാമ വിശേഷണത്തിന്‌ പേരെച്ചം എന്നും പേരുണ്ട്.
  • ക്രിയാവിശേഷണം: ഏതെങ്കിലും ക്രിയയെ വിശേഷിപ്പിക്കുന്നതിനെ ക്രിയാവിശേഷണം എന്ന് പറയുന്നു. വേഗത്തിൽ ഓടി. ഇതിൽ ഓടി എന്ന ക്രിയയെ വേഗത്തിൽ എന്ന വിശേഷണം ഉപയോഗിച്ച് വിശേഷിപ്പിച്ചിരിക്കുന്നു. ക്രിയാവിശേഷണത്തിന്‌ വിനയച്ചം എന്നും പേരുണ്ട്. വിന എന്നാൽ വ്യാകരണത്തിൽ ക്രിയ എന്നാണ്‌ അർത്ഥം.
  • വിശേഷണവിശേഷണം. ഒരു വിശേഷണത്തെ മറ്റൊരു വിശേഷണം കൊണ്ട് വിശേഷിപ്പിച്ചിരിക്കുകയാണെങ്കിൽ അത്തരം വിശേഷണങ്ങളെ വിശേഷണവിശേഷണം എന്ന് പറയുന്നു.
കുരുവി വളരെ ചെറിയ ഒരു പക്ഷിയാണ്‌. ഈ ഉദാഹരണത്തിൽ കുരുവി എന്ന പക്ഷിയെ, ചെറിയ എന്ന വിശേഷണത്തെ വളരെ എന്ന മറ്റൊരു വിശേഷണം കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നു.



Your comment will be posted after it is approved.


Leave a Reply.


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)