കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്റസാ പൊതുപരീക്ഷയില്‍ 94.13 ശതമാനം വിജയം. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ളാസുകളില്‍ സ്വദേശത്തും വിദേശത്തുമായി 214163 വിദ്യാര്‍ഥികളില്‍ 201590 പേര്‍ വിജയിച്ചതായി സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ അരീക്കോട് റേഞ്ച് മുണ്ടമ്പ്ര-വലിയകല്ല് ഇര്‍ശാദുല്‍ അനാം മദ്റസയിലെ ഹന്ന കെ.പി ഒന്നാം റാങ്ക് നേടി. പി.പി ഫഹാന ശറിന്‍ മലപ്പുറം ചെട്ടിയാറമ്മല്‍ മത്ലബുല്‍ഉലൂം മദ്റസ, എന്‍.പി നസിയ്യ കാസര്‍കോട് അതിഞ്ഞാല്‍, അന്‍സാറുല്‍ ഇസ്ലാം മദ്റസ, എസ്. സുബ്ഹാന തിരുവനന്തപുരം വഴിമുക്ക് ഹിദായത്തുല്‍ ഇസ്ലാം മദറ്സ എന്നിവര്‍ രണ്ടാം റാങ്കും അല്‍ത്വാഫുറഹ്മാന്‍, കണ്ണൂര്‍ വടക്കാഞ്ചേരി ഹിദായത്തുല്‍ ഇസ്ലാം മദറ്സ, ഹിസ്നതസ്നി, മലപ്പുറം മുണ്ടമ്പ്ര-വലിയകല്ല് ഇര്‍ശാദുല്‍ അനാം മദ്റസ, ഫാത്തിമ തസ്നിയ എറിയാട് ഖിവാമുല്‍ ഇസ്ലാം മദ്റസ എന്നിവര്‍ മൂന്നാം റാങ്കും നേടി. ഏഴാം തരത്തില്‍ തസ്നി മോള്‍ മലപ്പുറം പള്ളിശ്ശേരി റബീഉല്‍ ഇസ്ലാം മദ്റസ ഒന്നാം റാങ്ക് നേടി. ത്വാഹാഉവൈസ് മലപ്പുറം സൗത്ത് കുഴിമണ്ണ ഇസ്സത്തുല്‍ ഇസ്ലാം മദ്റസ, സുഫൈല ചെരക്കാപറമ്പ് കല്ലിങ്ങല്‍ മിഫ്താഹുല്‍ഉലൂം മദ്റസ എന്നിവര്‍ രണ്ടാം റാങ്കും ഫാത്വിമശഹ്നാസ് മലപ്പുറം പൊന്ന്യാകുര്‍ശ്ശി നോര്‍ത്ത് മിസ്ബാഹുല്‍ ഉലൂം മദ്റസ, ശഹന പുവ്വത്തിക്കല്‍ സിറാജുല്‍ ഇസ്ലാം മദ്റസ, ഫാത്തിമശറിന്‍ വെട്ടത്തൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്റസ, ശഹ്ബാസ് ആലപ്പുഴ കമ്പിവളപ്പ് മദ്റസത്തുല്‍ ഖാദിരിയ്യ മദ്റസ എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.പത്താം തരത്തില്‍ പാലക്കാട് മുളയങ്കാവ് തര്‍ബിയ്യത്തുല്‍ അഥ്ഫാല്‍ മദ്റസ യിലെ ആശിയത്തുസ്വാലിഹ ഒന്നാം റാങ്ക്നേടി. ഫരീദുല്‍ ഫര്‍സാന മലപ്പുറം ഉരോത്ത് പള്ളിയാല്‍ നൂറുല്‍ ഇസ്ലാം മദ്റസ രണ്ടാം റാങ്കും ജുവൈരിയ്യ കോഴിക്കോട് ചക്കുംകടവ് ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ മൂന്നാം റാങ്കും നേടി. പ്ലസ്ടു ക്ളാസില്‍ ഒന്നാം റാങ്ക്നേടിയത് പാലക്കാട് വരോട് മുനവ്വിറുല്‍ ഇസ്ലാം മദ്റസ ഹന്നത്ത് ആണ്. സഫൂറ കണ്ണൂര്‍ മട്ടന്നൂര്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്റസ രണ്ടാം റാങ്കും അബൂബക്കര്‍ അന്‍സബ്റോസ് കാസര്‍കോട് ഹാശിംസ്ട്രീറ്റ് മദ്റസ്ത്തുരിഫാഇയ്യ മൂന്നാം റാങ്കും നേടി. വിശദവിവരങ്ങള്‍ www.result.samastha.infoഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.വാര്‍ത്താസമ്മേളനത്തില്‍ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദര്‍, പിണങ്ങോട് അബൂബക്കര്‍ എന്നിവരും സംബന്ധിച്ചു.
 Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep