Picture
ഹിന്ദു മതത്തിലെ വിശുദ്ധ വേദങ്ങള്‍ ദൈവദൂതനായ്‌ മുഹമ്മദ്‌(സ)യെ അംഗീകരിക്കുന്നു.
ഹിന്ദു മത പണ്ഡിതനായ പ്രൊഫസര്‍ പണ്ഡിറ്റ്‌ വേദപ്രകാശ്‌ ഉപധ്യായ്‌, അലഹബാധ് യുനിവേ
ഴ്‌സിറ്റിയിലെ അദ്ദേഹത്തിന്റെ വര്‍ഷങ്ങളായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ 'കല്കി അവതാര്‍' എന്ന ബുസ്തകത്തില്‍ ദൈവതൂതനെ വിശദീകരിക്കുന്നത് 8 ഓളം ഹിന്ദു മതപണ്ഡിതര്‍ സത്യപ്പെടുത്തി. ഹിന്ദു മത വിശ്വാസ പ്രകാരം ലോകത്തിലെ ഹിന്ദുക്കള്‍ ദൈവത്തില്‍നിന്നുള്ള ഒരു സത്യാ മാര്‍ഗദര്‍ശിയായ നേതാവായി പ്രതീക്ഷിചിരിക്കുന്ന അവസാന ദൂതനാണ് കല്കി അവതാര്‍, പ്രൊഫസര്‍ വേദപ്രകാശ്‌ കണ്ടത്തിയിക്കുന്നത് ആ ഉന്നതനായ ദൈവതൂതന്‍ 14 നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മുഹമ്മദ്‌(സ)എന്നപേരില്‍ ജീവിച്ച്രുന്നെന്നാണ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ സത്യപ്പെടുത്താന്‍ ധാരാളം വ്യക്തമായ തെളിവുകള്‍ വേദതില്‍നിന്നു വിവരിക്കുന്നു. ഹിന്ദുമതത്തില്‍ അറിവുള്ള മുന്കഴിഞ്ഞ പണ്ഡിതര്‍ ബുവിശ്യ പുരാണ പ്രകാരം പ്രവചിച്ചിട്ടുള്ളത് കല്കിയുടെ ജനന സ്ഥലം ഇസ്ലെ എന്ന അറേബ്യന്‍ പ്രദേശത്താണ്.
ഹിന്ദു വേദങ്ങള്‍ പറയുന്നത് കല്കി അവതരിന്റെ അച്ച്ചന്റെ പേര് ശ്രീ. വിഷ്ണുബഘത്‌ ഉം അമ്മയുടെ പേരു ശ്രീമതി. സുമാനി എന്നുമാണ്. (Kalki Puran 2, Shloka II)
ഈ പേരുകളുടെ അര്‍ഥം നിരീക്ഷിച്ചാല്‍ രസകരമായ വസ്തുത അറിയാന്‍ കഴിയുന്നു. വിഷ്ണു എന്നാല്‍ ദൈവം, ഭഗത് എന്നാല്‍ ദാസന്‍ ദൈവദാസന്‍ എന്ന് അറബിയില്‍ പറഞ്ഞാല്‍ അബ്ദുള്ള എന്നാണ്, സുമാനി എന്ന പേരിന്റെ അര്‍ഥം ശാന്തത /സമാധാനം ഇതിനെ അറബിയില്‍ പറഞ്ഞാല്‍ ആമിന. ഇത് തന്നെയാണ് മുഹമ്മദിന്റെ(സ) അച്ഛന്റെയും അമ്മയുടെയും പേരുകള്‍.
കല്കി അവതാറിന്റെ അച്ച്ചന്‍ അദ്ദേഹം ജനിക്കുനതിന്റെ മുമ്പ്‌ മരിച്ചിരിക്കുമെന്നും മാതാവ്‌ ജനിച്ച് അല്‍പ വര്‍ഷങ്ങള്‍ക്ക ശേഷം മരിക്കുമെന്നും (Kalki Puran, Bhaghwat Puran Khand 12)
പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അത്പോലെ അദ്ദേഹത്തിന് സര്‍വനാമം ഉണ്ടാകുമെന്നും പറയുന്നു. ഋഗ്വേദത്തില്‍ സുശ്രമ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു,[Rigveda Book I, Hymn 53 verse 9]
,സംസ്കൃതത്തില്‍ ഈ വാക്കിന് അര്‍ഥം സ്തുതിക്കപ്പെട്ടവന്‍ , ഈ വാക്ക് അറബിയില്‍ പറഞ്ഞാല്‍ മുഹമ്മദ്‌.
.അദ്ധേഹത്തിന് ദൈവത്തില്‍നിന്നു യുക്തിസഹമായ മതനിയമങ്ങള്‍ കിട്ടിയതിലൂടെ ജനങ്ങള്‍ക്ക പ്രകാശം പരത്തും "[Sama Veda II:6,8] ഇതെല്ലാം മുഹമ്മദ്‌ (സ)യെ ശരിവെക്കുന്നു.
അദ്ദേഹവും നാലുകൂട്ടുകരും തിന്മ തകര്‍ക്കും,(Kaiki Puran.Adhay 2,Shloka5) എന്നത് നാലു ഹലീഫമാരെ സൂചിപ്പിക്കുന്നു. പ്രമുകരായ 25 ദൈവ ദൂതന്മാരില്‍ ഏറ്റവും അവസാനത്തെതാണ് ഇദ്ദേഹമാന്നു പറയുന്നു. (Bhagwat Puran Partham Khand Adhay 3, Shloka 25)

വേദങ്ങളില്‍ കല്കിയെ വിവരിക്കുന്നത് അദ്ദേഹതിന്റെ സാധാരണ ഭക്ഷണം ഈത്തപ്പഴവും ഒലിവയൂം ആയാണ്, അദ്ദേഹം നാട്ടിലെ ഏറ്റവും ആദരവുള്ള വിശ്വസ്തനായ വ്യക്തിയാകും എന്നും പറയുന്നത് ഒരു സംശയവും ഇല്ലാത്തവിധം മുഹമ്മദ്‌(സ) ഗുണങ്ങളില്‍ വ്യക്തമായ തെളിവ് ആണ് . കല്കിയുടെ ജനനം
വേദങ്ങളില്‍ പറയുന്നത് (Bhagwat Puran, Khand 12, Shloka 18 and Kalki Puran Adhay 2, Shloka 4)ഒരു ആദരവേറിയ ഗോത്രത്തിലകുമെന്നതിനോട് മുഹമ്മദ്‌(സ) അറബികളുടെ ഏറ്റവും ഉന്നതരായ ഖുറൈഷ് ഗോത്രത്തിലാണ് എന്നത് ക്രത്യമായി യോചിക്കുന്നു. ദൈവം കല്കി അവതാരിനെ ദൂതനായ മാലാഖ മുഖേന ഒരു ഗുഹയില്‍ വച്ച് പഠിപ്പിക്കുമെന്നു പറയുന്നത് മുഹമ്മദ്‌(സ)ക്ക് ജബ്രീല്‍ എന്ന മാലാഖ വഴി ഹിറാ ഗുഹയില്‍ സംഭവിച്ചിട്ടുണ്ട്. ദൈവം കല്കി അവതറിനു ഒരു വളരെ വേഗതയുള്ള വാഹനം നല്‍കുമെന്നും ലോകവും എഴാകാശവും സ
ഞ്ചരിക്കുമെന്നു പറഞ്ഞത്‌ (Bhagwat Puran Khand 12, Adhay 2, Shloka19-20)
മിഉരാജ് രാവില്‍ ബുരാഖ്‌ എന്ന വാഹനത്തില്‍ എഴാകാശം മുഹമ്മദ്‌(സ) സ
ഞ്ചരിച്ചതിനെ സൂചിപ്പിക്കുന്നു. ദൈവം കല്കി അവതറിനു യുദ്ധത്തില്‍
ദൈവികമായ സഹായങ്ങള്‍ ചെയ്യുമെന്ന് പറയുന്നത്(Kalki Puran Adhay 2, Shloka 7) ബദര്‍ യുദ്ധത്തില്‍ മാലാഖമാരുടെ സഹായം
മുഹമ്മദ്‌ (സ) നല്‍കിയത്‌ ഓര്‍മിപ്പിക്കുന്നു. മറ്റൊരു കണ്ണഞ്ചിപ്പിക്കുന്ന വിവരണം, കല്കി അവതാര്‍ ജനിക്കുക മാസത്തിലെ 12ആം തിയ്യതി (Kalki Puran Adhay 2, Shloka 15)
ആകുമെന്നത് റബ്ബിയുല്‍ അവ്വല്‍ 12 ഹിജ്റി കലന്ടറില്‍ സത്യപ്പെടുത്തുന്നു. കല്കി അവതരിന്റെ തിരുശരീരത്തില്‍ നിന്ന് സുരഭിലമായ മണം ഉണ്ടാവുമെന്നതും മുഹമ്മദ്‌(സ)യുടെ ഗുണത്തെ ശരിവെക്കുന്നു. "സ്തുതിക്കപ്പെട്ടവന്‍ 60090 ശത്രുക്കളിലേക്ക് സമാധാനതിന്റെ രാജകുമാരനും ഉള്‍ക്ര്ഷ്ടമായ കുതിര ഓട്ടക്കാരനും,നിത്യ വാഹനമായി ഒട്ടകവും, വാള്‍ പയറ്റ് കാരനുമാകുമെന്നു പറയുന്നത് [Atharvaveda book 20 Hymn 127 verses 1-13]
പണ്ഡിതനായ വേദപ്രകാഷ്‌ എല്ലാ ഹിന്ദു സുഹ്ര്ത്തുക്കളെയും ശ്രദ്ധ യുക്തിബോധത്തിലേക്ക് വരച് കാട്ടുന്നു, ഈ കാലത്ത്‌ കുതിരയും വാളും പോയി തോക്കും മിസൈലുകളും വന്നിരിക്കെ ഇനിയും കല്കിയെ കാത്തിരിക്കുന്നത് വിഡ്ഢിത്തം ആണെന്ന് അഭിപ്രായപ്പെടുന്നു.സത്യത്തില്‍ ഹിന്ദുവേദങ്ങളിലെ കല്കിയില്‍ ഹോളി ഖുര്‍ആന്‍ വിവരിക്കുന്ന മുഹമ്മദ്‌ (സ) യുടെ എല്ലാ ഗുണങ്ങളും പ്രതിഫലിക്കുന്നത് രണ്ടും ഒരാളന്നു ബോധ്യപ്പെടുത്തുന്നു.

------------------------------
"നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക്‌ സ്വന്തം മക്കളെ അറിയാവുന്നത്‌ പോലെ അദ്ദേഹത്തെ ( മുഹമ്മദ്‌ നബിയെ ) അറിയാവുന്നതാണ്‌. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട്‌ തന്നെ സത്യം മറച്ചുവെക്കുകയാകുന്നു. "
(വിശുദ്ധ ഖുര്‍ആന്‍: അല്‍ബഖറ 146)

 
 
Picture
കുട്ടികളെ ക്ലേശങ്ങള്‍ അറിയാതെയാണോ വളര്‍ത്തേണ്ടത്?
തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല എന്ന് പറയാറില്ലേ. ജീവിതാനുഭവങ്ങള്‍ കുറഞ്ഞവരാണ് പ്രതിസന്ധികളില്‍ എളുപ്പം തളര്‍ന്ന് പോകുന്നത്. ഇത്തരം മാതാപിതാക്കളുടെ മക്കളാവണം ആത്മഹത്യാ നിരക്ക് വാനോളം ഉയര്‍ത്തിയത്.

 ഖുര്‍ആന്‍ പറയുന്നതെന്താണ് എന്ന് നോക്കൂ

"തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും’(ഖുര്‍ആന്‍94:6)

    * ഇമാം അഹമ്മദ് ബിന്‍ ഹംബലിനെ അതി കഠിനമായി പീഡിപ്പിക്കുകയും ചമ്മട്ടി കൊണ്ട് അടിക്കുകയും ചെയ്തു. സുന്നത്തിന്‍റെ ഇമാമായിട്ടാണ് അദ്ദേഹം ആ അഗ്നി പരീക്ഷയില്‍ നിന്ന് വിജയി ആയി  ഉയര്‍ന്ന് വന്നത്.

    * ഇമാം ഇബ്നു തൈമിയയെ ജയിലില്‍ അടച്ചു അതിന് മുന്‍പായിരുന്നതിനേക്കാള്‍ തിളങ്ങുന്ന പാണ്ഡിത്യവുമായാണ് അദ്ദേഹം ജയിലിന് പുറത്ത് കടന്നത്.

    * ഇമാം അസ്സരക്സിയെ ഉപയോഗിക്കാത്ത ഒരു കിണറ്റില്‍ തടവുകാരനായിട്ടു. ഇസ്ലാമീക നിയമ ശാസ്ത്രത്തിന്‍റെ ഇരുപത് വാല്യങ്ങളുള്ള ബ്രഹത്തായ ഒരു ഗ്രന്ഥം അദ്ദേഹം അവിടെ നിന്ന് രജിച്ചു.
    * ഇമാം അസ്സരക്സി   ഈ കിണറ്റിലെ തടവുകാലത്തിന് ശേഷമാണ്  അല്‍ മബ്സൂത്ത് എന്ന 15 വാല്യങ്ങളുള്ള മറ്റൊരു പുസ്തകം രചിച്ചത്.

    * ഇബ്നുല്‍ അതീര്‍ (റ.അ) വികലാംഗനായ ശേഷമാണ്  ഹദീസ് ശാസ്ത്രത്തിലെ പ്രസിദ്ധ ഗ്രന്ഥങ്ങളായ "ജാമിയാ അല്‍ ഉസൂല്‍, അന്നീഹായ", എന്നിവ രചിച്ചത്.

    * ഇമാം ഇബ്നല്‍ ജൗസിയെ ബാഗ്ദാദില്‍ നിന്ന് പുറത്താക്കപ്പെട്ടു. അങ്ങനെ അദ്ദേഹം തന്‍റെ ദേശാടനത്തിലൂടെ ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിന്‍റെ ഏഴ് വിത്യസ്ഥ രീതികളില്‍  പ്രഗല്‍ഭനായി.
    * ജാമിഅ-അല്‍ ഉസൂല്‍, അന്നിഹായ എന്നീ രണ്ട് പ്രസിദ്ധ പുസ്തകങ്ങളുടെ കര്‍ത്താവായ ഇബ്നുല്‍ അതീര്‍ ആ പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കിയത് അദ്ദേഹം വികലാംഗനായ ശേഷമാണ്.

    * ഇബ്നു തൈമിയ അദ്ദേഹത്തിന്‍റെ ഫത്ത്-വകളില്‍ മിക്കതും എഴുതിയത് അദ്ദേഹത്തിന്‍റെ ജയില്‍ വാസകാലത്തായിരുന്നു.
    * ഇബ്നുല്‍ ഖയ്യിം "സാദ്-അല്‍ മആദ്" എന്ന പുസ്തകം എഴുതിയത് ഒരു മൃഗത്തിന്‍റെ പുറത്ത് യാത്ര ചെയ്ത് കൊണ്ടായിരുന്നു.
    * ഖുര്‍ത്തുബി ഇമാം സഹീഹ് മുസ്ലിമിനെ കുറിച്ച്  വ്യാഖ്യാനം എഴുതിയത് അദ്ദേഹം ഒരു കപ്പലില്‍ യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോഴായിരുന്ന
    * ഹദീസിന്‍റെ പണ്ഡിതന്‍മാരായ പലര്‍ക്കും വീട് എന്തെന്ന് അറിയില്ലായിരുന്നു. അത് പോലുള്ള അലച്ചിലിലൂടെയാണ് അവര്‍ ഹദീസുകള്‍ മനപ്പാഠമാക്കിയത്.

    * ഇന്ത്യയിലെ വലിയ പണക്കാരനായി മാറിയ ബിസിനസ്സുകാരന്‍ തന്‍റെ ബിസിനസ് തുടങ്ങിയത് ബോംബെയില്‍ സെക്കന്‍റ് സെയില്‍ വസ്ത്രങ്ങള്‍ സൈക്കിളില്‍ കൊണ്ട് നടന്ന് വിറ്റാണ്.

    * കേരളത്തില്‍ അറിയപ്പെടുന്ന ഒരു ഫര്‍ണിച്ചര്‍ സ്ഥാപനത്തിന്‍റെ ഉടമ അദ്ദേഹത്തിന്‍റെ ബിസിനസ് തുടങ്ങിയത് കടല കച്ചവടക്കാരനായിട്ടായിരുന്നു.

    * കേരളത്തിലെ ഒരു വനിതാ വ്യവസായി തന്‍റെ കമ്പനിയിലെ ട്രേഡ് യൂനിയന്‍കാരുടെ സമരത്തില്‍ തുടക്കത്തില്‍ വല്ലാതെ വിഷമിച്ചിരുന്നു. ഇന്നിപ്പോള്‍ അത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കുന്നത് അവര്‍ക്ക് ഒരു തരം ആനന്ദമാണ്.


------------------------------------------------------------------
പരീക്ഷയ്ക്ക്‌ കുട്ടി തോറ്റാല്‍ അവന്‍ മനോവീര്യം തകര്‍ന്ന്‌ അവശനായി പോകും എന്ന ധാരണ തെറ്റാണ്‌. അവനെ പ്രോല്‍സാഹിപ്പിക്കുകയും അറിവിന്‍റെ നിറ കുടമാവാന്‍ സഹായിക്കുകയും ചെയ്യുക. നേരെ മറിച്ച്‌ തോല്‍വിയില്ല, അധ്യാപന്‍റെ ശിക്ഷയില്ല(ശിക്ഷ കൊണ്ട്‌ ഉദ്ദേശിച്ചത്‌ മൃഗീയമായ പീഡനമല്ല) അവന്‍ ഏറെ ലോലനും തെമ്മാടിയുമാകുന്നു. ജീവിതത്തില്‍ നേരിടുന്ന ആയാസങ്ങള്‍ സഹിക്കാനോ നേരിടാനോ ഉള്ള ശേഷി നഷ്ടപ്പെടും.
-----------------------------------------------------------------


"........എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്തേക്കാം...."                                                                                                            (ഖുര്‍ആന്‍ 2:216)

നടക്കാന്‍ ശീലിക്കുക എന്ന ഗുണത്തിന്‍റെ ക്ലേശകരമായ ഭാഗമാണ് അതിന് ശ്രമിക്കുമ്പോള്‍ മറിഞ്ഞ് വീഴുക എന്നത്. മാതാപിതാക്കള്‍ തന്‍റെ മകന്‍ മറിഞ്ഞ് വീഴരുത്  എന്ന് കരുതിയാല്‍ ആ കുഞ്ഞ് ജീവിതത്തില്‍ നടക്കാന്‍ പഠിക്കുമോ?

അത് കൊണ്ട് മക്കള്‍ക്ക് അനുഭവങ്ങള്‍ ഉണ്ടാവട്ടെ, അവര്‍ ശക്തരായി വളര്‍ന്ന് വരും.

 
 
 
 
 
 
Picture
നബി (സ) പറഞ്ഞു:
ഒരു വൃദ്ധനെ അയാളുടെ വാര്‍ദ്ധക്യം പരിഗണിച്ച്‌ ഒരു ചെറുപ്പക്കാരന്‍ ബഹുമാനിച്ചാല്‍ ആ ചെറുപ്പക്കാരന്‍ വാര്‍ദ്ധക്യം പ്രാപിക്കുന്ന കാലത്ത്‌ അയാളെ ബഹുമാനിക്കാന്‍ അള്ളാഹു ആളുകളെ നിയോഗിക്കാതിരിക്കില്ല.
(തുര്‍മുദി).


സമ്പാദകന്‍: മുഖ്‌ബീല്‍ ചാളകാട്‌

 
 
Picture
കൊളംബൊ: ശ്രീലങ്കന്‍ സര്‍കാറിന്റെ ഔദ്യോഗിക ക്ഷണപ്രകാരം മൂന്ന് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിയ ആള്‍ ഇന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും സംഘത്തിനും പ്രധാനമന്ത്രി ഡി.എം ജയരത്‌നയുടെ നേതൃത്വത്തില്‍ പാര്‍ലിമെന്റില്‍ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം നല്‍കി. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, മൂസസഖാഫി പാതിരമണ്ണ, നാസ്വിര്‍ ഹാജി ഓമച്ചപ്പുഴ, സലിം സിറാജ് ചെന്നൈ എന്നിവര്‍ കാന്തപുരത്തെ അനുഗമിച്ചു. ഇന്ത്യയും ശ്രീലങ്കയും ഊഷ്മള ബന്ധമാണ് നിലനില്‍ക്കുന്നതെന്നും കേരളത്തിന്റെ സാംസ്‌കാരിക ബോധവും വൈജ്ഞാനിക മുന്നേറ്റവും ഏറെ ആകര്‍ശകമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ മോചനം സാധ്യമാക്കാന്‍ നടപടികളെടുക്കണമെന്ന കാന്തപുരത്തിന്റെ നിര്‍ദേശത്തിന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി റഊഫ് ഹകീം ഉറപ്പ് നല്‍കി.

ശ്രീലങ്കന്‍ റവന്യൂമന്ത്രി ഡോ. ഫൗസി, മിനിസ്റ്റര്‍ ഓഫ് റവന്യു ലോ ആന്റ് ജസ്റ്റീസ് റഊഫ് ഹകീം, ഇന്റീരിയര്‍ ട്രേഡ് മിനിസ്റ്റര്‍ ബഷീര്‍ സഗുദാവൂദ് തുടങ്ങിയ പ്രമുഖ മന്ത്രിമാരും പാര്‍ലമെന്റംഗങ്ങളുമായും കാന്തപുരം ആശയവിനിമയം നടത്തി. പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ ഒരുക്കിയ വിരുന്നിലും കന്തപുരം പങ്കെടുത്തു.


 
 
Picture
_ലക്ഷദ്വീപ്: അഗത്തി മര്‍കസുത്ത അ്‌ലീമിസ്സുന്നി യുടെ സംരംഭമായ സിറാജുല്‍ ഹുദാ മദ്രസ്സ ഭാരബാഹികള്‍ ജീലാനി ദിന പ്രഭാഷണം സംഘടിപ്പിച്ചു. അശൈഖ് മുഹിയുദ്ദിന്‍ അബ്ദുല്‍ ഖാദര്‍ ജിലാനി (ഖ.സി). തങ്ങളവര്‍കളുടെ മദ്ഹുകളും പൂണ്യങ്ങളെക്കുറിചും കെ.സി.സഖാഫി, എന്‍ .പി.സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. പുത്തന്‍പ്രസ്ഥാനക്കാരെ സമൂഹത്തില്‍നിന്നും ഒറ്റപ്പെടുത്തണമെന്നും പ്രാസംഗികര്‍ ഉത്‌ബോധിപ്പിച്ചു.

 
 
 

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު) Copyright © 2009 Island Express, Agatti Island, Lakshadweep