Picture
കവരത്തി: ലക്ഷദ്വീപ്‌ പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്‌മെന്‍റ്‌ വിവിധ ദ്വീപുകളില്‍ ലാസ്കര്‍ നിയമനവുമായി(MSE) ബന്ധപ്പെട്ട്‌ സ്കില്‍ ടെസ്റ്റ്‌ (നീന്തല്‍) സംഘടിപ്പിച്ചു.
കട്മത്ത്, കില്ത്താന്‍, അമിനി ,ചേത്ത്ലാത്ത്, ബിത്ത്റ എന്നീ ദ്വീപിലുള്ള അപേക്ഷകര്‍ക്ക്‌ കടമത്ത്‌ ദ്വീപിലും, കവരത്തി, മിനിക്കോയി, കല്‍പ്പേനി വാസികള്‍ക്ക്‌ കവരത്തിയിലും, അഗത്തി
ആന്ത്രോത്ത്‌ വാസികള്‍ക്ക്‌ അവരവരുടെ സ്വന്തം നാട്ടിലുമായിരുന്നു ടെസ്റ്റ്‌. ഇതില്‍ ഏറ്റവും വലിയ പ്രത്യേകത 4 വനിതകള്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ടെസ്റ്റിന്‌ കവരത്തി പോര്‍ട്ടില്‍ എത്തിയത്‌ ഒരു കല്‍പേനി സ്വദേശിനി മാത്രം, തന്‍റെ ആങ്ങളയുടെ അകമ്പടിയോടെ. സ്ത്രിയാണെന്ന്‌ പരിഗണിച്ച്‌ ആങ്ങളയെ കൂടി കൂടെ നീന്താന്‍ അനുവാദം നല്‍കിയിരുന്നു. മാന്യമായ വേഷത്തില്‍, അല്‍പം മടിച്ചാണെങ്കിലും വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടി. പക്ഷെ നല്‍കിയ സമയം നീന്തി എത്താന്‍ സാധിച്ചില്ല.

 


Comments


Your comment will be posted after it is approved.


Leave a Reply

    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)