കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജൂലൈയില്‍ നടത്തിയ അഞ്ച്, ഏഴ്, 10, 12 ക്ളാസുകളിലെ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അഞ്ചാംതരത്തില്‍ 85 ശതമാനവും ഏഴാംതരത്തില്‍ 89 ശതമാനവും 10ാംതരത്തില്‍ 95 ശതമാനവും പ്ലസ്ടു ക്ളാസില്‍ 99.5 ശതമാനം വിദ്യാര്‍ഥികളും വിജയികളായി. അഞ്ചാം ക്ളാസില്‍ കോഴിക്കോട് വാണിമേല്‍ തന്‍വീറുസ്വിബ്യാന്‍ മദ്റസയിലെ തന്‍വീര്‍ ഒന്നാം റാങ്കും കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മാങ്ങാട് മുനവ്വിറുല്‍ ഇസ്ലാം മദ്റസയിലെ കെ. ഹബീബുറഹ്മാന്‍ രണ്ടാം റാങ്കും നേടി.ഏഴാം ക്ളാസില്‍ മലപ്പുറത്തെ പൊന്മള തംരീനുത്തുല്ലാബ് മദ്റസയിലെ ടി.ടി. ശബാന ജാസ്മിന്‍ ഒന്നാം റാങ്കും കോഴിക്കോട് ഫറോക്ക് ചുങ്കം എട്ടേനാല് ഖാദിസിയ്യ ശംസുല്‍ ഹുദാ സുന്നി മദ്റസയിലെ കെ. ജസ്ന ഫര്‍സത് രണ്ടാം റാങ്കും നേടി. 10ാം ക്ളാസില്‍ മലപ്പുറത്തെ കൊണ്ടോട്ടി കുന്നുംപുറം മന്‍ഹജുല്‍ ഉലൂം മദ്റസയിലെ കെ.ടി. സഹ്ല തസ്നി ഒന്നാം റാങ്കും കരേക്കാട് വടക്കുംപുറം മുനീറുല്‍ അഥ്ഫാല്‍ മദ്റസയിലെ പി.കെ. ശഫീഖ രണ്ടാം റാങ്കും നേടി.ഹയര്‍സെക്കന്‍ഡറി (പ്ലസ്ടു) ക്ളാസില്‍ പാലക്കാട് മണ്ണാര്‍ക്കാട്, പള്ളിക്കുന്ന് ഖുവ്വത്തുല്‍ ഇസ്ലാം മദ്റസയിലെ ഫാത്തിമ പി. തസ്നീം ഒന്നാം റാങ്കും തൃശൂരിലെ അല്‍കമാലിയത്തുസ്സനാവിയ്യ മദ്റസയിലെ പി.എ. ത്വാഹിറ രണ്ടാം റാങ്കും നേടി.മാര്‍ക്ലിസ്റ്റുകള്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കേന്ദ്രങ്ങളില്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണി മുതല്‍ വിതരണം ചെയ്യും. പരീക്ഷാഫലം www.sksvb.com, www.samastha.in, www.samastha.co.in, www.iebindia.comസൈറ്റുകളില്‍ ലഭിക്കും
 
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്റസാ പൊതുപരീക്ഷയില്‍ 94.13 ശതമാനം വിജയം. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ളാസുകളില്‍ സ്വദേശത്തും വിദേശത്തുമായി 214163 വിദ്യാര്‍ഥികളില്‍ 201590 പേര്‍ വിജയിച്ചതായി സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ അരീക്കോട് റേഞ്ച് മുണ്ടമ്പ്ര-വലിയകല്ല് ഇര്‍ശാദുല്‍ അനാം മദ്റസയിലെ ഹന്ന കെ.പി ഒന്നാം റാങ്ക് നേടി. പി.പി ഫഹാന ശറിന്‍ മലപ്പുറം ചെട്ടിയാറമ്മല്‍ മത്ലബുല്‍ഉലൂം മദ്റസ, എന്‍.പി നസിയ്യ കാസര്‍കോട് അതിഞ്ഞാല്‍, അന്‍സാറുല്‍ ഇസ്ലാം മദ്റസ, എസ്. സുബ്ഹാന തിരുവനന്തപുരം വഴിമുക്ക് ഹിദായത്തുല്‍ ഇസ്ലാം മദറ്സ എന്നിവര്‍ രണ്ടാം റാങ്കും അല്‍ത്വാഫുറഹ്മാന്‍, കണ്ണൂര്‍ വടക്കാഞ്ചേരി ഹിദായത്തുല്‍ ഇസ്ലാം മദറ്സ, ഹിസ്നതസ്നി, മലപ്പുറം മുണ്ടമ്പ്ര-വലിയകല്ല് ഇര്‍ശാദുല്‍ അനാം മദ്റസ, ഫാത്തിമ തസ്നിയ എറിയാട് ഖിവാമുല്‍ ഇസ്ലാം മദ്റസ എന്നിവര്‍ മൂന്നാം റാങ്കും നേടി. ഏഴാം തരത്തില്‍ തസ്നി മോള്‍ മലപ്പുറം പള്ളിശ്ശേരി റബീഉല്‍ ഇസ്ലാം മദ്റസ ഒന്നാം റാങ്ക് നേടി. ത്വാഹാഉവൈസ് മലപ്പുറം സൗത്ത് കുഴിമണ്ണ ഇസ്സത്തുല്‍ ഇസ്ലാം മദ്റസ, സുഫൈല ചെരക്കാപറമ്പ് കല്ലിങ്ങല്‍ മിഫ്താഹുല്‍ഉലൂം മദ്റസ എന്നിവര്‍ രണ്ടാം റാങ്കും ഫാത്വിമശഹ്നാസ് മലപ്പുറം പൊന്ന്യാകുര്‍ശ്ശി നോര്‍ത്ത് മിസ്ബാഹുല്‍ ഉലൂം മദ്റസ, ശഹന പുവ്വത്തിക്കല്‍ സിറാജുല്‍ ഇസ്ലാം മദ്റസ, ഫാത്തിമശറിന്‍ വെട്ടത്തൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്റസ, ശഹ്ബാസ് ആലപ്പുഴ കമ്പിവളപ്പ് മദ്റസത്തുല്‍ ഖാദിരിയ്യ മദ്റസ എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.പത്താം തരത്തില്‍ പാലക്കാട് മുളയങ്കാവ് തര്‍ബിയ്യത്തുല്‍ അഥ്ഫാല്‍ മദ്റസ യിലെ ആശിയത്തുസ്വാലിഹ ഒന്നാം റാങ്ക്നേടി. ഫരീദുല്‍ ഫര്‍സാന മലപ്പുറം ഉരോത്ത് പള്ളിയാല്‍ നൂറുല്‍ ഇസ്ലാം മദ്റസ രണ്ടാം റാങ്കും ജുവൈരിയ്യ കോഴിക്കോട് ചക്കുംകടവ് ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ മൂന്നാം റാങ്കും നേടി. പ്ലസ്ടു ക്ളാസില്‍ ഒന്നാം റാങ്ക്നേടിയത് പാലക്കാട് വരോട് മുനവ്വിറുല്‍ ഇസ്ലാം മദ്റസ ഹന്നത്ത് ആണ്. സഫൂറ കണ്ണൂര്‍ മട്ടന്നൂര്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്റസ രണ്ടാം റാങ്കും അബൂബക്കര്‍ അന്‍സബ്റോസ് കാസര്‍കോട് ഹാശിംസ്ട്രീറ്റ് മദ്റസ്ത്തുരിഫാഇയ്യ മൂന്നാം റാങ്കും നേടി. വിശദവിവരങ്ങള്‍ www.result.samastha.infoഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.വാര്‍ത്താസമ്മേളനത്തില്‍ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദര്‍, പിണങ്ങോട് അബൂബക്കര്‍ എന്നിവരും സംബന്ധിച്ചു.
 
റമളാന്‍




"റമളാന്‍ പുണ്യങ്ങള്‍ പൂക്കുന്ന കാലം":

اشهد ان لااله الّا اللّه,استغفر اللّه,اسئلك الجنّة واعوذبك من النّار
(അല്ലാഹുവല്ലാതെ ഇലാഹില്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു,അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു,അല്ലാഹുവേ നിന്നോട് ഞാന്‍ സ്വര്‍ഗ്ഗം തേടുകയും,നരകത്തെ തൊട്ട് രക്ഷ ചോദിക്കുകയും ചെയ്യുന്നു.)

ആദ്യത്തെ പത്ത് ദിവസം-അല്ലാഹു തന്റെ കാരുണ്യം അടിയാറുകള്‍ക്ക്മേല്‍ ചൊരിയുന്ന ദിനങ്ങള്‍.
اللّهمّ ارحمني يا ارحم الرّاحمين
(കാരുണ്യവാന്മാരില്‍ കരുണാനിധിയായ നാഥാ,എനിക്ക് നീ കാരുണ്യം ചെയ്യേണമേ)

രണ്ടാമത്തെ പത്ത് ദിനങ്ങള്‍ തേടുന്നവര്‍ക്ക് മുഴുവന്‍ പാപമോചനം.
اللّهمّ اغفر لي ذنوبي يا ربّ العالمين
(ലോകരക്ഷിതാവായ അല്ലാഹുവേ,എന്റെ പാപങ്ങള്‍ നീ എനിക്ക് പൊറുത്ത് നല്‍കേണമേ)


മൂന്നാമത്തെ പത്ത് ദിനങ്ങള്‍ ചോദിക്കുന്നവര്‍ക്ക് നരക മോചനവും ,സ്വര്‍ഗ്ഗ പ്രവേശനവും.
اللّهمّ اعتقني من النّار وادخلني الجنّةيا ربّ العلمين
(ലോക രക്ഷിതാവായ അല്ലാഹുവേ,എന്നെ നരകത്തില്‍ നിന്ന് രക്ഷിക്കുകയും,സ്വര്‍ഗ്ഗത്തില്‍​ പ്രവേശിപ്പിക്കുകയും ചെയ്യേണമേ)

ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രി (ഒരു മനുഷ്യന്‍ ഒരു തെറ്റും ചെയ്യാതെ അല്ലാഹുവിനുള്ള ഇബാദത്തില്‍ മാത്രം മുഴുകി 83 വര്‍ഷം ജീവിച്ചാല്‍ കിട്ടുന്ന പ്രതിഫലം ഒരൊറ്റ രാത്രികൊണ്ട്....!!!)
اللّهمّ انّك عفوّا تحبّ العفو فاعف عنّي
(അല്ലാഹുവേ നീ ഏറെ വിട്ടുവീഴ്ച ചെയ്യുന്നവനും,വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനുമാണ്,എനിക്ക് നീ വിട്ടുവീഴ്ച നല്‍കേണമേ)

    കര്‍മ്മങ്ങള്‍ക്ക്‌ എഴുപതു ഇരട്ടിവരെ പ്രതിഫലം.
    പിശാചുക്കള്‍ ബന്ധിക്കപ്പെടും.
    സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടും.
    ഖുര്‍‌ആന്‍ പാരായണം,ദാന ധര്‍മ്മങ്ങള്‍ ,സുന്നത്ത് നമസ്കാരങ്ങള്‍ എന്നിവക്ക് പ്രത്യേക പ്രതിഫലം.

    من صام رمضانا ايمانا واحتسابا غفر له ما تقدّم من ذنبه
    (ആര്‍ റമദാനില്‍ വിശ്വാസത്തോടും പ്രതിഫലം ആഗ്രഹിച്ച് കൊണ്ടും നോമ്പനുഷ്ടിച്ചുവോ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും.)
    രാത്രിനമസ്കാരത്തിലൂടെ കൂടുതല്‍ പുണ്യങ്ങള്‍ നേടാനുള്ള സുവര്‍ണാവസരം.

    من قام رمضانا ايمانا واحتسابا غفر له ما تقدّم من ذنبه
    (ആര്‍ റമദാനില്‍ വിശ്വാസത്തോടും പ്രതിഫലം ആഗ്രഹിച്ച് കൊണ്ടും നിന്ന് നമസ്കരിച്ചുവോ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും.)
    രാത്രിനമസ്കാരത്തിലൂടെ കൂടുതല്‍ പുണ്യങ്ങള്‍ നേടാനുള്ള സുവര്‍ണാവസരം.

 
 
 
Picture
പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യരില്‍ ചിലര്‍ക്ക് മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. അതുപോലെ ചില മാസങ്ങളെയും സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും ദിനരാത്രങ്ങളെയും ശ്രേഷ്ഠമാക്കിയിരിക്കുന്നു. അല്ലാഹു പ്രത്യേകമായി മാനിച്ചവയെ ആദരിക്കേണ്ടത് സത്യവിശ്വാസിയുടെ കര്‍ത്തവ്യമത്രെ. അത്തരത്തില്‍പ്പെട്ട ഒരു പുണ്യരാവാണ് ബറാഅത്ത് രാവ് എന്നപേരില്‍ പരക്കെ അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ശഅബാന്‍ പതിനഞ്ചാം രാവ്. ലൈലതുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്(മോചന രാത്രി) ലൈലതുസ്സ്വക്ക് (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്‍റഹ്മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി) എന്നിങ്ങനെ പല പേരുകളിലും ഈ പുണ്യരാവ് അറിയപ്പെടുന്നു. ഒരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആയത്തുകളിലൂടെയും നിരവധി ഹദീസുകളിലൂടെ യും ഈ രാവിന്റെ മഹത്വം ഖണ്ഡിതമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു: “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. പ്രബലമായ എല്ലാ കാര്യങ്ങളും അതില്‍ (ആ രാത്രിയില്‍) വേര്‍തിരിച്ചെഴുതപ്പെടുന്നു” (ദുഖാന്‍ 1-4).

ഇക്രിമ(റ) തുടങ്ങിയ ഒരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായം മേലുദ്ധരിച്ച ആയത്തില്‍പറഞ്ഞ ലൈലതുന്‍ മുബാറക കൊണ്ടുള്ള ഉദ്ദേശ്യം ബറാഅത് രാവ് എന്നത്രെ.

ഇമാം മഹല്ലി(റ) തന്റെ തഫ്സീറില്‍ പറയുന്നതിങ്ങനെയാണ്: “അത് (ലൈലതുന്‍ മുബാറക) ലൈലതുല്‍ ഖദ്റ് ആണ്. അല്ലങ്കില്‍ ശഅബാന്‍ പതിനഞ്ചാം രാവാണ്”(തഫ്സീറുല്‍ ജലാലൈനി 2/238) തഫ്സീര്‍ ബൈളാവി, റൂഹുല്‍ബയാന്‍, അബുസ്സുഊദ്, ലുബാബുത്തഅ്വീല്‍, മദാരിക്കുത്തന്‍സീല്‍ തുടങ്ങിയ തഫ്സീറുകളിലും ഇങ്ങനെ രണ്ട ഭിപ്രായം രേഖപ്പെടുത്തിയതായിക്കാണാം.

എന്നാല്‍ താബിഈങ്ങളില്‍പെട്ട പ്രമുഖരായ നാലു പണ്ഢിതന്മാരിലൊരാളും ഇബ്നു ‘അബ്ബാസ്(റ), ‘അബ്ദുല്ലാഹിബ്നു ‘ഉമര്‍(റ) തുടങ്ങിയ വിശ്വവിജ്ഞാനികളുടെ ശിഷ്യനും, ഇബ്റാഹീമുന്നഖ’ഈ(റ) തുടങ്ങിയ മുന്നൂറോളം പ്രഗത്ഭ പണ്ഢിതന്മാരുടെ ഉസ്താദുമായ ഇക്രിമ(റ) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

ഖുര്‍ആനിനെ സംബന്ധിച്ചു ഞാന്‍ പറയുന്നത് മുഴുവനും ഇബ്നു’അബ്ബാസ്(റ)വില്‍ നിന്നും പഠിച്ചതാണ് (അല്‍ ഇത്ഖാന്‍ 2/189).

ആ നിലക്ക് രമളാനിലെ ലൈലതുല്‍ഖദ്റില്‍ ഖുര്‍ആന്‍ ഇറക്കി എന്നു പറയുന്നതിന്റെ വിവക്ഷ ആ പുണ്യരാത്രിയില്‍ ഭൂമിയിലേക്ക് ഖുര്‍ആന്റെ അവതരണം ആരംഭിച്ചു എന്നും ബറാഅത് രാവില്‍ അത് ഇറക്കി എന്നു പറയുന്നതിന്റെ അര്‍ഥം മൂലഗ്രന്ഥമായ ലൌഹുല്‍ മഹ്ഫൂള്വില്‍ നിന്ന് ഒന്നാം ആകാശത്തിലേക്കിറക്കി എന്നും വ്യാഖ്യാനിക്കാം. അങ്ങനെയായാല്‍ ഇക്രിമ(റ)യും ഒരു വിഭാഗം മുഫസ്സിരീങ്ങളും പറഞ്ഞത് ഖുര്‍ആനിന് വിരുദ്ധണാവുകയില്ല. അനുഗ്രഹീത രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നതിന് ലൌഹില്‍ മഹ്ഫൂള്വില്‍ നിന്നും ഒന്നാം ആകാശത്തിലേക്ക് അവതരിപ്പിച്ചുവെന്നാണ് വിവക്ഷിക്കേണ്ടതെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമമാക്കിയിട്ടുമുണ്ട്.

എന്നാല്‍ ലൈലതുന്‍ മുബാറക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ലൈലതുല്‍ഖ്വദ്ര്‍ ആണ് എന്ന് സമര്‍ഥിച്ചവരും ബറാഅത് രാവിന് പുണ്യം കല്‍പ്പിക്കുന്നവര്‍ തന്നെയാണ്. ഈ ആയത്തില്‍ പറഞ്ഞ രാത്രിയെക്കുറിച്ചു മാത്രമേ അഭിപ്രായഭിന്നതയുള്ളൂ. ഇമാം ഇബ്നുല്‍ ഹാജ്(റ) പറയുന്നത് കാണുക: “ആകയാല്‍ ഈ രാത്രി ലൈലതുല്‍ഖ്വദ്റ് അല്ലെങ്കില്‍ക്കൂടി അതിന് മഹത്തായ ശ്രേഷ്ഠതയും വണ്ണമായ നന്മയുമുണ്ട്. മുന്‍ഗാമികള്‍ ഈ രാത്രിയെ ആദരിക്കുകയും അതിനെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു (അല്‍ മദ്ഖല്‍, പേജ് 146).

ഹദീസില്‍ വ്യക്തമാക്കിയപോലെ ശ’അബാന്‍ പതിനഞ്ചാം രാവില്‍ ഫര്‍ഖ്വ് (വേര്‍തിരിച്ചെഴുത്ത്) നടക്കുമെന്നതില്‍ സംശയത്തിനവകാശമില്ല (മിര്‍ഖ്വാത്, 2/176).

ബറകതാക്കപ്പെട്ട രാവ് എന്നാണല്ലോ ഈ രാവിനെക്കുറിച്ചു ആയത്തില്‍ പറയുന്നത്. അഭിവൃദ്ധി, വളര്‍ച്ച, അനുഗൃഹം എന്നെല്ലാമാണ് ബറകത് എന്ന പദത്തിനര്‍ഥം. ഈ രാവില്‍ ഒട്ടേറെ നന്മകള്‍ വര്‍ധിപ്പിക്കപ്പെടുമെന്നും അനുഗൃഹങ്ങള്‍ വര്‍ഷിക്കപ്പെടുമെന്നും പല ഹദീസുകളും വ്യക്തമാക്കുന്നുണ്ട്. സംസം വെള്ളം ഈ രാത്രിയില്‍ വ്യക്തമാം വിധം വര്‍ധിക്കുമെന്ന് ചില തഫ്സീറുകളില്‍ കാണുന്നു. റസൂല്‍(സ്വ)ക്ക് ശഫാ’അത്തിനുള്ള അധികാരം പൂര്‍ണമായും ലഭിച്ചത് ഈ രാത്രിയിലാണത്രെ. അതായത് നബി(സ്വ) ശ’അബാന്‍ പതിമൂന്നാം രാവില്‍ അവിടുത്തെ ഉമ്മത്തിന് ശിപാര്‍ശ ചെയ്യാനുള്ള അവകാശം ലഭിക്കാനായി അല്ലാഹുവിനോട് പ്രാ ര്‍ഥിച്ചു. ആ രാവില്‍ അവിടുത്തേക്ക് ശിപാര്‍ശയുടെ മൂന്നിലൊന്നിനുള്ള അധികാരവും പതിനാലാവാം രാവില്‍ മൂന്നില്‍ രണ്ടിനുള്ള അധികാരവും പതിനഞ്ചാം രാവില്‍ മുഴുവന്‍ ഉമ്മത്തിനും ശിപാര്‍ശ ചെയ്യാനുള്ള പൂര്‍ണാധികാരവും നല്‍കപ്പെട്ടു’ (തഫ്സീര്‍ റാസി 27/238, ഗറാഇബുല്‍ ഖ്വുര്‍ആന്‍ 25/65, കശ്ശാഫ് 3/86, റൂഹുല്‍ബയാന്‍ 8/404).

ഈ രാത്രിയില്‍ അനേകം പേര്‍ക്ക് പാപമോചനം നല്‍കപ്പെടുമെന്ന് ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇതില്‍നിന്നെല്ലാം ലൈലതുല്‍മുബാറക എന്ന രാത്രിയെ വിശേഷിപ്പിച്ചതിലുള്ള ഔചിത്യം വ്യക്തമാണ്. ‘ആ രാത്രിയില്‍ പ്രധാനമായ എല്ലാ കാര്യങ്ങളും വിവരിച്ചെഴുതപ്പെടുന്നതാണ്’. പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും ഒരു വര്‍ഷത്തേക്കുള്ള സ്ഥിതിവിവരക്കണക്കുകള്‍ അന്ന് തയ്യാറാക്കുന്നുവെന്നര്‍ഥം.

റമള്വാനിലെ ലൈലതുല്‍ഖ്വദ്റില്‍ ആണല്ലോ ഒരു വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കുന്നത് എന്ന സംശയം ഇവിടെ സ്വാഭാവികമായും ഉത്ഭവിച്ചേക്കാം. ഇതിന് വ്യക്തമായ മറുപടിയുണ്ട്. ലൈലതുല്‍ഖ്വദ്റില്‍ അതത് കാര്യങ്ങളെ അവ നിര്‍വഹിക്കുന്നതിന് ചുമതലപ്പെടുത്തിയ മലകുകളെ ഏല്‍പ്പിക്കല്‍ മാത്രമാണ് ചെയ്യുക. അവ വിശദമായി രേഖപ്പെടുത്തലാകട്ടെ ബറാഅത്ത് രാവിലും. രണ്ട് രാവുകളിലും തഖ്വ്ദീര്‍(വിധിനിര്‍ണയം) നടക്കുന്നു എന്ന വൈരുദ്ധ്യത്തിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ സമുന്നതനായ ഇബ്നു’അബ്ബാസ്(റ) തുടങ്ങിയ പണ് ഢിതശ്രേഷ്ഠരുടെ വിശദീകരണമാണ് മുകളില്‍ പറഞ്ഞത്. ഇബ്നു’അബ്ബാസ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്നു

“ശ’അബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു കാര്യങ്ങള്‍ വിധിക്കുകും റമള്വാനിലെ ലൈലതുല്‍ഖ്വദ്റില്‍ അവ നിര്‍വഹണോദ്യാഗസ്ഥരായ മലകുകളെ ഏല്‍പ്പിക്കുകയും ചെയ്യുന്നു” (ജമല്‍ 4/189). തഫ്സീര്‍ ഖ്വുര്‍ത്വുബിയില്‍ പറയപ്പെട്ട മറ്റൊരു അഭിപ്രായം ഇപ്രകാരമാണ്.

“എല്ലാ കാര്യങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ലൌഹുല്‍ മഹ്ഫൂളില്‍ നിന്ന്, ലൈലതുല്‍ ബറാഅത്തിന്റെയന്ന് ആ കൊല്ലത്തില്‍ നടക്കാനിരിക്കുന്ന കാര്യങ്ങളുടെ പകര്‍പ്പ് എടുക്കല്‍ ആരംഭിക്കുകയും ലൈലതുല്‍ഖ്വദ്റില്‍ പകര്‍ത്തിയെടുക്കല്‍ അവസാനിക്കുന്നതുമാണ്. അനന്തരം ആഹാരങ്ങള്‍ പ്രതിപാദിക്കപ്പെട്ട പകര്‍പ്പ്, മീകാഈല്‍(അ)നെയും ആപത്ത്, മരണം ആദിവയുടെ പകര്‍പ്പ് ‘അസ്റാഈല്‍(അ)നെയും അപ്രകാരം ഓരോ കാര്യങ്ങളും അതതിന് പ്രത്യേകം നിശ്ചയിക്കപ്പെട്ട മലകുകളെയും ഏല്‍പ്പിക്കുന്നതുമാണ്.

----------------------------------------------------------------------------------------



 
തരുവണ അബ്ദുല്ല മുസ്ലിയാര്‍
അരീക്കോട്: സമസ്ത മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിത നേതാക്കളിലൊരാളുമായ പ്രമുഖ പണ്ഡിതന്‍ തരുവണ അബ്ദുല്ല മുസ്ലിയാര്‍ നിര്യാതരായി. ഖബറടക്കം ഇന്ന് വൈകുന്നേരം നാല് മണിക്ക് അരീക്കോട് പത്തനാപുരം ജുമൂഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

സുന്നി പ്രസ്ഥാനത്തിന് എന്നും താങ്ങും തണലുമായ തരുവണ ഉസ്താദിന്റ വിയോഗം തീരാനഷ്ടമെന്ന് സുന്നി നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് എസി) സഊദി നാഷണല്‍ കമ്മിറ്റിയുടെ 2011 ലെ മഖ്ദൂം അവാര്‍ഡ് തരുവണ അബ്ദുള്ള മുസ്‌ലിയാര്‍ക്കായിരുന്നു. മത സമൂഹിക വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.

കേരളത്തില്‍ മദ്രസാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് സുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച പണ്ഡിതരില്‍ പ്രമുഖനാണ് തരുവണ ഉസ്താദ്. നൂറുല്‍ ഉലമ എം എ ഉസ്താദിനോടൊപ്പം കേരളത്തിലുടനീളം വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ധിഷണാശാലിയാണ് അന്തരിച്ച തരുവണ അബ്ദുല്ല മുസ്ലിയാര്‍.

 
 
രു ദിവസം സുലൈമാന്‍ നബിയും പരിവാരങ്ങളും കടല്‍ക്കരയിലൂടെ നടക്കുകയായിരുന്നു. വഴിമധ്യേ സുലൈമാന്‍ നബി(അ) അവരോട് പറഞ്ഞു. “നിങ്ങള്‍ ഈ കടലില്‍ മുങ്ങിനോക്കുക”. അവരെല്ലാവരും മുങ്ങിനോക്കി. അല്‍പം കഴിഞ്ഞു എല്ലാവരും തിരിച്ചുവന്നു. നബി ചോദി ച്ചു. “നിങ്ങള്‍ക്ക് വല്ലതും കാണാന്‍ സാധിച്ചുവോ?”

അവര്‍ പറഞ്ഞു: “ഇല്ല.” നബി അവരുടെ കൂട്ടത്തില്‍പെട്ട ഇഫ്രീത് എന്ന ജിന്നിനോട് പറഞ്ഞു: “ഇഫ്രീത് താങ്കള്‍ ഇതിന്റെ അടിയില്‍ മുങ്ങിനോക്കുക”.

ഇഫ്രീത് മുങ്ങി. മനോഹരമായ ഒരു ഖുബ്ബ കണ്ടു. ജിന്ന് നബിയുടെ അടുത്ത് വന്ന് പറഞ്ഞു: “ഞാന്‍ ഒരു ഖുബ്ബ കണ്ടു.’‘

അതു എടുത്തുകൊണ്ടുവരാന്‍ നബി നിര്‍ദ്ദേശിച്ചു. ഇഫ്രീത് വീണ്ടും മുങ്ങി ഖുബ്ബ കരക്കെത്തിച്ചു. മനോഹരമായ ആ ഖുബ്ബ എല്ലാവരേയും അത്ഭുതപ്പെടുത്തി. അതിന് ഒരു വാതിലുണ്ടായിരുന്നു. വാതിലില്‍ നബി മുട്ടിനോക്കി. വാതില്‍ തുറന്നു. അതിനകത്ത് ഒരു മനുഷ്യന്‍ നിസ്കരിക്കുന്നതാണ് നബിയും കൂട്ടരും കണ്ടത്. നബി അദ്ദേഹത്തോട് ചോദിച്ചു: “എങ്ങനെയാണ് നിങ്ങള്‍ ഇതിനുള്ളില്‍ എത്തിപ്പെട്ടത്.”

അപ്പോള്‍ അയാള്‍ പറയാന്‍ തുടങ്ങി. എനിക്ക് വൃദ്ധരായ മാതാപിതാക്കളുണ്ടായിരുന്നു. എന്റെ ഉപ്പ മരിക്കുന്നത് വരെ ഉപ്പയ ഞാന്‍ ശുശ്രൂഷിച്ചു. ഉപ്പ മരിക്കുന്നതിന് മുമ്പ് ദുആ ചെയ്തു: അല്ലാഹുവേ, എന്റെ മകനെ നല്ലനിലയില്‍ നീ ഏറ്റെടുക്കേണമേ. ഉമ്മയെയും ഞാന്‍ അവര്‍ മരിക്കുന്നത് വരെ ശുശ്രൂഷിച്ചു. ഉമ്മയും മരിക്കുന്നതിന് മുമ്പ് ദുആ ചെയ്തു. അല്ലാഹുവേ, ഈ എന്റെ ഓമനമകനെ പിശാച് സ്പര്‍ശിക്കാത്ത സ്ഥലത്ത് ജീവിക്കാന്‍ തൗഫീഖ് ചെയ്യേണമേ.

യുവാവ് തുടര്‍ന്നു: ഒരു ദിവസം ഞാന്‍ കടല്‍ക്കരയിലൂടെ നടക്കവെ ഒരു ഖുബ്ബ കണ്ടു. അതിന്റെ സമീപത്തേക്ക് ചെന്നപ്പോള്‍ അതിന്റെ വാതില്‍ തുറക്കുകയും എന്റെ പിന്നില്‍ നിന്ന് ആരോ എന്നെ അതിനകത്തേക്ക് തളളുകയും ചെയ്തു. ഞാന്‍ അതിനകത്തായി. എന്നെ വഹിച്ച് ആ ഖുബ്ബ ആഴിയിലേക്ക് താണു.

സുലെമാന്‍ നബി ചോദിച്ചു: നിങ്ങളുടെ ഭക്ഷണം എന്താണ്? എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നത്? ഇതിന്റെ ഉളളില്‍ ആരാണ് നിങ്ങള്‍ക്ക് ഭക്ഷണം തരുന്നത്?

യുവാവ് പറഞ്ഞു: ഇതില്‍ ഒരു തളികയുണ്ട്. ഭക്ഷണസമയമായാല്‍ തളികയില്‍ വിഭവസമൃദ്ധമായ ഭക്ഷണം പ്രത്യക്ഷപ്പെടും. ഇങ്ങനെയാണ് ഇതുവരെയും ഞാന്‍ കഴിച്ചത്.

നബി വീണ്ടും ചോദിച്ചു: “താങ്കള്‍ ഞങ്ങളുടെ കൂടെ വരുന്നോ?” യുവാവ് പറഞ്ഞു: “ഇ ല്ല. എന്നെ ആഴിക്കടിയില്‍ തന്നെ വെച്ചാല്‍ മതി.”

നബിയുടെ നിര്‍ദ്ദേശ പ്രകാരം ഇഫ്രീത് ഖുബ്ബ വീണ്ടും ആഴിക്കടിയില്‍ കൊണ്ടു വെച്ചു.

മാതാപിതാക്കള്‍ക്ക് നന്മചെയ്യുന്നവര്‍ക്കുളള പ്രതിഫലം എത്ര മഹത്തരമാണെന്ന് കൂട്ടുകാര്‍ക്ക് ബോദ്ധ്യമായില്ലേ!.
 
കോഴിക്കോട്‌:സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്‌ എക്സിക്യൂട്ടീവ് അംഗമായിരുന്ന പി.എം .കെ.ഫൈസിയുടെ പരലോക ഗുണത്തിനു വേണ്ടി മദ്റസകളില്‍ ഖുര്‍ആന്‍ പാരായണവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തണമെന്ന്‍ സുനി വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയര്‍,ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep